ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, ജീവനൊടുക്കിയ വിദ്യാർഥി മിച്ചി മിർപു
കൊച്ചി: കോതമംഗലം എംഎ എഞ്ചിനീയറിങ് കോളേജിൽ അരുണാചൽ പ്രദേശ് സ്വദേശിയായ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തം. അരുണാചൽ സ്വദേശിയായ മിച്ചി മിർപുവിനെ (20) ആണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കോളേജിലെ വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ കണ്ട് തങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും നേരിട്ടറിയിച്ചു.
മറ്റ് സാങ്കേതിക സർവകലാശാലാ കോളേജുകളിൽ കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആയിരിക്കെ, ഓട്ടോണമസ് പദവിയുള്ള എംഎ കോളേജിൽ മാത്രം ഇത് 22 ആയി ഉയർത്തിയതാണ് വിദ്യാർത്ഥിയെ മാനസിക സമ്മർദ്ദത്തിലാക്കിയതെന്നും ആത്മഹത്യയിലേക്ക് നയിച്ചതെന്നും സഹപാഠികൾ ആരോപിക്കുന്നു. കഴിഞ്ഞ ഒന്നര മാസമായി വിദ്യാർത്ഥിയെ ക്ലാസിൽ കയറാൻ അനുവദിച്ചിരുന്നില്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു.
സാങ്കേതിക സർവകലാശാല ഇയർ ബാക്ക് സമ്പ്രദായം ഒഴിവാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഓട്ടോണമസ് പദവിയുള്ള എംഎ കോളേജ് അതിന് തയ്യാറായിട്ടില്ല എന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രി എന്ന നിലയിൽ ഇക്കാര്യം കോളേജ് അധികൃതരോട് സംസാരിച്ചിട്ടുണ്ടെന്നും വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. അരുണാചൽ പ്രദേശിൽ നിന്നുള്ള രക്ഷിതാക്കൾ എത്തിയ ശേഷം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
Tags : MichiMirpu ArunachalPradesh StudentSuicide Kothamanngalam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash