സ്കൂളിന്റെ ഓടുകള്‍ തകര്‍ന്ന നിലയില്‍
പെരുമ്പാവൂര്‍: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നു പറന്നതിനെ തുടര്‍ന്ന് ഒക്കല്‍ ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ഓടുകള്‍ തകര്‍ന്നു. സര്‍ക്കാര്‍ എല്‍പി സ്കൂളിനോട് ചേര്‍ന്നുള്ള ശ്രീനാരായണ സ്കൂളിന്റെ ഓടുകളാണ് തകര്‍ന്നത്.
രാത്രിയില്‍ വിമാനം താഴ്ന്നുപറന്നത് കൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചത് എന്നാണ് സമീപവാസികള്‍ പറയുന്നത്. രാത്രി ആയതിനാലും സ്കൂളില്‍ കുട്ടികള്‍ ഇല്ലാതിരുന്നത് കൊണ്ടും വലിയ ദുരന്തം ഒഴിവായി. പഴയ ബില്‍ഡിംഗിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നുവീണത്. ഇവിടെ സാധാരണ ക്ലാസുകള്‍ നടത്താറില്ല.
സമാന രീതിയില്‍ ഒക്കലില്‍ നിരവധി വീടുകളുടെ മേല്‍ക്കൂരയിലെ ഓടുകള്‍ മുമ്പ് തകര്‍ന്നിട്ടുണ്ട്. ഏതാനും മാസം മുമ്പ് നമ്പിളി കവലയിലുള്ള ഒരു വീടിന്റെ ഓടും ഇതുപോലെ തകര്‍ന്നിരുന്നു.
Tags : Plane flew low school tiles damaged