പ്രതീകാത്മക ചിത്രം
ഗുവഹാത്തി: അരുണാചൽ പ്രദേശിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് 40 മുതൽ 50 കിലോമീറ്റർ വരെ കടന്നുകയറിയിട്ടുണ്ടെന്ന് അരുണാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷനും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ ബോസിറാം സിറാം ആരോപിച്ചു. ചൈനീസ് സൈന്യം തന്ത്രപ്രധാനമായ പ്രദേശങ്ങളും ഉയരമുള്ള മലനിരകളും ഇതിനകം കൈയടക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അസാഫില ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ചൈനയുടെ നിയന്ത്രണത്തിലായെന്നും ഓൺലൈൻ മാപ്പുകളിൽ നിന്ന് പോലും ഈ പ്രദേശങ്ങൾ അപ്രത്യക്ഷമായിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അരുണാചൽ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റും മുൻ ആഭ്യന്തര മന്ത്രിയുമായ തങ്ക ബയാലിംഗ്, അപ്പർ സുബാൻസിരി എംപി ജരോടും ക്രി എന്നിവരും ബോസിറാം സിറാമിനൊപ്പമുണ്ടായിരുന്നു.
മലനിരകളുടെ മുകളിൽ ചൈനീസ് സൈനികർ നിലയുറപ്പിച്ചിരിക്കുകയാണെന്നും ഇന്ത്യൻ സൈന്യത്തിന് താഴെയാണ് നിലയുറപ്പിക്കേണ്ടി വന്നിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Tags : ArunachalPradesh Chinese Incursion Territorial Advance Arunachal Pradesh Congress Chief Online Maps Modification Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash