പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മദ്യപിച്ച് അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫിസറെ സർവീസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. നെയ്യാർഡാം എക്സൈസ് ചെക്ക്പോസ്റ്റിൽ സ്പെഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫിസർ ഷിജുവിനെയാണ് സസ്പെൻഡ് ചെയ്തത്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുമതലയുള്ള ഒരു എക്സൈസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ നടപടി ഗുരുതരമായ സ്വഭാവദൂഷ്യവും അച്ചടക്ക ലംഘനവുമാണെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയിലാണ് മദ്യലഹരിയിൽ അമിത വേഗതയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥന്റെ കാർ മറിഞ്ഞത്.
ഇയാളെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. കട്ടയ്ക്കോട് ഭാഗത്തു നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്നു എക്സൈസ് ഉദ്യോഗസ്ഥൻ.
Tags : Excise official Incident Drunken Driving Accident Suspended Enquiry