x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടു മി​നി​റ്റി​ൽ 17,000 അ​ടി​യോ​ളം താ​ഴേ​ക്ക് കൂ​പ്പു​കു​ത്തി വി​മാ​നം; നി​ല​വി​ളി​ച്ചു യാ​ത്ര​ക്കാ​ർ

വെബ്ഡെസ്ക്
Published: October 1, 2026 04:32 AM IST | Updated: October 1, 2026 04:32 AM IST

ഫ്ലൈ ​​​​ദു​​​​ബാ​​​​യ് വി​​​​മാ​​​​നം എമർജൻസി ലാൻഡിംഗ് നടത്തുന്നു.

ടെ​​​ൽ അ​​​വീ​​​വ്: ദു​​​​ബാ​​​​യി​​​​ൽ​​​നി​​​​ന്നു ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ ടെ​​​​ൽ അ​​​​വീ​​​​വി​​​​ലേ​​​​ക്കു പ​​​​റ​​​​ന്ന ഫ്ലൈ ​​​​ദു​​​​ബാ​​​​യ് വി​​​​മാ​​​​ന​​​​ത്തി​​​​ൽ കോ​​​​ക്പി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ വ​​​​ച്ച് പൈ​​​​ല​​​​റ്റും സ​​ഹ ​പൈ​​​​ല​​​​റ്റും ത​​​​മ്മി​​​​ൽ ന​​​​ട​​​​ന്ന ര​​​​ക്ത​​​​രൂ​​​​ഷി​​​​ത​​​​മാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ന്‍റെ​​​​യും അ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ പ​​​​രി​​​​ഭ്രാ​​​​ന്തി​​​​യു​​​​ടെ​​​​യും ഞെ​​​​ട്ടി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്ത്. വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന യാ​​​​ത്ര​​​​ക്കാ​​​​ർ പ​​​​ക​​​​ർ​​​​ത്തി​​​​യ ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ ഭ​​​​യ​​​​ന്നോ​​​​ടു​​​​ന്ന യാ​​​​ത്ര​​​​ക്കാ​​​​രെ​​​​യും നി​​​​ല​​​​വി​​​​ളി​​​​ക്കുന്ന കു​​​​ട്ടി​​​​ക​​​​ളെയും കാ​​​​ണാം.

കോ​​​​ക്പി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ ഒ​​​​മാ​​​​ൻ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സ​​ഹ ​പൈ​​​​ല​​​​റ്റ് വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യും ത​​​​ട​​​​യാ​​​​ൻ നോ​​​​ക്കി​​​​യ മു​​​​ഖ്യ പൈ​​​​ല​​​​റ്റി​​​​നെ ക​​​​ത്തി​​​​കൊ​​​​ണ്ട് കു​​​​ത്തി​​​​പ്പ​​​​രി​​​​ക്കേ​​​​ൽ​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം ഭാ​​​​ഗി​​​​ക​​​​മാ​​​​യി ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ടു. ര​​​​ണ്ടു മി​​​​നി​​​​റ്റി​​​​ൽ താ​​​​ഴെ സ​​​​മ​​​​യം കൊ​​​​ണ്ട് വി​​​​മാ​​​​നം 34,000 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ൽ​​​നി​​​​ന്ന് 16,600 അ​​​​ടി​​​​യി​​​​ലേ​​​​ക്ക് കൂ​​​​പ്പു​​​​കു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വി​​​​മാ​​​​ന​​​​ത്തി​​​​ന്മേ​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര നി​​​​യ​​​​ന്ത്ര​​​​ണം വേ​​​​ണ​​​​മെ​​​​ന്നു കാ​​​​ണി​​​​ച്ച് ജ​​​​ന​​​​റ​​​​ൽ എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി കോ​​​​ഡാ​​​​യ 7700-ഉം ​​​​തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ വി​​​​മാ​​​​നം റാ​​ഞ്ചി​​യെ​​ന്നു സൂ​​​​ച​​​​ന ന​​​​ൽ​​​​കു​​​​ന്ന 7500 എ​​​​ന്ന ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ഡും വി​​​​മാ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് സ​​​​ന്ദേ​​​​ശ​​​​മാ​​​​യി പു​​​​റ​​​​ത്തു​​​​വ​​​​ന്നു.

യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്നു;ര​​​​ക്ഷ​​​​ക​​​​രാ​​​​യി യാ​​​​ത്ര​​​​ക്കാ​​​​ർ

വി​​​​മാ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് റാഞ്ചൽ സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ച്ച​​​​യു​​​​ട​​​​ൻ ഇ​​​സ്ര​​​​യേ​​​​ലും സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യും ത​​​​ങ്ങ​​​​ളു​​​​ടെ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ അ​​​യ​​​ച്ചു. അ​​​​തി​​​​നി​​​​ടെ, കോ​​​​ക്പി​​​​റ്റി​​​​ൽ​​​നി​​​​ന്നു ബ​​​​ഹ​​​​ളം കേ​​​​ട്ട് ഓ​​​​ടി​​​​യെ​​​​ത്തി​​​​യ യാ​​​​ത്ര​​​​ക്കാ​​​​രും ക്യാ​​​​ബി​​​​ൻ ക്രൂ​​​​വും ചേ​​​​ർ​​​​ന്ന് പ​​​​രി​​​​ക്കേ​​​​റ്റ പൈ​​​​ല​​​​റ്റി​​​​നെ ര​​​​ക്ഷി​​​​ക്കു​​​​ക​​​​യും അ​​​​ക്ര​​​​മി​​​​യാ​​​​യ സ​​ഹ ​പൈ​​​​ല​​​​റ്റി​​​​നെ ബ​​​​ല​​​​മാ​​​​യി കീ​​​​ഴ​​​​ട​​​​ക്കി കെ​​​​ട്ടി​​​​യി​​​​ടു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന യാ​​ത്ര​​ക്കാ​​രി​​ലെ പൈ​​ല​​റ്റു​​മാ​​രി​​ലൊ​​രാ​​ൾ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​റ്റെ​​​​ടു​​​​ത്ത് സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലെ ത​​​​ബൂ​​​​ക്ക് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി ലാ​​​​ൻ​​​​ഡ് ചെ​​​​യ്യി​​​​ച്ചു. ജീ​​​​വ​​​​ൻ തി​​​​രി​​​​ച്ചു​​​​കി​​​​ട്ടി​​​​യ ആ​​​​ശ്വാ​​​​സ​​​​ത്തി​​​​ൽ സൗ​​​​ദി​​​​യി​​​​ൽ ലാ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​തി​​​​നു​​​ശേ​​​​ഷം ഇ​​​​സ്രേ​​​​ലി യാ​​​​ത്ര​​​​ക്കാ​​​​ർ പ്രാ​​​​ർ​​​​ഥ​​​​നാ​​ഗാ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ല​​​​പി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ളും പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്.

സം​​​​ഭ​​​​വം പൂ​​​​ർ​​​​ണ​​​​മാ​​​​യ ഒ​​​​രു ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ ശ്ര​​​​മ​​​​മാ​​​​യാ​​​​ണ് ഇ​​​സ്രേ​​​ലി ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ കാ​​​​ണു​​​​ന്ന​​​​ത്. ടെ​​​​ൽ അ​​​​വീ​​​​വി​​​​ലെ ബെ​​​​ൻ ഗു​​​​റി​​​​യോ​​​​ൺ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണ കേ​​​​ന്ദ്രം തു​​​​റ​​​​ന്നി​​​​ട്ടു​​​​ണ്ട്.

Tags : Passengers Plane Plunges Scream Pilot Copilot Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up