x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണമടക്കം തടയും; ഭക്ഷണവിതരണം ഇനി കമ്യൂണിറ്റി കിച്ചൻ വഴി: ആരോഗ്യമന്ത്രി 

വെബ് ഡെസ്ക്
Published: July 19, 2026 02:03 PM IST | Updated: July 19, 2026 02:03 PM IST

കെ. മുരളീധരൻ

പത്തനംതിട്ട: ആശുപത്രിക്കുള്ളിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ.

യുഡിഎഫ് സർക്കാരിന്‍റെ കൃത്യമായ നയമാണിതെന്നും ആശുപത്രിക്കുള്ളിൽ ഇത്തരം ഇടപെടലുകൾ എന്തുവിലകൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം

ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്‍റേയോ സേവാഭാരതിയുടെയോ ഉൾപ്പെടെ ഒരു സംഘടനയുടെയും രാഷ്ട്രീയ പ്രവർത്തനം ആശുപത്രി പരിസരങ്ങളിൽ അനുവദിക്കില്ല. കമ്യൂണിറ്റി കിച്ചൻ വഴി മാത്രമായിരിക്കും ഇനി മുതൽ ആശുപത്രിക്കുള്ളിൽ ഭക്ഷണം ലഭ്യമാക്കുക.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

Tags : DYFI HealthMinister Food KMuraleedharan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up