x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ഫൈ​ന​ൽ: ത​ട​സ​മി​ല്ലാ​ത്ത വൈ​ദ്യു​തി ഉ​റ​പ്പാ​ക്കി കെ​എ​സ്ഇ​ബി

വെബ് ഡെസ്ക്
Published: July 19, 2026 01:07 PM IST | Updated: July 19, 2026 01:07 PM IST

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ൽ മ​ത്സ​രം കാണാൻ വൈദ്യുതി തടസമുണ്ടാകില്ലെന്ന് കെഎസ്ഇബി

തി​രു​വ​ന​ന്ത​പു​രം: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ൽ മ​ത്സ​രം കാ​ണു​ന്ന​തി​ൽ ആ​രാ​ധ​ക​ർ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്ന് കെ​എ​സ്ഇ​ബി. ഫൈ​ന​ൽ മ​ത്സ​രം ത​ട​സ​മി​ല്ലാ​തെ ആ​സ്വ​ദി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഉ​റ​പ്പാ​ക്കാ​ൻ ഏ​ത് വി​ല​കൊ​ടു​ത്തും വൈ​ദ്യു​തി വാ​ങ്ങു​മെ​ന്ന് കെ​എ​സ്ഇ​ബി വ്യ​ക്ത​മാ​ക്കി. ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യും സ്പെ​യി​നും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ആ​വേ​ശം ചോ​രാ​തെ കാ​ണാ​ൻ, കൂ​ടു​ത​ൽ പ​ണം മു​ട​ക്കി വൈ​ദ്യു​തി വാ​ങ്ങാ​നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ തീ​രു​മാ​നം.

രാ​ജ്യ​ത്താ​ക​മാ​നം വൈ​ദ്യു​തി ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച​തും, പ​വ​ർ എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി ല​ഭ്യ​ത കു​റ​ഞ്ഞ​തും വൈ​ദ്യു​തി വ​കു​പ്പി​ന് വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഭാ​ഗി​ക വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് നേ​ര​ത്തെ വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഈ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി ത​ട​സ​മി​ല്ലാ​ത്ത വൈ​ദ്യു​തി വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ൻ കെ​എ​സ്ഇ​ബി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

 

Tags : KSEB World Cup final Latest News DeepikaNewspaper FIFAWorldCup Football Soccer WorldCup2026 Sports

Recent News

Corehub Up