പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു. ദക്ഷിണ റെയിൽവേയാണ് യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി ഈ പ്രത്യേക സർവീസ് പ്രഖ്യാപിച്ചത്.
16ന് വൈകുന്നേരം 4.40ന് ബംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും. മടക്കയാത്ര ശനിയാഴ്ച ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. സേലം, പാലക്കാട്, കോട്ടയം വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
Tags : Bengaluru Thiruvananthapuram Special Train Navaratri