x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​ത്തി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യി; അ​ടി​ക്ക് തി​രി​ച്ച​ടി ത​ങ്ങ​ളു​ടെ ശൈ​ലി​യ​ല്ലെ​ന്ന് പി.​സി. വി​ഷ്ണു​നാ​ഥ്

വെബ് ഡെസ്‌ക്
Published: October 1, 2026 10:49 AM IST | Updated: October 1, 2026 10:49 AM IST

പി.​സി. വി​ഷ്ണു​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യു​ണ്ടാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് - എ​സ്എ​ഫ്ഐ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. അ​ടി​ക്ക് തി​രി​ച്ച​ടി എ​ന്ന​ത് ഞ​ങ്ങ​ളു​ടെ ശൈ​ലി​യ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ്യാ​നേ​ഷ്കു​മാ​റി​നെ​തി​രെ ന​ട​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​ത്തി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​തെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് വ്യ​ക്ത​മാ​ക്കി. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​ത്തി​ന് നേ​രെ എ​സ്എ​ഫ്ഐ ക​ല്ലെ​റി​യു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

സം​ഘ​ർ​ഷ​ത്തി​നെ​തി​രെ ഉ​ണ്ടാ​യ പൊ​ലി​സ് ന​ട​പ​ടി​യി​ൽ പൊ​ലി​സ് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ട്ടെ​യെ​ന്നും ഹോ​സ്റ്റ​ലി​ൽ ഗു​ണ്ട​ക​ളെ താ​മ​സി​പ്പി​ക്കു​മ്പോ​ൾ പ​ഠി​ക്കാ​നാ​യെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : PCVishnunath CPM SFI YouthCongress KSU DYFI

Recent News

Corehub Up