Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arunachal Pradesh Congress Chief

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ചൈ​നീ​സ് സൈ​ന്യം 50 കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യ​താ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ബോ​സി​റാം സി​റാം

ഗു​വ​ഹാ​ത്തി:  അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ചൈ​നീ​സ് പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​ക്കു​ള്ളി​ലേ​ക്ക് 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ ക​ട​ന്നു​ക​യ​റി​യി​ട്ടു​ണ്ടെ​ന്ന് അ​രു​ണാ​ച​ൽ പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നും മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യ ബോ​സി​റാം സി​റാം ആ​രോ​പി​ച്ചു. ചൈ​നീ​സ് സൈ​ന്യം ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ്ര​ദേ​ശ​ങ്ങ​ളും ഉ​യ​ര​മു​ള്ള മ​ല​നി​ര​ക​ളും ഇ​തി​ന​കം കൈ​യ​ട​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

അ​സാ​ഫി​ല ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ചൈ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യെ​ന്നും ഓ​ൺ​ലൈ​ൻ മാ​പ്പു​ക​ളി​ൽ നി​ന്ന് പോ​ലും ഈ ​പ്ര​ദേ​ശ​ങ്ങ​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടു​ണ്ടെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. അ​രു​ണാ​ച​ൽ കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ത​ങ്ക ബ​യാ​ലിം​ഗ്, അ​പ്പ​ർ സു​ബാ​ൻ​സി​രി എം​പി ജ​രോ​ടും ക്രി ​എ​ന്നി​വ​രും ബോ​സി​റാം സി​റാ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌

മ​ല​നി​ര​ക​ളു​ടെ മു​ക​ളി​ൽ ചൈ​നീ​സ് സൈ​നി​ക​ർ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന് താ​ഴെ​യാ​ണ് നി​ല​യു​റ​പ്പി​ക്കേ​ണ്ടി വ​ന്നി​ട്ടു​ള്ള​തെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.



Latest News

Corehub Up