പ്രതീകാത്മക ചിത്രം
ബെർഹാംപുർ: ഒഡീഷയിലെ സമുദ്രതീരത്തുനിന്ന് ഗവേഷകർ പുതിയ തരം വിരയെ കണ്ടെത്തി. ഗഞ്ജാം ജില്ലയിലെ ഗോപാൽപുർ തീരത്തുനിന്നാണ് ബെർഹാംപുർ സർവകലാശാലയിലെ മറൈൻ സയൻസ് ഗവേഷകർ സൂഷ്മ സമുദ്രവിര വിഭാഗത്തിൽപ്പെട്ട ഇവയെ കണ്ടെത്തിയത്.
2024 ഡിസംബറിലാണ് ഗോപാൽപുർ തീരത്തെ മണൽനിക്ഷേപത്തിൽനിന്ന് പുതിയവിഭാഗത്തിൽപ്പെട്ട ജീവിയുടെ 15 സാന്പിളുകൾ ശേഖരിച്ചത്. ഇതുസംബന്ധിച്ചുള്ള പഠനം ജേണൽ ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ പ്രസിദ്ധീകരിച്ചു.
സമുദ്ര ആവാസവ്യവസ്ഥ പരിശോധിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ജീവികളാണ് മറൈൻ നെമറ്റോഡുകൾ. ഏകദേശം 600 മൈക്രോമീറ്റർ മാത്രം നീളമുള്ള ഈ ജീവിയെ, രൂപശാസ്ത്രപരമായ വിശദ പരിശോധനകളുടെയും ഡിഎൻഎ സീക്വൻസിംഗിന്റെയും സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്. പുതിയ കണ്ടെത്തലോടെ ലോകമെന്പാടുമുള്ള സെരമോനെമ വിഭാഗത്തിലുള്ള ജീവികളുടെ എണ്ണം 27ആയി ഉയർന്നു. സെരമോനെമ ലെഡുസി എന്നാണു പുതിയ ഇനം വിരയ്ക്കു നൽകിയ പേര്. പ്രശസ്ത ന്യൂസിലൻഡ് നെമറ്റോളജിസ്റ്റ് ഡാനിയൽ ലെഡുസിന്റെ സമുദ്രവിജ്ഞാനരംഗത്തെ സംഭാവനകളെ മാനിച്ചാണിത്.
Tags : Seremonema Deepika DeepikaNewspaper BreakingNews NewsUpdate joining the family