ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 253 ഭീകരരെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയുള്ള ഭീകരവാദ സംഘടനയായ ഷഹ്സാദ് ഭട്ടി ശൃംഖലയിലെ ഭീകരരെയാണു കേരളമുൾപ്പെടെയുള്ള 14 സംസ്ഥാനങ്ങളിൽനിന്നായി ഈ മാസം 12ന് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഉത്തർപ്രദേശ് (62), ഹരിയാന (52), ഡൽഹി (51), പഞ്ചാബ് (44), രാജസ്ഥാൻ (15), മഹാരാഷ്ട്ര(8), ഉത്തരാഖണ്ഡ് (5), കർണാടക, ഗുജറാത്ത്, ബിഹാർ (3 വീതം), തെലുങ്കാന, ഹിമാചൽപ്രദേശ്, ജമ്മു കാഷ്മീർ, കേരളം (രണ്ടു വീതം) എന്നിങ്ങനെയാണു പിടിയിലായ ഭീകരരുടെ കണക്ക്.