x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ക്ര​ത്തി​ന്‍റെ ചെ​റു​ത്തു​നി​ൽ​പ്പ് വി​ഫ​ലം; ഡ​ർ​ബ​ൻ ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യ​ക്ക് മി​ന്നും ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 13, 2026 09:45 PM IST | Updated: October 13, 2026 09:52 PM IST

ദ​ക്ഷി​ണാ​ഫ്രി​ക്ക - ഓ​സ്ട്രേ​ലി​യ ഒ​ന്നാം ടെ​സ്റ്റി​ൽ നി​ന്ന്.

ഡ​ർ​ബ​ൻ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യ​ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം. ഡ​ർ​ബ​നി​ലെ കിം​ഗ്സ്മീ​ഡി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 214 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ജ​യ​മാ​ണ് ഓ​സീ​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ 421 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 206 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. 

ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഓ​സ്ട്രേ​ലി​യ മു​ന്നി​ലെ​ത്തി. എ​യ്ഡ​ൻ മാ​ർ​ക്രം (75) അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി പൊ​രു​തി​യെ​ങ്കി​ലും മ​റ്റ് ബാ​റ്റ​ർ​മാ​രി​ൽ​നി​ന്ന് വേ​ണ്ട​ത്ര പി​ന്തു​ണ ല​ഭി​ക്കാ​ത്ത​ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് തി​രി​ച്ച​ടി​യാ​യി. ഓ​സ്ട്രേ​ലി​യ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 390 റ​ൺ​സും ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ  ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 314 റ​ൺ​സും നേ​ടി. 

ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 284 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടി​യ​ത്. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്റ്റ് 18ന് ​സെ​ന്‍റ് ജോ​ർ​ജ് പാ​ർ​ക്കി​ൽ ന​ട​ക്കും. ഈ ​വി​ജ​യ​ത്തോ​ടെ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഓ​സ്ട്രേ​ലി​യ ഒ​ന്നാം സ്ഥാ​നം കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കി. ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ക​ളി​ച്ച 11 മ​ത്സ​ര​ങ്ങ​ളി​ൽ ഒ​മ്പ​ത് ജ​യ​ങ്ങ​ളു​മാ​യി 81.81 പോ​യി​ന്‍റ് ശ​ത​മാ​ന​മാ​ണ് ഓ​സ്ട്രേ​ലി​യ​ക്കു​ള്ള​ത്.

ആ​ദ്യ ടെ​സ്റ്റി​നു മു​മ്പ് 80 പോ​യി​ന്‍റ് ശ​ത​മാ​ന​വു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക തോ​ൽ​വി​യോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. ടീ​മി​ന്‍റെ പോ​യി​ന്‍റ് ശ​ത​മാ​നം 60 ആ​യി കു​റ​ഞ്ഞു. 72.22 പോ​യി​ന്‍റ് ശ​ത​മാ​ന​വു​മാ​യി ന്യൂ​സി​ല​ൻ​ഡാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 51.52 പോ​യി​ന്‍റ് ശ​ത​മാ​ന​വു​മാ​യി ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.

Tags : Australia South Africa Test Cricket First Test Cricket World Test Championship

Recent News

Corehub Up