Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plane

സ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റാ​ന്‍റെ വി​മാ​നം ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ ആ​ക്ര​മ​ണം

സ​​​​ന: യെ​​​​മ​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ സ​​​​ന​​​​യി​​​​ലെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു​​​​നേ​​​​രേ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം. സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യാ​​​​ണു വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് ഇ​​​​റാ​​​​ൻ അ​​​​നു​​​​കൂ​​​​ല ഹൂ​​​​തി വി​​​​മ​​​​ത​​​​ർ ആ​​​​രോ​​​​പി​​​​ച്ച​​​​പ്പോ​​​​ൾ ഇ​​​​റാ​​​​ന്‍റെ വി​​​​മാ​​​​നം ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​ൻ റ​​​​ൺ​​​​വേ ല​​​​ക്ഷ്യ​​​​മി​​​​ട്ട് ത​​​​ങ്ങ​​​​ളു​​​​ടെ വ്യോ​​​മ​​​സേ​​​​ന​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് യെ​​​​മ​​​​നി​​​​ലെ ഔ​​​​ദ്യോ​​​​ഗി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി.

സ​​​​ന വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ യെ​​​​മ​​​​ന്‍റെ വ്യോ​​​​മാ​​​​തി​​​​ർ​​​​ത്തി ലം​​​​ഘി​​​​ക്കാ​​​​നു​​​​ള്ള ഇ​​​​റാ​​​​ന്‍റെ​​​​യും ഹൂ​​​​തി​​​​ക​​​​ളു​​​​ടെ​​​​യും ശ്ര​​​​മ​​​​ങ്ങ​​​​ളെ ശ​​​​ക്ത​​​​മാ​​​​യി നേ​​​​രി​​​​ടു​​​​മെ​​​​ന്നും ത​​​​ങ്ങ​​​​ളു​​​​ടെ ക്ഷ​​​​മ ന​​​​ശി​​​​ച്ചു​​​​വെ​​​​ന്നും മ​​​​ന്ത്രാ​​​​ല​​​​യം മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.

സ​​​​ന​​​​യി​​​​ൽ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ പ​​​​റ​​​​ന്ന​​​​താ​​​​യും വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു സ​​​​മീ​​​​പം വ​​​​ലി​​​​യ സ്ഫോ​​​​ട​​​​ന​​​​ശ​​​​ബ്‌​​​​ദം കേ​​​​ട്ട​​​​താ​​​​യും പ്രാ​​​​ദേ​​​​ശി​​​​ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. സ​​​​ന വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഇ​​​​റ​​​​ങ്ങാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​റാ​​​​ന്‍റെ വി​​​​മാ​​​​നം പി​​​​ന്നീ​​​​ട് യെ​​​​മ​​​​നി​​​​ലെ ഹൊ​​​​ദൈ​​​​ദ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഇ​​​​റ​​​​ക്കി​​​​യ​​​​താ​​​​യി ഇ​​​​റാ​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ടെ​​​​ഹ്‌​​​​റാ​​​​നി​​​​നും സ​​​​ന​​​​യ്ക്കു​​​​മി​​​​ട​​​​യി​​​​ലു​​​​ള്ള നേ​​​​രി​​​​ട്ടു​​​​ള്ള വി​​​​മാ​​​​ന​​​​സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ സൈ​​​​നി​​​​ക​​​​രെ ക​​​​ട​​​​ത്താ​​​​നു​​​​ള്ള മ​​​​റ​​​​യാ​​​​ക്ക​​​​രു​​​​തെ​​​​ന്ന് യെ​​​​മ​​​​ൻ വാ​​​​ർ​​​​ത്താ​​​​വി​​​​നി​​​​മ​​​​യ മ​​​​ന്ത്രി ഇ​​​​റാ​​​​നും ഹൂ​​​​തി​​​​ക​​​​ൾ​​​​ക്കും നേ​​​​ര​​​​ത്തേ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

ഇ​​​​തി​​​​നി​​​​ടെ, സൗ​​​​ദി അ​​​​റേ​​​​ബ്യ സ​​​​ന വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ ഇ​​​​വി​​​​ടെ​​​​യെ​​​​ത്തി​​​​യ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര റെ​​​​ഡ് ക്രോ​​​​സ് സ​​​​മി​​​​തി​​​​യു​​​​ടെ വി​​​​മാ​​​​നം ഹൂ​​​​തി​​​​ക​​​​ൾ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ച​​​​താ​​​​യും പൈ​​​​ല​​​​റ്റി​​​​നെ​​​​യും കോ ​​​​പൈ​​​​ല​​​​റ്റി​​​​നെ​​​​യും ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്. ഇ​​​​ക്കാ​​​​ര്യം യെ​​​​മ​​​​ൻ വാ​​​​ർ​​​​ത്താ​​​​വി​​​​നി​​​​മ​​​​യ മ​​​​ന്ത്രി മു​​​​അ​​​​മ്മ​​​​ർ ബി​​​​ൻ മു​​​​ത്ത​​​​ഹ​​​​ർ അ​​​​ൽ ഇ​​​​ര്യാ​​​​നി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു​​​​നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തു സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യാ​​​​ണെ​​​​ന്നും അ​​​​വ​​​​ർ​​​​ക്ക് ശ​​​​ക്ത​​​​മാ​​​​യ തി​​​​രി​​​​ച്ച​​​​ടി ന​​​​ൽ​​​​കു​​​​മെ​​​​ന്നും ഹൂ​​​​തി​​​​ക​​​​ൾ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. സൗ​​​​ദി ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണം ന​​​​ഗ്‌​​​​ന​​​​മാ​​​​യ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​മാ​​​​ണെ​​​​ന്നും ഇ​​​​തോ​​​​ടെ ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന സം​​​​ഘ​​​​ർ​​​​ഷ ല​​​​ഘൂ​​​​ക​​​​ര​​​​ണ ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ന്ത്യ​​​​മാ​​​​യെ​​​​ന്നും ഹൂ​​​​തി സൈ​​​​നി​​​​ക വ​​​​ക്താ​​​​വ് യ​​​​ഹി​​​​യ സ​​​​രീ പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ ഈ ​​​​ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളോ​​​​ട് സൗ​​​​ദി അ​​​​റേ​​​​ബ്യ ഇ​​​​തു​​​​വ​​​​രെ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​ല​​​​ധി​​​​ക​​​​മാ​​​​യി യെ​​​​മ​​​​നി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധ​​​​വും ബാ​​​​ഹ്യ​​​​ശ​​​​ക്തി​​​​ക​​​​ളു​​​​ടെ നി​​​​ഴ​​​​ൽ യു​​​​ദ്ധ​​​​വും തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഹൂ​​​​തി​​​​ക​​​​ൾ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ സ​​​​ന പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​തോ​​​​ടെ സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യു​​​​ടെ​​​​യും മ​​​​റ്റ് ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പി​​​​ന്തു​​​​ണ​​​​യു​​​​ള്ള ഔ​​​​ദ്യോ​​​​ഗി​​​​ക യെ​​​​മ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം നി​​​​ല​​​​വി​​​​ൽ തെ​​​​ക്ക​​​​ൻ തു​​​​റ​​​​മു​​​​ഖ ന​​​​ഗ​​​​ര​​​​മാ​​​​യ ഏ​​​​ദ​​​​ൻ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്.

SUNDAY DEEPIKA

പ​ത്തു വീ​ടി​ന്‍റെ വ​ലി​പ്പം, 95 ആ​ന​ക​ളു​ടെ ഭാ​രം, വേ​ഗം മ​ണി​ക്കൂ​റി​ൽ 900 കി​ലോ​മീ​റ്റ​ർ

മു​ക​ളി​ലു​ള്ള ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​ത് ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ഒ​രാ​ൾ നി​ൽ​ക്കു​ന്ന പ​ട​മ​ല്ല, വ​ട​ക്ക​ൻ വെ​യി​ൽ​സി​ലെ ബ്രോ​ട്ട​ണി​ലു​ള്ള എ​യ​ർ​ബ​സ് വി​മാ​ന​ക്ക​മ്പ​നി​യു​ടെ ഹാം​ഗ​റി​നു​ള്ളി​ൽ എ​യ​ർ​ബ​സ് എ380 ​വി​മാ​ന​ത്തി​ന്‍റെ ചി​റ​കി​നു മു​ക​ളി​ൽ ക​യ​റി​നി​ൽ​ക്കു​ന്ന വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ്. ചി​റ​കു​ക​ളി​ൽ പൊ​ട്ട​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് എ380 ​വി​മാ​ന​ങ്ങ​ളി​ൽ പ​തി​നാ​റെ​ണ്ണ​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ​ക്കൊ​പ്പം വ​ന്ന ഈ ​പ​ടം, ലോ​ക​ത്തേ​റ്റ​വും വ​ലി​യ യാ​ത്രാ​വി​മാ​ന​മാ​യ എ​യ​ർ​ബ​സ് എ380 ​എ​ന്ന വ്യോ​മ​യാ​ന ഭീ​മ​ന്‍റെ അ​മ്പ​രി​പ്പി​ക്കു​ന്ന വ​ലി​പ്പം ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​താ​ണ്.

72.7 മീ​റ്റ​ർ (238 അ​ടി) നീ​ളം, ചി​റ​ക​റ്റം മു​ത​ൾ ചി​റ​ക​റ്റം വ​രെ 79.8മീ​റ്റ​ർ (262 അ​ടി) വീ​തി, വാ​ല​റ്റം വ​രെ 24.1മീ​റ്റ​ർ (79 അ​ടി) ഉ​യ​രം എ​ന്നീ അ​ള​വു​ക​ൾ കേ​ൾ​ക്കു​മ്പോ​ൾ ഈ ​വി​മാ​ന​ത്തി​ന് എ​ട്ടു നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ പൊ​ക്ക​മു​ണ്ടെ​ന്നും, പ​തി​നാ​റ് കാ​റു​ക​ൾ ഒ​ന്നി​നു പി​ന്നാ​ലെ ഒ​ന്നാ​യി പാ​ർ​ക്കു ചെ​യ്തി​ടു​ന്ന അ​ത്ര നീ​ള​മു​ണ്ടെ​ന്നും, സാ​ധാ​ര​ണ മ​ട്ടി​ലു​ള്ള ഒ​ൻ​പ​തു വീ​ടു​ക​ൾ ചേ​ർ​ത്തു വ​ച്ച വീ​തി​യു​ണ്ടെ​ന്നും പെ​ട്ടെ​ന്ന് വി​ചാ​രി​ക്കു​ക​യി​ല്ല.

5,920 ച​തു​ര​ശ്ര അ​ടി​യാ​ണ് വി​മാ​ന​ത്തി​ന്‍റെ കാ​ബി​നു​ക​ളു​ടെ ത​റ​വി​സ്തീ​ർ​ണം. ര​ണ്ടു കി​ട​പ്പു​മു​റി​ക​ൾ വീ​ത​മു​ള്ള പ​ത്തു വീ​ടു​ക​ളു​ടെ മൊ​ത്തം ത​റ​വി​സ്തീ​ർ​ണം ചേ​രു​ന്ന​ത്ര​യും എ​ന്നു പ​റ​യാം. ര​ണ്ടു നി​ല​ക​ളി​ലാ​യു​ള്ള പാ​സ​ഞ്ച​ർ ഡെ​ക്കു​ക​ൾ ഒ​ന്നി​ച്ചു ചേ​ർ​ത്താ​ൽ ചെ​റി​യൊ​രു സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ വ​ലി​പ്പ​മു​ണ്ടാ​കും എ​ന്നും പ​റ​യാം. മൊ​ത്തം ഇ​ക്ക​ണോ​മി സീ​റ്റു​ക​ളാ​ണെ​ങ്കി​ൽ, 853 യാ​ത്ര​ക്കാ​രെ ഒ​റ്റ​യ​ടി​ക്ക് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന​തി​നു കാ​ര​ണം ഈ ​വ​ലി​പ്പ​മാ​ണ്.

വ​ർ​ക്ക്ഷോ​പ്പി​ൽ ന​ന്നാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ ​ചി​റ​ക് ഒ​രു കെ​ട്ടി​ടം പോ​ലെ തോ​ന്നി​യ​തി​ന്‍റെ കാ​ര​ണം വി​മാ​ന​ശ​രീ​ര​ത്തോ​ടു ചേ​രു​ന്ന ഭാ​ഗ​ത്തെ ക​നം ത​ന്നെ​യാ​ണ്- മൂ​ന്നു മീ​റ്റ​ർ, അ​ഥ​വാ പ​ത്ത​ടി. ഒ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ പൊ​ക്കം. ര​ണ്ടു വ​ശ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്തോ​റും കു​റ​ഞ്ഞു​വ​രു​ന്ന ഈ ​ക​നം, ചി​റ​ക​റ്റ​മാ​കു​മ്പോ​ൾ 40 സെ​ന്‍റി​മീ​റ്റ​റാ​കും.

ഓ​രോ ചി​റ​കി​ന്‍റെ​യും നീ​ളം 39.9 മീ​റ്റ​റാ​ണ് (131 അ​ടി). വി​മാ​ന​ത്തോ​ടു ചേ​രു​ന്ന ഭാ​ഗ​ത്തെ വീ​തി 15 (49 അ​ടി) മീ​റ്റ​റും, അ​റ്റ​ത്തെ വീ​തി ര​ണ്ട​ര മീ​റ്റ​റും (എ​ട്ട​ടി). മൊ​ത്തം 3,20,000 ലി​റ്റ​ർ ഇ​ന്ധ​ന​മാ​ണ് ഒ​രു എ380 ​വി​മാ​ന​ത്തി​ന് പ​ര​മാ​വ​ധി വ​ഹി​ക്കാ​വു​ന്ന​ത്. ഇ​തു മൊ​ത്തം ശേ​ഖ​രി​ക്കു​ന്ന​ത് വി​മാ​ന​ത്തി​ന്‍റെ ചി​റ​കു​ക​ൾ​ക്കു​ള്ളി​ലെ അ​റ​ക​ളി​ലാ​ണ്. ഒ​രു ചി​റ​കി​നു​ള്ളി​ൽ 1,60,000 ലി​റ്റ​ർ എ​ന്ന​ർ​ഥം. പ​ത്ത​ടി നീ​ള​വും പ​ത്ത​ടി വീ​തി​യു​മു​ള്ള ഒ​രു ടാ​ങ്കി​ൽ ഇ​ത്ര​യും ഇ​ന്ധ​നം നി​റ​യ്ക്ക​ണ​മെ​ങ്കി​ൽ ആ ​ടാ​ങ്കി​ന് എ​ത്ര പൊ​ക്കം വേ​ണ്ടി​വ​രും എ​ന്ന​റി​യാ​മോ? 17.8 മീ​റ്റ​ർ, അ​ഥ​വാ 58.3 അ​ടി. ഒ​രു ആ​റു​നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ പൊ​ക്കം.

ഇ​ത്ര​യും ഇ​ന്ധ​ന​ത്തി​ന്‍റെ ഭാ​രം 2,48,269 ട​ൺ വ​രും. 170 ഇ​ട​ത്ത​രം കാ​റു​ക​ളു​ടെ, അ​ല്ലെ​ങ്കി​ൽ 42 ആ​ന​ക​ളു​ടെ, അ​തു​മ​ല്ലെ​ങ്കി​ൽ, നി​റ​യെ യാ​ത്ര​ക്കാ​ർ ക​യ​റി​യ 18 ബ​സു​ക​ളു​ടെ ഭാ​രം എ​ന്നു പ​റ​യാം. ഒ​രു വി​മാ​ന ഉ​ദാ​ഹ​ര​ണം ത​ന്നെ പ​റ​ഞ്ഞാ​ൽ, കേ​ര​ള​ത്തി​ൽ​നി​ന്ന് സാ​ധാ​ര​ണ ഗ​ൾ​ഫി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​നം മൂ​ന്ന് ബോ​യിം​ഗ് 737-800 വി​മാ​ന​ങ്ങ​ളു​ടെ ഭാ​രം! നി​റ​യെ ഇ​ന്ധ​ന​വും യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്നു​യ​രു​ന്ന ഒ​രു ബോ​യിം​ഗ് 737 വി​മാ​ന​ത്തി​ന്‍റെ ഭാ​രം 79 ട​ണ്ണാ​ണ്.

ഇ​ത്ര​യും ഭാ​രം ഫു​ൾ​ടാ​ങ്ക് ഇ​ന്ധ​ന​ത്തി​നു മാ​ത്ര​മു​ള്ള ഈ ​വി​മാ​നം പ​റ​ന്നു​യ​രു​മ്പോ​ഴു​ള്ള മൊ​ത്തം ഭാ​ര​മോ? 575 ട​ൺ. 95 ആ​ന​ക​ളു​ടെ, 380 കാ​റു​ക​ളു​ടെ, യാ​ത്ര​ക്കാ​ർ നി​റ​ഞ്ഞ 41 ബ​സു​ക​ളു​ടെ ഭാ​രം എ​ന്നൊ​ക്കെ താ​ര​ത​മ്യ​പ്പെ​ടു​ത്താം.

നേ​ര​ത്തേ പ​റ​ഞ്ഞ 2,48,269 ട​ൺ ഇ​ന്ധ​നം എ​രി​ച്ചു തീ​ർ​ക്കു​ന്ന നാ​ല് എ​ൻ​ജി​നു​ക​ൾ ഓ​രോ​ന്നി​ന്‍റെ​യും ഭാ​രം 6.7 ട​ൺ വീ​ത​മാ​ണ്. വ്യാ​സം 2.95 മീ​റ്റ​ർ. നീ​ളം 4.44.5മീ​റ്റ​ർ (പ​തി​ന​ഞ്ച് അ​ടി​യോ​ളം). ഒ​രു ഒ​റ്റ​നി​ല​ക്കെ​ട്ടി​ടം അ​പ്പാ​ടെ ഉ​ള്ളി​ൽ ക​യ​റ്റി​വ​യ്ക്കാ​വു​ന്ന​ത്ര വ​ലി​പ്പം. ഇ​ട​ത്ത​രം വി​മാ​ന​മാ​യ ബോ​യിം​ഗ് 737-800 ന്‍റെ ​കാ​ബി​ൻ വ്യാ​സം 3.76 മീ​റ്റ​ർ മാ​ത്ര​മേ​യു​ള്ളു എ​ന്നോ​ർ​ക്കു​ക. ഇ​തി​നേ​ക്കാ​ൾ 32 ഇ​ഞ്ച് കു​റ​വു മാ​ത്ര​മേ​യു​ള്ളു, എ380 ​എ​ൻ​ജി​ൻ വ്യാ​സം.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ൽ​ക്കു​മ്പോ​ൾ, അ​ല്ലെ​ങ്കി​ൽ ഓ​ടു​മ്പോ​ൾ, വി​മാ​ന​ത്തി​ന്‍റെ ഈ ​വ​മ്പ​ൻ ഭാ​ര​മ​ത്ര​യും താ​ങ്ങി​നി​ർ​ത്തു​ന്ന​ത് 22 വ​മ്പ​ൻ വീ​ലു​ക​ളാ​ണ്- മു​ന്നി​ൽ ര​ണ്ടും പി​ന്നി​ൽ 20ഉം. ​പി​ന്നി​ലെ മെ​യി​ൻ ലാ​ൻ​ഡിം​ഗ് ഗി​യ​റി​ലു​ള്ള ഓ​രോ വീ​ലി​ന്‍റെ​യും വ്യാ​സം 1.4 മീ​റ്റ​റാ​ണ്. ട​യ​റി​ന്‍റെ ക​നം 53 സെ​ന്‍റി​മീ​റ്റ​ർ. ഓ​രോ ട​യ​റി​ന്‍റെ​യും ഭാ​രം 120- 140 കി​ലോ​ഗ്രാം. ട​യ​റും വീ​ലും ബ്രേ​ക്ക് അ​സം​ബ്ലി​യും ചേ​ർ​ന്ന ഭാ​രം 320- 400 കി​ലോ​ഗ്രാം. മു​ൻ​വ​ശ​ത്തെ ര​ണ്ടു വീ​ലു​ക​ൾ ഓ​രോ​ന്നി​ന്‍റെ​യും മൊ​ത്തം ഭാ​രം 150- 200കി​ലോ​ഗ്രാ​മാ​ണ്. ട​യ​റി​നു മാ​ത്രം 70- 90കി​ലോ​ഗ്രാം. വ്യാ​സം 1.27മീ​റ്റ​ർ. ഈ ​ഭാ​ര​മെ​ല്ലാ​മാ​യി പ​റ​ക്കു​ന്ന വേ​ഗ​മോ? സാ​ധാ​ര​ണ വേ​ഗം മ​ണി​ക്കൂ​റി​ൽ 903 കി​ലോ​മീ​റ്റ​ർ. പ​ര​മാ​വ​ധി മ​ണി​ക്കൂ​റി​ൽ 945 കി​ലോ​മീ​റ്റ​ർ.

International

ബെ​യ്ജിം​ഗി​ൽ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് വി​മാ​നം ഇ​ടി​ച്ചു​ക​യ​റി

ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ ബെ​യ്ജിം​ഗി​ൽ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് ചെ​റു​വി​മാ​നം ഇ​ടി​ച്ചു​ക​യ​റി.108 നി​ല​ക​ളു​ള്ള സി​റ്റി​ക് ട​വ​റി​ലേ​ക്കാ​ണ് വി​മാ​നം ഇ​ടി​ച്ചു​ക​യ​റി​യ​ത്. കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

ഒ​രു കാ​റി​ന്‍റെ വ​ലി​പ്പ​മു​ള്ള ലൈ​റ്റ് സ്‌​പോ​ര്‍​ട്‌​സ് എ​യ​ര്‍​ക്രാ​ഫ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ട​വ​റി​ന്‍റെ ര​ണ്ട് വ​ലി​യ പാ​ന​ലു​ക​ള്‍ ത​ക​രു​ക​യും വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ താ​ഴേ​യ്ക്ക് പ​തി​ക്കു​ക​യും ചെ​യ്തു. വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ വീ​ണ് ഒ​രു കാ​റി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ര്‍​ന്നി​ട്ടു​ണ്ട്.

 

District News

വി​മാ​ന​ത്തി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

പാ​ണ​ത്തൂ​ർ: അ​മ്പ​ല​ത്ത​റ പാ​റ​പ്പ​ള്ളി​യി​ൽ താ​മ​സി​ക്കു​ന്ന പാ​ണ​ത്തൂ​ർ സ്വ​ദേ​ശി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. പാ​ണ​ത്തൂ​രി​ലെ യൂ​സ​ഫ് (51) ആ​ണ് മ​രി​ച്ച​ത്.

ഒ​രാ​ഴ്ച മു​ൻ​പ് ബി​സി​ന​സ് ആ​വ​ശ്യാ​ർ​ഥം അ​ബു​ദാ​ബി​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നാ​യി വി​മാ​ന​ത്തി​ൽ ക​യ​റി​യ അ​ദ്ദേ​ഹ​ത്തി​ന് ഇ​ന്ന് പു​ല​ർ​ച്ചെ അ​ബു​ദാ​ബി വി​മാ​ന താ​വ​ള​ത്തി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഉ​ട​ൻ അ​ബു​ദാ​ബി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: റം​സീ​ന (ബേ​ക്ക​ൽ). മ​ക്ക​ൾ: ഇ​സ്തി​ഹാ​ൻ, മി​ർ​സാ​ന, ഫാ​ത്തി​മ, യാ​സീ​ൻ, മു​ഷ്‌​ഫി​റ, ഹാ​മി​ഷ്, ഹൈ​റ സ​നി​ഷ്.

National

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം പി​ടി​കൂ​ടി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 4.26 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ ടോ​യ്‌​ലെ​റ്റി​ലെ സ്പീ​ക്ക​ർ ബോ​ക്സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണ ബി​സ്ക​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​മാ​ന എ​ഞ്ചി​നി​യ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ടോ​യ്‌​ലെ​റ്റ് സ്പീ​ക്ക​ർ ബോ​ക്സ് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​ത്. ക​റു​ത്ത ടേ​പ്പി​ൽ പൊ​തി​ഞ്ഞ ര​ണ്ട് പാ​യ്ക്ക​റ്റു​ക​ളി​ൽ നി​ന്നാ​ണ് 24 വി​ദേ​ശ നി​ർ​മി​ത 24 കാ​ര​റ്റ് സ്വ​ർ​ണ ബി​സ്ക​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. 2799.3 ഗ്രാം (2.8 ​കി​ലോ) വ​രു​ന്ന സ്വ​ർ​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സ്വ​ർ​ണ​ത്തി​ന​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് യാ​ത്ര​ക്കാ​രോ ക്രൂ ​അം​ഗ​ങ്ങ​ളോ മു​മ്പോ​ട്ട് വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​സ്റ്റം​സ് നി​യ​മ​പ്ര​കാ​രം ഇ​വ അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത സ്വ​ർ​ണ​മാ​യി ക​ണ​ക്കാ​ക്കും. സം​ഭ​വ​ത്തി​ൽ വി​ശ​ദാ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ഇ​ന്ത്യ ടു​ഡേ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

International

യാ​ത്ര​ക്കാ​ർ ക​യ​റു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ന്‍റെ ച​ക്ര​ങ്ങ​ൾ ഒ​ടി​ഞ്ഞു

ബെ​ർ​ലി​ൻ: ജ​ർ​മ്മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ ക​യ​റു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ന്‍റെ ച​ക്ര​ങ്ങ​ൾ ഒ​ടി​ഞ്ഞു. ലു​ഫ്‌​താ​ൻ​സ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ർ വി​മാ​ന​ത്തി​ന്‍റെ മു​ൻ​ച​ക്ര​ങ്ങ​ളാ​ണ് ഒ​ടി​ഞ്ഞു വീ​ണ​ത്. വി​മാ​ന​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​ർ ക​യ​റു​ന്ന​തി​നാ​യി ഗേ​റ്റി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വി​മാ​ന ജീ​വ​ന​ക്കാ​രും ഗ്രൗ​ണ്ട് സ്റ്റാ​ഫും യാ​ത്ര​ക്കാ​രും അ​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ. ഷാ​ങ്ഹാ​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന എ​ൽ​എ​ച്ച്728 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള ബോ​ർ​ഡിം​ഗ് ബ്രി​ഡ്‌​ജ് ഘ​ടി​പ്പി​ച്ച് ഇ​തു​വ​ഴി യാ​ത്ര​ക്കാ​ർ ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്നാ​ണ് വി​വ​രം.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വി​മാ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗം റ​ൺ​വേ​യി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി. ബോ​ർ​ഡിം​ഗ് ബ്രി​ഡ്‌​ജി​നും ത​ക​രാ​ർ സം​ഭ​വി​ച്ചു. ച​ക്ര​ങ്ങ​ൾ ത​ക​രു​മ്പോ​ൾ വി​മാ​ന​ത്തി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു. പെ​ട്ടെ​ന്നു​ണ്ടാ​യ ആ​ഘാ​ത​ത്തി​ൽ വി​മാ​ന​ത്തി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഗ്രൗ​ണ്ട് സ്റ്റാ​ഫു​ക​ൾ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​ർ​ക്ക് ഉ​ട​ൻ ത​ന്നെ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യെ​ന്നാ​ണ് വി​വ​രം.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വി​മാ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്തി​ന് സാ​ര​മാ​യ ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ത​ക​ർ​ന്ന ച​ക്ര​ങ്ങ​ൾ മാ​റ്റു​ന്ന​തി​നും വി​മാ​നം റ​ൺ​വേ​യി​ൽ നി​ന്ന് നീ​ക്കു​ന്ന​തി​നു​മാ​യി സാ​ങ്കേ​തി​ക വി​ദ​ഗ്ദ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഷാ​ങ്ഹാ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സ് റ​ദ്ദാ​ക്കി. യാ​ത്ര​ക്കാ​രെ മ​റ്റ് വി​മാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ജ​ർ​മ്മ​ൻ ഫെ​ഡ​റ​ൽ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്‌​സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

International

റ​ഷ്യ​ക്കു സ​മീ​പം പ​റ​ന്നു; യു​കെ പ്ര​തി​രോ​ധ മ​ന്ത്രി​യു​ടെ വി​മാ​ന​ത്തി​ന്‍റെ സി​ഗ്ന​ൽ ന​ഷ്ട​മാ​യി

ല​​​​ണ്ട​​​​ൻ: റ​​​​ഷ്യ​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​ക്കു സ​​​​മീ​​​​പ​​​​ത്തു​​​​കൂ​​​​ടി പ​​​​റ​​​​ന്ന യു​​​​കെ പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രി​​​​യു​​​​ടെ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ജി​​​​പി​​​​എ​​​​സ് സി​​​​ഗ്ന​​​​ലു​​​​ക​​​​ൾ ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. യു​​​​കെ പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രി ജോ​​​​ൺ ഹീ​​​​ലി സ​​​​ഞ്ച​​​​രി​​​​ച്ച ആ​​​​ർ​​​​എ​​​​എ​​​​ഫ് (റാ​​​​ഫ്) ജെ​​​​റ്റി​​​​ന്‍റെ സി​​​​ഗ്ന​​​​ലു​​​​ക​​​​ൾ മൂ​​​​ന്നു​​​​മ​​​​ണി​​​​ക്കൂ​​​​റാ​​​​ണ് ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​ത്.

വ്യാ​​​​ഴാ​​​​ഴ്ച എ​​​​സ്തോണി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്നു യു​​​​കെ​​​​യി​​​​ലേ​​​​ക്ക് പോ​​​​കു​​​​മ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. എ​​​​സ്റ്റോ​​​​ണി​​​​യ​​​​യി​​​​ലെ ബ്രി​​​​ട്ടീ​​​​ഷ് സൈ​​​​നി​​​​ക​​​​രെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച ശേ​​​​ഷം മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ജി​​​​പി​​​​എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ​​​​തോ​​​​ടെ പൈ​​​​ല​​​​റ്റു​​​​മാ​​​​ർ​​​​ക്ക് മ​​​​റ്റ് നാ​​​​വി​​​​ഗേ​​​​ഷ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു. സ്മാ​​​​ർ​​​​ട്ട്‌​​​​ഫോ​​​​ണു​​​​ക​​​​ളും ലാ​​​​പ്‌​​​​ടോ​​​​പ്പു​​​​ക​​​​ളും ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ല.

ഹീ​​​​ലി​​​​യെ മ​​​​നഃ​​​​പൂ​​​​ർ​​​​വം ല​​​​ക്ഷ്യം വ​​​​ച്ച​​​​താ​​​​ണോ​​​​യെ​​​​ന്ന് വ്യ​​​​ക്ത​​​​മ​​​​ല്ല. പ​​​​ക്ഷേ വി​​​​മാ​​​​ന ട്രാ​​​​ക്കിം​​​​ഗ് വെ​​​​ബ്‌​​​​സൈ​​​​റ്റു​​​​ക​​​​ളി​​​​ൽ വി​​​​മാ​​​​ന​​​​പാ​​​​ത ദൃ​​​​ശ്യ​​​​മാ​​​​യി​​​​രു​​​​ന്നു. റ​​​​ഷ്യ​​​​യാ​​​​ണി​​​​തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്.

International

വി​മാ​ന​വും പാ​രാ​ഗ്ലൈ​ഡ​റും കൂ​ട്ടി​യി​ടി​ച്ചു; യു​വ​തി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

വി​യ​ന്ന: തീ​ര​ദേ​ശ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഓ​സ്ട്രി​യ​ൻ ആ​ൽ​പ്സ് പ​ർ​വ​ത​നി​ര​ക​ൾ​ക്ക് മു​ക​ളി​ൽ വ​ച്ച് പാ​രാ​ഗ്ലൈ​ഡ​ർ ചെ​റു​വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. സാ​ബ്രീ​ന എ​ന്ന പാ​രാ​ഗ്രൈ​ഡ​ർ ആ​ണ് വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് താ​ഴേ​ക്ക് പ​തി​ച്ച സാ​ബ്രീ​ന, അ​ടി​യ​ന്ത​ര പാ​ര​ച്യൂ​ട്ട് ഉ​പ​യോ​ഗി​ച്ച് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

വി​മാ​ന​ത്തി​ന്‍റെ പ്രൊ​പ്പ​ല്ല​ർ ത​ട്ടി പാ​രാ​ഗ്ലൈ​ഡ​റി​ന്‍റെ വിം​ഗ്സ് ര​ണ്ടാ​യി കീ​റി​പ്പോ​യി. വി​മാ​നം ഇ​ടി​ച്ച​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട സാ​ബ്രീ​ന നി​ല​വി​ളി​ച്ചു​കൊ​ണ്ട് വാ​യു​വി​ൽ ക​റ​ങ്ങി താ​ഴേ​ക്ക് പ​തി​ക്കാ​ൻ തു​ട​ങ്ങി. പ്ര​ധാ​ന പാ​ര​ച്യൂ​ട്ട് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന്, ത​ന്‍റെ പ​ക്ക​ലു​ള്ള റി​സ​ർ​വ് പാ​ര​ച്യൂ​ട്ട് തു​റ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് ഓ​സ്ട്രി​യ​ൻ പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​റി​ൽ സ്ഥ​ല​ത്തെ​ത്തി സാ​ബ്രീ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി, അ​ടി​യ​ന്ത​ര വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി പ്രാ​ദേ​ശി​ക വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു. പെ​ട്ടെ​ന്നു​ണ്ടാ​യ സം​ഭ​വ​മാ​യ​തി​നാ​ൽ കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പൈ​ല​റ്റും സാ​ബ്രീ​ന​യും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

International

നേ​പ്പാ​ളി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ന്‍റെ ട​യ​റി​ന് തീ​പി​ടി​ച്ചു, യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​ർ

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ ത്രി​ഭു​വ​ൻ അ​ന്താ​രാ​ഷ്ട വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ന്‍റെ ട​യ​റി​ന് തീ ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ർ എ​മ​ർ​ജ​ൻ​സി വാ​തി​ലു​ക​ളി​ലൂ​ടെ പു​റ​ത്തി​ങ്ങി.

പു​ല​ർ​ച്ചെ തു​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ട​യ​റി​ന് തീ​പി​ടി​ച്ച​ത്. ഇ​സ്താം​ബൂ​ളി​ൽ നി​ന്നും വ​ന്ന ടി ​കെ 726 എ​ന്ന വി​മാ​ന​ത്തി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തെ ട​യ​റു​ക​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 278 യാ​ത്ര​ക്കാ​രും 11 ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ങ്ങി​യ​താ​യും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ലെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കി. വി​മാ​നം റ​ൺ​വേ​യി​ൽ തൊ​ട്ട ഉ​ട​ൻ ത​ന്നെ വ​ല​തു​വ​ശ​ത്തെ ലാ​ൻ​ഡിം​ഗ് ഗി​യ​റി​ൽ നി​ന്ന് പു​ക​യും തീ​യും ഉ​യ​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

International

ടേക്ക് ഓഫിനിടെ വിമാനം ഇടിച്ച് റൺവേയിലുണ്ടായിരുന്നയാൾ മരിച്ചു

ഡെ​​​​ൻ​​​​വ​​​​ർ: ടേ​​​​ക്ക് ഓ​​​​ഫി​​​​നി​​​​ടെ വി​​​​മാ​​​​നം ഇ​​​​ടി​​​​ച്ച് റ​​​​ൺ​​​​വേ​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നയാൾ മ​​​​രി​​​​ച്ചു. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഡെ​​​​ൻ​​​​വ​​​​ർ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം രാ​​​​ത്രി 11.19നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

ഡെ​​​​ൻ​​​​വ​​​​റി​​​​ൽ​​​​നി​​​​ന്നു ലോ​​​​സ് ആ​​​​ഞ്ച​​​​ലസി​​​​ലേ​​​​ക്ക് പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഫ്രോ​​​​ണ്ടി​​​​യ​​​​ർ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സി​​​​ന്‍റെ എ​​​​യ​​​​ർ​​​​ബ​​​​സ് എ321 ​​​​വി​​​​മാ​​​​ന​​​​മാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്.

ടേ​​​​ക്ക് ഓ​​​​ഫ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നി​​​​ടെ റ​​​​ൺ​​​​വേ​​​​യി​​​​ലൂ​​​​ടെ ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന വ്യ​​​​ക്തി​​​​യെ ഇ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ത​​​​ത്ക്ഷ​​​​ണം മ​​​​രി​​​​ച്ചു.ഇ​​​​ദ്ദേ​​​​ഹം വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ന​​​​ല്ലെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

അപകടത്തെത്തുടർന്ന് വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ എ​​​​ൻ​​​​ജി​​​​നി​​​​ൽ തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​കു​​​​ക​​​​യും കാ​​​​ബി​​​​നി​​​​ലേ​​​​ക്ക് പു​​​​ക പ​​​​ട​​​​രു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തോ​​​​ടെ യാ​​​​ത്ര​​​​ക്കാ​​​​രെ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഒ​​​​ഴി​​​​പ്പി​​​​ച്ചു. 12 യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ചെ​​​​റി​​​​യ​​​​തോ​​​​തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റെ​​​​ന്നും അ​​​​ഞ്ചു​​​​പേ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചെ​​​​ന്നും വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

വി​​​​മാ​​​​ന​​​​ത്തി​​​​ൽ 224 യാ​​​​ത്ര​​​​ക്കാ​​​​രും ഏ​​​​ഴു ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.
മ​​​​രി​​​​ച്ച​​​​യാ​​​​ൾ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന്‍റെ സു​​​​ര​​​​ക്ഷാ​​​​വേ​​​​ലി ചാ​​​​ടി​​​​ക്ക​​​​ട​​​​ന്ന് റ​​​​ൺ​​​​വേ​​​​യി​​​​ൽ എ​​​​ത്തി​​​​യെന്നാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​കും​​​​വ​​​​രെ സം​​​​ഭ​​​​വ​​​​മു​​​​ണ്ടാ​​​​യ റ​​​​ൺ​​​​വേ അ​​​​ട​​​​ച്ചി​​​​ടു​​​​മെ​​​​ന്ന് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

National

സുഖോയ് യുദ്ധ വിമാനം അപകടത്തിൽപ്പെട്ടു; പൂന വിമാനത്താവളത്തിൽ ഇടിച്ചിറക്കി

 പൂന: വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം പൂണെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

വെള്ളിയാഴ്ച രാത്രി 10:25 ഓടെയാണ് സംഭവം നടന്നത്. അപകടത്തെത്തുടർന്ന് പൂന അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു. പതിവായി നടക്കുന്ന രാത്രികാല പരിശീലന പറക്കലിനിടെയായിരുന്നു വിമാനം റൺവേയിൽ ഇടിച്ചിറങ്ങിയത്.

വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്നും മറ്റ് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു. അപകടത്തെത്തുടർന്ന് പൂണെ വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകൾ പൂർണ്ണമായും തടസപ്പെട്ടു.

National

വി​മാ​ന​ത്തി​നു​ള്ളി​ൽ പു​ക ഉ​യ​ർ​ന്നു; എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

ല​ക്‌‌‌നൗ: വി​മാ​ന​ത്തി​നു​ള്ളി​ൽ പു​ക ഉ​യ​ർ​ന്ന​താ​യി അ​പാ​യ സൂ​ച​ന ല​ഭി​ച്ച​തി​നെതു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം നി​ല​ത്തി​റ​ക്കി. ഡൽഹി​യി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം സാ​ങ്കേ​തി​ക ത​ക​രാ​റി​നെതു​ട​ർ​ന്ന് ഉ​ത്ത​ർപ്ര​ദേ​ശി​ലെ ല​ഖ്‌​നൗ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇറക്കിയത്.

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്നോ​ണമാണ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി​യ​ത്. വി​മാ​നം പ​റ​ന്നു​യ​ർ​ന്ന് കു​റ​ച്ചു സ​മ​യ​ത്തി​ന​കം കാ​ബി​നി​ൽ പു​ക ക​ണ്ട​താ​യി പൈ​ല​റ്റു​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചു. ഉ​ട​ൻ ത​ന്നെ ല​ഖ്‌​നൗ​വി​ലെ ചൗ​ധ​രി ച​ര​ൺ സിം​ഗ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ന് അ​നു​മ​തി തേ​ടു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലാ​ൻ​ഡിം​ഗി​ന് പി​ന്നാ​ലെ യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി.

സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്താ​ൻ എ​ൻജി​നീ​യ​ർ​മാ​ർ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​സ്ഥാ​ന​മാ​യ ഡൽഹി​യി​ൽ എ​ത്തി​ക്കാ​ൻ മ​റ്റൊ​രു വി​മാ​നം ഏ​ർ​പ്പാ​ടാ​ക്കി​യെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​റി​യി​ച്ചു. വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വും ഡി​ജി​സി​എ​യും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

International

ഖമനയ് ഉപയോഗിച്ചിരുന്ന വിമാനം ഇസ്രയേൽ തകർത്തു

ജ​​​റുസ​​​ലെം: കൊ​​​ല്ല​​​പ്പെ​​​ട്ട ഇ​​​റാ​​​ൻ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ്‌ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന​​​ന വി​​​മാ​​​നം ഇ​​​സ്രേ​​​ലി സേ​​​ന ത​​​ക​​​ർ​​​ത്തു.

മെ​​​ഹ്റാ​​​ബാ​​​ദ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് വി​​​മാ​​​നം ത​​​ക​​​ർ​​​ന്ന​​​ത്. ഉ​​​ന്ന​​​ത ഇ​​​റേ​​​നി​​​യ​​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​രും സൈ​​നി​​ക​​രു​​മാ​​ണ് വി​​മാ​​നം​​ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​ത്.

ഇ​​റാ​​ന്‍റെ മി​​സൈ​​ൽ ലോ​​ഞ്ച​​റു​​ക​​ൾ ത​​ക​​ർ​​ക്കു​​ക​​യെ​​ന്ന​​താ​​ണ് ഇ​​സ്രേ​​ലി സേ​​ന​​യു​​ടെ പ്ര​​ധാ​​ന ല​​ക്ഷ്യം. 70 ശ​​ത​​മാ​​നം മി​​സൈ​​ൽ ലോ​​ഞ്ച​​റു​​ക​​ളും ത​​ക​​ർ​​ത്തെ​​ന്ന് ഇ​​സ്രേ​​ലി സേ​​ന പ​​റ​​യു​​ന്നു.

International

അമേരിക്കയുടെ സൈനിക വിമാനം ഇറാക്കിൽ തകർന്നുവീണു

വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ സൈനിക റീഫ്യുവലിംഗ് വിമാനം ഇറാക്കിൽ തകർന്നുവീണതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ഇറാക്കിലെ എയർ സ്‌പേസിൽ വച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് വെടിവയ്പിൽ തകർന്നതല്ലെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരിക്കുന്നത്.

പൈറ്റലിനേയും വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരേയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. രണ്ട് കെസി-135 റീഫ്യുവലിംഗ് വിമാനങ്ങളാണ് അപകട സമയത്ത് ഉണ്ടായിരുന്നതെന്നും ഇതിൽ ഒന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ടെന്നും മറ്റൊന്ന് പടിഞ്ഞാറൻ ഇറാക്കിൽ തകർന്ന് വീണെന്നുമാണ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചത്.

ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരേ ആക്രമണം ആരംഭിച്ചതിനുശേഷം ഏഴ് യുഎസ് സൈനികർ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

District News

വിമാനത്തിൽ ഹൃദയാഘാതം: മലയാളി യുവാവ് മരിച്ചു

പ​​​​റ​​​​വൂ​​​​ർ: വി​​​​മാ​​​​ന​​​​യാ​​​​ത്ര​​​​യ്ക്കി​​​​ടെ ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മ​​​​ല​​​​യാ​​​​ളി യു​​​​വാ​​​​വ് മ​​​​രി​​​​ച്ചു. പു​​​​ത്ത​​​​ൻ​​​​വേ​​​​ലി​​​​ക്ക​​​​ര തു​​​​രു​​​​ത്തൂ​​​​ർ ഒ​​​​ളാ​​​​ട്ടു​​​​പു​​​​റ​​​​ത്ത് മെ​​​​ബി​​​​ൻ ടോ​​​​മി (24)യാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

ടോ​​​​മി വി​​​​ൻ​​​​സ​​​​ന്‍റ് - മേ​​​​രി നി​​​​മ്മി ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ്. മ​​​ധ്യ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​മാ​​​യ സ്ലൊ​​​​വേ​​​​നി​​​​യ​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന മെ​​​​ബി​​​​ൻ അ​​​​വ​​​​ധി​​​​ക്കു നാ​​​​ട്ടി​​​​ലെ​​​​ത്തി ക​​​​ഴി​​​​ഞ്ഞ തി​​​​ങ്ക​​​​ളാ​​​​ഴ്ച മ​​​​ട​​​​ങ്ങു​​​​മ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

ഒ​​​​മാ​​​​നി​​​​ലെ മ​​​​സ്ക​​​​റ്റി​​​​ൽ​​​​നി​​​​ന്നു വി​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ന്ന സ​​​​മ​​​​യ​​​​ത്താ​​​​ണ് ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​മു​​​​ണ്ടാ​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്നു വി​​​​മാ​​​​നം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി തി​​​​രി​​​​ച്ചി​​​​റ​​​​ക്കി മെ​​​​ബി​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​രി​​​​ണം സംഭവിച്ചു.

മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്നു രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് കൊ​​​​ച്ചി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് വീ​​​​ട്ടി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​വ​​​​രും. സം​​​​സ്കാ​​​​രം വൈ​​​​കു​​​​ന്നേ​​​​രം 4.30ന് ​​​​തു​​​​രു​​​​ത്തൂ​​​​ർ സെ​​​​ന്‍റ് തോ​​​​മ​​​​സ് സീ​​​​നാ​​​​യ് മൗ​​​​ണ്ട് പ​​​​ള്ളി​​​​യി​​​​ൽ. സ​​​​ഹോ​​​​ദ​​​​രി: മേ​​​​രി മീ​​​​നു.

Kerala

മു​ഖ്യ​മ​ന്ത്രി​യെ വി​മാ​ന​ത്തി​നു​ള്ളി​ൽ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സ്; ഒ​ന്നാം പ്ര​തി​ക്ക് പാ​സ്പോ​ർ​ട്ട് ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി ഫ​ർ​സീ​ൻ മ​ജീ​ദി​ന് പാ​സ്പോ​ർ​ട്ട് വി​ട്ടു​ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്.

ജൂ​ൺ ഒ​ന്ന് വ​രെ പാ​സ്പോ​ർ​ട്ട് കൈ​വ​ശം വ​യ്ക്കാ​നു​ള്ള അ​നു​മ​തി​ തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​ ന​ൽ​കി​യ​ത്.

പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​നും സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​ന് വി​ദേ​ശ​ത്തു പോ​കാ​നു​മാ​ണ് പാ​സ്പോ​ർ​ട്ട് വി​ട്ടു​ന​ൽ​കു​ന്ന​ത്. ജൂ​ൺ ഒ​ന്നി​ന് മു​ൻ​പ് തി​രി​കെ കോ​ട​തി​യി​ൽ ഏ​ൽ​പ്പി​ക്ക​ണം.

നേ​ര​ത്തെ, കേ​സി​ൽ മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യ​തി​ന് കോ​ട​തി അ​ന്വേ​ഷ​ണ സം​ഘ​ത്തെ വി​മ​ർ​ശി​ച്ചി​രു​ന്നു. ഒ​ന്നാം പ്ര​തി ഫ​ർ​സി​ൻ മ​ജീ​ദ്, പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​ൻ അ​നു​മ​തി തേ​ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് വി​മ​ർ​ശ​നം.

2022 ജൂ​ണ്‍ 12നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​ന്‍​ഡി​ഗോ വി​മാ​നം ക​ണ്ണൂ​രി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ഫ​ര്‍​സീ​ന്‍ മ​ജീ​ദ്, ന​വീ​ന്‍ കു​മാ​ര്‍, സു​നി​ത് നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.

വ​ധ​ശ്ര​മം, ഗൂ​ഢാ​ലോ​ച​ന, വ്യോ​മ​യാ​ന നി​യ​മ​ത്തി​ലെ വ​കു​പ്പ് എ​ന്നി​വ ചേ​ര്‍​ത്താ​ണ് കേ​സെ​ടു​ത​ത്. 13 ദി​വ​സം ജ​യി​ലി​ല്‍ കി​ട​ന്ന ശേ​ഷം ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് ഇ​വ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ച​ത്.

National

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം; വി​മാ​നം നി​ലം​പ​തി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം പു​റ​ത്ത്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യും എ​ൻ​സി​പി നേ​താ​വു​മാ​യ അ​ജി​ത് പ​വാ​ർ സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ വി​മാ​നം ബാ​രാ​മ​തി​യി​ൽ ത​ക​ർ​ന്നു വീ​ണു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ലെ സി​സി​ടി​വി കാ​മ​റ​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. വി​മാ​നം കു​ത്ത​നെ താ​ഴേ​ക്ക് പ​തി​ക്കു​ന്ന​തും സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ വ​ലി​യൊ​രു അ​ഗ്നി​ഗോ​ള​മാ​യി മാ​റു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. വി​മാ​നം നി​ല​ത്തി​ടി​ച്ച ഉ​ട​ൻ ത​ന്നെ വ​ലി​യ സ്ഫോ​ട​ന​ങ്ങ​ളോ​ടെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു.

പ​വാ​റി​നെ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു പേ​ഴ്സ​ണ​ൽ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ, ഒ​രു സ​ഹാ​യി, ര​ണ്ട് പൈ​ല​റ്റു​മാ​ർ എ​ന്നി​വ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

പൈ​ല​റ്റു​മാ​രാ​യ ക്യാ​പ്റ്റ​ൻ സു​മി​ത് ക​പൂ​ർ, ക്യാ​പ്റ്റ​ൻ ശാം​ഭ​വി പ​ഥ​ക് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മും​ബൈ​യി​ൽ നി​ന്ന് ബാ​രാ​മ​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​വു​ക​യാ​യി​രു​ന്നു അ​ജി​ത് പ​വാ​ർ.

രാ​വി​ലെ 8:10-ഓ​ടെ മും​ബൈ​യി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​നം 8:45ഓ​ടെ ലാ​ൻ​ഡിം​ഗി​ന് ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

International

തെ​​​ക്ക​​​ൻ സു​​​ല​​​വേ​​​സി​​​യി​​​ൽ വിമാനം തകർന്നു

ജ​​​ക്കാ​​​ർ​​​ത്ത: തെ​​​ക്ക​​​ൻ സു​​​ല​​​വേ​​​സി​​​യി​​​ൽ കാ​​​ണാ​​​ാ​​​താ​​​യ ചെ​​​റുവി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വെ​​​ന്നും വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ത്തു പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നും ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

മ​​​ത്സ്യ​​​ബ​​​ന്ധ​​​ന യാ​​​ന​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ പു​​​റ​​​പ്പെ​​​ട്ട വി​​​മാ​​​നം ശ​​​നി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി റ​​​ഡാ​​​റി​​​ൽ​​​നി​​​ന്ന് അ​​​പ്ര​​​ത്യ​​ക്ഷ​​​മാ​​​യ​​​താ​​​ണ്. മ​​​ത്സ്യ​​​ബ​​​ന്ധ​​​ന വകുപ്പിലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യാ​​​കാം അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു ക​​​രു​​​തു​​​ന്നു.

International

ഇന്തോനേഷ്യയിൽ 11 പേർ കയറിയ വിമാനം കാണാതായി


ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ 11 പേ​​​ർ ക​​​യ​​​റി​​​യ ചെ​​​റു​​​വി​​​മാ​​​നം കാ​​​ണാ​​​താ​​​യി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു യോ​​​ഗ്യാ​​​കാ​​​ർ​​​ത​​​യി​​​ൽ​​​നി​​​ന്നു സൗ​​​ത്ത് സു​​​ലാ​​​വെ​​​സി പ്ര​​​വി​​​ശ്യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മാ​​​കാ​​​സ​​​റി​​​ലേ​​​ക്കു പോ​​​യ ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ എ​​​യ​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ടി​​​ന്‍റെ എ​​​ടി​​​ആ​​​ർ 42-500 പ്രാ​​​ദേ​​​ശി​​​ക യാ​​​ത്രാ​​​വി​​​മാ​​​ന​​​മാ​​​ണു ജാ​​​വ, സു​​​ലാ​​​വെ​​​സി ദ്വീ​​​പു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലു​​​ള്ള പ​​​ർ​​​വ​​​ത​​​മേ​​​ഖ​​​ല​​​യി​​​ൽ കാ​​​ണാ​​​താ​​​യ​​​ത്.

മാ​​​രോ​​​സ് ജി​​​ല്ല​​​യി​​​ലെ ബു​​​ലു​​​സാ​​​രോം​​​ഗ് ദേ​​​ശീ​​​യ പാ​​​ർ​​​ക്കി​​​നു സ​​​മീ​​​പം ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 1.17ന് ​​​വി​​​മാ​​​നം ട്രാ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ബ​​​ന്ധം നി​​​ല​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബു​​​ലു​​​സാ​​​രോം​​​ഗ് പ​​​ർ​​​വ​​​ത​​​ത്തി​​​നു​​​മു​​​ക​​​ളി​​​ൽ വി​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ൾ ക​​​ണ്ട​​​താ​​​യു​​​ള്ള വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​വി​​​ടേ​​​ക്കു തി​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ട്ട് ക്രൂ ​​​അം​​​ഗ​​​ങ്ങ​​​ളും മ​​​റൈ​​​ൻ വ​​​കു​​​പ്പി​​​ലെ​​​യും ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പി​​​ലെ​​​യും മൂ​​​ന്നു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​ണ് വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

National

വിമാനത്തിനുള്ളിൽ പവർബാങ്ക് അനുവദിക്കില്ല

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​യാ​ത്ര​യ്ക്കി​ട​യി​ൽ പ​വ​ർ​ബാ​ങ്കുക​ൾ ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ൽ ഫോ​ണ്‍, ലാ​പ്ടോ​പ്പ് തു​ട​ങ്ങി​യ ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന​ത് ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ)​നി​രോ​ധി​ച്ചു. വി​മാ​ന​ത്തി​ലെ സീ​റ്റി​ലെ പ​വ​ർ സ​പ്ലൈ സം​വി​ധാ​ന​ത്തി​ലൂ​ടെ പ​വ​ർ​ബാ​ങ്കു​ക​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന​തും അ​നു​വ​ദി​ക്കി​ല്ല.

ഓ​വ​ർ​ഹെ​ഡ് ബി​ന്നു​ക​ളി​ൽ സൂ​ക്ഷി​ക്കാ​നും സാ​ധി​ക്കി​ല്ല. യാ​ത്ര​ക്കാ​ർ കൈ​യി​ൽ ക​രു​തു​ന്ന ഹാ​ൻ​ഡ് ബാ​ഗു​ക​ളി​ൽ മാ​ത്ര​മേ പ​വ​ർ​ബാ​ങ്കു​ക​ൾ സൂ​ക്ഷി​ക്കാ​നാ​കൂ. പ​വ​ർ​ബാ​ങ്കു​ക​ളി​ലെ ലി​ഥി​യം ബാ​റ്റ​റി​ക​ൾ തീ​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യും സു​ര​ക്ഷാ​ഭീ​ഷ​ണി​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.

സാ​ധാ​ര​ണ​യാ​യി ചെ​ക്ക് ഇ​ൻ ബാ​ഗു​ക​ളി​ൽ പ​വ​ർ​ബാ​ങ്കു​ക​ൾ നി​രോ​ധി​ച്ചി​രു​ന്നെ​ങ്കി​ലും സീ​റ്റി​ന് മു​ക​ളി​ലെ ഓ​വ​ർ ഹെ​ഡ് ബി​ന്നു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ബാ​ഗു​ക​ളി​ൽ പ​വ​ർ​ബാ​ങ്കു​ക​ൾ വ​യ്ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു. എ​മി​റേ​റ്റ്സ്, സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് തു​ട​ങ്ങി മ​റ്റു ചി​ല വി​ദേ​ശ വി​മാ​ന​ക്ക​ന്പ​നി​ക​ളും ക​ഴി​ഞ്ഞ​വ​ർ​ഷം സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സ​മാ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

യാ​ത്ര​യ്ക്കി​ട​യി​ൽ ഏ​തെ​ങ്കി​ലും ഉ​പ​ക​ര​ണ​ത്തി​ന് സാ​ധാ​ര​ണ​യി​ൽ അ​ധി​കം ചൂ​ടോ പ്ര​ത്യേ​ക മ​ണ​മോ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ കാ​ബി​ൻ ക്രൂ​വി​നെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും ഡി​ജി​സി​എ പു​തി​യ നി​ർ​ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു

District News

വി​മാ​ന​ത്തി​ൽ പു​ക​വ​ലി​ച്ച യാ​ത്ര​ക്കാ​ര​ൻ

കു​ടു​ങ്ങിനെ​ടു​മ്പാ​ശേ​രി: എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​നു​ള്ളി​ൽ പു​ക വ​ലി​ച്ച​തി​ന് മ​സ്ക​റ്റി​ൽ നി​ന്നു നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി. പാ​ല​ക്കാ​ട് കു​ന്നി​ശേ​രി കൂ​ട്ടാ​ല മ​ണി​ക​ണ്ഠ​ൻ കൃ​ഷ്ണ​ൻ​കു​ട്ടി(25)​യാ​ണ് പി​ടി​യി​ലാ​യ​ത്.


ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.45ന് ​വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ൽ നി​ന്ന് പു​ക പു​റ​ത്തേ​ക്ക് വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കാ​ബി​ൻ ക്രൂ ​ആ​ണ് യാ​ത്ര​ക്കാ​ര​നെ പി​ടി​കൂ​ടി​യ​ത്. വി​മാ​നം കൊ​ച്ചി​യി​ൽ ഇ​റ​ങ്ങി​യ ഉ​ട​ൻ പ്ര​തി​യെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ന് കൈ​മാ​റി. പ്ര​തി​യെ പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

International

നഴ്സുമാർ മാലാഖമാരായി, വിമാനത്തിലെ സഹയാത്രികന് പുതുജീവിതം

ദു​​​ബാ​​​യ്: കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു ദു​​​ബാ​​​യി​​​ലേ​​​ക്ക് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്തി​​​ൽ സ​​​ഞ്ച​​​രി​​​ച്ച ര​​​ണ്ട് ന​​​ഴ്സു​​​മാ​​​ർ മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു വ​​​ഴു​​​തി​​​വീ​​​ണ സ​​​ഹ​​​യാ​​​ത്രി​​​ക​​​ന്‍റെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ച്ചു.

വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി അ​​​ഭി​​​ജി​​​ത് ജീ​​​സ്(26), ചെ​​​ങ്ങ​​​ന്നൂ​​​ർ അ​​​ജീ​​​ഷ് നെ​​​ൽ​​​സ​​​ൺ(29) എ​​​ന്നി​​​വ​​​ർ യു​​​എ​​​ഇ​​​യി​​​ൽ ല​​​ഭി​​​ച്ച പു​​​തി​​​യ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​നാ​​​ണ് എ​​​യ​​​ർ അ​​​റേ​​​ബ്യ​​​യു​​​ടെ 3എ​​​ൽ128 ഫ്ലൈ​​​റ്റി​​​ൽ ക​​​യ​​​റി​​​യ​​​ത്. വി​​​മാ​​​നം പു​​​റ​​​പ്പെ​​​ട്ട​​​ശേ​​​ഷം ത​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം സീ​​​റ്റി​​​ലി​​​രു​​​ന്ന ഒ​​​രാ​​​ൾ ശ്വ​​​സി​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന​​​തു ക​​​ണ്ടു.

ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തി​​​ന്‍റെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ ഇ​​​രു​​​വ​​​രും ആ ​​​വ്യ​​​ക്തി​​​ക്കു സി​​​പി​​​ആ​​​ർ ന​​​ൽ​​​കി. പി​​​ന്നീ​​​ട് വി​​​മാ​​​ന​​​ത്തി​​​ലെ ക്രൂ​​​വി​​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നി​​​ടെ, ഡോ. ​​​ആ​​​രി​​​ഫ് അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ എ​​​ന്ന ആ​​​ളും സ്വ​​​യം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി സ​​​ഹാ​​​യ​​​ത്തി​​​നെ​​​ത്തി.

പ​​​ൾ​​​സും ശ്വാ​​​സ​​​ഗ​​​തി​​​യും സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​കു​​​ന്ന​​​തു വ​​​രെ സി​​​പി​​​ആ​​​ർ തു​​​ട​​​ർ​​​ന്ന​​​താ​​​യും സാ​​​ധാ​​​ര​​​ണ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ടാ​​​യ സ​​​ന്തോ​​​ഷം സ​​​മൂ​​​ഹ​​​ത്തി​​​ൽ ന​​​ഴ്സു​​​മാ​​​രു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തെ​​​ക്കു​​​റി​​​ച്ച് കൂ​​​ടു​​​ത​​​ൽ ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യെ​​​ന്ന് ഇ​​​രു​​​വ​​​രും പ്ര​​​തി​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം ഇ​​​ദ്ദേ​​​ഹ​​​ത്തെ പ​​​രി​​​ശോ​​​ധി​​​ച്ചു.

International

വി​മാ​ന​ത്തി​ൽ അ​ടി​യും ​കു​ത്തും; ഇ​ന്ത്യ​ൻ യു​വാ​വ് അ​റ​സ്റ്റി​ൽ

ന്യൂ​​​​യോ​​​​ർ​​​​ക്ക്: വി​​​​മാ​​​​ന​​​​ത്തി​​​​ൽ സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​രെ കു​​​​ത്തി​​​​പ്പ​​​​രി​​​​ക്കേ​​​​ൽ​​​​പ്പി​​​​ച്ച ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വാ​​​​വ് അ​​മേ​​രി​​ക്ക​​യി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ൽ. പ്ര​​​​ണീ​​​​ത് കു​​​​മാ​​​​ർ ഉ​​​​സി​​​​ര​​​​പ​​​​ള്ളി (28) എ​​​​ന്ന യു​​​​വാ​​​​വാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

ഷി​​​​ക്കാ​​​​ഗോ​​​​യി​​​​ൽ​​​​നി​​​​ന്നു ജ​​​​ർ​​​​മ​​​​നി​​​​ക്കു​​​​ പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ലു​​​​ഫ്താ​​​​ൻ​​​​സ വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ബോ​​​​സ്റ്റ​​​​ൺ ലോ​​​​ഗ​​​​ൻ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്കു വി​​​​മാ​​​​നം തി​​​​രി​​​​ച്ചു​​​​വി​​​​ട്ടു.

പ്ര​​ണീ​​​​ത് കു​​​​മാ​​​​ർ സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​രാ​​​​യ കൗ​​​​മാ​​​​ര​​​​ക്കാ​​​​രെ​​​​യാ​​​​ണ് ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്. പ​​​​തി​​​​നേ​​​​ഴു​​​​കാ​​​​ര​​​​നാ​​​​യ സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​നെ അ​​​​ടി​​​​ച്ച​​​​ശേ​​​​ഷം ഭ​​​​ക്ഷ​​​​ണം​​​​ ക​​​​ഴി​​​​ക്കു​​​​ന്ന ഫോ​​​​ർ​​​​ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് തോ​​​​ളി​​​​ൽ കു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മ​​​​റ്റൊ​​​​രു കൗ​​​​മാ​​​​ര​​​​ക്കാ​​​​ര​​​​ന്‍റെ ത​​​​ല​​​​യ്ക്കു പി​​​​ന്നി​​​​ൽ കു​​​​ത്തി​​​​പ്പ​​​​രി​​​​ക്കേ​​​​ൽ​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. അക്രമിയെ ബോ​​​​സ്റ്റ​​​​ണി​​​​ലെ ഫെ​​​​ഡ​​​​റ​​​​ൽ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കും. കു​​​​റ്റ​​​​ക്കാ​​​​ര​​​​നാ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ൽ, 10 വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വും 2,50,000 യു​​​​എ​​​​സ് ഡോ​​​​ള​​​​ർ പി​​​​ഴ​​​​യും ശി​​​​ക്ഷ ല​​​​ഭി​​​​ക്കാം.

പ്ര​​​​ണീ​​​​തിനെ കീ​​​​ഴ്പ്പെ​​​​ടു​​​​ത്താ​​​​ൻ വി​​​​മാ​​​​ന​​​​ത്തി​​​​ലെ സു​​​​ര​​​​ക്ഷാ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ച്ച​​​​പ്പോ​​​​ൾ ഇ​​​​യാ​​​​ൾ വി​​​​ര​​​​ലു​​​​ക​​​​ൾ വാ​​​​യി​​​​ൽ​​​​ തി​​​​രു​​​​കി തോ​​​​ക്കി​​​​ന്‍റെ കാ​​​​ഞ്ചി​​​​വ​​​​ലി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ ആം​​​​ഗ്യം കാ​​​​ണി​​​​ച്ചു.

തു​​​​ട​​​​ർ​​​​ന്ന് ഇ​​​​യാ​​​​ൾ സ്ത്രീ ​​​യാ​​​​ത്ര​​​​ക്കാ​​​​രി​​​​യെ അ​​​​ടി​​​​ക്കു​​​​ക​​​​യും വി​​​​മാ​​​​ന ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നെ അ​​​​ടി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. നി​​​​ല​​​​വി​​​​ൽ യു​​​​എ​​​​സി​​​​ൽ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ താ​​​​മ​​​​സാ​​​​നു​​​​മ​​​​തി ഇ​​​​ല്ലെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. വി​​​​ദ്യാ​​​​ർ​​​​ഥിവീ​​​​സ​​​​യി​​​​ലാ​​​​ണ് ഇ​​​​യാ​​​​ൾ യു​​​​എ​​​​സി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്.

National

ടേ​ക്ക് ഓ​ഫി​നി​ടെ അ​പ​ക​ടം; അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം യാ​ത്രാ​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു. ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ര്‍ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ല്‍ 242 യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

ജ​ന​വാ​സ​മേ​ഖ​ല​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 1:10നാ​ണ് അ​പ​ക​ടം. ടേ​ക്ക് ഓ​ഫി​നി​ടെ മ​ര​ത്തി​ല്‍ ഇ​ടി​ച്ച ശേ​ഷം ത​ക​ര്‍​ന്നു​വീ​ഴു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളോ​ട് എ​ത്ര​യും വേ​ഗം അ​പ​ക​ട​സ്ഥ​ല​ത്തെ​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up