x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മന്ത്രി ജനീഷിന്‍റെ വാഹനത്തിന് നേരെ ആക്രമണം: 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

വെബ് ഡെസ്ക്
Published: October 1, 2026 07:06 PM IST | Updated: October 1, 2026 07:08 PM IST

അക്രമിക്കപ്പെട്ട വാഹനം

കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്‍റെ ഔദ്യോഗിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു. തളിപ്പറമ്പിൽവച്ചുണ്ടായ സംഭവത്തിൽ പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ ‌വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പ്രജീഷ് ബാബു, കെ.കെ.അക്ഷയ്, അതുൽരാജ്, ടി. സിദ്ധാർത്ഥ്, ബിനിൽ കൃഷ്ണൻ, രമിത് തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലുള്ള പ്രധാനികൾ.

മന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന കല്ലേറിലും ആക്രമണത്തിലും വാഹനത്തിന് സാരമായ നാശനഷ്ടം സംഭവിച്ചതായി എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. ആക്രമണത്തിനിടയിൽ ഫ്ലാഗ് പോസ്റ്റ് ഒടിച്ചുമാറ്റിയതു കാരണം ഏകദേശം 2000 രൂപയുടെ നഷ്ടമുണ്ടായതായും പൊലിസ് റിപ്പോർട്ടിൽ പറയുന്നു.

Tags : Attack OJJaneesh Vehicle DYFI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up