x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെടുമ്പാശേരി അപകടം: 36 ദിവസത്തിനു ശേഷം സുഹൈൽ സജീവ് പുറത്തേക്ക്

വെബ് ഡെസ്ക്
Published: November 16, 2026 10:27 AM IST | Updated: November 16, 2026 10:27 AM IST

സുഹെയ്ലിനെ പോലീസ് പിടികൂടിയപ്പോൾ (File photo)

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും. 36 ദിവസത്തിന് ശേഷമാണ് സുഹൈൽ മോചിതനാകുന്നത്.

സുഹൈൽ ഒഴികെ മറ്റ് മൂന്ന് പ്രതികൾ നേരത്തെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാൽ, സുഹൈൽ സജീവിന്‍റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടാനായിരുന്നു ഹൈക്കോടതി നിർദേശം.

അതേസമയം, കേസിൽ അതിവേഗം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം. സുഹൈലിനെതിരായ കൂടുതല്‍ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം.

ഒക്ടോബർ 11ന് പുലർച്ചെ 1.45ന് നെടുമ്പാശേരി എയര്‍പോർട്ട് റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. സുഹൈൽ സജീവ് മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്.

Tags : NedumbasseryAccident SuhailSajeev Police Case

Recent News

Corehub Up