Kerala
തിരുവനന്തപുരം: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം ആക്രമിക്കപ്പെട്ട സംഭവം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമാണ്. മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും ഗൂഢാലോചന നടത്തിയ സിപിഎം-ഡിവൈഎഫ്ഐ നേതാക്കളെയും നിയമത്തിന് മുന്നില് കൊണ്ടു വരിക തന്നെ ചെയ്യുമെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.
മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണ വാഹനത്തിനു നേരെ ആക്രമണമുണ്ടായെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന് ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടര്ച്ചയാണ് പയ്യന്നൂരിലും തളിപ്പറമ്പിലും കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പിലെ ദയനീയ തോല്വിക്ക് പിന്നാലെ സിപിഎം നേരിടുന്ന പ്രതിസന്ധിയില് നിന്നും രക്ഷപ്പെടാനാണ് നാട്ടില് കലാപമുണ്ടാക്കുന്നത്. ക്രിമിനല് മാഫിയ സംഘത്തെ പോലെയാണ് സിപിഎം പ്രവര്ത്തിക്കുന്നതെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: കണ്ണൂരിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വച്ചാണ് ആക്രമണമുണ്ടായത്. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പയ്യന്നൂരിൽ വച്ചും വാഹനത്തിന് നേരെ ആക്രമണമുണ്ടായി.
കല്ലുകൊണ്ടും കൈ കൊണ്ടും വാഹനത്തിന് മേൽ ആഞ്ഞടിച്ചു. കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടിക്കുശേഷം തളിപ്പറമ്പിൽ പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് കാസർഗോട്ടേയ്ക്ക് മടങ്ങുകയായിരുന്നു മന്ത്രി ജനീഷ്.
പത്തിലേറെ വരുന്ന പ്രവർത്തകർ വാഹനത്തിനുനേരെ ചാടിവീഴുകയായിരുന്നു. വാഹനത്തിൽ കല്ലുകൊണ്ടും കൈകൊണ്ടും ഇടിച്ചുവെന്ന് വാഹനത്തിലുണ്ടായിരുന്നവർ പറയുന്നു. കാറിന് മുന്നിലെ കൊടിയും ഒടിഞ്ഞു. റെയിൻഗാർഡിനും കേടുപാടുണ്ടായി.
Kerala
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ യൂത്ത് കോണ്ഗ്രസ് - എസ്എഫ്ഐ സംഘര്ഷത്തില് പ്രതികരിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്. അടിക്ക് തിരിച്ചടി എന്നത് ഞങ്ങളുടെ ശൈലിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ്കുമാറിനെതിരെ നടത്തിയ യൂത്ത് കോൺഗ്രസിന്റെ പ്രകടനത്തിന് നേരെ കല്ലേറുണ്ടായെന്നും അതിന്റെ ഭാഗമായാണ് സംഘർഷം ഉടലെടുത്തതെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ എസ്എഫ്ഐ കല്ലെറിയുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു.
സംഘർഷത്തിനെതിരെ ഉണ്ടായ പൊലിസ് നടപടിയിൽ പൊലിസ് വിശദീകരണം നൽകട്ടെയെന്നും ഹോസ്റ്റലിൽ ഗുണ്ടകളെ താമസിപ്പിക്കുമ്പോൾ പഠിക്കാനായെത്തിയ വിദ്യാർഥികളെയാണ് ബുദ്ധിമുട്ടിക്കുന്നതെന്നും പി.സി. വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തില് ഒ.ജെ. ജനീഷിനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. സ്വന്തം പ്രവർത്തകർ നടത്തിയ പ്രതിഷേധം പോസ്റ്റ് ചെയ്യാനുള്ള ധൈര്യം പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനില്ലെന്ന് ചിന്ത ജെറോം പറഞ്ഞു.
പോസ്റ്റിട്ടത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും ഡിലീറ്റ് ചെയ്തത് മന്ത്രിയെന്ന നിലയിലുമെന്നാണ് അദ്ദേഹം പറഞ്ഞത്. സ്ട്രെസ് താങ്ങാൻ പറ്റുന്നയാളല്ല മന്ത്രിയെന്നും അതുകൊണ്ടാകും പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും ചിന്ത ജെറോം പരിഹസിച്ചു.
മന്ത്രി ജനീഷിനെ മുഖ്യമന്ത്രി വി.ഡി.സതീശൻ വിളിച്ച് സ്ട്രെസ് കൊടുത്ത് കാണും. ഡിലീറ്റ് ചെയ്തില്ലെങ്കിൽ മെറ്റയെ ഉപയോഗിച്ച് മന്ത്രിയുടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുമായിരുന്നുവെന്നും ചിന്ത ജെറോം വിമര്ശിച്ചു.
Kerala
കൊച്ചി: പറവൂര് താലൂക്ക് ആശുപത്രിയില് മൃതദേഹം അഴുകിയ സംഭവത്തില് വ്യാപക പ്രതിഷേധം. പറവൂര് താലൂക്ക് ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ പ്രവര്ത്തകര് മാര്ച്ച് നടത്തി. കേരളത്തിലെ ആരോഗ്യ മേഖലയെ യുഡിഎഫ് സര്ക്കാര് തളര്ത്തി, ഫ്രീസറിന് സ്പോണ്സര് ഇല്ലേ എന്ന മുദ്രാവാക്യങ്ങളുമായാണ് പ്രവര്ത്തകര് എത്തിയത്.
പറവൂര് പരുവതുരുത്ത് സ്വദേശിനിയുടെയും തൃശൂര് കൈപ്പമംഗലം സ്വദേശിയുടെയും മൃതദേഹങ്ങളാണ് ഫ്രീസര് കേടായതിനെ തുടര്ന്ന് അഴുകിയത്. സംഭവത്തില് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ബന്ധുക്കള് ആരോപിച്ചിരുന്നു. ആരോഗ്യമന്ത്രിക്ക് ഉള്പ്പെടെ പരാതി നല്കിയിരുന്നു.
സംഭവം വിവാദമായതോടെ ആശുപത്രിയിലേക്ക് ആറ് പുതിയ ഫ്രീസറുകള് എത്തിക്കാന് ജില്ല മെഡിക്കല് ഓഫീസര്ക്ക് ആരോഗ്യമന്ത്രി നിര്ദേശം നല്കിയിരുന്നു. സംഭവത്തില് ഡിഎംഒ റിപ്പോര്ട്ട് തേടിയിട്ടുണ്ട്.
ഡിവൈഎഫ്ഐ പറവൂര് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്ച്ച് സംസ്ഥാന സെക്രട്ടറി എം. വിജിന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സജേഷ് കുമാര്, ജില്ലാ സെക്രട്ടറി നിഖില് ബാബു, ജില്ലാ പ്രസിഡന്റ് ബിബിന് വര്ഗീസ്, ബ്ലോക്ക് സെക്രട്ടറി സി.ബി. ആദര്ശ്, സിപിഎം ഏരിയ സെക്രട്ടറി ടി.വി. നിധിന്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന് ശ്രേഷ എന്നിവര് പ്രതിഷേധത്തില് പങ്കെടുത്തു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ എസ്എഫ്ഐ - ഡിവൈഎഫ്ഐ സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധ മാർച്ചിനിടെ എ.എ. റഹീം എംപി ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തു.
പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നീങ്ങിയ മാർച്ചിന് നേരെയാണ് പൊലിസിന്റെ നടപടിയുണ്ടായത്. പ്രതിഷേധത്തിനിടെ റഹീമിനെ പൊലിസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്.
എസ്എഫ്ഐ, ഡിവൈഎഫ്ഐ ദേശീയ നേതാക്കൾ ഉൾപ്പെടെ നിരവധി പ്രവർത്തകരെയും വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്ത് വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റിയിട്ടുണ്ട്.
District News
ആറ്റിങ്ങൽ: പോളിടെക്നിക് കോളജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആറ്റിങ്ങൽ പൊലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കിഴക്കേ നാലുമുക്കിൽ നിന്നാരംഭിച്ച മാർച്ച് കെഎസ്ഇബി ഓഫിസിനു മുന്നിൽ തടഞ്ഞു. തുടർന്നു നടന്ന യോഗം സിപിഎം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റംഗം വിഷ്ണു ചന്ദ്രൻ, ഏരിയ പ്രസിഡന്റ് ആർ.പി. നന്ദുരാജ്, സെക്രട്ടറി സുഖിൽ, സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.എ. വിനീഷ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമൽ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി ബിരുദവുമായി ബന്ധപ്പെട്ട പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് കേരള സർവകലാശാല. ഇതിനായി നാലംഗ ഉപസമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനത്തെ ഇടതുപക്ഷം ശക്തമായി എതിർത്തിരുന്നു. നവ ലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ പ്രബന്ധ വിഷയം.
പ്രിയദര്ശന്റെയും രഞ്ജിത്തിന്റെയും സിനിമകൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന പ്രബന്ധത്തിൽ വാഴക്കുലയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് രേഖപ്പെടുത്തിയിരുന്നു. കൂടാതെ ബോധി കോമൺസ് എന്ന വെബ്സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയാറാക്കിയതെന്ന ആക്ഷേപവും ഉയർന്നിരുന്നു.
Kerala
കൂത്താട്ടുകുളം: മുന്നറിയിപ്പില്ലാതെ തുടര്ച്ചയായി വൈദ്യുതി മുടങ്ങുന്നതില് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില് കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസില് ചൂട്ടുകത്തിച്ച് പ്രതിഷേധം. രാത്രി ഏഴരയോടെയാണ് ഡിവൈഎഫ്ഐ പ്രവര്ത്തകര് കെഎസ്ഇബി ഓഫീസിലേക്ക് എത്തിയത്.
രാപ്പകലില്ലാതെ വൈദ്യുതി തടസപ്പെടുന്നത് ജനജീവിതത്തെയും വ്യാപാര-വ്യവസായ മേഖലകളെയും കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പ്രവര്ത്തകര് തെരുവിലിറങ്ങിയത്. പ്രകടനമായി എത്തിയ പ്രവര്ത്തകര് ഓഫീസിന് മുന്നില് ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു. തുടര്ന്ന് നടന്ന ധര്ണ്ണ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ.ടി. അഖില്ദാസ് ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരായ ഉപഭോക്താക്കളെ വലയ്ക്കുന്ന കെഎസ്ഇബിയുടെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കണമെന്നും വൈദ്യുതി മുടങ്ങുന്നതിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില് വരും ദിവസങ്ങളില് സമരം കൂടുതല് ശക്തമാക്കുമെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നല്കി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിന് മറുപടിയുമായി ബിനോയ് വിശ്വം. എഐഎസ്എഫ് നേതാവ് ടി.ടി. ജിസ്മോന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എം. വിജിൻ നടത്തിയ കമന്റിനാണ് സിപിഐ സംസ്ഥാന സെക്രട്ടറി മറുപടി നൽകിയത്.
സിപിഐ-സിപിഎം ബന്ധത്തിന്റെ രാഷ്ട്രീയം അറിയാത്തവർ പലതും പറയുമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ആ രാഷ്ട്രീയം സിപിഐക്ക് അറിയാമെന്നും വാക്കുകളിൽ പുലർത്തേണ്ട മിതത്വത്തെക്കുറിച്ച് പാർട്ടിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഇന്ത്യ ലക്ഷ്യബോധവും ഹൃദയബോധവുമുള്ള ഇടതുപക്ഷ ഐക്യം ആവശ്യപ്പെടുന്ന സാഹചര്യമാണ്.
അതിൽ പ്രധാനപ്പെട്ടതാണ് സിപിഎം-സിപിഐ ഐക്യമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ഇരു പാർട്ടികളുടെയും യുവജന സംഘടനകളും നിലപാടുകളുമായി രംഗത്തെത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനന്റെ വിമർശനത്തിന് എഐവൈഎഫ് സെക്രട്ടറി ടി.ടി. ജിസ്മോൻ നേരത്തെ മറുപടി നൽകിയിരുന്നു.
ഈ ഫേസ്ബുക്ക് പോസ്റ്റിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ കമന്റുമായി എത്തിയത്. നേട്ടം മാത്രമല്ല, നഷ്ടവും പങ്കിടണമെന്ന ഓർമപ്പെടുത്തലായിരുന്നു വിജിന്റെ പ്രതികരണം. ആപത്തിൽ സഹായിക്കാത്ത സുഹൃത്ത് സുഹൃത്തല്ലെന്ന പരാമർശത്തിനൊപ്പം മല്ലനും മാദേവനും കഥയും അദ്ദേഹം ഓർമിപ്പിച്ചിരുന്നു.
തുടർന്ന് ഇതേ പ്രതികരണം വിജിൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം അത് ഷെയർ ചെയ്യുകയും ചെയ്തിരുന്നു. അതേസമയം പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തങ്ങൾക്ക് വേണമെന്ന് ഉറച്ചു നിൽക്കുകയാണ് സിപിഐ. ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് സിപിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
Kerala
തൃശൂർ: പോലീസിനെ ബോംബെറിഞ്ഞ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. നിഷാദിനെയും സംസ്ഥാനകമ്മിറ്റിയിൽ ഉൾപ്പെടുത്തി. നിഷാദിനെ വലതുപക്ഷ ഭരണകൂടം കള്ളക്കേസിൽ കുടുക്കിയതാണെന്നാണു നേതൃത്വത്തിന്റെ വിശദീകരണം.
ബോംബേറുകേസിൽ 20 വർഷം തടവുശിക്ഷ ലഭിച്ച് കണ്ണൂർ സെൻട്രൽ ജയിലിലാണ് നിഷാദ് ഇപ്പോഴുള്ളത്. പ്രതിനിധിയായിരുന്നെങ്കിലും ജയിലിലായതിനാൽ സമ്മേളനത്തിൽ പങ്കെടുത്തില്ല. ജില്ലാസമ്മേളനത്തിലും പങ്കെടുത്തിരുന്നില്ലെങ്കിലും നിഷാദിനു ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം നല്കിയിരുന്നു.
പയ്യന്നൂർ സ്വദേശിയായ നിഷാദ് ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരിക്കെയാണു 2025 നവംബറിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ബോംബെറിഞ്ഞതിനും 20 വർഷം തടവും 2.5 ലക്ഷം രൂപ പിഴയുമാണു വിധിച്ചത്.
ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ടു സിപിഎം നേതാവ് പി. ജയരാജനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 2012 ഓഗസ്റ്റ് ഒന്നിനു നടന്ന പ്രകടനത്തിനിടെയാണു പോലീസിനുനേരേ സ്റ്റീൽ ബോംബേറുണ്ടായത്.
ശിക്ഷിക്കുമ്പോൾ പയ്യന്നൂർ നഗരസഭ കാരമേൽ വെസ്റ്റ് വാർഡിലെ കൗണ്സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും സത്യപ്രതിജ്ഞചെയ്യാൻ സാധിച്ചിരുന്നില്ല. നിഷാദിന് അനധികൃതമായി പരോൾ ലഭിച്ചതു നേരത്തേ വിവാദമായിരുന്നു.
Kerala
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം. വിജിൻ എംഎൽഎയെയും തെരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീമാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ആർ.ശ്യാമ, വി.അനൂപ്, മുഹമ്മദ് അഫ്സൽ എന്നിവർ സംസ്ഥാന വൈസ് പ്രസിഡന്റുമാരാകും. ഗ്രീഷ്മ അജയഘോഷാണ് ജോയിന്റ് സെക്രട്ടറി. ആർ. രാഹുലിനെ സംസ്ഥാന ട്രഷററായും തെരഞ്ഞെടുത്തു. ആര്യ രാജേന്ദ്രനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി.
25 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും 92 അംഗ സംസ്ഥാന കമ്മിറ്റിയുമാണ് പുതിയതായി നിലവിൽ വന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വനിത ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റാകുന്നത്.
Kerala
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചിന്ത ജെറോമിനെ സംസ്ഥാന പ്രസിഡന്റായും ആർ. രാഹുലിനെ സംസ്ഥാന ട്രഷററായും നിർദേശിച്ചതായാണ് സൂചന. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം. വിജിനെ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുത്തു.
ഇന്നലെ ചേർന്ന ഫ്രാക്ഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സമ്മേളനത്തിൽ പാനൽ അവതരണം ഉടൻ നടക്കും. അതേസമയം ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ സംഘടനയ്ക്കുള്ളിലെ വിഭാഗീയത സംബന്ധിച്ച വിമർശനം ഇന്നും ശക്തമായി ഉയർന്നു. സംസ്ഥാന കമ്മിറ്റി മുതൽ മേഖലാ കമ്മിറ്റികൾ വരെ വിഭാഗീയത നിലനിൽക്കുന്നുവെന്നാണ് പ്രതിനിധികളുടെ വിമർശനം.
സംഘടനയുമായി ബന്ധപ്പെട്ട ആഭ്യന്തര തീരുമാനങ്ങളും വാർത്തകളും നേതാക്കൾ തന്നെ മാധ്യമങ്ങൾക്ക് ചോർത്തുന്നുവെന്ന ആരോപണവും സമ്മേളനത്തിൽ ഉയർന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊള്ളുന്ന തീരുമാനങ്ങൾ പോലും മാധ്യമങ്ങൾക്ക് ലഭിക്കുന്ന സാഹചര്യം സംഘടനയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
അതേസമയം സംസ്ഥാന സമിതി പാനലിലും ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ട്രഷററെ സംസ്ഥാന സമിതിയിൽ നിന്നും വെട്ടിയതായി റിപ്പോർട്ടുകളുണ്ട്. ഇതെല്ലാം സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകും.
Kerala
തൃശൂർ: ഡിവൈഎഫ്ഐയുടെ പതിനാറാമത് സംസ്ഥാന സമ്മേളനം തൃശൂരിൽ ആരംഭിച്ചു. സംഘടനയുടെ സംസ്ഥാനസമ്മേളനത്തിന് ആദ്യമായാണു തൃശൂർ ആതിഥേയത്വം വഹിക്കുന്നത്. ബുധനാഴ്ച രാത്രി ഏഴോടെ നഗരത്തിൽ എത്തിച്ചേർന്ന പതാക-കൊടിമരജാഥകൾക്കു പുറമേ, ജില്ലയിലുടനീളമുള്ള ഡിവൈഎഫ്ഐ രക്തസാക്ഷി സ്മാരകങ്ങളിൽനിന്നും 25 അനുബന്ധ ദീപശിഖ- പതാക- കൊടിമരജാഥകളും ശക്തൻ നഗറിൽ സംഗമിച്ചു.
സംസ്ഥാന, ജില്ലാനേതാക്കൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന ജാഥകളെ അത്ലറ്റുകളാണു നഗരത്തിലേക്ക് ആനയിച്ചത്. തുടർന്ന് ഇരുചക്രവാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകന്പടിയോടെ റാലിയായി ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തെ രക്തസാക്ഷിമണ്ഡപത്തിലെത്തി.
പതാക സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണനും കൊടിമരം സംസ്ഥാന കമ്മിറ്റിയംഗം എം.എം. വർഗീസും ദീപശിഖ സംസ്ഥാനകമ്മിറ്റിയംഗം ആർ. ബിന്ദുവും ഏറ്റുവാങ്ങി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ പതാക ഉയർത്തി. പതാകമാർച്ച്, കൊടിമര മാർച്ച്, പന്തംകൊളുത്തി ജാഥ എന്നിവയ്ക്കു തൃശൂരിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
ഇന്നു രാവിലെ 10നു റീജണൽ തിയറ്ററിൽ നടക്കുന്ന പ്രതിനിധിസമ്മേളനം നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. നാലു ദിവസത്തെ സമ്മേളനത്തിൽ സംസ്ഥാനത്തെ അഞ്ഞൂറിലധികം പ്രതിനിധികളും ലക്ഷദ്വീപിൽ നിന്നടക്കം 20 സംഘടനാപ്രതിനിധികളും ഉൾപ്പെടെ 620 പ്രതിനിധികൾ പങ്കെടുക്കും. 22നു സമാപന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Kerala
താമരശേരി: ഡിവൈഎഫ്ഐയുടെ പ്രകടനത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച യംഗ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി നടന്ന ജാഥ താമരശേരി പുതിയ ബസ് സ്റ്റാൻഡിലൂടെ കടന്നുപോകുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകരായ സ്വാതി, അഭിഷേക്, കെഎസ്ആർടിസി ഡ്രൈവർ അബ്ദുൽ ഷക്കൂർ എന്നിവർ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മാനന്തവാടിയിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് പ്രകടനത്തിനിടയിലേക്ക് ഇടിച്ചുകയറിയെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.
സംഭവത്തെ തുടർന്ന് പ്രകടനക്കാരും ബസ് ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ താമരശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോയിലേക്ക് മാർച്ച് നടത്തി. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും കെഎസ്ആർടിസി ഡ്രൈവറും പോലീസിൽ പരാതി നൽകി.
Kerala
തിരുവനന്തുപുരം: ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോമിനെ തെരഞ്ഞെടുത്തേക്കും. കഴിഞ്ഞദിവസം ചേർന്ന ഡിവൈഎഫ്ഐ ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം.
എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം. വിജിൻ സംസ്ഥാന സെക്രട്ടറിയാകും. ആലപ്പുഴയിൽനിന്നുള്ള രാഹുൽ ആകും പുതിയ ട്രഷറർ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഫ്രാക്ഷൻ യോഗത്തിൽ പാനൽ അവതരിപ്പിച്ചത്.അടുത്തദിവസം ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പാനൽ അംഗീകരിക്കുമെന്നാണു വിവരം. 19 മുതൽ 22 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ഭാരവാഹികളെ ഔദ്യോഗികമായി തെരഞ്ഞെടുക്കേണ്ടത്.
എല്ലാ കമ്മിറ്റികളിലും കുറഞ്ഞത് 20 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഭരണഘടനാ ഭേദഗതികളിലൂടെ ഡിവൈഎഫ്ഐ കർശനമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. കമ്മിറ്റി അംഗങ്ങൾ എന്നതിലുപരി പ്രധാന ഭാരവാഹിത്വങ്ങളിലേക്ക് വനിതാ നേതാക്കളെ തെരഞ്ഞടുക്കണമെന്നായിരുന്നു പുതിയ തീരുമാനം.
District News
കായംകുളം: ഡൽഹിയിൽ വിദ്യാർഥികളുടെ സമരത്തിന് നേരേ നടക്കുന്ന പോലീസ് നടപടികളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കായംകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
ബ്ലോക്ക് സെക്രട്ടറി മുഹമദ് ജുറൈജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്.ടി. അഖിൽ അധ്യക്ഷനായി. അതുൽജിത്ത്, സനോജ്, ലെനിൻ സന്യാൽ, ആശ, ജിജോ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തൊടുപുഴ: മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ച് തൊടുപുഴ മങ്ങാട്ടുകവലയിൽ എസ് ഐയെയും ഡ്രൈവറെയും ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ചു. ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചിടത്ത് ഉദ്യോഗസ്ഥർ മദ്യപിച്ച് വന്നെന്നാണ് ആരോപണം. ഇവരുടെ വാഹനത്തിൽ നിന്ന് മദ്യക്കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തിൽ ഇടുക്കി എസ്പി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച പുലർച്ചെ, ലോകകപ്പ് ഫുട് ബോൾ ഫൈനലിന് ശേഷം ആഘോഷ പരിപാടികൾ നടത്താൻ തുടങ്ങുന്നതിനിടെയാണ് മങ്ങാട്ടുകവലയിൽ നാടകീയ രംഗങ്ങളുണ്ടായത്. മങ്ങാട്ടുകലവയിൽ ഡ്യൂട്ടിക്കെത്തിയ കരിമണ്ണൂർ എസ്ഐ ആയ റോയ് സുകുമാരനും ഒപ്പമുണ്ടായിരുന്ന പോലീസുകാരനും മദ്യപിച്ചാണെത്തിയതെന്ന ആരോപണത്തെ തുടർന്ന് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ബഹളം വച്ചു.
ഇതിനിടെ, തൊടുപുഴ എസ്എച്ച്ഒ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും, ചീട്ടുകെട്ടും കണ്ടെടുത്തു. ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ബ്രീത്ത് അനലൈസറിലോ, രക്തപരിശോധനയിലോ മദ്യപിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
വിശദമായ പരിശോധനയ്ക്ക് രക്ത സാംപിൾ അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയെന്നും പോലീസ് അറിയിച്ചു. സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാനിടെ പോലീസെതിരെ ഉണ്ടായ ആരോപണം ഗൗരവമായാണ് കാണുന്നതെന്ന് ഇടുക്കി എസ്പി പ്രതികരിക്കുന്നത്. സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി, തൊടുപുഴ ഡിവൈഎസ്പി എന്നിവരോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫൈനലിന് ശേഷമുളള ആഘോഷപരിപാടികൾക്ക് അനുമതി നിഷേധിച്ചതിലുളള വൈരാഗ്യമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും മദ്യപിച്ചിട്ടില്ലെന്നും റോയ് പൊലീസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരിക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന ചീട്ടുകെട്ടുകൾ നേരത്തെ പിടിച്ചെടുത്തതെന്നും മദ്യക്കുപ്പി എങ്ങിനെ വാഹനത്തിൽ എങ്ങിനെയെത്തിയെന്നറിയില്ലെന്നുമാണ് പോലീസുകാർ നൽകുന്ന വിശദീകരണം.
Kerala
പത്തനംതിട്ട: ആശുപത്രിക്കുള്ളിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ.
യുഡിഎഫ് സർക്കാരിന്റെ കൃത്യമായ നയമാണിതെന്നും ആശുപത്രിക്കുള്ളിൽ ഇത്തരം ഇടപെടലുകൾ എന്തുവിലകൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം
ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്റേയോ സേവാഭാരതിയുടെയോ ഉൾപ്പെടെ ഒരു സംഘടനയുടെയും രാഷ്ട്രീയ പ്രവർത്തനം ആശുപത്രി പരിസരങ്ങളിൽ അനുവദിക്കില്ല. കമ്യൂണിറ്റി കിച്ചൻ വഴി മാത്രമായിരിക്കും ഇനി മുതൽ ആശുപത്രിക്കുള്ളിൽ ഭക്ഷണം ലഭ്യമാക്കുക.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
Kerala
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്കറിന് സ്വീകരണമൊരുക്കി സിപിഎം. ജാമ്യം കിട്ടി പുറത്തിറങ്ങിയ ജിതിനെ വടകര സബ് ജയിൽ പരിസരത്തുവച്ചാണ് സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.
അതിനിടെ കാഫിർ സ്ക്രീൻഷോട്ട് കേസിൽ തന്നെ കെണിയിലാക്കാൻ ശ്രമിച്ചവർക്കെതിരെ കടുത്ത നിയമപോരാട്ടത്തിനൊരുങ്ങുകയാണ് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം. കേസിന്റെ പേരിൽ കഴിഞ്ഞ രണ്ട് വർഷത്തോളം തന്നെ ക്രൂരമായി വേട്ടയാടിയെന്ന് മുഹമ്മദ് കാസിം ആരോപിച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ആദ്യം കേസെടുത്തത് കാസിമിനെതിരെയായിരുന്നു. എന്നാൽ പിന്നീട് നടന്ന വിശദമായ അന്വേഷണത്തിൽ കാസിമല്ല ഈ വിവാദ സ്ക്രീൻഷോട്ട് നിർമിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
Kerala
കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ഇന്ന് നിർണായകം. കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
ജിതിൻ ഭാസ്കറിന് ജാമ്യം നൽകരുതെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കേസിൽ വടകര കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ജിതിൻ ഭാസ്കർ ജില്ലാ കോടതിയെ സമീപിച്ചത്.
അതേസമയം കേസിൽ മുൻകൂർ ജാമ്യം തേടി ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനും അപേക്ഷ നൽകിയിട്ടുണ്ട്. കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിലാണ് റിബേഷിന്റെ നീക്കം.
Kerala
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി മാറ്റിവെച്ചത്.
കഴിഞ്ഞതവണ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എസ്ഐടി കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചു. എന്നാൽ പോലീസ് നൽകിയ റിപ്പോർട്ടിൽ ആശങ്കയുണ്ടെന്ന് കേസിലെ പരാതിക്കാരനായ യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ അഡ്വ. എം.ടി.അഫ്നാസ് ചൂണ്ടിക്കാട്ടി.
പ്രതിയായ ജിതിൻഭാസ്കറിനെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ല എന്ന തരത്തിലുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. ഇത് പ്രതിക്ക് ജാമ്യം ലഭിക്കാൻ അവസരമൊരുക്കുമെന്ന് അഫ്നാസ് പറഞ്ഞു. ജിതിൻ ഭാസ്കർ കഴിഞ്ഞ 16-ാം തീയതി മുതൽ റിമാൻഡിലാണ്. നേരത്തെ വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
വാട്സാപ്പ് ഗ്രൂപ്പ് വഴി ഇരുനൂറോളം പേർക്ക് ജിതിൻ ഈ വിവാദ സ്ക്രീൻഷോട്ട് അയച്ചുവെന്നും, പിന്നീട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജില്ലാ ഫോറൻസിക്ക് വിഭാഗം നടത്തിയ പരിശോധനയിലും ഇത് സംബന്ധിച്ച വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
Kerala
കൊല്ലം: പഞ്ചായത്തിൽ ലക്ഷങ്ങളുടെ തിരിമറി നടത്തി താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ്. ശാസ്താംകോട്ട പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റും ഡിവൈഎഫ്ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ എബിൻ കെ ഷിബു (32) ആണ് തട്ടിപ്പ് നടത്തിയത്.
ഇയാളെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിൽ എടുത്തു. ഏകദേശം 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ള തെന്നാണ് പ്രാഥമിക നിഗമനം. ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരം കണ്ടെത്തിയത്.
എബിന്റെ അമ്മയുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയത്. പഞ്ചായത്ത് സെക്രട്ടറി ശാസ്താംകോട്ട പോലീസിൽ നൽകിയ പരാതിയിലാണ് എബിനെ കസ്റ്റഡിയിലെടുത്തത്. തട്ടിപ്പിൽ കൂടുതൽ ആളുകൾ പങ്കാളികളായിട്ടുണ്ടോ എന്ന് അടക്കം പരിശോധിക്കുകയാണ്. മുൻ പഞ്ചായത്ത് ഭരണസമിതിയിലെയും നിലവിലെ ഭരണസമിതിയിലെയും ചിലരിലേക്കും അന്വേഷണം നീളുന്നതായാണ് സൂചന.
Kerala
കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. കോൺഗ്രസിനുള്ളിൽ നിന്നും യുഡിഎഫ് മുന്നണിയിൽ നിന്നും തന്നെ കടുത്ത എതിർപ്പ് ഉയർന്നിട്ടും, മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്വൈയുടെ പ്രതിഷേധ മാർച്ച്.
ഒരു വശത്ത് ലഹരി വിരുദ്ധ ക്യാമ്പയിനുകൾ നടത്തുകയും മറുവശത്ത് മദ്യ ലോബിയെ സഹായിക്കാൻ നികുതി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. കോർപ്പറേറ്റ് മദ്യ കമ്പനികളെ സഹായിക്കാനായി കൊണ്ടുവന്ന ഈ നികുതിയിളവ് അടിയന്തിരമായി പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നാണ് സംഘടനയുടെ ആവശ്യം.
നിയമസഭയിൽ പ്രതിപക്ഷം ഈ വിഷയത്തിൽ അടിയന്തര പ്രമേയവുമായി സർക്കാരിനെ പ്രതിരോധത്തിലാക്കുമ്പോൾ തന്നെയാണ് പുറത്ത് ഡിവൈഎഫ്ഐ വലിയ ജനകീയ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി. വസീഫ്. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വി.ഡി. സതീശന്, മേനോന് സതീശനായി. പിന്നീട് പൂക്കി സതീശനായി, ഇപ്പോള് ബക്കാര്ഡി സതീശനായെന്നും വസീഫ് പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കള്ളത്തരം പുറത്തുവന്നു. എക്സൈസ് മന്ത്രിയോട് പോലും കൂടിയാലോചിക്കാതെയാണ് സതീശന് തീരുമാനമെടുത്തിരിക്കുന്നതെന്നും വസീഫ് ആരോപിച്ചു.
എഐസിസിയുടെ പിന്തുണയൊന്നും വേണ്ടെന്ന നിലപാടാണ് സതീശനുള്ളത്. അദ്ദേഹത്തിന് ഇത്തരത്തിലുള്ളൊരു ധൈര്യം നല്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയുമാണെന്നും വസീഫ് വിമർശിച്ചു.
കോര്പ്പറേറ്റ് കമ്പനികള്ക്കും മദ്യ കമ്പനികള്ക്കും കുടപിടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത്. കോണ്ഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും പറഞ്ഞാല് സതീശന് അംഗീകരിക്കില്ല. അങ്ങനെ അംഗീകരിച്ചാൽ മോദിയും അദാനിയും ബക്കാര്ഡി കമ്പനിയും അദ്ദേഹത്തിനെതിരാകുമെന്നും വസീഫ് കൂട്ടിച്ചേർത്തു.
District News
എരുമപ്പെട്ടി: ഡിവൈഎഫ്ഐ 16-ാമത് ജില്ലാ സമ്മേളനത്തിന് എരുമപ്പെട്ടിയിൽ തുടക്കമായി. പ്രകടനത്തിനുശേഷം ജില്ലാ പ്രസിഡന്റ് ആർ.എൽ. ശ്രീലാൽ പതാക ഉയർത്തിയ. സ്കൈ ഇന്റർനാഷണലിലെ സഖാവ് പുഷ്പൻ നഗറിലാണ് സമ്മേളനം.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭ എംപിയുമായ എ.എ. റഹീം സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.എൽ. ശ്രീലാൽ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, വൈസ് പ്രസിഡന്റുമാരായ എം. വിജിൻ എംഎൽഎ, ശ്യാംപ്രസാദ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ എംഎൽഎ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി, വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം കെ.ഡി. ബാഹുലേയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, പി.എൻ. സുരേന്ദ്രൻ, കെ.എം. അഷറഫ്, എസ്. ബസന്ത് ലാൽ, കെ.എ. റിയാസുദ്ദീൻ, ജിഷ്ണു സത്യൻ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ചെന്നിത്തല കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ പേഴ്സണൽ സ്റ്റാഫ് അംഗമാക്കിയെന്ന് സനോജ് ആരോപിച്ചു.
നഹാസ് പത്തനംതിട്ട എന്ന യൂത്ത് കോൺഗ്രസ് നേതാവിനെയാണ് പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. കഞ്ചാവ് കേസ് നന്നായി അന്വേഷിച്ചാൽ നഹാസ് കേസിൽ പ്രതിയാകും. ഓപ്പറേഷൻ തൂഫാന് നേതൃത്വം കൊടുക്കുന്ന ഓഫീസിലാണ് കഞ്ചാവ് കേസിലെ പ്രതിയുടെ ബന്ധുവിനെ നിയമിക്കുന്നതെന്നും സനോജ് വിമർശിച്ചു.
യുഡിഎഫ് സർക്കാർ നിയമനങ്ങളിൽ സ്വന്തക്കാരെ കുത്തി തിരുകുന്നു. ഇത് ആർഎസ്എസ്- യുഡിഎഫ് ഡീലിന്റെ ഭാഗമാണെന്നും സനോജ് പറഞ്ഞു. ബി. അശോകിനെ എന്ത് ഡീലിന്റെ ഭാഗമായാണ് ഉന്നത വിദ്യഭ്യാസ സെക്രട്ടറിയായി നിയമിച്ചത്.
അശോകിന്റെ മുൻ നിലപാട് പരിശോധിച്ചാൽ മതിയാകും അയാൾ സംഘപരിവാറുകാരനാണെന്ന്. എന്താണ് ഡീൽ എന്ന് തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും സനോജ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഎം നേതാവ് എ.എ. റഹീം എംപിയ്ക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റുകൾ പങ്കുവച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. എ.എ. റഹീം നൽകിയ പരാതിയിൽ സൈബര് ക്രൈം പോലീസിന്റേതാണ് നടപടി.
ആഭ്യന്തര വകുപ്പിന്റെ 'ഓപറേഷന് തൂഫാന്' പദ്ധതിയിൽ പിടിയിലാകുന്നത് മുഴുവന് ഡിവൈഎഫ്ഐ, എസ്എഫ്ഐ, സിപിഎം പ്രവര്ത്തകരാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും റഹീം പറഞ്ഞു എന്ന തരത്തിലായിരുന്നു ഫേസ്ബുക്കിലൂടെയുള്ള വ്യാജ പ്രചരണം.
2026 ജൂണ് ഒന്നിനും ഒന്പതിനും ഇടയിലാണ് വ്യാജ പോസ്റ്റുകള് പ്രത്യക്ഷപ്പെട്ടത്. ശ്രീകാന്ത് പളളിക്കത്തോട്, റിയാസ് തത്തോത്ത് എന്നിവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്ക്കെതിരെയാണ് നടപടി. അറസ്റ്റ് ഉള്പ്പെടെയുളള നടപടികളിലേക്ക് ഉടന് കടക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Kerala
ആലപ്പുഴ: ഹരിപ്പാട്ടെ ഫുട്ബോൾ വിളംബര ജാഥയുമായി ബന്ധപ്പെട്ട് ഇരുപത്തഞ്ചോളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഹരിപ്പാട് പോലീസ് ആണ് കേസെടുത്തത്.
പൊതുജനശല്യം ഉണ്ടാക്കി, ഉച്ചഭാഷിണിയിലൂടെ ശബ്ദമലിനീകരണം, ദേശീയപാതയിൽ അന്യായമായി സംഘം ചേർന്നു, വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും തടസ്സം സൃഷ്ടിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഡിവൈഎഫ്ഐ വിളംബര ജാഥ തടഞ്ഞത്.
മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐയുടെ ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ പൊലീസ് തടഞ്ഞത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം നാടായ ഹരിപ്പാടാണ് സംഭവം.
ജാഥ തടഞ്ഞതിനെ തുടർന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും ഹരിപ്പാട് എസ്ഐ ബാബുജിയും തമ്മിൽ നടുറോഡിൽ പരസ്യമായി കൊമ്പുകോർത്തു. ഇത് പ്രവർത്തകരും പൊലീസും തമ്മിലുള്ള വലിയ വാക്കുതർക്കത്തിലേക്കും സംഘർഷാവസ്ഥയിലേക്കും വഴിമാറി.
ഹരിപ്പാട് ടൗൺഹാളിൽ നിന്നും ആവേശത്തോടെ ആരംഭിച്ച വിളംബര ജാഥ താലൂക്ക് ആശുപത്രി ജംഗ്ഷനിൽ എത്തിയപ്പോഴാണ് എസ്ഐ ബാബുജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞത്. ഡിവൈഎഫ്ഐ ജാഥയ്ക്ക് കുറുകെ പോലീസ് ജീപ്പ് വട്ടംവെച്ചാണ് തടഞ്ഞതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചു.
പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രകോപനപരമായ നടപടികൾ തുടരുകയാണെങ്കിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വഴിയിൽ തടയുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ഭീഷണി മുഴക്കി.
Kerala
തിരുവനന്തപുരം: നടനും സംവിധായകനുമായ സലിം കുമാറിന്റെ അന്ത്യകര്മങ്ങള്ക്കിടെ ഓണ്ലൈന് ഹാന്ഡിലുകളോട് രൂക്ഷമായി പ്രതികരിച്ച മകൻ ചന്തുവിന് പിന്തുണയുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന് എ.എ. റഹിം എംപി.
ചന്തുവിന്റെ പ്രതികരണം സ്വാഭാവികമാണെന്നും ഏതൊരാളും അങ്ങനെയേ പ്രതികരിക്കൂവെന്നും റഹിം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് റഹിം നിലപാട് വ്യക്തമാക്കിയത്. ചന്തുവിന്റെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
കൈയിലൊരു മൊബൈല് ഫോണും മൈക്കുമുണ്ടെന്ന് കരുതി മാന്യതയുടെ സകല അതിര്വരമ്പുകളും ലംഘിക്കാന് ഇവര്ക്ക് ആരാണ് അനുവാദം നല്കിയതെന്നും എ.എ. റഹിം ചോദിച്ചു. ചില ഓണ്ലൈന് മാധ്യമങ്ങള് സ്വീകരിച്ചുപോരുന്ന സമീപനം അങ്ങേയറ്റം സ്ത്രീവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ഏറെ പ്രിയപ്പെട്ട ഒരാളുടെ മരണത്തിൽ, ആ കഠിനയാഥാർത്ഥ്യത്തിന്റെ മുന്നിൽ നിൽക്കുന്ന നിമിഷത്തെക്കുറിച്ച് ഒന്നോർത്തു നോക്കൂ...നഷ്ടമായത് സ്വന്തം അച്ഛനെയാണെങ്കിലോ? സ്വന്തം പിതാവിന്റെ ചിതയ്ക്ക് മുന്നിൽ നിൽക്കുന്ന ആ നിമിഷം.....
നമുക്ക് പ്രിയപ്പെട്ടതൊന്നും നഷ്ടമാകുന്നത് ഓർക്കാൻ പോലും പലപ്പോഴും നമുക്ക് കഴിയാറില്ല. അങ്ങനെയെങ്കിൽ, ആ വലിയ നഷ്ടത്തിന്റെ കയ്പേറിയ യാഥാർത്ഥ്യത്തിന് നടുവിൽ, അച്ഛന്റെ ചിതയ്ക്ക് മുന്നിൽ നിൽക്കുന്ന അതിവൈകാരിക നിമിഷത്തിൽ പോലും ക്യാമറകളുമായി ഇരച്ചുകയറിയവരോടുള്ള ചന്തുവിന്റെ പ്രതികരണം സ്വാഭാവികമാണ്. ഏതൊരാളും അങ്ങനയേ പ്രതികരിക്കൂ...
കയ്യിലൊരു മൊബൈൽ ഫോണും മൈക്കുമുണ്ടെന്ന് കരുതി മാന്യതയുടെ സകല അതിർവരമ്പുകളും ലംഘിക്കാൻ ഇവർക്ക് ആരാണ് അനുവാദം നൽകിയത്? ഇന്ന് നമ്മുടെ നാട്ടിലെ വിവാഹങ്ങളോ, സാംസ്കാരിക ഒത്തുചേരലുകളോ, സ്വകാര്യ ചടങ്ങുകളോ എന്തുമാകട്ടെ... അവിടെയൊക്കെ തെല്ലും സാമൂഹികബോധമോ പ്രൊഫഷണലിസമോ ഇല്ലാതെ കടന്നുകയറി മനുഷ്യരെ വേട്ടയാടുന്ന ചില ഓൺലൈൻ മാധ്യമങ്ങളുടെ വിനാശകരമായ പ്രവണതയുണ്ട്.
മനുഷ്യത്വത്തെ റദ്ദ് ചെയ്യുന്ന ആ അശ്ലീലമായ കടന്നുകയറ്റത്തെ വിചാരണ ചെയ്യാൻ ഈ സന്ദർഭം നാം ഉപയോഗിച്ചേ തീരൂ. പൊതുവിൽ ചില ഓൺലൈൻ മാധ്യമങ്ങൾ സ്വീകരിച്ചുപോരുന്ന സമീപനം അങ്ങേയറ്റം സ്ത്രീവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റവുമാണ്. ഒരു ചടങ്ങിനെത്തുന്ന സ്ത്രീകളുടെ വസ്ത്രധാരണം, അവരുടെ ശരീരഭാഷ, സങ്കടത്തിലോ ആഹ്ലാദത്തിലോ അവർ നിയന്ത്രണം വിട്ടുപോകുന്ന നിമിഷങ്ങൾ—ഇതിലൊക്കെ എവിടെയെങ്കിലും അല്പം 'ക്ലിക്ക് ബെയ്റ്റ്' ഒളിച്ചിരിപ്പുണ്ടോ എന്ന് നോക്കി നടക്കുന്ന കഴുകൻ കണ്ണുകളായി ഇവർ മാറിയിരിക്കുന്നു.
സ്ത്രീകളുടെ അന്തസ്സിനെ അല്പം പോലും മാനിക്കാതെ, അവരുടെ അനുവാദമില്ലാതെ ക്യാമറകൾ മുഖത്തേക്ക് തള്ളിത്തുറന്ന് കയറ്റുന്നതും, വഷളൻ തമ്പ്നെയിലുകളിട്ട് യൂട്യൂബിൽ വ്യൂസ് വിൽക്കുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. അത്തരം കണ്ടന്റുകളെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു ‘പ്രേക്ഷക’ സമൂഹമിവിടെയുണ്ട് എന്നതും ഏറെ നിരാശപ്പെടുത്തുന്ന കാര്യമാണ്.
മനുഷ്യന്റെ കണ്ണീരും വൈകാരികതയും വ്യൂസ് കൂട്ടാനും ലൈക്ക് വാങ്ങാനുമുള്ള വെറും ഉപാധികൾ മാത്രമാണെന്ന് ചിന്തിക്കുന്ന ഈ സൈബർ ക്രിമിനലിസം സാംസ്കാരിക കേരളത്തിന് തന്നെ അപമാനമാണ്. തെല്ലും മാന്യതയില്ലാത്ത ഈ ഓൺലൈൻ മാധ്യമക്കൂട്ടത്തോട് ചന്തു കാട്ടിയ ആർജ്ജവം എടുത്തുപറയേണ്ടതാണ്. ആ പ്രതികരണത്തിന്, ആ പ്രതിഷേധത്തിന് പൂർണ്ണ പിന്തുണ!
ഏത് ചടങ്ങിലായാലും, ഏത് സന്ദർഭത്തിലായാലും മനുഷ്യന്റെ അന്തസ്സിനും സ്വകാര്യതയ്ക്കും മുകളിലല്ല നിങ്ങളുടെ വ്യൂസും റേറ്റിംഗും എന്ന് ഓൺലൈൻ മാധ്യമങ്ങളെ ഓർമ്മിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യത്വമില്ലാത്ത മാധ്യമപ്രവർത്തനം വെറും അശ്ലീലമാണ്!
Kerala
കോട്ടയം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് പരാതിക്കാരനും ബിജെപി നേതാവുമായ ഷോൺ ജോർജിന്റെ വസതിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം. പാലാ പൂഞ്ഞാറിലെ വസതിയിലാണ് പ്രതിഷേധം.
സ്ഥലത്ത് വൻപോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്ഐ പ്രവർത്തകരെ നേരിടാൻ ബിജെപി പ്രവർത്തകരും സ്ഥലത്ത് സംഘടിച്ചിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ നിവാസികളെ കുടിയൊഴിപ്പിക്കലിന് കോടതി നല്കിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് കുടിയിറക്കല് നടപടി പൂര്ത്തിയാക്കണം എന്നാണ് പെരുമ്പാവൂര് മുന്സിഫ് കോടതിയുടെ നിര്ദേശം. കോടതി നിര്ദേശ പ്രകാരം അഭിഭാഷക കമ്മീഷന് ഇന്ന് റിപ്പോര്ട്ട് സമര്പ്പിക്കേണ്ടതുണ്ട്.
എന്നാല് മലയിടംതുരുത്തിലെ താമസക്കാരെ കുടിയൊഴിപ്പിക്കില്ലെന്ന് സര്ക്കാര് ഉറപ്പു നല്കിയിട്ടുണ്ട്. പോലീസ് നടപടികളുമായി വരില്ലെന്നും സര്ക്കാര് ഉറപ്പു നല്കിയിട്ടുണ്ട്. അതിനാല് തന്നെ അഭിഭാഷക കമ്മീഷന് ഇന്ന് സ്ഥലത്ത് എത്തുമോ എന്ന കാര്യത്തില് ആശങ്കയുണ്ട്.
ഡിവൈഎഫ്ഐയുടെ നേതൃത്വത്തില് അടക്കം പ്രതിഷേധവും നിലവില് മലയിടംതുരുത്തില് നടക്കുന്നുണ്ട്. അഭിഭാഷക കമ്മീഷന് വന്നാല് പ്രതിരോധിക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. വിഷയത്തില് തിങ്കളാഴ്ച സര്ക്കാര് നേരിട്ട് ഹൈക്കോടതിയെ സമീപിക്കും.
Kerala
പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ കോൺഗ്രസ് ബൂത്ത് ഏജന്റിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. വല്ലനയിലെ കോൺഗ്രസ് ബൂത്ത് ഏജന്റിനാണ് മർദനമേറ്റതായി പരാതിയുള്ളത്. പി.എച്ച്. ഷാജി (64) ആണ് മർദനത്തിനിരയായത്.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതോടകം പുറത്തുവന്നിട്ടുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷാജിക്ക് നേരെ ആക്രമണമുണ്ടായത്. ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ വല്ലന ബൂത്തിലെ ഏജന്റായിരുന്നു ഷാജി.
വോട്ടിംഗ് സമയത്തെ തർക്കങ്ങളുടെ തുടർച്ചയായാണ് ഡിവൈഎഫ്ഐയുടെ ആക്രമണമെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. സിസിടിവി ദൃശ്യങ്ങളടക്കമാണ് കോൺഗ്രസ് പ്രവർത്തകർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
Kerala
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരനെതിരെ നിയമനടപടിയുമായി ഡിവൈഎഫ്ഐ. തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ ജി. സുധാകരന് വക്കീൽ നോട്ടീസയച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പ്രസ്താവന തിരുത്തി പരസ്യമായി ക്ഷമാപണം നടത്തണമെന്നുമാണ് നോട്ടീസിലെ ആവശ്യം.
ടെലിവിഷൻ ചാനലിലെ തെരഞ്ഞെടുപ്പ് പരിപാടിയിൽ നൽകിയ അഭിമുഖത്തിനിടെയാണ് വിവാദ പരാമർശം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മണ്ണ് മാഫിയയുടെ ഭാഗമാണെന്നായിരുന്നു ജി. സുധാകരന്റെ ആരോപണം. ഈ പ്രസ്താവന വ്യക്തിപരമായി അധിക്ഷേപിക്കുന്നതും രാഷ്ട്രീയമായി തളർത്താൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന് ജെയിംസ് സാമുവൽ ചൂണ്ടിക്കാട്ടി.
സിപിഎമ്മുമായി അകന്ന് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരൻ, എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാമിനെതിരെ ശക്തമായ പ്രചാരണമാണ് നടത്തുന്നത്.
Kerala
തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിലെ കരാർ നിയമനങ്ങളിൽ വൻതോതിൽ അഴിമതിയും പിൻവാതിൽ നിയമനവും നടക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നിയമനങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും ചില ഡിവൈഎഫ്ഐ നേതാക്കൾക്കും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കൃത്യമായ മാനദണ്ഡങ്ങളോ യോഗ്യതയോ ഇല്ലാത്ത സിപിഎം അനുകൂലികളെ പിആർഡിയിലെ വിവിധ തസ്തികകളിൽ തിരുകിക്കയറ്റുകയാണ്. ഇതിനായി പ്രത്യേക ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നേരിട്ടുള്ള നിർദേശപ്രകാരമാണ് ലിസ്റ്റുകൾ തയ്യാറാക്കുന്നത്. ഡിവൈഎഫ്ഐയിലെ പ്രമുഖ നേതാക്കൾ ഈ ലിസ്റ്റുകൾ നൽകുന്നതിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പിഎസ്സി ലിസ്റ്റിൽ കാത്തിരിക്കുമ്പോഴാണ് സ്വന്തക്കാരെ പിൻവാതിലിലൂടെ നിയമിക്കുന്നത്. ഇത് അർഹരായ ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിആർഡിയിൽ കഴിഞ്ഞ കുറച്ചു കാലമായി നടന്ന എല്ലാ കരാർ നിയമനങ്ങളെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
Kerala
വയനാട്: മുണ്ടക്കൈ-ചൂരല്മല പുനരധിവാസത്തിനായി കോണ്ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില് കുടില്കെട്ടി ഡിവൈഎഫ്ഐ. കോണ്ഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിര്മാണം തുടങ്ങാത്തതില് പ്രതിഷേധിച്ചാണ് സമരം. ദുരന്തബാധിതരെ കോണ്ഗ്രസ് വഞ്ചിച്ചെന്ന് ഡിവൈഎഫ്ഐ ആരോപണം.
കോണ്ഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു. നമുക്ക് കോണ്ഗ്രസിനെ അറിയാം. ഇവര് എല്ലാ കാലത്തും ഇങ്ങനെ തന്നെയാണ്. ഉഡായിപ്പാണ്.
പണം പിരിച്ച് മുക്കുക എന്നത് ഇവരുടെ ഹോബിയാണ്. അങ്ങനെയുള്ളവര് ദുരന്തത്തെ പോലും ഒരു സുവര്ണാവസരമായി കണ്ട് പണം പരിച്ച് മുക്കി എന്നത് ജനത്തിന് മുന്നില് അവതരിപ്പിക്ക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തമെന്നും വസീഫ് പറഞ്ഞു.
തങ്ങള് അധ്വാനിച്ചാണ് പണം പിരിച്ചത്. 20 കോടി രൂപ ഈ ടൗണ്ഷിപ്പ് പദ്ധതിയിലേക്ക് കൈമാറിയവരാണ് ഞങ്ങള്. ആ ഞങ്ങളാണ് കോണ്ഗ്രസിനെ വിമര്ശിക്കുന്നത്. ഞങ്ങള്ക്ക് അതിനുള്ള അവകാശമുണ്ടെന്നും വസീഫ് വ്യക്തമാക്കി.
Kerala
ആലപ്പുഴ: മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരനെതിരെ രൂക്ഷ വിമര്ശനവുമായി ഡിവൈഎഫ്ഐ. ജി. സുധാകരൻ പൊളിറ്റിക്കൽ സൈക്കോപ്പാത്ത് എന്നാണ് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്ശിച്ചത്.
സുധാകരൻ വായിൽ തോന്നുന്നത് വിളിച്ചുപറയുന്നുവെന്നും കുറ്റപ്പെടുത്തിയ ജെയിംസ് സാമുവൽ, താൻ ചെയ്ത ഹീന പ്രവർത്തികൾ ഞങ്ങൾക്കും പറയേണ്ടി വരുമെന്നും ഇങ്ങനെ വന്നാല് സുധാകരൻ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും പോസ്റ്റില് കുറിക്കുന്നു.
പാർട്ടിയിൽ സുധാകരൻ ആരേയും വളർത്തിയിട്ടില്ലെന്നും നിരവധി വിദ്യാർത്ഥി-യുവജന നേതാക്കളുടെ ഭാവി തകർത്തുവെന്നും ജെയിംസ് സാമുവൽ ആരോപിക്കുന്നു. ജി സുധാകരൻ ഒരു നേതാവിനെയും വളർത്തിയില്ല. കഴിവുള്ളവരെ വെട്ടിയൊതുക്കി, തനിക്ക് മുകളിൽ ആരും വരരുതെന്ന നിലപാടായിരുന്നു സുധാകരന്റേതെന്നും വിമർശനമുണ്ട്.
പാർട്ടിയിൽ തന്റെ പെട്ടി താങ്ങുന്നവർ മതിയെന്നായിരുന്നു ജി സുധാകരന്റെ നിലപാട്. തനിക്ക് അനുകൂലമായി പ്രവർത്തിക്കുന്നവരെ മാത്രം മുന്നോട്ട് കൊണ്ടുവരുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലിയെന്നും ഇതിലൂടെ പാർട്ടിക്കുള്ളിൽ നേതൃവികസനം തടസപ്പെട്ടുവെന്നും ജെയിംസ് സാമുവൽ കുറ്റപ്പെടുത്തി.
Kerala
കുന്നംകുളം: കാട്ടകാമ്പലില് ഡിവൈഎഫ്ഐ പ്രവര്ത്തകനെ വീട് കയറി ആക്രമിച്ചു. സ്രായില് കടവ് സ്വദേശി വെളിയത്ത് വീട്ടില് സഞ്ജയ്ക്കാണ് പരിക്കേറ്റത്.
ചിറയങ്ങാട് സ്വദേശികളായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര് ബിജെപി പ്രവര്ത്തകരാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രിക് പോസ്റ്റില് പെയിന്റ് അടിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്ക്കമാണ് അക്രമത്തിൽ കലാശിച്ചത്. സഞ്ജയ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലാണ്.
Kerala
കൽപ്പറ്റ: ഉരുള്പ്പൊട്ടല് ഫണ്ട് പിരിവിനെ ചൊല്ലി ഡിവൈഎഫ്ഐ - യൂത്ത് കോണ്ഗ്രസ് പോര് മുറുകുന്നു. ഡിവൈഎഫ്ഐ പതിനഞ്ച് കോടി രൂപ നല്കിയത് രണ്ട് മാസം മുൻപ് മാത്രമാണെന്നും പിരിച്ചതില് 44 ലക്ഷം രൂപ കൈയിൽ വച്ചിരിക്കുകയാണെന്നും യൂത്ത് കോണ്ഗ്രസ് ആരോപിച്ചു.
ഇതിനു മറുപടിയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. പണം നല്കിയതിന്റെ രസീതുകള് അടക്കം ഡിവൈഎഫ്ഐ പുറത്തുവിട്ടു. കോണ്ഗ്രസ് പിരിച്ചതിന്റെ കണക്ക് പുറത്ത് വിടാൻ അവർ വെല്ലുവിളിച്ചു. ഉരുള്പ്പൊട്ടല് പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്ഗ്രസ് ഫണ്ട് മുക്കിയെന്ന് ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു.
എന്നാൽ ഫണ്ട് പിരിവില് ഡിവൈഎഫ്ക്കെതിരെ ആരോപണവുമായി യൂത്ത് കോണ്ഗ്രസും രംഗത്ത് വന്നിരിക്കുകയാണ്. 2025 മാർച്ചില് മുഖ്യമന്ത്രിയുടെ സിഎംഡിആർഎഫിലേക്കായി ഇരുപത് കോടി നല്കിയ സംഘടന യഥാർത്ഥത്തില് പണം നല്കിയില്ലെന്നാണ് ആരോപണങ്ങളില് ഒന്ന്.
സിഎംഡിആർഫിലേക്ക് പണം നല്കാനുള്ള തീരുമാനം പിന്നീട് മാറ്റിയെന്നും വീടുകളുടെ സ്പോണ്സർഷിപ്പായാണ് ഈ പണം നല്കിയതെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. പണം നല്കിയ രസീതുകളും ഡിവൈഎഫ്ഐ പുറത്ത് വിട്ടു.
Kerala
തിരുവനന്തപുരം: പോലീസിന്റെ മനോവീര്യം തകർക്കാമെന്ന് ആരും കരുതേണ്ടെന്നു സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. നഗരൂർ സംഭവത്തിൽ കർശന നടപടി സ്വീകരിക്കും. കുറ്റക്കാർക്കു പരമാവധി ശിക്ഷ ഉറപ്പാക്കും. പോലീസിനെതിരായ അതിക്രമം നിസാര സംഭവമായി കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി വീണ ജോർജിനെതിരെയുള്ള പ്രതിഷേധത്തിൽ കെഎസ് യു പ്രവർത്തകർക്കെതിരെ വധശ്രമക്കേസ് ചുമത്തിയത് ആദ്യഘട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഡിജിപി പറഞ്ഞു.
കേസ് നിലനിൽക്കുമോയെന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നഗരൂരിൽ പോലീസ് വാഹനം തടഞ്ഞു നിർത്തി എസ്ഐയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരൂർ വെള്ളല്ലൂർ സ്വദേശികളായ രതീഷ്, വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് നഗരൂർ പോലീസിന്റെ ജീപ്പ് തടഞ്ഞു നിർത്തി എസ്ഐക്കെതിരേ അസഭ്യവർഷം ചൊരിയുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്തത്.
ഈ സംഭവത്തിൽ ഒൻപത് സിപിഎം , ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നഗരൂരിൽ സ്ഥാപിച്ചിരുന്ന കോണ്ഗ്രസിന്റെ പുതുയുഗയാത്രയുടെ ഫ്ളെക്സ് ബോർഡുകൾ തകർത്ത കേസിൽ നഗരൂർ എസ്ഐ പ്രതികളുടെ വീട്ടിൽ നോട്ടീസ് നൽകാൻ പോയതാണ് പ്രകോപനത്തിനു കാരണം.
ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസിനെ തടഞ്ഞു നിർത്തി അസഭ്യം പറയുന്ന ദൃശ്യങ്ങൾ വാർത്താമാധ്യമങ്ങളിലുടെ പുറത്തു വന്നതോടെയാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്.
Kerala
കൊച്ചി: ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് സിനിമയുടെ റിലീസിനെതിരെ വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കണ്ണൂരിലും കൊച്ചിയിലും ഡിവൈഎഫ്ഐ പ്രവർത്തകർ തിയറ്ററുകളിലെത്തി പ്രതിഷേധിച്ചു. എറണാകുളത്തെ ഷേണായീസ് തിയറ്ററിൽ അധികൃതരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
കേരളത്തെ ഇകഴ്ത്തികാണിക്കുന്ന സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്നും പ്രദർശനം റദ്ദാക്കണമെന്നുമാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. പ്രതിഷേധത്തെ തുടർന്ന് ഷേണായീസ് തിയറ്ററിൽ രാവിലെ 10.10ന് നടത്താനിരുന്ന പ്രദർശനം മാറ്റി. മുപ്പതു ടിക്കറ്റുകൾ ഇവിടെ വിറ്റുപോയിരുന്നു.
സിനിമയുടെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. നിർമാതാക്കൾ നൽകിയ അപ്പീലിലാണ് ജസ്റ്റീസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റീസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
Kerala
തിരുവനന്തപുരം: നഗരൂരിൽ പോലീസിന് നേരെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭീഷണി. ഫ്ലക്സ് ബോർഡ് നശിപ്പിച്ച കേസിൽ പ്രതികളായവർക്ക് നോട്ടീസ് നൽകി മടങ്ങിയ പോലീസ് ജീപ്പിനെ കാറിലെത്തിയ സംഘം തടയുകയായിരുന്നു.
എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രദേശത്തെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. പ്രതി പട്ടികയിൽ പേരുള്ളവർക്ക് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്.
എന്നാൽ പോലീസ്, പ്രവർത്തകരുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയെന്നാണ് സിപിഎം ആരോപണം. പോലീസുകാർ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയെന്നും എസ്എച്ച്ഒ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. സ്റ്റേഷൻ പരിസരത്ത് സിപിഎം പ്രവര്ത്തകരുടെ പ്രതിഷേധം തുടരുകയാണ്.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജും കെഎസ്യു പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം കോൺഗ്രസിന്റെ ഫ്ലക്സും കൊടിമരങ്ങളും സിപിഎം പ്രവർത്തകർ തകർത്തിരുന്നു. തുടർന്നുണ്ടായ പരാതിയിന്മേലാണ് നഗരൂരിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പോലീസ് നോട്ടീസ് നൽകിയത്.
Kerala
പത്തനംതിട്ട: വൈദ്യപരിശോധനയ്ക്കായി പോലീസ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് നേരെ കനത്ത പ്രതിഷേധം.
വാഹനം ആശുപത്രി വളപ്പിലെത്തിയപ്പോൾ പാഞ്ഞെടുത്ത ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ രാഹുലിനെതിരെ മുദ്രവാക്യം വിളിക്കുകയും കൂകി വിളിക്കുകയും ചെയ്തു.
രാഹുൽ എത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന നൂറുകണക്കിന് പോലീസുകാർ ഏറെ പണിപ്പെട്ടാണ് രാഹുലിനെ വാഹനത്തിൽ നിന്നും പുറത്തിറക്കി ആശുപത്രിക്ക് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. പ്രതിഷേധക്കാർ ആശുപത്രിയുടെ പുറത്ത് തമ്പടിച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: കര്ണാടകയിലെ യെലഹങ്കയില് വീടുകള് ഇടിച്ചു നിരത്തിയതിനെത്തുടര്ന്ന് കിടപ്പാടം നഷ്ടപ്പെട്ടവരെ സന്ദര്ശിക്കുന്നതിനിടെ നടത്തിയ പ്രതികരണത്തിന്റെ പേരില് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ട്രോളുകളോട് പ്രതികരിച്ച് എ.എ. റഹിം എംപി.
"എനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്ക്ക് ഒരു ഭാഷയേ ഉള്ളൂ. ഭരണകൂടഭീകരതയുടെ നേര്കാഴ്ചകള് തേടിയാണ് അവിടേക്ക് ചെന്നത്. ശബ്ദമില്ലാത്ത, എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുര്ബലരായ ഇരകളെയാണ് ഞങ്ങള്ക്ക് അവിടെ കാണാനായത്. ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉള്ളു'. -റഹിം ഫേസ്ബുക്കിൽ കുറിച്ചു.
"ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള് ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് സംസാരിക്കാന് നിര്ബന്ധിതരായിരിക്കുന്നു. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല.
ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള് കൈകാര്യം ചെയ്യുന്ന നിരവധിപേര് നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ?. അവരെ ആരെയും ഇവിടെയെന്നല്ല, ബുള്ഡോസറുകള് ജീവിതം തകര്ത്ത ദുര്ബലരുടെ അരികില് ഒരിടത്തും കണ്ടിട്ടില്ല.'-റഹിം കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: രാജ്യത്ത് ക്രിസ്മസ് കരോളിനെ പോലും വർഗീയവത്കരിച്ച് കടന്നാക്രമണങ്ങൾ നടക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ കേരളത്തിലേക്കും വ്യാപിക്കുകയാണ്. മത നിരപേക്ഷ ആഘോഷങ്ങളിൽ പങ്കുചേരുകയെന്ന കടമയാണ് സിപിഎം നിർവഹിക്കുന്നതെന്നും എം. വി. ഗോവിന്ദൻ വ്യക്തമാക്കി.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ആഘോഷത്തിൽ മുതിർന്ന നേതാവ് പി.കെ. ഗുരുദാസൻ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. അതേസമയം കരോൾ സംഘത്തിനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിൽ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും.
Kerala
പാലക്കാട്: കരോൾ സംഘത്തിനെതിരായ ആക്രമണത്തെ വിമര്ശിച്ച് ഡിവൈഎഫ്ഐയും കോണ്ഗ്രസും. പാലക്കാട് ജില്ലയിൽ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും. ആർഎസ്എസിന് തടയാൻ ചങ്കൂറ്റമുണ്ടെങ്കിൽ അതിനെ ആ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതസൗഹാർദം തകർക്കാനുള്ള ആർഎസ്എസ്- ബിജെപി നീക്കമെന്ന് കോൺഗ്രസും വിമർശിച്ചു. തെരഞ്ഞെടുപ്പിൽ ക്രിസ്തീയ സമൂഹത്തിൽ നിന്ന് ബിജെപി ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ആക്രമണമെന്ന് ആരോപിച്ച കോൺഗ്രസ്, അക്രമത്തിന് പിന്നിലുള്ള ആർഎസ്എസ്-ബിജെപി പ്രവർത്തകരെ ബിജെപി നേതൃത്വം പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: തപാൽ വകുപ്പിന്റെ തിരുവനന്തപുരം മേഖലാ ആസ്ഥാനത്ത് ഇന്നു സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോളിൽ ആർഎസ്എസിന്റെ ഗണഗീതം ആലപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം.
ബിഎംഎസ് യൂണിയനാണു ഗണഗീതം ആലപ്പിക്കുന്നതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടു കത്തു നൽകിയത്. മറ്റു യൂണിയനുകൾ എതിർത്തതോടെ വിഷയം വിവാദമായി. ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പരിപാടി തന്നെ തപാൽ വകുപ്പു റദ്ദാക്കി.
രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ഗണഗീതം പാടണമെന്ന് ആവശ്യപ്പെട്ടതെന്നു ബിഎംഎസ് നേതാക്കൾ പിന്നീട് അറിയിച്ചു. ദേശഭക്തിഗാനമായതിനാലാണു ഗണഗീതം പാടാൻ ആവശ്യപ്പെട്ടതെന്നും ഇടതു യൂണിയനാണു പ്രശ്നമുണ്ടാക്കിയതെന്നും അവർ പറഞ്ഞു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് വോട്ട് ചെയ്യാൻ എത്തുമെന്ന് സൂചന. രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ തിരുവനന്തപുരം പ്രിന്സിപ്പൽ സെഷൻസ് കോടതി മുൻകൂര് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രാഹുൽ വോട്ട് ചെയ്യാൻ എത്തുമെന്ന റിപ്പോർട്ട് വന്നത്.
പാലക്കാട് നഗരസഭയിലെ കുന്നത്തൂര്മേട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് രാഹുലിന് വോട്ട്. രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത് പാലക്കാട് നഗരസഭയിലെ 24ാം വാർഡിലാണ്. ഈ വാർഡിൽ രാഹുൽ നേരത്തെ പ്രചാരണം നടത്തിയിരുന്നു.
രാഹുൽ വോട്ട് ചെയ്യാൻ എത്തും എന്നാണ് പോലീസിന് ലഭിച്ച റിപ്പോർട്ട്. വൈകുന്നേരം അഞ്ചിനും ആറിനും ഇടയിൽ വോട്ട് രേഖപ്പെടുത്താൻ രാഹുൽ എത്തുമെന്നാണ് രാഹുലുമായി അടുത്ത ബന്ധമുള്ള കോണ്ഗ്രസ് നേതാക്കൾ പറയുന്നത്.
രാഹുൽ എത്തിയാൽ ഡിവൈഎഫ്ഐയും ബിജെപിയും പോളിംഗ് ബൂത്തിനരികെ പ്രതിഷേധിക്കും. ബൂത്തിലും സമീപ പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയട്ടുണ്ട്.
Kerala
കണ്ണൂര്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നിരവധി പെണ്കുട്ടികള് ഇനിയും പരാതിയുമായി വരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കോണ്ഗ്രസ് ക്രിമിനൽ സംഘത്തെ പോറ്റി വളര്ത്തുകയാണെന്നും സനോജ് കുറ്റപ്പെടുത്തി.
"കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ രാഹുലും ഷാഫിയും ഭീഷണിപ്പെടുത്തുകയാണ്. അതുകൊണ്ടാണ് നേതാക്കൾക്ക് രാഹുലിന് സംരക്ഷണം ഒരുക്കേണ്ടി വരുന്നത്. ഏതൊരു നേതാവ് എതിര് പറഞ്ഞാലും സൈബർ ആക്രമണം നടത്താൻ ആണ് ഷാഫിയുടെ നിർദേശം. ഇതിനായി വടകര കേന്ദ്രീകരിച്ച് വാർ റൂമുണ്ട്.'-സനോജ് പറഞ്ഞു.
"കുറച്ചു നടിമാരെ റീൽസിൽ അഭിനയിക്കാൻ കിട്ടുമായിരിക്കും. ജനങ്ങൾക്കിടയിൽ ഇമേജ് ഉണ്ടാക്കാൻ കഴിയില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഷാഫിയുടെയും രാഹുലിന്റെ അടിമകൾ ആണ്. പ്രതിപക്ഷ നേതാവിനു പോലും രക്ഷയില്ല. സൈക്കോപാത്ത് ക്രിമിനലിനെ സംരക്ഷിക്കുന്ന എല്ലാവര്ക്കുമെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിക്കും.'-സനോജ് അറിയിച്ചു.
"കോൺഗ്രസ് നേതാക്കൾ രാഹുലിനെ തള്ളിപ്പറയാൻ തയ്യാറാകുന്നില്ല. സിപിഎം കെട്ടിച്ചമച്ച കഥയാണെന്നാണ് യുഡിഎഫ് കൺവീനർ പറയുന്നത്. പെൺകുട്ടിക്ക് സിപിഎമ്മമായി എന്ത് ബന്ധം? ഈ പെൺകുട്ടിയെ മാത്രമല്ല രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പീഡിപ്പിച്ചത്.'-സനോജ് കൂട്ടിച്ചേർത്തു.
സസ്പെന്ഡ് ചെയ്തിട്ടും നിയമസഭയിൽ അകമ്പടി പോയത് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അല്ലേ? എന്നിട്ട് എന്ത് നടപടി എടുത്തു? രാഹുലിനെതിരെ നിലപാട് എടുത്തവർക്കെതിരെ സൈബർ ആക്രമണം തുടങ്ങിയെന്നും വി.കെ. സനോജ് ആരോപിച്ചു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട്ടെ ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം. ഓഫീസിന് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞത് സംഘർഷത്തിന് വഴിവച്ചു.
ഇങ്ങനെ ഒരു എംഎൽഎ പാലക്കാടിന് വേണ്ടെന്നും രാജിവയ്ക്കണമെന്നും മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവർത്തകർ രാഹുലിന്റെ ഓഫീസിൽ എത്തിയത്. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു.
അക്രമാസക്തരായ ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫീസിന് മുന്നിൽ റീത്ത് വച്ചു. ഓഫീസ് പൂട്ടിയ നിലയിലാണ്. സ്ഥലത്ത് വലിയ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
Kerala
കണ്ണൂര്: അരിയില് ഷുക്കൂര് വധക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാക്കി. കേസിലെ 15-ാം പ്രതിയായ ഷിജിന് മോഹനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയാക്കിയത്.
2012 ഫെബ്രുവരി 20നാണ് അരിയില് ഷുക്കൂര് കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ നടപടികള് കഴിഞ്ഞ മേയിലാണ് ആരംഭിച്ചത്. 33 പ്രതികളുള്ള കേസില് സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും പ്രതികളാണ്.
എംഎസ്എഫ് നേതാവായിരുന്ന ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിവച്ച ശേഷമാണ് കൊലപ്പെടുത്തിയത്.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രസംഗിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ വളയത്ത് ഡിവൈഎഫ്ഐ പ്രകടനം. യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപനത്തിലെ പ്രസംഗത്തിനെതിരെയാണ് പ്രതിഷേധം.
ഉദ്ഘാടകനായ ഷാഫി പറമ്പിൽ എംപി വേദി വിട്ടതിനു പിന്നാലെയാണ് പ്രകോപന മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയത്. യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപന പരിപാടിയിൽ റിജിൽ മാക്കുറ്റി പ്രസംഗിച്ചിരുന്നു. ഇതിൽ പ്രകോപിതരായ ഡിവൈഎഫ് ഐ പ്രവർത്തകരാണ് വളയം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി തെറി പറഞ്ഞത്. ഷാഫി പറമ്പിൽ എംപി ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ.
എന്നാൽ എംപി വേദിയിൽ നിന്ന് പോയതിനു പിറകെയാണ് ഡിവൈഎഫ് ഐ പ്രകടനം നടത്തിയത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ടൗണിലൂടെയാണ് പ്രകടനം നടത്തിയത്. സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കണ്ണൂർ: പാനൂർ മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ മരിച്ച ഷെറിൻ എന്ന യുവാവിനെ ‘രക്തസാക്ഷി’യാക്കിയ ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം.
അക്രമത്തെ സിപിഎം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ബോംബ് നിർമാണത്തിനിടെ മരിച്ചയാളെ രക്തസാക്ഷിയായി കാണാൻ സിപിഎം തയാറല്ലെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ യുവാവ് മരിച്ചപ്പോൾത്തന്നെ പാർട്ടിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് നേതൃത്വം പരസ്യമായി പറഞ്ഞിട്ടുണ്ട്. അതേനിലപാട് തന്നെയാണ് ഇപ്പോഴും. ഡിവൈഎഫ്ഐ എന്തടിസ്ഥാനത്തിലാണ് ബോംബ് നിർമാണത്തിനിടെ മരിച്ചയാളെ രക്തസാക്ഷിയായി വിശേഷിപ്പിച്ചതെന്ന കാര്യം ഡിവൈഎഫ്ഐ നേതൃത്വത്തോടാണു ചോദിക്കേണ്ടതെന്നും കെ.കെ. രാഗേഷ് പറഞ്ഞു.
2024 ഏപ്രില് അഞ്ചിന് പാനൂര് മൂളിയതോടിൽ ബോംബ് നിര്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിലായിരുന്നു ഷെറിൻ മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്ഐ കുന്നോത്തുപറന്പ് മേഖലാ സമ്മേളനത്തിലാണ് ഷെറിനിനെ രക്തസാക്ഷിയാക്കി പ്രമേയം അവതരിപ്പിച്ചത്. ഈ സ്ഫോടനത്തിൽ മറ്റൊരു യുവാവിന്റെ കൈകള് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, പാർട്ടി തള്ളിപ്പറഞ്ഞ ഷെറിന്റെ വീട് അന്ന് സിപിഎം പ്രാദേശിക നേതാക്കൾ സന്ദർശിച്ചത് ഏറെ വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് സംഘർഷത്തിനിടെ ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റില്. നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിർഷാ , അൽത്താഫ് എന്നിവരാണ് പിടിയിലായത്.
നെടുമങ്ങാട് എസ്ഡിപിഐയും സിപിഎമ്മും തമ്മിൽ ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയായാണ് അക്രമം നടന്നത്.
സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസിന് എസ്ഡിപിഐ പ്രവർത്തകർ തീയിടുകയായിരുന്നു.
സംഘര്ഷത്തില് മുല്ലശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിരുന്നു.
District News
നെടുമങ്ങാട്: സിപിഎം മുല്ലശേരി ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിൽ രണ്ടു എസ്ഡിപിഐ പ്രവർത്തകരും എസ്ഡിപിഐക്കാരുടെ വീടുകൾക്കു നേരെ ആക്രമണം നടത്തുകയും വാഹനങ്ങൾക്ക് കേടുപാടു വരുത്തുകയും ചെയ്ത കേസിൽ നാലു ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസിൽ കീഴടങ്ങി.
എസ്ഡിപി ഐ പ്രവർത്തകരായ കരകുളം ചെക്കക്കോണം വാര്യകോണത്ത് പണയിൽ വീട്ടിൽ നിസാമുദീൻ (49), വട്ടപ്പാറ വേങ്കോട് കൊല്ലമലയത്തുവീട്ടിൽ ഷംനാദ് (36) എന്നിവർ അരുവിക്കര സ്റ്റേഷനിലും ഡിവൈഎഫ്ഐ പ്രവർത്തകരായ സന്നഗർ ഹാഷിക് മൻസിലിൽ റിയാസ് (36), കരകുളം കല്ലറ വീട്ടിൽ അനന്ദു (31), കരകുളം അമലയിൽ അമൽ (31), കരകുളം ജയ ഭവനിൽ അനൂപ് (37) എന്നിവർ നെടുമങ്ങാട് സ്റ്റേഷനിലുമാണ് കീഴടങ്ങിയത്.
കഴിഞ്ഞ നാലിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ചതായിരുന്നു തുടക്കം. പിന്നാലെ എസ്ഡിപി ഐ നേതാക്കളുടെ വീടും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചിരുന്നു. ആംബുലൻസ് കത്തിച്ച പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.
Kerala
പാലക്കാട്: എംഎൽഎ ഫണ്ട് ഉപയോഗിച്ച് പിരായിരിയിൽ നിർമിച്ച റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഉദ്ഘാടനത്തിനായി വരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര് ഡിവൈഎഫ്ഐ പ്രവര്ത്തകര് തടയുകയായിരുന്നു.
തുടർന്ന് കാറിനു മുകളിൽ ഡിവൈഎഫ്ഐയുടെ പതാകയും വച്ചു. ഇതോടെ കാറിനു പുറത്തിറങ്ങിയ രാഹുൽ പ്രദേശത്തെ വീടുകളിൽ കയറി ആളുകളുമായി സംസാരിക്കുകയും പിന്നീട് റോഡ് ഉദ്ഘാടനം ചെയ്യുകയുമായിരുന്നു.
എന്നാൽ കൂക്കി വിളികളും മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ രാഹുലിനെ പിന്തുടർന്നു. ഇതിനിടെ ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി എത്തി. തുടർന്ന് യൂത്ത്കോൺഗ്രസ് പ്രവർത്തകർ എംഎൽഎയെ തോളിലേറ്റിയാണ് യോഗസ്ഥലത്തേക്ക് എത്തിച്ചത്.
വിവാദങ്ങള്ക്കുശേഷം രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിലെ പരിപാടികളിൽ രഹസ്യമായിട്ടാണ് പങ്കെടുത്തിരുന്നത്. എന്നാൽ പിരായിരിയിലെ റോഡ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് കാണിച്ച് ഫ്ലക്സ് ഉൾപ്പടെ നേരത്തെ സ്ഥാപിച്ചിരുന്നു.
പരിപാടിയിൽ പ്രതിഷേധവുമായി എത്തുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും അറിയിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
Kerala
കൊല്ലം: കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ സിപിഐ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. പുനലൂർ എംഎൽഎ പി.എസ്.സുപാലിനെതിരെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്.
സുപാലിനെതിരെ ഡയിംഗ് ഹാർനെസ് എംഎൽഎ എന്ന ബാനറുമായാണ് പ്രതിഷേധം നടന്നത്. പുനലൂർ എസ്എൻ കോളജ് യൂണിയൻ തെരഞ്ഞെടിപ്പിലെ വിജയത്തിന് പിന്നാലെ നടന്ന പ്രതിഷേധത്തിലും സുപാലിനെതിരെ ബാനർ ഉയർന്നിരുന്നു.
സുപാൽ അടവ് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർമാരുടെ പ്രസ്ഥാനമാണ് എസ്എഫ്ഐ എന്നായിരുന്നു ബാനർ. ഇതിന് പിന്നാലെ എസ്എഫ്ഐയ്ക്കും ഡിവൈഎഫ്ഐയ്ക്കും എതിരെ അധിക്ഷേപ മുദ്രവാക്യവുമായി എഐഎസ്എഫും എഐവൈഎഫും പ്രതിഷേധം നടത്തിയിരുന്നു.
Kerala
കോഴിക്കോട്: പേരാമ്പ്രയില് നടന്നത് ഷാഫി ഷോയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.
പേരാമ്പ്രയില് പഞ്ചായത്ത് പ്രസിഡന്റിനെ പഞ്ചായത്ത് ഓഫീസില് വച്ച് ആക്രമിച്ചപ്പോള് എല്ഡിഎഫ് പ്രതിഷേധിച്ചു. മുന്കൂട്ടി പ്രഖ്യാപിച്ച ആ പ്രതിഷേധം തടസപ്പെടുത്താന് ഷാഫി പറമ്പിലും സംഘവും ഷോയുമായി ഇറങ്ങുകയായിരുന്നുവെന്ന് സനോജ് പറഞ്ഞു.
എല്ഡിഎഫ് പ്രകടനത്തിനു നേരെ ഇരച്ചു കയറി സംഘര്ഷമുണ്ടാക്കാനായിരുന്നു ഷാഫി ഉദ്ദേശിച്ചത്. എന്നാല് എല്ഡിഎഫ് പ്രവര്ത്തകര് സംയമനം പാലിച്ചു. ഷാഫിയുടെ കാഞ്ഞ ബുദ്ധി തിരിച്ചറിഞ്ഞു.
ഷാഫിയുടെ കെണിയില് വീഴാതിരിക്കാന് എല്ഡിഎഫ് പ്രവര്ത്തകര് പിരിഞ്ഞുപോയി. പിന്നീട് അവര് പോലീസുമായി സംഘര്ഷത്തില് ഏര്പ്പെടുകയായിരുന്നുവെന്നും വി.കെ. സനോജ് പറഞ്ഞു.
ചില വീഡിയോ ദൃശ്യങ്ങള് കാണിച്ച് ഷാഫിക്ക് ക്രൂരമര്ദനമേറ്റെന്ന് പ്രചരിപ്പിക്കുകയാണ്. ഇതെല്ലാം ഷാഫിയുടെ ഷോ ആണ്. ഷാഫിയുടെ ഷോ കഞ്ഞിക്കുഴി സതീശന്മാര് തോറ്റു പോകുന്ന ഷോയാണ്.
ഷാഫിയും രാഹുലും അടങ്ങുന്ന ക്രൈം സിന്ഡിക്കേറ്റ് കേരളത്തിലെ കോണ്ഗ്രസില് മേധാവിത്വം ഉറപ്പിച്ചിരിക്കുകയാണ്. ഇനിയും ഷോയുമായി വന്നാല് ഡിവൈഎഫ്ഐ ശക്തമായി പ്രതികരിക്കും.
റൂറല് എസ്പി പറഞ്ഞതില് തെറ്റില്ല. ലാത്തി വീശിയില്ല. വെറുതെ നിന്ന ഷാഫിക്ക് അല്ലലോ അടി കൊണ്ടത്. പ്രകോപനം ഉണ്ടായാല് പോലീസ് നോക്കി നില്ക്കുമോ. ചിലപ്പോള് കൈ തട്ടിയിട്ടുണ്ടാകാം. ആദ്യമായിട്ടാണോ ഒരു ജനപ്രതിനിധിക്ക് അടി കിട്ടുന്നതെന്നും വി.കെ. സനോജ് പറഞ്ഞു.
Kerala
പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് യുവാവിനെ ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ചെന്ന് പരാതി. വാണിയംകുളം പനയൂർ സ്വദേശി വിനേഷിനാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രി വാണിയംകുളത്തായിരുന്നു സംഭവം.
ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയേറ്റ് അംഗമായിരുന്നു വിനേഷ്. അതേസമയം, കേസിലെ പ്രതികൾ കോഴിക്കോട് നിന്നും പിടിയിലായതായി സൂചനയുണ്ട്. ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രണ്ടുപേരാണ് പിടിയിലായതെന്നാണ് വിവരം.
Kerala
തൃശൂര്: സിപിഎം നേതാക്കള്ക്കെതിരേ ഗുരുതര ആരോപണമുയര്ത്തി ഡിവൈഎഫ്ഐ തൃശൂര് ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
മുതിര്ന്ന സിപിഎം നേതാവ് എം.കെ. കണ്ണന് കോടാനുകോടി സ്വത്തുണ്ടെന്നും അപ്പർ ക്ലാസിന്റെ ഇടയിൽ ഡീലിംഗ് നടത്തുന്ന ആളാണ് മുന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ എന്നും ശരത് പ്രസാദ് പറയുന്നു. ഏരിയാ സെക്രട്ടറിക്ക് പരമാവധി പതിനായിരം രൂപയാണ് പിരിവ് നടത്തിയാല് മാസം കിട്ടുന്നത്. ജില്ലാ ഭാരവാഹി ആയാല് അത് 25,000 ത്തിന് മുകളിലാകും. പാര്ട്ടി കമ്മിറ്റിയില് വന്നാല് 75,000 മുതല് ഒരുലക്ഷം വരെയാകും പിരിവെന്നും ശരത് ചന്ദ്രന് പറയുന്നു.
"ഇന്ററാക്ട് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുളള നമ്മുടെ ജീവിതം. സിപിഎം നേതാക്കള് അവരവരുടെ കാര്യം നോക്കാന് നല്ല മിടുക്കരാണ്. എം.കെ. കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടതാണ്. കപ്പലണ്ടി കച്ചവടമായിരുന്നു. വലിയ വലിയ ഡീലേഴ്സ് ആണ് അവര്. വര്ഗീസ് കണ്ടന്കുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്? അനൂപ് കാട, എ.സി. മൊയ്തീന് ഒക്കെ വലിയ ഡീലിംഗാണ് നടത്തുന്നത്. അപ്പര് ക്ലാസിന്റെ ഇടയില് ഡീലിംഗ് നടത്തുന്ന ആളാണ് എ.സി. മൊയ്തീന്'- എന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
അതേസമയം, അഞ്ചുവര്ഷം മുന്പുളള ഓഡിയോ സന്ദേശമാണ് പുറത്തുവന്നതെന്ന് ശരത് പ്രസാദ് പ്രതികരിച്ചു. കരുവന്നൂര് വിഷയം നടക്കുമ്പോഴുളള സംസാരമായിരുന്നു അതെന്നും നടത്തറ സഹകരണ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ടാണ് ഇപ്പോള് ഓഡിയോ പുറത്തുവന്നിരിക്കുന്നതെന്നും ശരത് പറയുന്നു.
ഒന്നിച്ചിരുന്ന് സംസാരിച്ചപ്പോള് റെക്കോര്ഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. തനിക്കൊപ്പം കമ്മിറ്റിയില് ഉണ്ടായിരുന്നവരാണ് ഓഡിയോ പുറത്തുവിട്ടതെന്നും ശരത് കൂട്ടിച്ചേര്ത്തു.