x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക​ര എം​ഡി​എം​എ കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 13, 2026 11:52 PM IST | Updated: October 13, 2026 11:52 PM IST

ഫി​റോ​സ്

കോ​ഴി​ക്കോ​ട്: വ​ട​ക​ര എം​ഡി​എം​എ കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. പേ​രാ​മ്പ്ര മേ​ഞ്ഞാ​ണ്യം കാ​രേ​പ്പൊ​യി​ൽ ഫി​റോ​സ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം കൂ​ത്താ​ളി​യി​ൽ​നി​ന്ന് പി​ടി​യി​ലാ​യ അ​ന​സി​ന്‍റെ കൂ​ട്ടാ​ളി​യാ​ണ് ഫി​റോ​സ്. എം​ഡി​എം​എ കേ​സി​ൽ ക​ർ​ണാ​ട​ക ജ​യി​ലി​ൽ ക​ഴി​യു​ന്ന ച​ങ്ങ​രോ​ത്ത് പു​റ​വൂ​ർ സ്വ​ദേ​ശി പൊ​ൻ അ​ജ്മ​ലി​ന്‍റെ സം​ഘ​ത്തി​ലെ അം​ഗ​മാ​ണ് ഫി​റോ​സെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

മ​ല​ബാ​റി​ലെ എം​ഡി​എം​എ മൊ​ത്ത​വി​ത​ര​ണ​ക്കാ​ര​നാ​യ ഫി​റോ​സാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കേ​സി​ൽ അ​ധ്യാ​പി​ക​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ​തും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ നി​യ​ന്ത്രി​ച്ച​തും ഇ​യാ​ളാ​ണെ​ന്നാ​ണ് സൂ​ച​ന. കേ​സി​ലെ മ​റ്റൊ​രു പ്ര​ധാ​ന പ്ര​തി​യാ​യ വ​യ​നാ​ട് സ്വ​ദേ​ശി ഷി​ന്‍റോ ഷി​ജു​വു​മാ​യി നേ​രി​ട്ട് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്ന​തും ഫി​റോ​സാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചു.

മു​ൻ​പും ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ ഫി​റോ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്. മൊ​ട​ക്ക​ല്ലൂ​രി​ലെ ലോ​ഡ്ജി​ൽ​വെ​ച്ച് യു​വ​തി​ക്കൊ​പ്പം എം​ഡി​എം​എ​യു​മാ​യി എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് ജ​യി​ലി​ലാ​യ ഫി​റോ​സ് ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം വീ​ണ്ടും ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പേ​രാ​മ്പ്ര​യി​ൽ​നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Tags : Vadakara MDMA Case MDMA Drug Case Key Accused Arrested Firoz Arrested

Recent News

Corehub Up