Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ArunachalPradesh

Viral

"ഞ​ങ്ങ​ളും ഇ​ന്ത്യ​ക്കാ​രാ​ണ്, ചൈ​ന​ക്കാ​ര​ല്ല!" സ്വ​ന്തം രാ​ജ്യ​ത്ത് വം​ശീ​യ അ​ധി​ക്ഷേ​പം നേ​രി​ട്ട കൊ​ച്ചു​കു​ട്ടി​യു​ടെ വാ​ക്കു​ക​ൾ വൈ​റ​ലാ​കു​ന്നു

വം​ശീ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കെ​തി​രെ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള കൊ​ച്ചു​പെ​ൺ​കു​ട്ടി​യു​ടെ വൈ​കാ​രി​ക​മാ​യ അ​ഭ്യ​ർ​ഥ​ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ ശ്ര​ദ്ധ നേ​ടു​ന്നു.

ത​ന്‍റെ ശാ​രീ​രി​ക രൂ​പ​ത്തി​ന്‍റെ പേ​രി​ൽ ചൈ​ന​ക്കാ​രി​യാ​ണോ എ​ന്ന് ചി​ല​ർ ചോ​ദി​ച്ച​തി​ൽ ഏ​റെ വി​ഷ​മ​വും ദേ​ഷ്യ​വു​മു​ണ്ടാ​യെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ വീ​ഡി​യോ​യാ​ണ് ജ​ന​മ​ന​സു​ക​ളെ സ്പ​ർ​ശി​ച്ച​ത്.

ത​ങ്ങ​ൾ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നും ഇ​റ്റാ​ന​ഗ​റി​ലാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്നും കൈ​കൂ​പ്പി​ക്കൊ​ണ്ട് പ​റ​യു​ന്ന കു​ട്ടി​യു​ടെ വാ​ക്കു​ക​ൾ, വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ സ്വ​ന്തം രാ​ജ്യ​ത്ത് നേ​രി​ടു​ന്ന വി​വേ​ച​ന​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​യി മാ​റി.

ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് നി​ര​വ​ധി ആ​ളു​ക​ളാ​ണ് പെ​ൺ​കു​ട്ടി​ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ്വ​ന്തം രാ​ജ്യ​ത്ത് സ്വ​ന്തം സ്വ​ത്വം തെ​ളി​യി​ക്കാ​ൻ ഒ​രു കു​ട്ടി​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​ന്ന​ത് സ​ങ്ക​ട​ക​ര​മാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

അ​ന്യ​ദേ​ശ​ക്കാ​രെ സ്വ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ, രാ​ജ്യ​ത്തെ സ്നേ​ഹി​ക്കു​ന്ന വ​ട​ക്കു​കി​ഴ​ക്ക​ൻ ജ​ന​ത​യെ 'ചൈ​ന​ക്കാ​ർ' എ​ന്ന് വി​ളി​ച്ച് അ​ക​റ്റു​ന്ന പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി. പെ​ൺ​കു​ട്ടി​യു​ടെ രാ​ജ്യ​സ്നേ​ഹ​ത്തെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​യാ​യ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള​വ​ർ ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ൻ​ന​ഗ​ര​ങ്ങ​ളി​ൽ നി​ര​ന്ത​രം വം​ശീ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കും ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ഇ​ര​യാ​കു​ന്നു​ണ്ട്.

വം​ശീ​യ​മാ​യ പ​രി​ഹാ​സ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ വ​രെ അ​ടു​ത്ത​കാ​ല​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

വ​ട​ക്കു​കി​ഴ​ക്ക​ൻ ജ​ന​ത​യ്ക്കെ​തി​രെ ന​ട​ക്കു​ന്ന ഇ​ത്ത​രം വി​ദ്വേ​ഷ സം​ഭ​വ​ങ്ങ​ളെ​യും പീ​ഡ​ന​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ കേ​ന്ദ്രീ​കൃ​ത വി​വ​ര ശേ​ഖ​ര​ണം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ലി​ല്ലെ​ന്ന വി​വ​ര​വും ഇ​തി​നി​ട​യി​ൽ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Viral

ഡൽഹിയിൽ വീണ്ടും വംശീയാധിക്ഷേപം; അരുണാചൽ സ്വദേശിനികൾക്ക് നേരെ അയൽവാസിയുടെ അസഭ്യവർഷം

ഡ​ൽ​ഹി​യി​ലെ മാ​ള​വ്യ ന​ഗ​റി​ൽ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള മൂ​ന്ന് യു​വ​തി​ക​ൾ​ക്ക് നേ​രെ ന​ട​ന്ന വം​ശീ​യ അ​ധി​ക്ഷേ​പം രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഫെ​ബ്രു​വ​രി 19-ന് ​ന​ട​ന്ന ഈ ​നി​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റം​ലോ​ക​മ​റി​ഞ്ഞ​തോ​ടെ​യാ​ണ് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്.

സ്വ​ന്തം ഫ്ലാ​റ്റി​ലെ എ​യ​ർ ക​ണ്ടീ​ഷ​ണ​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ഉ​ണ്ടാ​യ ചെ​റി​യൊ​രു ത​ർ​ക്ക​മാ​ണ് അ​തി​രൂ​ക്ഷ​മാ​യ വം​ശീ​യ അ​ധി​ക്ഷേ​പ​മാ​യി മാ​റി​യ​ത്.

എ​സി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ ഡ്രി​ല്ലിം​ഗ് ജോ​ലി​ക​ൾ​ക്കി​ടെ താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് പൊ​ടി വീ​ണ​താ​ണ് അ​യ​ൽ​വാ​സി​യാ​യ സ്ത്രീ​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

അ​യ​ൽ​വാ​സി​ക​ൾ​ക്കി​ട​യി​ലു​ണ്ടാ​കു​ന്ന ഇ​ത്ത​രം നി​സാ​ര പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ക​രം, വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ വം​ശ​ത്തെ​യും വ്യ​ക്തി​ത്വ​ത്തെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന രീ​തി​യി​ലു​ള്ള വാ​ക്കു​ക​ളാ​ണ് അ​വ​ർ ഉ​പ​യോ​ഗി​ച്ച​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ, വ​ട​ക്കു​കി​ഴ​ക്ക​ൻ ഇ​ന്ത്യ​ക്കാ​രെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ അ​യ​ൽ​വാ​സി ന​ട​ത്തു​ന്ന​ത് വ്യ​ക്ത​മാ​ണ്.

താ​ൻ ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍റെ കു​ടും​ബാം​ഗ​മാ​ണെ​ന്നും ത​നി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നും ഇ​വ​ർ യു​വ​തി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​നോ​ട് യു​വ​തി​ക​ൾ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചെ​ങ്കി​ലും, പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലും അ​യ​ൽ​വാ​സി അ​സ​ഭ്യ​വ​ർ​ഷം തു​ട​ർ​ന്ന​താ​യാ​ണ് ആ​രോ​പ​ണം.

എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ പോ​ലീ​സ് അ​നു​കൂ​ല​മാ​യാ​ണ് ഇ​ട​പെ​ട്ട​തെ​ന്നും ത​ങ്ങ​ളെ സ​ഹാ​യി​ച്ചു​വെ​ന്നും അ​രു​ണാ​ച​ൽ യു​വ​തി​ക​ൾ പി​ന്നീ​ട് വ്യ​ക്ത​മാ​ക്കി. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

സ്ത്രീ​യു​ടെ മാ​ന്യ​ത​യെ അ​പ​മാ​നി​ക്ക​ൽ, ക്രി​മി​ന​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്പ​ർ​ധ വ​ള​ർ​ത്താ​ൻ ശ്ര​മി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം മാ​ള​വ്യ ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ നേ​രി​ടു​ന്ന വി​വേ​ച​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​നി​ർ​മ്മാ​ണ​വും ബോ​ധ​വ​ൽ​ക്ക​ര​ണ​വും വേ​ണ​മെ​ന്ന ച​ർ​ച്ച​ക​ൾ​ക്ക് ഈ ​സം​ഭ​വം വീ​ണ്ടും തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ യു​വ​തി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

National

ത​ടാ​ക​ത്തി​ൽ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ത​വാ​ങി​ൽ മ​ല​യാ​ളി യു​വാ​ക്ക​ള്‍ മു​ങ്ങി​മ​രി​ച്ചു. മ​രി​ച്ച ര​ണ്ടു പേ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ചു. ര​ണ്ടാ​മ​ത്തെ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

മ​ല​പ്പു​റം സ്വ​ദേ​ശി മാ​ധ​വ് മ​ധു, കൊ​ല്ലം സ്വ​ദേ​ശി ബി​നു​പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് 5 പേ​ർ ര​ക്ഷ​പ്പെ​ട്ടു. ഏ​ഴ് പേ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സേ​ന പോ​യി​ന്‍റി​ലെ ത​ണു​ത്തു​റ​ഞ്ഞ ത​ടാ​ക​ത്തി​ൽ ന‌​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ത​ടാ​ക​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ഇ​വി​ടു​ത്തെ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​ണാ​താ​യ ആ​ള്‍​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Viral

വാടാത്ത പുഞ്ചിരി, തളരാത്ത അധ്വാനം; അരുണാചലിലെ ഹൈവേയിൽ നിന്നും ഹൃദയസ്പർശിയായ ഒരു കാഴ്ച

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ വി​ജ​ന​മാ​യ പാ​ത​യോ​ര​ത്ത് നി​ഷ്ക​ള​ങ്ക​മാ​യ പു​ഞ്ചി​രി​യോ​ടെ ഓ​റ​ഞ്ച് വി​ൽ​ക്കു​ന്ന ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സൈ​ബ​ർ ലോ​ക​ത്തി​ന്‍റെ ഹൃ​ദ​യം കീ​ഴ​ട​ക്കു​ക​യാ​ണ്.

ക​ളി​ച്ചു ന​ട​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ ജീ​വി​ത​ത്തി​ന്‍റെ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ കു​ഞ്ഞി​ക്കൈ​ക​ളി​ൽ ഏ​റ്റെ​ടു​ത്ത ഈ ​കു​ട്ടി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്.

കി​ലോ​മീ​റ്റ​റു​ക​ളോ​ളം നീ​ണ്ടു​കി​ട​ക്കു​ന്ന ഹൈ​വേ​യി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന ഈ ​മി​ടു​ക്കി​യെ 'ദ ​സ​ർ​ക്കാ​സ്റ്റി​ക് അ​സ​മീ​സ്' എ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ പേ​ജാ​ണ് ആ​ദ്യ​മാ​യി ലോ​ക​ത്തി​ന് മു​ന്നി​ലെ​ത്തി​ച്ച​ത്.

യാ​ത്ര​യ്ക്കി​ട​യി​ൽ റോ​ഡ​രി​കി​ൽ ഓ​റ​ഞ്ച് കൂ​ട​ക​ളു​മാ​യി നി​ൽ​ക്കു​ന്ന കു​ട്ടി​യെ ക​ണ്ട ഒ​രു സം​ഘം ആ​ളു​ക​ൾ അ​വ​ളു​ടെ അ​രി​കി​ലെ​ത്തി വി​ശേ​ഷ​ങ്ങ​ൾ തി​ര​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ഓ​റ​ഞ്ചി​ന് എ​ത്ര​യാ​ണ് വി​ല​യെ​ന്ന ചോ​ദ്യ​ത്തി​ന് '200 രൂ​പ' എ​ന്ന് കു​ട്ടി മ​റു​പ​ടി ന​ൽ​കു​ന്നു. കു​ട്ടി​യു​ടെ നി​ഷ്ക​ള​ങ്ക​മാ​യ പെ​രു​മാ​റ്റ​വും ആ​ത്മ​വി​ശ്വാ​സ​വും ക​ണ്ട് യാ​ത്ര​ക്കാ​ർ ഓ​റ​ഞ്ച് വാ​ങ്ങി​യാ​ണ് അ​വി​ടെ​നി​ന്നും മ​ട​ങ്ങി​യ​ത്.

കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നാ​യി ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ത​ള​രാ​തെ അ​ധ്വാ​നി​ക്കു​ന്ന ഈ ​കു​രു​ന്നി​ന്‍റെ വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

പ​ല​പ്പോ​ഴും ജീ​വി​ത​ത്തി​ലെ ചെ​റി​യ പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​ർ​ന്നു​പോ​കു​ന്ന​വ​ർ​ക്ക് വ​ലി​യൊ​രു പാ​ഠ​മാ​ണ് ഈ ​കൊ​ച്ചു പെ​ൺ​കു​ട്ടി​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദാ​രി​ദ്ര്യ​ത്തി​ലും ക​ഷ്ട​പ്പാ​ടി​ലും വാ​ടാ​ത്ത അ​വ​ളു​ടെ ചി​രി​യും ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വും പ്രേ​ക്ഷ​ക​രു​ടെ ക​ണ്ണു​നി​റ​യ്ക്കു​ന്ന കാ​ഴ്ച​യാ​ണ്. അ​രു​ണാ​ച​ലി​ലെ ക​ഠി​ന​മാ​യ ത​ണു​പ്പി​നെ​യും ഏ​കാ​ന്ത​ത​യെ​യും അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് കു​ട്ടി ന​ട​ത്തു​ന്ന ഈ ​പോ​രാ​ട്ടം ഒ​രേ​സ​മ​യം വേ​ദ​ന​യും ഒ​പ്പം വ​ലി​യൊ​രു പ്ര​ചോ​ദ​ന​വു​മാ​ണ് ന​ൽ​കു​ന്ന​ത്.

Latest News

Corehub Up