x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അരുണാചലിലെ 27 പ്രദേശങ്ങള്‍ക്ക് പേര് നൽകി ഇന്ത്യ

വെബ്ഡെസ്ക്
Published: August 8, 2026 02:33 AM IST | Updated: August 8, 2026 02:33 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ല്‍ഹി: അ​​​​രു​​​​ണാ​​​​ച​​​​ല്‍പ്ര​​​​ദേ​​​​ശി​​​​ലെ 27 സ്ഥ​​​​ല​​​​ങ്ങ​​​​ള്‍ക്കു പേ​​​​ര് പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ഇ​​​​ന്ത്യ. അ​​​​രു​​​​ണാ​​​​ച​​​​ല്‍ സ​​​​ര്‍ക്കാ​​​​രു​​​​മാ​​​​യി ച​​​​ര്‍ച്ച ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണു പേ​​​​ര് ന​​​​ൽകി​​​​യ​​​​തെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

ചൈ​​​​ന​​​​യു​​​​മാ​​​​യി അ​​​​തി​​​​ര്‍ത്തി​​​​ത​​​​ര്‍ക്കം നി​​​​ല​​​​നി​​​​ല്‍ക്കേ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ നീ​​​​ക്കം. പു​​​​തി​​​​യ പേ​​​​രു​​​​ക​​​​ള്‍ സ​​​​ര്‍വേ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക ഭൂ​​​​പ​​​​ട​​​​ത്തി​​​​ല്‍ കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍ത്തു.

അ​​​​രു​​​​ണാ​​​​ച​​​​ല്‍പ്ര​​​​ദേ​​​​ശി​​​​ലെ സ്ഥ​​​​ല​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രു​​​​ക​​​​ള്‍ മാ​​​​റ്റാ​​​​ന്‍ തു​​​​ട​​​​ര്‍ച്ച​​​​യാ​​​​യി ചൈ​​​​ന ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നീ​​​​ക്കം. സൗ​​​​ത്ത് ടി​​​​ബ​​​​റ്റ് എ​​​​ന്നാ​​​​ണ് അ​​​​രു​​​​ണാ​​​​ച​​​​ലി​​​​നെ ചൈ​​​​ന വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. അ​​​​രു​​​​ണാ​​​​ചലിലെ ചൈ​​​​ന​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നെ എ​​​​ല്ലാ​​​​യ്‌​​​​പോ​​​​ഴും ഇ​​​​ന്ത്യ ചെ​​​​റു​​​​ത്തുവരികയാണ്.

ജ​​​​ന​​​​വാ​​​​സ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍, ചു​​​​ര​​​​ങ്ങ​​​​ള്‍, ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍, സ്മാ​​​​ര​​​​ക​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ ഉ​​​​ള്‍പ്പെ​​​​ടെ​​​​യാ​​​​ണു പേ​​​​ര് മാ​​​​റ്റി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന ചു​​​​ര​​​​ങ്ങ​​​​ള്‍ക്ക് ഡി​​​​സോ ലാ, ​​​​റി​​​​സ ലാ, ​​​​പു​​​​കു​​​​ര്‍ ലാ, ​​​​താ​​​​ഗ് ലാ ​​​​എ​​​​ന്നി​​​​ങ്ങ​​​​നെ പേ​​​​ര് ന​​​​ൽകി.
ഒ​​​​രു ത​​​​ടാ​​​​ക​​​​ത്തി​​​​ന് ശം​​​​ഭോ സ​​​​രോ​​​​വ​​​​ര്‍ എ​​​​ന്നാ​​​​ണു പേ​​​​ര്.

 

Tags : India ArunachalPradesh Names 27Regions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash HomeMinistry

Recent News

Corehub Up