കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി
മംഗളൂരു: ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ദേശീയ ഗാനമായ വന്ദേമാതരത്തെ അപമാനിച്ചെന്നാരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ ബിജെപി കർണാടക പോലീസിൽ പരാതി നൽകി. മംഗളൂരുവിലെ ഉർവ പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതിക്കാരൻ.
സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ആലപിച്ചപ്പോൾ മുതിർന്ന കോൺഗ്രസ് നേതാക്കൾ പരസ്പരം സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതാണ് വിവാദത്തിന് വഴിവെച്ചത്. ഇത് ദേശീയ ഗാനത്തോടുള്ള ആദരവില്ലായ്മയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
എന്നാൽ വന്ദേമാതരം ശരിയായ രീതിയിലാണ് ആലാപനം നടത്തുന്നതെന്ന് ഉറപ്പുവരുത്താനാണ് സോണിയ ഗാന്ധി ശ്രമിച്ചതെന്നും ദേശീയ ഗാനത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കോൺഗ്രസ് വിശദീകരിച്ചു.
Tags : BJP SoniaGandhi LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash