Kerala
കൊച്ചി: ചരക്കുകപ്പലില്‍ നിന്നു യാത്രയ്ക്കിടെ കാണാതായ ഡക്ക് ഓഫീസര്‍ ട്രെയിനി ഷിന്റോണിനെ കാണാതായിട്ട് പത്തു ദിവസം. കാണാതായെന്ന് മാത്രമാണ് കപ്പല്‍ കമ്പനി ഷിന്റോണിന്റെ കുടുംബത്തെ അറിയിച്ചത്. പത്തു ദിവസമായിട്ടും കൃത്യമായ വിവരങ്ങള്‍ അറിയാതെ ഞാറക്കലുള്ള കുടുംബം പ്രാര്‍ഥനകളോടെ ദിനങ്ങള്‍ തള്ളിനീക്കുകയാണ്.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് സിംഗപ്പുരിലേക്കുള്ള ചരക്കുകപ്പലിന്റെ യാത്രയ്ക്കിടെ 12ന് ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ വച്ചാണ് ഷിന്റോണിനെ കാണാതായത് എന്ന് കപ്പല്‍ കമ്പനി അറിയിച്ച വിവരം മാത്രമേ ഇതുവരെ വീട്ടുകാര്ക്കറിയൂ. ഷിന്റോണിന് എന്ത് സംഭവിച്ചുവെന്ന് അറിയാനായി കമ്പനിക്ക് ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചെങ്കിലും ഇതുവരെ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.
ഷിന്റോണിന്റെ ഫോണ്‍ ഉള്‍പ്പെടെ കാബിനില്‍ ഉണ്ടെന്നാണ് ചില സഹപ്രവര്‍ത്തകര്‍ അറിയിച്ചത്. 15 നിലകളിലായുള്ള കൂറ്റന്‍ കപ്പലാണിത്. 22 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ ഒരാളെ കാണാതായിട്ട് കപ്പലില്‍ വേണ്ട വിധമുള്ള തെരച്ചില്‍ നടത്താതിരുന്നതില്‍ ബന്ധുക്കള്‍ക്ക് സംശയമുണ്ട്. കപ്പല്‍ നിലവില്‍ സിംഗപ്പുര്‍ തുറമുഖവും വിട്ടു. ഇനി എവിടെ അന്വേഷിക്കണമെന്ന് പോലുമറിയാതെ ഓരോ ദിവസവും തള്ളിനീക്കുകയാണ് ഷിന്റോണിന്റെ കുടുംബം.
ഇതിനിടെ ഹൈബി ഈഡന് എംപി, ടോണി ചമ്മണി എംഎല്‍എ എന്നിവരൊക്കെ വീട്ടിലെത്തി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനിടെ കാര്യങ്ങള്‍ അറിയാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിവരം ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും കുടുംബത്തെ അറിയിച്ചിരുന്നു.
National
മുംബൈ: നാവിക സേനാ ഉദ്യോഗസ്ഥനെയും ഭാര്യ, രണ്ടു കുട്ടികൾ എന്നിവരെയും സൗത്ത് മുംബൈയിലെ നേവി നഗറിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഭാര്യയും മക്കളും വിഷം കഴിച്ചു മരിച്ചനിലയിലും നാവികനെ തൂങ്ങിമരിച്ചനിലയിലുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും മൂന്നുവയസുള്ള കുട്ടിയുമാണ് മരിച്ചത്.
Leader Page
ഇന്നത്തെ യുവാക്കളുടെ ഏറ്റവും വലിയ സ്വപ്നം എന്താണ്? മികച്ചൊരു കരിയറോ വ്യക്തിസ്വാതന്ത്ര്യമോ, അതോ സന്തുഷ്ടമായൊരു കുടുംബജീവിതമോ?
വിദ്യാഭ്യാസവും നഗരവത്കരണവും സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയും യുവതലമുറയുടെ ജീവിതശൈലിയിലും കാഴ്ചപ്പാടുകളിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവാഹത്തിനും കുടുംബജീവിതത്തിനുമപ്പുറം സ്വന്തം വ്യക്തിത്വം വളർത്താനും കരിയറിൽ മുന്നേറാനും സ്വതന്ത്രമായി ജീവിക്കാനുമാണ് ഇന്നത്തെ യുവാക്കൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന ധാരണ സമൂഹത്തിൽ വ്യാപകമാണ്.
അടുത്തിടെ ജെൻ സിയുടെ ജീവിത കാഴ്ചപ്പാടുകളെക്കുറിച്ച് ടിൻഡർ ഇന്ത്യ നടത്തിയ പഠനവും ഈ ധാരണയെ ശക്തിപ്പെടുത്തുന്നതാണ്. സ്വയം തിരിച്ചറിയുക, ഇഷ്ടമുള്ള മേഖലയിൽ വളരുക, വ്യക്തിപരമായ സ്വാതന്ത്ര്യവും ജീവിതാനുഭവങ്ങളും നേടുക എന്നിവയാണ് പുതിയ തലമുറയുടെ പ്രധാന ലക്ഷ്യങ്ങളെന്നും അതുകൊണ്ടുതന്നെ വിവാഹവും കുട്ടികളുണ്ടാകുന്നതും പലർക്കും ജീവിതത്തിലെ ആദ്യ മുൻഗണനയല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഈ പൊതുധാരണയ്ക്ക് വ്യത്യസ്തമായ ഒരു ചിത്രം മുന്നോട്ടു വയ്ക്കുകയാണ് യുഎൻ പോപ്പുലേഷൻ ഫണ്ട് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ‘ജീവിതങ്ങൾ, തിരഞ്ഞെടുപ്പുകൾ, ഭാവികൾ’ (Lives, Choices and Futures) റിപ്പോർട്ട്. ഇതിന്റെ ഭാഗമായി 73 രാജ്യങ്ങളിലായി നടത്തിയ ലോകത്തിലെ ഏറ്റവും വലിയ ഡെമോഗ്രാഫിക് ഫ്യൂച്ചർ സർവേയിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്തു. ഇന്ത്യയിൽനിന്നു മാത്രം 1,722 യുവാക്കളാണ് സർവേയുടെ ഭാഗമായത്.
ഈ പഠനത്തിന്റെ കണ്ടെത്തലുകൾ ശ്രദ്ധേയമാണ്. പുറമേ കരിയറിനും വ്യക്തിസ്വാതന്ത്ര്യത്തിനും ജീവിതാനുഭവങ്ങൾക്കുമാണ് യുവാക്കൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് തോന്നുമെങ്കിലും, അവരുടെ ജീവിതത്തിലെ അടിസ്ഥാന സ്വപ്നങ്ങളും ആശങ്കകളും ഇന്നും വിവാഹത്തെയും കുടുംബജീവിതത്തെയും ചുറ്റിപ്പറ്റിയാണെന്നാണ് റിപ്പോർട്ട് പറയുന്നത്. കരിയറിലും വ്യക്തിവികസനത്തിലും മുന്നേറാൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിലും, സ്നേഹവും സുരക്ഷിതത്വവും വൈകാരിക പിന്തുണയും നൽകുന്ന ഒരു കുടുംബജീവിതം ഇന്നും അവരുടെ പ്രധാന ജീവിതലക്ഷ്യങ്ങളിലൊന്നായി തുടരുന്നുവെന്നാണ് സർവേ വ്യക്തമാക്കുന്നത്.
കുടുംബത്തോടുള്ള ശക്തമായ ആഗ്രഹം
യുവതലമുറ കുടുംബജീവിതത്തിൽനിന്ന് അകന്നുപോകുകയാണെന്ന പൊതുധാരണയെ ഈ പഠനം ചോദ്യം ചെയ്യുന്നു. സർവേയിൽ പങ്കെടുത്തവരിൽ 66 ശതമാനത്തിലധികം പേർ വിവാഹം കഴിക്കാനോ ഒരു പങ്കാളിയോടൊപ്പം ജീവിക്കാനോ ആഗ്രഹിക്കുന്നവരാണ്. ലോകമെമ്പാടും ജനനനിരക്ക് കുറയുകയും ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും കുടുംബജീവിതത്തോടുള്ള താത്പര്യം യുവാക്കൾക്കിടയിൽ ശക്തമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
രണ്ട് കുട്ടികളുള്ള ഒരു ചെറിയ കുടുംബമാണ് ഭൂരിഭാഗം യുവാക്കളുടെയും സ്വപ്നം. അതായത്, മാറുന്ന ജീവിതശൈലികൾക്കിടയിലും കുടുംബബന്ധങ്ങളോടും കുട്ടികളോടുമുള്ള ആഗ്രഹം ഇന്നും ശക്തമായി നിലനിൽക്കുകയാണ്.
രക്ഷാകർതൃത്വത്തിലേക്കുള്ള പ്രധാന തടസം സാമ്പത്തിക സുരക്ഷിതത്വം
യുവാക്കൾക്ക് കുട്ടികളുണ്ടാകാൻ താത്പര്യമില്ലെന്ന വാദവും പഠനം തള്ളിക്കളയുന്നു. പ്രശ്നം താത്പര്യക്കുറവല്ല; സാമ്പത്തിക അനിശ്ചിതത്വമാണ്. പങ്കാളിത്ത ജീവിതത്തിനും (81%) രക്ഷാകർതൃത്വത്തിനും (88%) ഏറ്റവും പ്രധാനപ്പെട്ട അടിത്തറ സാമ്പത്തിക സുരക്ഷിതത്വമാണെന്ന് യുവാക്കൾ പറയുന്നു.
ഉയർന്ന ജീവിതച്ചെലവ്, താങ്ങാനാകാത്ത ഭവനവില, വിശ്വസനീയവും ചെലവു കുറഞ്ഞതുമായ ശിശുപരിചരണ സംവിധാനങ്ങളുടെ അഭാവം എന്നിവയാണ് പ്രധാന വെല്ലുവിളികൾ. സ്ഥിരമായ ജോലിയും സുരക്ഷിതമായ വരുമാനവും ഇല്ലാതെ കുട്ടികളെ വളർത്താൻ പലരും മടിക്കുന്നു. അതിനാൽ രക്ഷാകർതൃത്വം പലരും നീട്ടിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയാണ്.
സാഹചര്യങ്ങൾ മാറ്റുന്ന തീരുമാനങ്ങൾ
സാമ്പത്തിക അരക്ഷിതാവസ്ഥ യുവാക്കളുടെ ജീവിത തീരുമാനങ്ങളെ നേരിട്ട് ബാധിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത അഞ്ചിൽ ഒരാൾ, തനിക്ക് യഥാർഥത്തിൽ ആഗ്രഹിച്ചതിനേക്കാൾ കുറച്ച് കുട്ടികളേ ഉണ്ടാകൂ എന്നുകരുതുന്നു. ഇത് വ്യക്തിപരമായ ഇഷ്ടമല്ല; സാഹചര്യങ്ങൾ നിർബന്ധിതമാക്കുന്ന തീരുമാനമാണ്. സാമ്പത്തിക ഭദ്രതയില്ലായ്മ, തൊഴിൽ അസ്ഥിരത, സാമൂഹിക പിന്തുണയുടെ കുറവ് എന്നിവ യുവാക്കളുടെ പ്രത്യുത്പാദന സ്വാതന്ത്ര്യത്തപ്പോലും പരിമിതപ്പെടുത്തുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
ലിംഗസമത്വം നിർണായകം
കുടുംബ രൂപീകരണത്തിലും രക്ഷാകർതൃത്വത്തിലും സ്ത്രീകളും പുരുഷന്മാരും നേരിടുന്ന അനുഭവങ്ങളിൽ വ്യക്തമായ വ്യത്യാസമുണ്ട്. പുരുഷന്മാരെക്കാൾ സ്ത്രീകളാണ് രക്ഷാകർതൃത്വവുമായി ബന്ധപ്പെട്ട തടസങ്ങളെ കൂടുതൽ ഗൗരവത്തോടെ കാണുന്നത്.
വീട്ടിലും തൊഴിലിടങ്ങളിലും ലിംഗസമത്വം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ കണ്ടെത്തൽ വിരൽചൂണ്ടുന്നത്. സർക്കാരുകളുടെയും തൊഴിലുടമകളുടെയും പിന്തുണ ഇപ്പോഴും അപര്യാപ്തമാണെന്നാണ് യുവാക്കളുടെ വിലയിരുത്തൽ. കുടുംബവും ജോലിയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതികളും കുടുംബസൗഹൃദ തൊഴിൽനയങ്ങളും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
സാമ്പത്തിക ഭദ്രതയും മികച്ച ആരോഗ്യവും മുൻഗണന
ഡെമോഗ്രാഫിക് ഫ്യൂച്ചേഴ്സ് സർവേ പ്രകാരം, യുവാക്കളുടെ ഏറ്റവും വലിയ ജീവിതലക്ഷ്യങ്ങൾ സാമ്പത്തിക ഭദ്രതയും മികച്ച ആരോഗ്യവുമാണ്. സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം 90 ശതമാനം പേരും ഈ രണ്ട് ഘടകങ്ങളെയാണ് ഏറ്റവും പ്രധാനമായി വിലയിരുത്തിയത്.
സാമ്പത്തിക സ്വാതന്ത്ര്യമില്ലാതെ സുരക്ഷിതമായ ഭാവി സാധ്യമല്ലെന്നും നല്ല ആരോഗ്യമില്ലാതെ വ്യക്തിപരമായ വിജയവും സന്തോഷകരമായ കുടുംബജീവിതവും പൂർണമാകില്ലെന്നും യുവാക്കൾ വിശ്വസിക്കുന്നു. അതിനാൽ പരമ്പരാഗത സാമൂഹിക ലക്ഷ്യങ്ങൾക്കൊപ്പം സ്വന്തം സാമ്പത്തിക സുരക്ഷയ്ക്കും ആരോഗ്യത്തിനും അവർ കൂടുതൽ പ്രാധാന്യം നൽകുന്നു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യ്ക്കും അമ്മയ്ക്കുമെതിരേ അധിക്ഷേപ പരാമർശം നടത്തി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ വിവാദത്തിൽ.
നാഗേന്ദ്രന്റെ മോശം പരാമർശത്തോട് മന്ത്രിമാരും മുന്നണിനേതാക്കളും അതിരൂക്ഷമായാണു പ്രതികരിച്ചത്. സംഭവത്തിൽ നാഗേന്ദ്രൻ പരസ്യമായി മാപ്പുപറയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ചെന്നൈയിലെ ബിജെപി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിലായിരുന്നു വിവാദപരാമർശം. ജൂൺ 23-ന് സംസ്ഥാന നിയമസഭയിൽ വിജയ് പറഞ്ഞ ഒരുകഥയെപ്പറ്റിയാണ് നാഗേന്ദ്രൻ പരാമർശിച്ചത്.
തന്റെ പിതാവിനെ തെരയുന്ന ഒരു കുട്ടിയെക്കുറിച്ചായിരുന്നു കഥ. ഇതിനുപിന്നാലെ വിജയ്യെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ബിജെപി നേതാവ് നടത്തി.
Kerala
കൊച്ചി: സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ ചരക്ക് കപ്പലില്‍ നിന്ന് എറണാകുളം ഞാറക്കല്‍ സ്വദേശിയായ യുവാവിനെ കാണാതായ സംഭവത്തില്‍ തെരച്ചില്‍ ശക്തമാക്കണമെന്ന് കുടുംബം. ഷിപ്പിംഗ് മന്ത്രാലയത്തിനും എറണാകുളം ഞാറക്കല്‍ പോലീസിലും കുടുംബം പരാതി നല്കി.
ബുധനാഴ്ചയാണ് ഞാറക്കല്‍ പള്ളിശ്ശേരി വീട്ടില്‍ ഷിന്ഡോണ് ബെന്നിയെ (24) കാണാതായത്. മുംബൈ ആസ്ഥാനമായ എംഒഎല്‍ ഷിപ്പിംഗ് കമ്പനിയുടെ വിക്ടോറിയസ് എന്ന ജപ്പാന് ചരക്ക് കപ്പലില്‍ ഡെക്ക് ഓഫീസര്‍ ട്രെയിനി ആയിരുന്നു ഷിന്റോണ്‍.
ചൊവ്വാഴ്ച രാത്രി സഹോദരനും വീട്ടുകാരുമായി ഷിന്റോണ്‍ ഫോണില്‍ സംസാരിച്ചിരുന്നു. ബുധനാഴ്ച ജോലിക്ക് എത്താതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ കാണാനില്ലെന്ന് ഷിപ്പിംഗ് കമ്പനിക്ക് മനസിലാകുന്നത്. തുടര്‍ന്ന് ഷിപ്പിംഗ് കമ്പനി കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.
കമ്പനിയുടെ മുംബൈ ഓഫിസിലും ചെന്നൈ ഓഫിസിലും കുടുംബം ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഹൈബി ഈഡന് എംപി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Movies
അധികം ആർക്കും അറിയാത്ത മോഹൻലാൽ കുടുംബത്തിലെ രഹസ്യം വെളിപ്പെടുത്തി വിസ്മയ. മോഹൻലാലും സുചിത്രയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് വിസ്മയ പറഞ്ഞത്. അച്ഛൻ ഒരു ദിവസം എട്ടു മുതൽ പത്തു തവണ വരെയെങ്കിലും അമ്മയെ വിളിക്കുമെന്നും അച്ഛന്റെ തിരക്കിൽ അത് തനിക്കൊരു അത്ഭുതമായി തോന്നുന്നുണ്ടെന്നുമാണ് വിസ്മയ പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
പിന്നാലെ ഇതിന് മറുപടിയുമായി സുചിത്രയുമെത്തി. ''പണ്ടൊക്കെ ഞാന്‍ എപ്പോഴും അങ്ങോട്ട് വിളിക്കുമായിരുന്നു. അപ്പോള്‍ ചേട്ടന് ഭയങ്കര തിരക്കിലായിരിക്കും.
സുചി ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കാമോ ഇവിടെ കുറച്ചാളുകള്‍ എന്നൊക്കെ പറയും. ഞാന്‍ കൃത്യം പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കുമ്പോഴും അതേ മറുപടിയാകും. അതോടെ എന്നെ വിളിച്ചു തുടങ്ങി. വിളിച്ചാല്‍ ആദ്യം ചോദിക്കുന്നത് ഇന്ന് വര്‍ക്കൗട്ട് ചെയ്തേയെന്നാണ്'' എന്നായിരുന്നു സുചിത്രയുടെ മറുപടി.
അതേസമയം വിസ്മയയുടെ അരങ്ങേറ്റചിത്രം പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. മൂന്ന് ദിവസം കൊണ്ട് തുടക്കം നേടിയത് 23 കോടിയ്ക്ക് മുകളിലാണ്. ആദ്യത്തെ ഞായറാഴ്ചയായ ഇന്നലെ മാത്രം ചിത്രം ഇന്ത്യയില്‍ നിന്നും നേടിയത് 4.25 കോടിയാണ്. ഇന്ത്യയില്‍ നിന്നും ചിത്രം 12 കോടി നേടിയപ്പോള്‍ വിദേശത്തു നിന്നും നേടിയത് 11 കോടിയധികമാണ്.
Editorial
കടലിലേക്കു പോയവർ തിരികെ വരാതിരിക്കുമ്പോൾ കരയിൽ ബാക്കിയാകുന്നത് തിരകളെണ്ണിത്തീർക്കാൻ കഴിയാത്ത കണ്ണീർക്കടലാണ്. അവസാനമില്ലാത്ത അന്തമില്ലായ്മ. മണിക്കൂറുകളും ദിനങ്ങളും കടന്നുപോകുമ്പോഴും ഒരു നിഗമനത്തിനും വിട്ടുകൊടുക്കാൻ കഴിയാത്ത, ഉത്തരം കിട്ടാത്ത വലിയൊരു ഉത്കണ്ഠമാത്രം ബാക്കിയാകുന്നു. കടലിന്റെ മക്കളുടെ കണ്ണീർ പരമ്പര അവസാനിക്കുന്നേയില്ല. അഞ്ചുതെങ്ങിൽനിന്ന് മത്സ്യബന്ധനത്തിനുപോയ ഷിജിന്റെ ഭാര്യയും മക്കളും അമ്മയും ബന്ധുക്കളും നാട്ടുകാരും കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിൽ പ്രാർഥനയുണ്ട്. പ്രതീക്ഷയുണ്ട്. ആശങ്കയുണ്ട്. പ്രതിഷേധമുണ്ട്. നിസഹായതയുമുണ്ട്. പത്താം ദിവസത്തിലേക്കു നീണ്ട ഉത്കണ്ഠ ഷിജിന്റെ കുടുംബത്തിന്റെയുള്ളിൽ കാലവർഷക്കാറ്റിനേക്കാളുമുയരത്തിൽ വീശിയടിക്കുകയാണ്.
പ്രതീക്ഷ അവരെ കടലിലേക്കു കണ്ണുംനട്ടിരിക്കാൻ പ്രേരിപ്പിക്കുന്നു. വിശ്വാസം അവരെ അനന്തമായ പ്രാർഥനയിലേക്കു നയിക്കുന്നു. നിസഹായത അവർക്കുള്ളിൽനിന്നു കരച്ചിലായി പുറത്തുവരുന്നു. പ്രതിഷേധം രോഷമായും കുത്തിയിരിപ്പു സമരമായും ഭരണാധികാരികളുടെ മനഃസാക്ഷിക്കുനേരേ വിരൽചൂണ്ടുന്നു. മുതലപ്പൊഴിയിലുള്ള അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനു സമീപം റോഡിൽ കുത്തിയിരുന്നായിരുന്നു വെള്ളിയാഴ്ച അവരുടെ പ്രതിഷേധം. ഇടവക വികാരിയും മറ്റുള്ളവരും ഇടപെട്ടപ്പോൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സ്ഥലത്തെത്തി. പക്ഷേ, ഫലമുണ്ടായില്ല. പിന്നീട് മന്ത്രി സി.പി. ജോൺ വന്ന് നല്കിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
അവസാനിക്കാത്തത് ദുരന്തങ്ങളും സങ്കടപ്പേമാരിയും രോഷവും മാത്രം. മരണപ്പൊഴിയായി മാറിയ മുതലപ്പൊഴിയിൽനിന്നാണ് ഷിജിൻ അപകടത്തിൽപ്പെടുന്നത്. വലിയ രീതിയിലുള്ള തെരച്ചിൽ നടത്തും എന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറുംവാക്കായി എന്നാണ് കുടുംബത്തിന്റെ ആരോപണം. രക്ഷാപ്രവർത്തനത്തിനായി എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണം എന്നായിരുന്നു അവരുടെ ആവശ്യം. വള്ളം മറിഞ്ഞ സ്ഥലം അറിയുന്ന മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ളവരെയുംകൂടി തെരച്ചിലിന് ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. കുടുംബത്തെ പൂർണമായും ബോധ്യപ്പെടുത്തി തെരച്ചിൽ തുടരുമെന്നാണ് മന്ത്രി ഉറപ്പുനല്‍കിയത്.
ഷിജിനെ കണ്ടെത്തുന്ന കാര്യത്തിൽ സർക്കാരിന്റെ വൈകിയെത്തിയ ജാഗ്രതയും കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രാർഥനയും പ്രതീക്ഷയും ഫലപ്രാപ്തിയിലെത്തുമെന്നു കരുതാം. അപ്പോഴും, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു വഴി എന്ന ചോദ്യം മന്ത്രിമന്ദിരങ്ങൾക്കും നിയമനിർമാണ സഭയ്ക്കും സെക്രട്ടേറിയറ്റിലെ ഫയലുകൾക്കും സമൂഹമനഃസാക്ഷിക്കുമിടയിൽ ചുറ്റിനടക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണമാണ് മുതലപ്പൊഴിയെ മരണപ്പൊഴിയാക്കിയത്. അടുത്ത കാലത്ത് ഏറ്റവുമധികം മരണവും നാശവുമുണ്ടായത് മുതലപ്പൊഴിയിലാണ്. തുറമുഖത്ത് അടിഞ്ഞുകൂടിയ കല്ലും മണ്ണും യഥാസമയം നീക്കാത്ത അദാനി ഗ്രൂപ്പിനെതിരേ നടപടിയില്ലെന്ന് നിയമസഭയിൽ സർക്കാരിനുനേരേ വിരൽ ചൂണ്ടിയവരാണ് ഇന്നത്തെ മന്ത്രിമാർ.
കടൽക്ഷോഭം വരുന്നു എന്ന സൂചന കിട്ടിയാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നു പറയുന്നതോടെ അധികൃതരുടെ ഉത്തരവാദിത്വം തീരുന്നതെന്തുകൊണ്ടാണ്? അല്ലെങ്കിൽ, മുതലപ്പൊഴിയിലെ അപകട മൺതിട്ടകൾ അവഗണിച്ച് അവർ കടലിൽ പോകുന്നത് എന്തുകൊണ്ടാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? അവരുടെ അന്നം കടലിലാണ്. അവരുടെ ജീവിതം തിരമാലകളുടെ താളത്തിനൊത്താണ്. കടലിന്റെ ഭാവം വന്യമായി മാറിയാലും കടലമ്മയിലുള്ള വിശ്വാസമാണ് അവരെ നയിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തെയും ചങ്കൂറ്റത്തെയും പിന്തുണയ്ക്കുകയാണ് ഭരിക്കുന്നവരുടെ ചുമതല. മീൻ പിടിക്കാൻ കഴിയാത്ത കാലത്ത് അവർ വിശന്നിരിക്കുകയല്ലെന്ന് ഉറപ്പാക്കണം. അവരുടെ കുട്ടികൾ സ്കൂളുകളിലെത്തുന്നുണ്ടോ എന്ന് അന്വേഷിക്കണം.
ഹാർബർ കവാടത്തിൽ അടിഞ്ഞുകൂടുന്ന മണൽ യഥാസമയം നീക്കംചെയ്യാത്തതും അശാസ്ത്രീയമായ പുലിമുട്ട് നിർമാണവും നേരത്തേതന്നെ മുതലപ്പൊഴിയിലെ പ്രശ്നങ്ങളാണ്. അതിനുപുറമെയാണ് തുറമുഖനിർമാണം മൂലമുണ്ടായ മറ്റ് ആപത്തുകൾ. പൂനയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (സിഡബ്ല്യുപിആർഎസ്) മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ശാസ്ത്രീയ പഠനം നടത്തിയിരുന്നു. പുലിമുട്ടുകളുടെ പുനഃക്രമീകരണമാണ് അവർ പ്രധാനമായും നിർദേശിച്ചത്. അതോടൊപ്പം ഹാർബർ കവാടത്തിന്റെ വീതി കൂട്ടാനും ശിപാർശ ചെയ്തു. സിഡബ്ല്യുപിആർഎസ് നൽകിയ മാസ്റ്റർ പ്ലാൻ പ്രകാരം 164 കോടിയോളം രൂപ ചെലവഴിച്ച് മുതലപ്പൊഴി ഹാർബർ പുനർനിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകാരം നൽകിയിട്ടുണ്ട്.
അതേസമയം, ശാസ്ത്രീയമായ പഠനങ്ങളും റിപ്പോർട്ടുകളും വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപിച്ച നിർമാണ പ്രവർത്തനങ്ങൾ പ്രയോഗികതലത്തിൽ വേഗത്തിലാകുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഡ്രഡ്ജിംഗ് പ്രവൃത്തികൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമിതികളെ നിയോഗിക്കണം, അപകടത്തിൽപെട്ടു മരണമടയുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായത്തോടൊപ്പം കുടുംബത്തിലൊരാൾക്ക് ജോലി ഉറപ്പാക്കണം, തകരുന്ന വള്ളങ്ങൾക്കും വലകൾക്കും അർഹമായ നഷ്ടപരിഹാരം നൽകണം എന്നതൊക്കെ നിരന്തരം ഉന്നയിക്കുന്ന ആവശ്യങ്ങളാണ്.
ഏറ്റവും പ്രധാനം അപകടമുണ്ടായാൽ എത്രയും പെട്ടെന്ന് സംവിധാനങ്ങൾ ഉണരുകയെന്നതാണ്. അതിനായി മുതലപ്പൊഴിയിൽ 24 മണിക്കൂറും ആധുനിക ആംബുലൻസ്, വാട്ടർ ആംബുലൻസ്, ലൈഫ് ഗാർഡുകൾ, സ്കൂബ ഡൈവേഴ്സ് എന്നിവയുടെ സേവനം ഉറപ്പാക്കേണ്ടതുണ്ട്.
ഒരു ചുഴലിക്കാറ്റോ ന്യൂനമർദമോ ഉണ്ടാകുമ്പോൾ മാത്രം ഉണർന്നുപ്രവർത്തിക്കുന്ന ഒന്നാകരുത് നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങൾ. ആധുനിക സാങ്കേതികവിദ്യ ഇത്രമാത്രം വളർന്നിട്ടും കടലിൽ പോകുന്ന തൊഴിലാളികൾക്ക് കൃത്യസമയത്ത് കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകാനോ അപകടത്തിൽപ്പെടുമ്പോൾ അവരെ പെട്ടെന്നു കണ്ടെത്താനോ ഉള്ള "റിയൽ ടൈം' സംവിധാനങ്ങൾ ഇപ്പോഴും പൂർണതോതിൽ ലഭ്യമായിട്ടില്ല എന്നത് ലജ്ജാകരമാണ്.
Kerala
ഗാന്ധിനഗര്‍: വിഷം ഉള്ളില്‍ ചെന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാലംഗ കുടുംബത്തിലെ ഒരാള്‍ മരിച്ചു. ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാമിന്റെ മകള്‍ മരിയ തെരേസ തോമസ് (17) ആണ് ഇന്നു രാവിലെ മരിച്ചത്.
സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച തോമസ് എബ്രാഹം (50) ഭാര്യ ജോസ്ന (42), മക്കളായ മരിയ തെരേസ തോമസ് (17) അലന് തോമസ് (12) എന്നിവരെ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിയ മരണത്തിനു കീഴടങ്ങിയത്. മറ്റക്കര എന്‍എസ്എസ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056
National
ഭോപ്പാൽ: മധ്യപ്രദേശിലെ മൈഹാർ ജില്ലയിൽ അമിതവേഗത്തിലെത്തിയ കാർ ട്രക്കിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മൈഹാർ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നിനായിരുന്നു സംഭവം.
യുവാക്കൾ സഞ്ചരിച്ച കാർ മുന്നിൽ പോവുകയായിരുന്ന ട്രക്കിന് പിന്നിൽ ഇടിച്ചുകയറിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. അഞ്ച് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
അമൃത്സർ: പഞ്ചാബിലെ തരണ്‍ തരണില്‍ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ സഹോദരൻ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ജൂൺ 13-നാണ് ദാരുണമായ സംഭവം. അമൃത്സറിലെ ലോപോക് ഗ്രാമവാസിയായ ലവ്പ്രീത് സിംഗാണ് മരിച്ചത്. ഭാര്യ സന്ദീപ് കൗറിനെ അനുനയിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഭാര്യവീട്ടിലെത്തിയതായിരുന്നു ലവ്പ്രീത്.
സന്ദീപ് കൗറിന്റെ സഹോദരൻ സജൻ സിംഗുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ സജൻ സിംഗ് ലവ്പ്രീതിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ലവ്പ്രീതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സജൻ സിംഗിന്റെ ഭാര്യ ഗുർജിത് കൗറിന്റെ ദേഹത്തും തീ പടർന്നു. ഗുരുതരമായി പൊള്ളലേറ്റ ലവ്പ്രീത് സംഭവസ്ഥലത്ത് വെച്ചും, ദിവസങ്ങൾക്ക് ശേഷം ചികിത്സയിലിരിക്കെ ഗുർജിത് കൗറും മരണത്തിന് കീഴടങ്ങി.
പ്രതിയായ സജൻ സിംഗിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്, ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തറിയുന്നത്. സംഭവത്തിൽ സജൻ സിംഗിനെതിരെയും സന്ദീപ് കൗറിനെതിരെയും പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
National
ബംഗളൂരു: ബംഗളൂരുവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഫ്ലാറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂത്ത മകൾ ശ്വേതയും പങ്കാളി കെന്നത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. നിലവിൽ ഇരുവരും ഒളിവിലാണ്. ശ്വേതയും കെന്നത്തും തമ്മിലുള്ള ബന്ധത്തെ മാതാപിതാക്കൾ എതിർത്തിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിവരം അറിഞ്ഞ് പോലിസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ശ്വേതയെയും കെന്നത്തിനെയും കണ്ടെത്താൻ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ശ്വേതയ്ക്ക് 30 ലക്ഷം രൂപയോളം കടബാധ്യത ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇത് ശ്വേതയും മാതാപിതാക്കളും തമ്മിൽ തർക്കങ്ങൾക്ക് കാരണമായി. തിങ്കളാഴ്ച ശ്വേതയും കെന്നത്തും വീട്ടിലെത്തിയപ്പോൾ മുത്തുലക്ഷ്മി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. സോമസുന്ദറും സുപ്രിയയും പുറത്തു പോയിരിക്കുകയായിരുന്നു. മുത്തുലക്ഷിയും ശ്വേതയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ശ്വേതയും കെന്നത്തും ചേർന്ന് മുത്തുലക്ഷിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
പിന്നീട് സോമസുന്ദറും സുപ്രിയയും തിരിച്ചെത്തി. സുപ്രിയയെ കെന്നത്ത് കൊലപ്പെടുത്തിയ ശേഷം സോമസുന്ദറിനെയും ഇതേ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റെങ്കിലും അദ്ദേഹം പുറത്തിറങ്ങി നിലവിളിച്ചു. അയൽവാസികൾ ഓടിയെത്തി പോലീസിനെ വിവരം അറിയിച്ചു. അപ്പോഴേക്കും മൂവരുടെയും മരണം സംഭവിച്ചിരുന്നു.
ഒളിവിൽ കഴിയുന്ന ശ്വേതയ്ക്കും കെന്നത്തിനുമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കൃത്യമായ കാരണം പോലീസ് പരിശോധിച്ചു വരികയാണ്. കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Kerala
കൊച്ചി: ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതിയുമായി യുവതി. ഭര്‍തൃ പീഡനവും സ്ത്രീധന പീഡനവും ആരോപിച്ചാണ് വൈപ്പിന്‍ നായരമ്പലം കാട്ടിപ്പറമ്പില്‍ അനുരാജ് (30), ഇയാളുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ഞാറക്കല്‍ പൊലീസില്‍ യുവതി പരാതി നല്‍കിയിരിക്കുന്നത്.
നാലു വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുകയും കത്തി കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ വിവാഹ സമയത്ത് സമ്മാനമായി ലഭിച്ച 21 സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുകയും ചെയ്തു.
ഇക്കാര്യം ഭര്‍ത്താവിന്റെ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവരും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും മുറിയില്‍ മൂന്നു ദിവസം പൂട്ടിയിടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസ് എടുത്തു.
National
മുംബൈ: മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ നാലുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വാഷിം ജില്ലയിലെ മാലേഗാവ് താലൂക്കിലെ ടിവ്ലി ഗ്രാമത്തിലാണ് സംഭം. മരിച്ചവരിൽ ഒരു യുവതിയും രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
ഭർത്താവ് തൂങ്ങിമരിച്ചതായും ഭാര്യയും മകനും മകളും കിണറ്റിൽ ചാടി മരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും സംശയിക്കുന്നു.
സിറ്റി പോലീസ് കണ്ട്രോള് റൂമില്‍ വെള്ളിയാഴ്ച രാത്രിയിലാണ് ഇയാള്‍ ഫോണ്‍ വിളിച്ച് ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും വധിക്കുമെന്നും അതിലൂടെ താന്‍ പ്രശസ്തനാകുമെന്നാണ് ഫോണ്‍ വിളിച്ചയാള്‍ പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത്. കുടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥന് നേരെ അസഭ്യം ചൊരിഞ്ഞു.
സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസും സൈബര്‍ സെല്ലും കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അതേസമയം മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും മദ്യലഹരിയിലാണ് ഫോണ്‍ വിളിച്ചതെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
ഇയാള്‍ക്കെതിരെ ഗുരുതര വകുപ്പ് ചുമത്താതെ വിട്ടയയ്ക്കാന് മുഖ്യമന്ത്രി വി.ഡി.സതീശന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
National
റാഞ്ചി: ജാർഖണ്ഡിൽ വാഹനം റോഡരികിലെ മരത്തിലിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പടെ കുടുംബത്തിലെ അഞ്ച്പേർ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു. സിംദേഗ ജില്ലയിലെ കൊലെബിറ പ്രദേശത്തെ അഘർമയിലാണ് അപകടമുണ്ടായത്.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിന് പിന്നാലെ മരത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. റാഞ്ചിയിൽ നിന്ന് സിംദേഗയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
National
അമൃത്സർ: പഞ്ചാബിൽ വനിതാ ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജലന്ധറിലെ നാഷണൽ ഐ ഹോസ്പിറ്റലിന്റെ ഉടമയും ഡോക്ടറുമായ പീയൂഷിന്റെ ഭാര്യ ഡോ. മീനാക്ഷിയെയാണ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
പീയുഷുമായി പിരിഞ്ഞ് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു മീനാക്ഷി. 2018 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം. ആശുപത്രിയിലെ ഒരു നഴ്സുമായി പീയുഷിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് മീനാക്ഷിയുടെ മാതാപിതാക്കൾ ആരോപിച്ചു.
ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിലൂടെ കണ്ടെത്തിയ മീനാക്ഷി, ഇതേക്കുറിച്ച് പീയുഷിനോടു ചോദിക്കുകയും ഇവർ തമ്മിൽ വഴക്കുണ്ടാകുകയും ചെയ്തിരുന്നു.
പീയുഷ്, മീനാക്ഷിയെ പതിവായി മർദിച്ചിരുന്നുവെന്ന് മീനാക്ഷിയുടെ മാതാവ് ആരോപിച്ചു. പലപ്പോഴും ആക്രമണത്തിന് ശേഷം "ഞാൻ മീനാക്ഷിയെ അടിച്ചു, എനിക്ക് തെറ്റുപറ്റി' എന്ന് പീയുഷ് പറയുമായിരുന്നുവെന്ന് മീനാക്ഷിയുടെ മാതാവ് വെളിപ്പെടുത്തി.
പീയുഷിന്റെ ശാരീരിക ആക്രമണത്തിൽ മടുത്ത മീനാക്ഷി, 2025 ജൂലൈ മുതൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇവർ വിവാഹമോചനം തേടുന്നതിനുള്ള തയാറെടുപ്പിലായിരുന്നു.
മീനാക്ഷി സ്വന്തമായി ഒരു വീട് വാങ്ങാൻ പദ്ധതിയിട്ടിരുന്നു. ഇതിനായി ബാങ്കിൽ പോയപ്പോൾ, തന്റെ പേരിൽ 2.5 കോടി രൂപയുടെ വായ്പ ഉണ്ടെന്ന് അവർ കണ്ടെത്തി
"ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഞങ്ങൾക്ക് അറിയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കാരണം വ്യക്തമാകൂ'.- മീനാക്ഷിയുടെ അമ്മ പറഞ്ഞു.
മീനാക്ഷിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പീയൂഷിന്റെ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ആണ്. അദ്ദേഹത്തെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം മുനമ്പം പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബിനു വര്‍ഗീസിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മുനമ്പം സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് ബിനുവിനു മാനസിക സമ്മര്‍ദമുണ്ടായി എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ സിനി ആരോപിക്കുന്നത്.
കെടാമംഗലം സ്വദേശിയായ ബിനുവിനെ ഇന്നലെ ഉച്ചയ്ക്കാണ് പെരുമ്പടന്നയിലെ സ്വന്തം വീട്ടില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇയാള്‍ ഉച്ചയ്ക്ക് 12 ഓടെ വീട്ടിലേക്കു പോയിരുന്നു. ഉച്ചയ്ക്കു രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.
National
ന്യുഡൽഹി: ഡൽഹി മാളവ്യനഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു. മാക്സ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രാധേ ശ്യാം അഗർവാൾ എന്നയാളെ സന്ദർശിക്കാൻ ഡൽഹിയിലെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
രാധേയുടെ മകൻ ഗുഡ്ഗാവ് സ്വദേശി വിവേക് അഗർവാൾ (47) പിതാവിന്റെ ചികിത്സാ ആവശ്യങ്ങൾക്കായി ആശുപത്രിക്ക് സമീപമുള്ള ഹോംസ്റ്റേയിൽ കുടുംബാംഗങ്ങളോടൊപ്പം താമസിച്ചു വരികയായിരുന്നു. ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രാധേയുടെ ഭാര്യ പ്രേമലത (70), വിവേക് അകർവാൾ, ഭാര്യ തർജാനി (42), മക്കളായ ജീവിസ്ക (20), വാരിയ (16) പ്രേമലതയുടെ സഹോദരൻ അശോക് ഗോയൽ (56), പ്രേമലതയുടെ സഹോദരി കമല (56), ബന്ധുവായ ജിംരി എന്നിവരുമാണ് മരിച്ചത്.
തീപിടിത്തം ഉണ്ടായ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും മണിക്കൂറുകളോളം ആശുപത്രി പരിസരങ്ങളിൽ ഉറ്റവർക്കായി കാത്തിരുന്നെങ്കിലും വൈകുന്നേരത്തോടെ എട്ട് പേരും മരണത്തിന് കീഴടുങ്ങുകയായിരുന്നു.
രാധേ ശ്യാം അഗർവാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. പ്രിയപ്പെട്ടവരുടെ മരണവാർത്ത അദ്ദേഹത്തെ അറിയിച്ചിട്ടില്ല.
Kerala
കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം ഒടുവിൽ സിബിഐ അന്വേഷണത്തിലേക്കെത്തുമ്പോൾ ഒന്നര വർഷം നീണ്ട നിയമപോരാട്ടത്തിന്റെ ചരിത്രമാണ് മരണവുമായി ബന്ധപ്പെട്ട കേസിന്.
2024 ഒക്ടോബർ 14:
കണ്ണൂർ കളക്ടറേറ്റിൽ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ കടന്നുവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധിക്ഷേപ പ്രസംഗം നടത്തുന്നു.
2024 ഒക്ടോബർ 15:
രാവിലെ കണ്ണൂർ പള്ളിക്കുന്നിലെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പി.പി. ദിവ്യ ഒളിവിൽ.
ഒക്ടോബർ 19:
ഒളിവിലിരിക്കേജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപം ഹാജരായി പി.പി. ദിവ്യ രാജിക്കത്ത് സമർപ്പിച്ചു.
ഒക്ടോബർ 28:
കേരള പോലീസ് കേസ് അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ചു.
ഒക്ടോബർ 29:
പി.പി. ദിവ്യക്ക് മുൻകൂർ ജാമ്യം നിരസിച്ചു; ദിവ്യ അറസ്റ്റിൽ. 14 ദിവസം ജുഡീഷൽ കസ്റ്റഡിയിൽ അയച്ചു.
നവംബർ 8:
ദിവ്യക്ക് ജാമ്യം. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ദിവ്യയെ ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ എല്ലാ ഔദ്യോഗികസ്ഥാനങ്ങളിൽനിന്നും നീക്കി. ബ്രാഞ്ച് അംഗം മാത്രമായി നിലനിർത്തി.
നവംബർ 26:
ഭർത്താവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീനിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി അന്വേഷണ സംഘത്തോട് ഡിസംബർ ആറിനകം കേസ് ഡയറിയും വിശദ സത്യവാങ്മൂലവും ഹാജരാക്കാൻ ഉത്തരവിട്ടു.
2025 ജനുവരി 6:
ഹൈക്കോടതി സിംഗിൾ െബഞ്ച് സിബിഐ അന്വേഷണ ഹർജി തള്ളി. എസ്ഐടി അന്വേഷണം കണ്ണൂർ ഡിഐജിയുടെ മേൽനോട്ടത്തിൽ തുടരണമെന്നും ഉത്തരവിട്ടു.
മാർച്ച് 3:
ഡിവിഷൻ ബെഞ്ചും ഹർജി തള്ളി. വ്യക്തിപരമായ വികാരങ്ങളുടെ അടിസ്ഥാനത്തിൽ സിബിഐക്ക് അന്വേഷണം കൈമാറാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
മാർച്ച് 29:
82 പേരുടെ മൊഴിയും ശാസ്ത്രീയ തെളിവും ഉൾക്കൊള്ളുന്ന കുറ്റപത്രം കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ എസ്ഐടി സമർപ്പിച്ചു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് പി.പി. ദിവ്യ ഏക പ്രതി.
ഏപ്രിൽ 14:
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പ്രതിഷേധിച്ച് ഭാര്യ മഞ്ജുഷ സുപ്രീം കോടതിയെ സമീപിച്ചു.
ഏപ്രിൽ 18:
സുപ്രീം കോടതിയും ഹർജി തള്ളി
ജൂലൈ19:
എസ്ഐടി അഡീഷണൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രം തന്റെ വാദങ്ങളെ ശരിവയ്ക്കുന്നുവെന്ന് ആരോപിച്ച് ദിവ്യ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു.
ഓഗസ്റ്റ് 25:
കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടി മഞ്ജുഷ കോടതിയെ സമീപിച്ചു. ദിവ്യയുടെ ഫോൺ കോൾ ലിസ്റ്റ് ഉൾപ്പെടെ നിർണായക തെളിവുകൾ മറച്ചുവയ്ക്കപ്പെട്ടതായി ആരോപിച്ചു.
ഒക്ടോബർ 26:
ദിവ്യക്കും പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തനും എതിരെ 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം പത്തനംതിട്ട കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
2026 മാർച്ച് 16:
കുറ്റപത്രത്തിലെ വീഴ്ചകൾ പരിഹരിച്ച് തുടരന്വേഷണ റിപ്പോർട്ട് മേയ് 30നകം സമർപ്പിക്കാൻ കോടതി നിർദേശം.
മേയ് 30:
കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടു.
മേയ് 31:
സിബിഐക്ക് അന്വേഷണം കൈമാറാൻ സർക്കാർ തീരുമാനം.
National
ഹൈദരാബാദ്: മദ്യപിച്ചെത്തി വീട്ടുകാരുമായി നിരന്തരം വഴക്കിട്ടിരുന്ന യുവാവിനെ സഹോദരനും സുഹൃത്തും ചേർന്ന് കുത്തിക്കൊലപ്പെടുത്തി. തെലുങ്കാനയിലെ യാക്കൂത്പുരയിലാണ് സംഭവം. ബേക്കറി ജീവനക്കാരനായ ഹബീബ് പാഷ (26) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ മുഹമ്മദ് ഫറൂഖ് പാഷ (24), സുഹൃത്ത് അർഷദ് (26) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹബീബ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ ഹബീബ് വീട്ടിൽ വഴക്കുണ്ടാക്കിയതോടെ കോപാകുലനായ മുഹമ്മദും അർഷദും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരുടെയും സഹോദരി ഷബാന ബീഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഇരിട്ടി: കുടക് ജില്ലയിലെ കുശാൽ നഗറിനു സമീപം പ്രവർത്തിക്കുന്ന ദുബാരെ ആനക്യാമ്പിൽ ആനകൾ തമ്മിലുണ്ടായ പോരിനിടെ മരിച്ച തമിഴ്നാട് സ്വദേശിനിയുടെ കണ്ണുകൾ ബന്ധുക്കൾ ദാനം ചെയ്തു. മരിച്ച തമിഴ്നാട് ചെന്നൈ പല്ലവാരം സ്വദേശനി ജിമ്മു ഏലിയാസ് ജുനാഷിന്റെ (33) കണ്ണുകളാണ് ഭർത്താവ് ജോയൽ കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് കൈമാറിയത്.
ഭാര്യ നഷ്ടപ്പെട്ട ദുഃഖത്തിനിടയിലും കണ്ണില്ലാത്തവർകക്ക് തന്റെ ഭാര്യയുടെ കണ്ണുകൾ പ്രകാശം നൽകട്ടെ എന്നാണ് കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അധികൃതർക്ക് നേത്രദാനം നൽകുന്പോൾ ജോയൽ പറഞ്ഞത്. മരിച്ച ജുനാഷിയുടെ കുടുംബത്തിന് കർണാടക വനം - പരിതസ്ഥിതി മന്ത്രി ഈശ്വർ ബിഖദ്രെ 20 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു. ദുബാരെ ആനക്യാമ്പിൽ ജുനാഷ് ഉൾപ്പടെയുള്ള വിനോദ സഞ്ചാരികൾ ആനകൾ കുളിക്കുന്നത് കണ്ടുകൊണ്ടിരിക്കെ കുങ്കിയാനയായ ‘കാഞ്ചൻ’ ‘മാർത്താണ്ഡ’ എന്ന കുങ്കിയാനയെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.
കാഞ്ചന്റെ കുത്തേറ്റ് മാർത്താണ്ഡ വീണപ്പോൾ ജുനാഷ് ആനയ്ക്ക് അടിയിൽ പെടുകയായിരുന്നു. ദുബാരയിൽ സഞ്ചാരികളെ ആനയോട് ചേർന്ന് ഇടപഴകാൻ അനുവദിക്കാറുണ്ടായിരുന്നു. ഇതാണ് ജുനാഷ് ഉൾപ്പടെയുള്ളവർ ആനകളുടെ ഏറ്റവും അടുത്തേക്ക് എത്താനിടയാക്കിയത്. അതിനിടെ ആനകളുടെ പോരിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരന്ന മാർത്താണ്ഡ എന്ന ആന ചരിഞ്ഞു.
Kerala
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിരവധി ദുരവസ്ഥകള്‍ ഉണ്ടായിരുന്നതായി സോനയുടെ അമ്മ വസന്ത വെളിപ്പെടുത്തി. രജിൻലാലിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.
ചെറുവണ്ണൂർ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാലിന്റെ ഭാര്യ സോനയാണ് കഴിഞ്ഞ ദിവസം തീപിടിത്തത്തിൽ മരിച്ചത്. കാർ ഓടിച്ച ഭർത്താവ് രജിൻലാലിന് തീപ്പിടിത്തമുണ്ടായ ഉടനെ കാറിന്റെ
വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞെങ്കിലും പിൻസീറ്റിൽ കിടക്കുകയായിരുന്ന സോന വാതിൽ ലോക്കായതിനാൽ കാറിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
കാറിന്റെ ഉൾവശമാണ് പൂർണമായി കത്തിയത്. പിൻസീറ്റും മുൻഭാഗവും കത്തി. എന്നാൽ, ബോണറ്റിനുള്ളിലേക്ക് തീപടർന്നിട്ടില്ല. കാറിന്റെ ഉള്‍വശം മാത്രം കത്തിയത് ദുരൂഹത ഉണര്‍ത്തുന്നുവെന്നും, ആസൂത്രിത കൊലപാതകമെന്നുമാണ് സോനയുടെ കുടുംബത്തിന്റെ
ആരോപണം. മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിരവധി ദുരവസ്ഥകള്‍ ഉണ്ടായിരുന്നതായും, പല ദിവസങ്ങളിലും സോന പട്ടിണിയായിരുന്നെന്നും സോനയുടെ അമ്മയും വെളിപ്പെടുത്തി.
റിജിന്‍ ലാലിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായും, ഇതറിഞ്ഞ സോന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ബന്ധുവായ യുവതിയും പറയുന്നു. ആത്മഹത്യ ചെയ്യാനായി വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ പൊലീസ് ഇടപെട്ട് സോനയെ പിന്തിരിപ്പിക്കുകയായിരുന്നു എന്നുമാണ് വെളിപ്പെടുത്തൽ.
സോനയുടെ കുടുംബവുമായി യാതൊരു ബന്ധവും പാടില്ലെന്ന് റിജിനും കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇതുമൂലം കുടുംബങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും സോന ഗര്‍ഭിണിയായ ശേഷമാണ് ബന്ധുക്കളുമായി അടുത്തതെന്നും സോനയെ പരിചരിക്കാന്‍ കഴിയാതെ ബന്ധുക്കളുടെ അടുത്തേക്ക് പറഞ്ഞു വിടുകയായിരുന്നു എന്നും ബന്ധുവായ യുവതി പറഞ്ഞു.
National
ഹൈദരാബാദ്: കുടുംബ കലഹത്തെ തുടർന്ന് ഭാര്യയെ യുവാവ് നടുറോഡിൽ കുത്തിക്കൊന്നു. തെലുങ്കാനയിലെ സൂര്യപേട്ടിലാണ് സംഭവം. സരീക്ഷ (24) എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് മണിദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആറ് വർഷം മുന്‍പായിരുന്നു ട്രക്ക് ഡ്രൈവറായ മണിദീപും സരീക്ഷയും വിവാഹിതരായത്. ഇവർക്ക് നാല് വയസുള്ള ഒരു മകനുണ്ട്. ഒരു വർഷമായി ദന്പതികൾ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. മദ്യപാനിയായ മണിദീപ് സരീക്ഷയെ സംശയിക്കുകയും നിരന്തരം ശരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു.
പീഡനം സഹിക്കവയ്യാതെ രണ്ടാഴ്ച മൂന്‍പ് സരീക്ഷ മകനുമായി ജഗ്ഗയ്യപേട്ടിലുള്ള ബന്ധുവായ വെങ്കമ്മയുടെ വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. വീട്ടിൽ നിന്നിറങ്ങുന്പോൾ സരീക്ഷ മണിദീപിന്റെ പണവുമായാണ് പോയത്. ഇതേ തുടർന്ന് മണിദീപ് കോടാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ബുധനാഴ്ച കൗൺസിലിംഗിനായി പോലീസ് ഇരുവരെയും സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി. മണിദീപിനൊപ്പം പോകാൻ സരീക്ഷ തയാറായില്ല. വ്യാഴാഴ്ച ഇക്കാര്യം എഴുതി നൽകാമെന്ന് പറഞ്ഞ് സരീക്ഷ സ്റ്റേഷനിൽ നിന്നിറങ്ങി.
ജഗ്ഗയ്യപേട്ടിലേയ്ക്ക് പോകാൻ സരീക്ഷ ഓട്ടോ കാത്ത് നിൽക്കുന്പോൾ മണിദീപ് തടഞ്ഞു. ഓട്ടോയിൽ കയറാൻ ശ്രമിച്ച സരീക്ഷയെ മണിദീപ് വലിച്ചിറക്കി. അയാൾ കൈയ്യിലുണ്ടായിരുന്ന കത്തി പുറത്തെടുത്തതോടെ സരീക്ഷ അടുത്തുള്ള ചായക്കടയിലേയ്ക്ക് ഓടി കയറി.
സരീക്ഷയെ പിന്തുടർന്ന് മണിദീപ് ചായക്കടയിലേയ്ക്ക് കയറി, യുവതിയുടെ നെഞ്ചിലും തോളിലും കുത്തി പരിക്കേൽപ്പിച്ചു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അമിതമായി രക്തം വാർന്ന സരീക്ഷ സംഭവസ്ഥലത്ത് അബോധാവസ്ഥയിലായി. ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വെങ്കമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മണിദീപിനെതിരെ പോലീസ് കേസെടുത്തു. വ്യഴാഴ്ചയോടെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി. ഭാര്യ കെ.പി. രമണിക്കൊപ്പമാണ് ടികെ ഗോവിന്ദനെത്തിയത്.
കൊടിയേരിയുടെ കുടുംബാംഗങ്ങളുമായി ഗോവിന്ദൻ കൂടിക്കാഴ്ച്ച നടത്തി. കൂടാതെ കൊടിയേരിയുടെ വീട്ടിലെ ഓർമ്മ ചിത്രങ്ങളും മ്യൂസിയവും സന്ദർശിച്ചു.
അതേസമയം, പാർട്ടി വിട്ട് പാർട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വീട്ടിലെത്തുന്നത് ആദ്യമാണ്. പാർട്ടിയിൽ പിണറായി വിജയനെതിരെ രൂക്ഷവിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഗോവിന്ദന്റെ സന്ദർശനം.
Kerala
തിരുവനന്തപുരം: ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകയറി കുടുംബത്തെ ആക്രമിച്ച കേസിൽ ഒരാളെക്കൂടി പൂന്തുറ പോലീസ് പിടികൂടി. പൂന്തുറ മാണിക്യവിളാകം ഗായത്രി ഭവൻ സ്വദേശി ജെനിൻ (24) ആണ് പിടിയിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ മുട്ടത്തറ സ്വദേശി ബിനു (33), മുട്ടത്തറ ഐഡിപി ഉന്നതി സ്വദേശികളായ ബെനാൻസ് (28), ബിനോജ് (29), ബൈജു (24) എന്നിവർ നിലവിൽ റിമാൻഡിലാണ്.
സമീപത്തെ പള്ളിയിൽ നടന്ന ഡിജെ പരിപാടിക്കിടെ പ്രതികൾ യുവതിയോട് മോശമായി പെരുമാറിയിരുന്നു. ഇത് പരാതിക്കാരിയുടെ സഹോദരങ്ങൾ ചോദ്യം ചെയ്തിരുന്നു. തർക്കമായതോടെ നാട്ടുകാർ ഇടപെട്ട് ഒത്തുതീർപ്പാക്കിവിട്ടിരുന്നു. ഈ വിരോധത്തിൽ ഏപ്രിൽ 12ന് പുലർച്ചെ എട്ടോളം പേരടങ്ങുന്ന സംഘം പരാതിക്കാരിയുടെ വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
വീട്ടിലെത്തിയ സംഘം പരാതിക്കാരിയെയും ഭർത്താവിനെയും അസഭ്യം വിളിക്കുകയും മക്കളെയും സഹോദരങ്ങളെയുമടക്കം മർദിക്കുകയും ചെയ്തു. പൂന്തുറ പോലീസിൽ പരാതിയെത്തിയതോടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ജെനിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.
District News
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ വീടിന് മുകളിലേക്ക് മരം വീണു. പേഴയ്ക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദിന് സമീപം കമ്മറ്റം കെ.എം. മക്കാറിന്റെ ഷീറ്റ് മേഞ്ഞ വീടിന് മുകളിലേക്കാണ് സമീപവാസിയുടെ പുരയിടത്തില്‍ നിന്നിരുന്ന റബര്‍ മരം വീണത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ കുടുംബം വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് മരം വീണതെങ്കിലും ഇവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കില്ല.
സമീപവാസിയുടെ പുരയിടത്തില്‍ നില്ക്കുന്ന ആഞ്ഞിലി, തേക്ക്, റബര്‍, തെങ്ങ് തുടങ്ങിയ വൃക്ഷങ്ങള്‍ തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും അവ മുറിച്ച് മാറ്റണമെന്നും ആവശ്യപ്പെട്ട് വര്‍ഷങ്ങളായി വിവിധ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതര്‍ മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മക്കാര്‍ പറഞ്ഞു. മരം വീണതിനെത്തുടര്‍ന്ന് പഞ്ചായത്തധികൃതരുടെ നിര്‍ദേശപ്രകാരം സമീപവാസി വീടിന് മുകളിലേക്ക് പതിച്ച മരങ്ങള്‍ വെട്ടിമാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. മക്കാറിന്റെ വീടിന്റെ മേല്‍ക്കൂരയും ടാങ്കും ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ജാതീയ അധിക്ഷേപത്തെ തുടര്‍ന്ന് ജീവനൊടുക്കിയ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുടുംബത്തിന് കൈമാറും. പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം മുന്‍മന്ത്രിയും അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയുമായി വി.എസ്. ശിവകുമാർ നിതിന്‍ രാജിന്റെ വീട്ടിലെത്തി ചെക്ക് കൈമാറും. അതേസമയം വീട് പണി ആരംഭിച്ചതിന് ശേഷം രണ്ടാം ഘട്ട തുകയും നൽകും.
വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്.
Kerala
പാലക്കാട്: ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായി നാലാംദിനം കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരി ശ്രീനന്ദയുടേത് അപകടമരണമല്ലെന്നു കുടുംബം.
ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത സംശയിക്കുകയാണു കുടുംബം. കുട്ടി ഒറ്റയ്ക്കു മലമുകളിലേക്ക് എങ്ങനെ എത്തുമെന്നു ബന്ധുക്കൾ ചോദിക്കുന്നു. കാണാതായതിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ശ്രീനന്ദയുടെ വല്യച്ഛൻ ശശികുമാർ ആവശ്യപ്പെട്ടു.
ശ്രീനന്ദയെ കാണാതായ പ്രദേശത്തുനിന്നല്ല മൃതദേഹം കിട്ടിയത്. ആ സ്ഥലത്തു രണ്ടുമൂന്നുതവണ തെരച്ചിൽ നടത്തിയിരുന്നു. 150 മീറ്റർ അപ്പുറത്ത് മറ്റൊരു മലയുടെ ചെരിവിൽവച്ചാണ് ശ്രീനന്ദയെ കാണാതാവുന്നത്. ഡോഗ് സ്ക്വാഡ് വന്നപ്പോഴും ഈ പ്രദേശത്തിനു നേരേ എതിർഭാഗത്തേക്കാണു നായ ഓടിയത്.
ഒരു കടയുടെ അടുത്തുവരെ നായ മണംപിടിച്ചു വന്നിട്ടുണ്ട്. അവസാനം കുട്ടി പോയത് ആ കടയിലാണ്. ഈ കടയിലെ ആളെ സംശയമുണ്ട്. കടക്കാരനെ പോലീസ് ചോദ്യംചെയ്തില്ലെന്നു കുടുംബം കുറ്റപ്പെടുത്തി.
പോലീസിനോടു കടയിലുള്ളവരെ ചോദ്യംചെയ്യാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ ചെയ്തില്ല. 100 മീറ്റർ അകലെയുള്ള കടയിലേക്ക് ഐസ്ക്രീം വാങ്ങാൻ പോയ രണ്ടു സുഹൃത്തുക്കളെ കാത്തിരിക്കുകയായിരുന്നു ശ്രീനന്ദ.
അതിനിടെ മൃതദേഹം കിട്ടിയ സ്ഥലത്തേക്കു തനിച്ചു പോകാനുള്ള സാധ്യതയില്ല. ശ്രീനന്ദയുടെ വിരലിൽ സ്വർണമോതിരം ഉണ്ടായിരുന്നു. കാണാതായ ദിവസംതന്നെ കൃത്യമായ തെരച്ചിൽ നടത്തിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നു.
പാലക്കാട്ടുനിന്നുള്ള സംഘം മാണിക്യധാര സന്ദർശിക്കുന്പോൾ 10 പേർകൂടി സ്ഥലത്തുണ്ടായിരുന്നു. ഇവരെ സിസിടിവി ദൃശ്യങ്ങൾവഴി തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും ബന്ധുക്കൾ പറഞ്ഞു.
Kerala
കൊച്ചി: പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ നഴ്സ് ലെന ജോണിന്റെ മരണത്തില്‍ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആലുവ പോലീസ്. ലെനയുടെ ആകസ്മിക മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആലുവ റൂറല്‍ എസ്പിക്ക് ലെനയുടെ പിതാവ് ജോണ്‍ (റെജി) കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
തൃശൂര്‍ ഒളരിയിലെ മദര്‍ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു ലെന. കഴിഞ്ഞ മാര്‍ച്ച് 24ന് എറണാകുളത്ത് പരീക്ഷ എഴുതാനായാണ് ലെന പോയത്. ഇതിനിടെ കടുത്ത പനിയും ഛര്‍ദ്ദിയും വന്നതിനെ തുടര്‍ന്ന് ആലുവ ബാങ്ക് ജംഗ്ഷനിലുള്ള നജാത്ത് ആശുപത്രിയില്‍ രാവിലെയും ഉച്ചയ്ക്കുമാണ് ലെന രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ലെന എത്തിയത്.
ആദ്യം മരുന്ന് വാങ്ങി മടങ്ങിയ ലെന അസുഖം മാറുന്നില്ലെന്ന് പറഞ്ഞാണ് വീണ്ടും ഉച്ചയ്ക്ക് ആശുപത്രിയില്‍ വന്നത്. അബോധാവസ്ഥയിലായതോടെ രാജഗിരി ആശുപത്രിയിലേക്ക് നജാത്ത് ആശുപത്രിയിലെ ലേഡി ഡോക്ടര്‍ റഫര്‍ ചെയ്തിരുന്നുവെന്ന് നജാത്ത് ആശുപത്രി പിആര്‍ഒ സഗീര്‍ ദീപികയോട് പറഞ്ഞു.
ആശുപത്രിയില്‍ എത്തും മുമ്പ് യുവതി മരണപ്പെട്ടു. എന്നാല്‍ ആലുവയില്‍ വച്ച് കുഴിമന്തി കഴിച്ച ശേഷം യുവതി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്നാണ് കൂടെയുള്ള സുഹൃത്തുക്കള്‍ പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത് എന്നാണ് ഉള്ളതെന്നും ഇതേ കുറിച്ച് അന്വേഷിക്കണമെന്നുമാണ് പിതാവിന്റെ പരാതി.
സുഹൃത്തായ രണ്ടു യുവാക്കള്‍ക്കും മകളുടെ മരണത്തില്‍ പങ്കുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ലെനയുടെ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ അത് ലഭിച്ചതിന് ശേഷം മാത്രമേ വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാവുകയുള്ളു എന്നാണ് പോലീസ് നല്കുന്ന സൂചന. ഭക്ഷ്യവിഷബാധയേറ്റ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
Kerala
വയനാട്: പ്രിയങ്ക ഗാന്ധി എത്തുമ്പോൾ പ്രതിഷേധത്തിനൊരുങ്ങി വയനാട്ടിൽ ജീവനൊടുക്കിയ ഡിസിസി മുൻ ട്രഷറർ എൻ.എം. വിജയന്റെ കുടുംബം. സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണന്റെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച എത്തുമ്പോൾ ഉപവാസസമരം നടത്തുമെന്ന് കുടുംബം വ്യക്തമാക്കി.
കേസിൽ പ്രതിയായ ഐ.സി. ബാലകൃഷ്ണന് സീറ്റ് നൽകിയെന്നും പ്രിയങ്ക ഗാന്ധിയുടെ നീതികേട് പൊറുക്കാൻ കഴിയാത്തതെന്നും കുടുംബം പ്രതികരിച്ചു.
അച്ഛന്റെ മരണത്തിന് കാരണക്കാരായ കുറ്റക്കാരെ മാറ്റിനിർത്തുമെന്നും സംരക്ഷിക്കില്ലെന്നും പ്രിയങ്ക ഗാന്ധി വീട്ടിലെത്തി ഉറപ്പു നൽകിയതാണ്. പാർട്ടി നിങ്ങൾക്കൊപ്പം ഉണ്ടെന്നാണ് പറഞ്ഞത്. എന്നാൽ കേസിൽ പ്രതിയായ ബാലകൃഷ്ണന് സീറ്റ് നൽകി ഇപ്പോൾ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനും എത്തുകയാണ്.
കോൺഗ്രസും പ്രിയങ്ക ഗാന്ധിയും എൻ.എം. വിജയന്റെ കുടുംബത്തെ വഞ്ചിക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെ ഈ നീതികേട് പൊറുക്കാൻ കഴിയാത്തതാണ്. പിതാവിന്റെയും സഹോദരന്റെയും മരണത്തിന് കാരണക്കാരൻ ആയ ഐ.സി. ബാലകൃഷ്ണനെ പരാജയപ്പെടുത്താൻ പിതാവിനെ സ്നേഹിക്കുന്ന കോൺഗ്രസുകാർ തയാറാകണമെന്നും കുടുംബം കൂട്ടിച്ചേർത്തു.
Kerala
നെടുമങ്ങാട്: തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ച് കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു. കായ്പാടി ലക്ഷം വീട് കോളനിക്ക് സമീപം താന്നിമൂട് നിഹാസ് മൻസിലിൽ ഷാജഹാന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അപകടസമയം വീട്ടുകാർ ഉറക്കത്തിലായിരുന്നു. അപകടത്തിൽ ഷാജഹാൻ , മകൻ നിഹാസ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷാജഹാന് 25 ശതമാനം പൊള്ളലേറ്റു. സ്ഫോടനത്തിന്റെ ശക്തിയിൽ തെറിച്ച് വീണ നിഹാസിന്റെ നെറ്റിയിലും തലയ്ക്കും ആണ് പരിക്ക്. സ്ഫോടനത്തിൽ വീട് ഭാഗികമായി തകർന്നു. വീട്ടുപകരണങ്ങൾ പൂർണ്ണമായും നശിച്ചു. വീടിന്റെ ചുമരുകൾക്കും വിള്ളൽ സംഭവിച്ചു.
കഴിഞ്ഞ ദിവസം ആണ് ഗ്യാസ് ഏജൻസിയിൽ നിന്നും നിറച്ച ഗ്യാസ് സിലിണ്ടർ വാങ്ങിയത്.
National
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ കാർ കിണറ്റിൽ വീണ് ആറ് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഒന്‍പത് പേർ മരിച്ചു. നാസിക്കിൽ നിന്ന് 25 കിലോമീറ്റർ അകലെ ഡിൻഡോരിയിൽ വച്ചായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം.
സുനിൽ ദത്തു ദർഗുഡെ (32), രേഷ്മ സുനിൽ ദർഗുഡെ (27), ആശ അനിൽ ദർഗുഡെ (32), ഖുഷി അനിൽ ദർഗുഡെ (14), മാധുരി അനിൽ ദർഗുഡെ (13), ശ്രേയസ് അനിൽ ദർഗുഡെ (11), രാഖി സുനിൽ ദർഗുഡെ (11), ശ്രാവണി അനിൽ ദർഗുഡെ (11), സമൃദ്ധി രാജേന്ദ്ര ദർഗുഡെ (ഏഴ്) എന്നിവരാണ് മരിച്ചത്.
സ്വകാര്യ ചടങ്ങിൽ പങ്കെടുത്തശേഷം ശിവാജി നഗർ പ്രദേശത്തുകൂടി പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവർക്ക് ഇരുട്ടിൽ കിണർ കാണാൻ കഴിഞ്ഞില്ല. കാർ മറിഞ്ഞ് യാത്രക്കാരെല്ലാം കിണറ്റിൽ വീഴുകയായിരുന്നു.
വിവരം ലഭിച്ചയുടനെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം രണ്ട് മണിക്കൂറോളമെടുത്ത് 12:15 ഓടെയാണ് കിണറ്റിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കാർ ഓട്ടോയിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഇന്ദ്രജീത് ശാക്യ (55), ഭാര്യ ലീല (52), ശുഭം കശ്യപ് (30), ഭാര്യ ഷാഗുൺ (25) ഇവരുടെ ബന്ധുവായ പിങ്കി കശ്പ് (60) എന്നിവരാണ് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ കാർ ഡ്രൈവർ അമൻ ശർമയെ (26) പോലീസ് അറസ്റ്റ് ചെയ്തു.
അപകടത്തിന് തൊട്ടുമുന്‍പ് കാർ മറ്റൊരു വാഹനത്തെ ഇടിച്ചതിനാൽ പോലീസ് ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു.
അപകടത്തിൽപ്പെട്ടവരെ പോലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. നാല് പേർ ആശുപത്രിയിലെത്തുന്നതിനു മുമ്പുതന്നെ മരണമടഞ്ഞു. ചികിത്സയിലിരിക്കെയാണ് ഒരാൾ മരിച്ചത്. പ്രീതി, പ്രിയാൻഷ്, ആരവ്, ഓട്ടോ ഡ്രൈവർ രാജേഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Business
കൊച്ചി: കേരളത്തിലെ മുൻനിര കുടുംബ ബിസിനസ് സാരഥികളും കണ്‍സള്‍ട്ടിംഗ് രംഗത്തെ മുന്‍നിര വിദഗ്ധരും ഒരുമിക്കുന്ന ഫാമിലി ബിസിനസ് കോണ്‍ക്ലേവ് 25ന് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കും.
കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന് മുഖ്യപ്രഭാഷണം നടത്തും.
പ്രഫ. കാവില്‍ രാമചന്ദ്രന്, മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, അനില്‍ സയ്നാനി, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ്, എവിഎ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എ.വി. അനൂപ് തുടങ്ങി 25ലേറെ പേര് സംസാരിക്കും.
Kerala
കോട്ടയം: കേരളത്തെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസിൽ ഇന്ന് വിധി പറയുമ്പോൾ കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിൽ ഏക മകളുടെ നീതിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കെ.ജി. മോഹൻദാസും വസന്തകുമാരിയും.
ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് ഒരു നിമിഷം കൊണ്ട് ആശുപത്രിമുറിയിൽ അക്രമിയുടെ കത്തിത്തുമ്പിൽ അവസാനിച്ചത്. പ്രതിക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്ന് മോഹന്‍ദാസ് പറഞ്ഞു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായ വിശ്വാസമുണ്ട്. 27ഓളം തവണയാണ് മോളെ കുത്തിയതെന്നും ഓടി നടന്ന് എല്ലാവരെയും വിളിച്ചിട്ടും ആരും സഹായിച്ചില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
2023 മേയ് 10നായിരുന്നു ദാരുണമായ സംഭവം നടന്നത്. ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ച ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപാണ് ഡോ. വന്ദനയെ ആക്രമിച്ചത്. കാഷ്വാലിറ്റി ഡ്രസിംഗ് റൂമിലെ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.
അന്വേഷണത്തിനായി പ്രത്യേകസംഘത്തെയാണ് സർക്കാർ രൂപീകരിച്ചത്. സന്ദീപിന് മാനസിക പ്രശ്നം ഉണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സാക്ഷിമൊഴികൾ അടക്കം ഹാജരാക്കി പ്രോസിക്യൂഷൻ പ്രതിഭാഗത്തിന്റെ വാദങ്ങളെ എതിർത്തു. കേസിൽ 70 ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.
ഡോ. വന്ദന ദാസിന്റെ സ്മരണക്കായി മധുരവേലിയിൽ മാതാപിതാക്കൾ കഴിഞ്ഞ ഓഗസ്റ്റിൽ ആശുപത്രി തുടങ്ങിയിരുന്നു.
Kerala
കൊച്ചി: ജാസ്ലിയ ജോണ്‍സന്റെ ദാരുണ മരണത്തിനു കാരണക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് ജാസ്ലിയയുടെ കുടുംബം.
ജീവന് രക്ഷിക്കണ്ട ഡോക്ടര്‍ ആണ് ഒരു സാധനം ഇടിച്ചു തെറിപ്പിച്ച പോലെ പോയത്. എല്ലാവരുടെയും ജീവന് വിലയുണ്ടെന്ന് മനസിലാക്കണം. ഇനിയാരും ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ അതിന് ശിക്ഷ കിട്ടുമെന്ന് എല്ലാവരും അറിയണമെന്ന് ജാസ്ലിയയുടെ സഹോദരന് മാധ്യമങ്ങളോട് പ്രതികരിച്ചു.
മകളുടെ ഓര്‍മ്മകള്‍ പങ്കുവച്ച ജാസ്ലിയയുടെ അമ്മ തങ്ങളുടെ കൂടെ നീതിക്കായി ഒപ്പം നിന്ന എല്ലാവര്ക്കും നന്ദി പറഞ്ഞു. അതേസമയം, അപകടം നടന്ന് ആറു ദിവസം കഴിഞ്ഞപ്പോഴാണ് പ്രതിയായ ഡോ. സിറിയക് പി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തത്. വാഗമണ്ണിലെ റിസോര്‍ട്ടില്‍ ഒളിച്ചു താമസിച്ചിരുന്ന പ്രതിയെ വാഗമണ്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് അങ്കമാലി പോലീസിന് പ്രതിയെ കൈമാറി. സിറിയക്കിനെ ഇനി അങ്കമാലി പോലീസ് സ്റ്റേഷനില്‍ എത്തിക്കും. സിറിയക്കിന്റെ പിതാവ് ജോര്‍ജ് മാത്യുവിനെ ഇന്ന് രാവിലെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ മകനെ ഒളിപ്പിച്ച കുറ്റത്തിനാണ് അങ്കമാലി പോലീസ് ജോര്‍ജ് മാത്യുവിനെ അറസ്റ്റ് ചെയ്തത്.
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സിറിയക് ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെ കോട്ടയം സെഷന്‍സ് കോടതിയില്‍ പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപത്തുവെച്ച് ജാസ്ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.
National
അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാറിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ബംഗുളൂരുവിൽ നിന്നും തിരുപ്പതിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പലമനേരുവിന് സമീപമുള്ള നാലുവരിപ്പാതയിൽ രാവിലെ 8.45 ഓടെയാണ് അപകടം നടന്നത്. അഞ്ച് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.
NRI
പത്തനാപുരം: നിർധന കുടുംബത്തിന് സുരക്ഷിതമായ ഒരു വീടിന്റെ സ്വപ്നം സാക്ഷാത്കരിച്ച് വേൾഡ് മലയാളി കൗൺസിൽ വനിതാ വിഭാഗം "സ്നേഹഭവനം' സമർപ്പിച്ചു. കൊല്ലം പത്തനാപുരം പിറവന്തൂർ വെട്ടിത്തിട്ടയിലെ സുനിൽ - സിനി ദമ്പതികൾക്കാണ് പുതിയ വീട് കൈമാറിയത്.
മന്ത്രി ജെ. ചിഞ്ചുറാണി താക്കോൽദാനം നിർവഹിച്ചു. സമൂഹത്തിന്റെ കൂട്ടായ്മയും കരുതലുമാണ് ഇത്തരം കാരുണ്യപദ്ധതികൾക്ക് കരുത്താകുന്നതെന്ന് മന്ത്രി പറഞ്ഞു.
ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടാക്കൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, ഗ്ലോബൽ വൈസ് ചെയർമാൻ ദിനേഷ് നായർ, ഗ്ലോബൽ ട്രഷറർ സണ്ണി വെളിയത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
National
ലക്നോ: കാൺപൂരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. രാധെ നഗർ സ്വദേശിനി കാജൾ (11) ആണ് അമ്മയെയും സഹോദരനെയും മുറിയിൽ പൂട്ടിയിട്ട ശേഷം ജീവനൊടുക്കിയത്.
ശനിയാഴ്ച സ്കൂൾ വിട്ട് വീട്ടിലെത്തിയ കാജൾ സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇരുവരെയും മുറിയിൽ പൂട്ടിയിട്ടത്. ഉടൻ തന്നെ കജളിന്റെ മാതാവ് അയൽക്കാരെ സംഭവസ്ഥലത്തേക്ക് വിളിച്ചു വരുത്തി.
അയൽക്കാർ ടെറസിന്റെ വാതിൽ പൊളിച്ച് അകത്ത് കയറിയെങ്കിലും കാജൾ മരിച്ചിരുന്നു. കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ നാല് പേരെ യുവാവ് കൊലപ്പെടുത്തി. ബസന്ത്പുർ റുഡാലിലാണ് സംഭവം.
മാതാപിതാക്കളെയും സഹോദരിയെയും മുത്തശിയെയുമാണ് യുവാവ് കൊലപ്പെടുത്തിയത്.
പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പ്രതി നിരങ്കർ (30) കൊല നടത്തിയത്. നിരങ്കറിന്റെ പിതാവ് ബദ്ലു റാം (60), മാതാവ് സഞ്ജു ദേവി (56), സഹോദരി പാർവതി, മുത്തശി സിതാല (80) എന്നിവരാണ് കൊല്ലപ്പെട്ടത്. സഹോദരൻ ഗുരുദേവിനെ ഇയാൾ കോടാലി ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു.
ഭൂമിയും ആഭരണങ്ങളും വിറ്റുകിട്ടിയ പണത്തെച്ചൊല്ലിയാണ് ഇയാൾ കുടുംബത്തെ ആക്രമിക്കുകയും കോടാലി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയും ചെയ്തത്. സംഭവത്തിനിടെ പ്രതി ഇഷ്ടിക കൊണ്ട് പലതവണ സ്വയം ഇടിച്ചു പരിക്കേൽപ്പിച്ചു.
ഗുരുദേവിന്റെ പാരാതിയുടെ അടിസ്ഥാനത്തിൽ നിരങ്കറിനെതിരെ കേസെടുത്തിട്ടുണ്ട്. പോലീസ് പ്രതിയെ സംഭവസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച രക്തം പുരണ്ട കോടാലി കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Kerala
തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പതിയാശേരി സ്വദേശി നൗഫലിന്റെ ഭാര്യ ഷബ്നയുടെ കുഞ്ഞാണ് മരിച്ചത്.
സംഭവം ചികിത്സാ പിഴവാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കൊടുങ്ങല്ലൂരിലെ പണിക്കേഴ്സ് ആശുപത്രിക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട് .
ഷബ്നയെ വ്യാഴാഴ്ചയാണ് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് കുട്ടി മരിച്ചു എന്ന വിവരം ബന്ധുക്കൾ അറിയുന്നത്. പണിക്കേഴ്സ് ആശുപത്രിക്കെതിരെ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
NRI
വാഷിംഗ്ടൺ ഡിസി: യുഎസിലെ സിയാറ്റിലിൽ പോലീസ് പട്രോൾ വാഹനമിടിച്ച് ഇന്ത്യൻ വംശജയായ 23 വയസുകാരി ജാഹ്നവി കുണ്ഡല മരിച്ച സംഭവത്തിൽ 29 ദശലക്ഷം ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ തീരുമാനം.
നോർത്ത് ഈസ്റ്റേൺ സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്ന യുവതി 2023ൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടത്തിപ്പെട്ട് മരിച്ചത്. പോലീസ് ഉദ്യോഗസ്ഥനായ കെവിൻ ഡേവ് ഓടിച്ച വാഹനമിടിച്ചായിരുന്നു അപകടം.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യുന്നതിനായി അമിത വേഗത്തിൽ വാഹനം ഓടിച്ചു പോവുകയായിരുന്നു ഡേവ്. സൈറണും എമർജൻസി ലൈറ്റുമടക്കം ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മണിക്കൂറിൽ 25 മൈൽ വേഗം നിശ്ചയിച്ചിട്ടുള്ള മേഖലയിൽ 74 മൈൽ വേഗത്തിലായിരുന്നു ഡേവ് വാഹനമോടിച്ചത്.
ജാഹ്നവിയുടെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഈ നഷ്ടപരിഹാരം കുടുംബത്തിന് ആശ്വാസമാകുമെന്ന് കരുതുന്നുവെന്നും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, ഡേവ് മനപൂർവം സുരക്ഷാ ക്രമീകരണങ്ങൾ അവഗണിച്ചതായി കണ്ടെത്താൻ സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവിംഗ് ഓഫീസറെ പോലീസ് വകുപ്പിൽ നിന്ന് പുറത്താക്കും.
കൂടാതെ 5000 ഡോളർ പിഴ അടയ്ക്കാൻ കിംഗ് കൌണ്ടി പ്രോസിക്യൂട്ടർമാർ ഉത്തരവിടുകയും ചെയ്തു. നഷ്ടപരിഹാര തുകയായ 29 ദശലക്ഷം ഡോളറിൽ 20 ദശലക്ഷം ഡോളർ ഇൻഷുറൻസിലൂടെയാവും കണ്ടെത്തുക.
Kerala
വാഷിംഗ്ടൺ ഡിസി: യുഎസിലെ സിയാറ്റിലിൽ പോലീസ് പട്രോൾ വാഹനമിടിച്ച് ഇന്ത്യൻ വംശജയായ 23 വയസുകാരി മരിച്ച സംഭവത്തിൽ 29 ദശലക്ഷം ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ തീരുമാനം.
നോർത്ത് ഈസ്റ്റേൺ സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്ന ജാഹ്നവി കുണ്ഡലയാണ് 2023 ൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിപ്പെട്ട് മരിച്ചത്.
പോലീസ് ഉദ്യോഗസ്ഥനായ കെവിൻ ഡേവ് ഓടിച്ച വാഹനമിടിച്ചായിരുന്നു അപകടം. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യുന്നതിനായി അമിത വേഗത്തിൽ വാഹനം ഓടിച്ചു പോവുകയായിരുന്നു ഡേവ്.
സൈറണും എമർജൻസി ലൈറ്റുമടക്കം ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മണിക്കൂറിൽ 25 മൈൽ വേഗം നിശ്ചയിച്ചിട്ടുള്ള മേഖലയിൽ 74 മൈൽ വേഗത്തിലായിരുന്നു ഡേവ് വാഹനമോടിച്ചത്.
ജാഹ്നവിയുടെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഈ നഷ്ടപരിഹാരം കുടുംബത്തിന് ആശ്വാസമാകുമെന്ന് കരുതുന്നുവെന്നും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, ജാഹ്നവിയെ ഇടിക്കുന്ന സമയത്ത് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഡേവ് മനപൂർവം സുരക്ഷാ ക്രമീകരണങ്ങൾ അവഗണിച്ചതായി കണ്ടെത്താൻ സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവിംഗ് ഓഫീസറെ പോലീസ് വകുപ്പിൽ നിന്ന് പുറത്താക്കും. കൂടാതെ 5000 രൂപ പിഴ അടക്കാൻ കിംഗ് കൌണ്ടി പ്രോസിക്യൂട്ടർമാർ ഉത്തരവിടുകയും ചെയ്തു.
നഷ്ടപരിഹാര തുകയായ 29 ദശലക്ഷം ഡോളറിൽ 20 ദശലക്ഷം ഡോളർ ഇൻഷുറൻസിലൂടെയാവും കണ്ടെത്തുക.
NRI
സിഡ്നി: കടലിൽ അകപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താൻ നാലു മണിക്കൂറോളം നീന്തി 13 വയസുകാരന് സൂപ്പര്‍ താരമായി. പെര്‍ത്തില്‍നിന്നുള്ള ഓസ്റ്റിന്‍ ആപ്പെല്ബീയാണ് ഹീറോയായത്.
പെർത്ത് സ്വദേശികളായ ജൊവാന്ന (47), മക്കളായ ഓസ്റ്റിൻ, ബെയു (12), ഗ്രേസ് (എട്ട്) എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഊതിവീർപ്പിക്കാവുന്ന പെഡൽ ബോട്ടിൽ പടിഞ്ഞാറൻ പെർത്തിൽനിന്ന് 250 കിലോമീറ്റർ അകലെ ക്വിൻഡാൽപിലെ ജിയോഗ്രാഫെ തുറമുഖത്തിനു സമീപം അപകടത്തിൽപ്പെട്ടത്.
14 കിലോമീറ്റർ അകലെ
തീരത്തുനിന്ന് 14 കിലോമീറ്റർ അകലെ ഇവരുടെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിഞ്ഞ ഓസ്റ്റിൻ വിവരം രക്ഷാപ്രവർത്തകരെ അറിയിക്കാനായി മറ്റൊന്നും ആലോചിക്കാതെ തീരം ലക്ഷ്യമാക്കി നാല് മണിക്കൂറോളം കടലിലൂടെ നീന്തുകയായിരുന്നു.
കടലിലൂടെ ആദ്യ രണ്ട് മണിക്കൂർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചായിരുന്നു നീന്തിയത്. മുന്നോട്ടുനീങ്ങവേ കനത്ത തിരമാലകൾ തടസമായി. തുടർന്നുള്ള രണ്ടു മണിക്കൂർ ലൈഫ് ജാക്കറ്റ് ഇല്ലാതെയും നീന്തി.
നാലു മണിക്കൂറോളം നീന്തി ഒടുവിൽ വൈകുന്നേരം ആറോടെയാണ് തീരത്തെത്തിയത്. തീരത്ത് എത്തിയ ശേഷം ഓസ്റ്റിൻ കുഴഞ്ഞുവീണു.
കരയിൽ ഓട്ടം
ക്ഷീണം വകവയ്ക്കാതെ എഴുന്നേറ്റ അവൻ വീണ്ടും രണ്ടു കിലോമീറ്റർ ഓടി ജനവാസമുള്ളിടത്തെത്തി ഒരു മൊബൈൽ ഫോൺ സംഘടിപ്പിച്ച് വിവരം സുരക്ഷാ ഏജൻസികളെ അറിയിച്ചു. കുതിച്ചെത്തിയ തീരസംരക്ഷണസേന ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി രക്ഷാപ്രവർത്തനത്തിനു തിരിച്ചു.
രാത്രി 8.30 ഓടെയാണ് അവർക്കു കുടുംബാംഗങ്ങൾക്കരികിൽ എത്താനായത്. ചെറിയ പരിക്കുകളൊഴിച്ചാൽ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു കുടുംബം.
Kerala
കൊല്ലം: സ്കൂളിലെ വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റു മരിച്ച മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്.
‘മിഥുന്റെ വീട്, എന്റെയും’ എന്ന പദ്ധതിയിലൂടെയാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചത്.
ശനിയാഴ്ച രാവിലെ ഒൻപതിന് പടിഞ്ഞാറെ കല്ലട വിളന്തറയിലുള്ള മിഥുന്റെ വസതിയിൽവച്ചു നടന്ന ചടങ്ങ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
വീട് വച്ചുകൊടുക്കാമെന്ന് പറഞ്ഞ് കാശ് പിരിച്ച് ചതിക്കുന്നവരുള്ള കാലത്ത് മിഥുന് വീട് യാഥാർഥ്യമായിരിക്കുന്നുവെന്നും വിചാരിച്ചതിലും മുമ്പ് പണികൾ തീർക്കാനായതിൽ സന്തോഷമുണ്ടെന്നും മന്ത്രി താക്കോൽകൈമാറ്റ ചടങ്ങിൽ പറഞ്ഞു.
കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനായി. സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളും തേവലക്കര ബോയ്സ് ഹൈസ്കൂളിലെ കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കത്വ ജില്ലയിൽ ജെയ്ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാസേന വധിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
സാധാരണക്കാരെ ബന്ദിയാക്കി രക്ഷപെടാൻ ശ്രമിച്ച പാക്കിസ്ഥാൻ പൗരനായ ഉസ്മാനെ സാഹസികമായാണ് സുരക്ഷാസേന വധിച്ചത്.
2024ൽ ഇന്ത്യയിലേക്ക് കടന്ന ഉസ്മാൻ ആറ് ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. സുരക്ഷാസേനയുടെ കൈയിൽ പിടിയിലാകാതിരിക്കാൻ ഗുഹകളിലാണ് ഇയാൾ താമസിച്ചിരുന്നത്.
കത്വ ജില്ലയിലെ ബാനി, ഭില്ലവാർ പ്രദേശങ്ങളിൽ ഇയാൾക്കായി സുരക്ഷാസേന വലവിരിച്ചിരുന്നു. എന്നാൽ ഇയാൾ പിടിയിലാകാതെ രക്ഷപെട്ടു. ജനുവരി ഏഴിന് പർവതപ്രദേശമായ ഭില്ലവാർ മേഖലയിലെ ഇയാളുടെ മൂന്ന് ഒളിത്താവളങ്ങൾ സൈന്യം തകർത്തു. ഇതോടെ ഇയാൾ ഉസ്മാൻ ഗ്രാമീണരുടെ വീടുകളിൽ അഭയം തേടുകയായിരുന്നു.
കത്വ ജില്ലയിലെ ബാനി, ഭില്ലവാർ പ്രദേശങ്ങളിൽ ഇയാൾക്കായി സുരക്ഷാസേന വലവിരിച്ചിരുന്നു. എന്നാൽ ഇയാൾ പിടിയിലാകാതെ രക്ഷപെട്ടു. ജനുവരി ഏഴിന് പർവതപ്രദേശമായ ഭില്ലവാർ മേഖലയിലെ ഇയാളുടെ മൂന്ന് ഒളിത്താവളങ്ങൾ സൈന്യം തകർത്തു. ഇതോടെ ഇയാൾ ഉസ്മാൻ ഗ്രാമീണരുടെ വീടുകളിൽ അഭയം തേടുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, ഭനേതർ ഗ്രാമത്തിലെ ഒരു വീട്ടിൽ ഉസ്മാൻ ഉണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചു. സുരക്ഷാസേന വീട് വളഞ്ഞപ്പോൾ ഇയാൾ വീട്ടിലുള്ളവരെ ബന്ദിയാക്കി ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. തുടർന്ന് സൈന്യം ഇയാളെ വധിച്ച് വീട്ടിലുള്ളവരെ രക്ഷിക്കുകയായിരുന്നു.
Kerala
തൃശൂർ: അക്ഷരശ്ലോകത്തിന്റെയും പദ്യപാരായണത്തിന്റെയും ഈരടികൾ മുഴങ്ങിയ കലോത്സവ വേദികളിൽ തിരുവനന്തപുരം നീഹാരം കുടുംബത്തിനിത് വിജയത്തിന്റെ പൂരക്കാലം. ഒരേ വീട്ടിലേക്ക് മൂന്നു പ്രതിഭകളാണ് എ ഗ്രേഡ് തിളക്കവുമായി മടങ്ങുന്നത്.
ഹൈസ്കൂൾ വിഭാഗം സംസ്കൃതം അക്ഷരശ്ലോകത്തിൽ കന്നിയങ്കത്തിനിറങ്ങിയ തിരുവനന്തപുരം പിരപ്പൻകോട് ജിവിഎച്ച്എസ്എസിലെ എട്ടാം ക്ലാസുകാരൻ പ്രണത് രാജീവൻ എ ഗ്രേഡ് നേടി വിജയത്തുടക്കമിട്ടു. പിന്നാലെ ചേച്ചി ഉത്തര രാജീവൻ മലയാളം അക്ഷരശ്ലോകത്തിൽ തുടർച്ചയായ മൂന്നാം വർഷവും എ ഗ്രേഡ് നിലനിർത്തി ഹാട്രിക് തിളക്കം പൂർത്തിയാക്കി.
അയിരൂപ്പാറ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയാണ് ഉത്തര. മാധ്യമപ്രവർത്തകനായ രാജീവന്റെയും രേഖയുടെയും മക്കളാണ് ഇരുവരും. ഇവർക്കൊപ്പം രാജീവന്റെ സഹോദരപുത്രൻ എം. ദേവദത്തനും എ ഗ്രേഡ് നേടി.
ഇംഗ്ലീഷ് പദ്യംചൊല്ലലിലാണ് തിരുവനന്തപുരം കഴക്കൂട്ടം ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസുകാരനായ ദേവദത്തൻ മികവു തെളിയിച്ചത്. മനു–സുജിത ദമ്പതികളുടെ മകനാണ്. സാഹിത്യ അക്കാദമി സമഗ്ര അവാർഡ് ജേതാവ് ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിയുടെ കുടുംബത്തിൽനിന്നുള്ളവരാണ് ഈ കൊച്ചുതാരങ്ങൾ.
District News
വൈക്കം: സീനിയർ ചേംബർ വൈക്കം ലീജിയന്റെ നേതൃത്വത്തിൽ കുടുംബസംഗമം നടത്തി. ദേശീയ പ്രസിഡന്റ് ജയേഷാ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. വൈക്കം ലിജിയൻ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനപ്രതിനിധികളെ അനുമോദിച്ചു.
വൈസ് പ്രസിഡന്റ് കെ.പി. വേണുഗോപാൽ, സമ്പത്ത്കുമാർ, അജിമോൻ കെ. വർഗീസ്, ഡോ. പ്രമോദ്, സെക്രട്ടറി എൻ. സിദ്ധാർഥൻ, അഡ്വ. എം.പി. മുരളീധരൻ, നാരായണൻ നായർ, ഗീത ഗോപകുമാർ, സുജാത ശ്രീകുമാർ, ക്യാപ്റ്റൻ പീതംബരൻ, ശിവപ്രസാദ്, മനോജ് കൈമൾ, അമ്പുജാക്ഷൻ, രാജേന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു.
District News
പാറത്തോട്: വിമുക്തഭട സംഘടനയായ നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി പാറത്തോട് യൂണിറ്റ് കുടുംബസംഗമം നടത്തി. സംസ്ഥാന ഉപദേശകസമിതി ചെയർമാൻ കെ.എസ്. തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബോബിൻ മാത്യു അധ്യക്ഷത വഹിച്ചു.
താലൂക്ക് സെക്രട്ടറി ഇ.ജി. പ്രകാശ് ബോധവത്കരണ ക്ലാസ് നയിച്ചു. എ.ആർ. വിജയൻനായർ, ബി. ചന്ദ്രശേഖരൻനായർ, ജോസ് പടിയറ, എം.എ. ഗോപാലകൃഷ്ണൻനായർ, സി.എൻ. വിശ്വനാഥൻ, ടി.കെ. പദ്മകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
District News
കൊല്ലം: കൊല്ലം എൽഡേഴ്സ് ഫോറം അംഗങ്ങൾ കുടുംബസംഗമവും ക്രിസ്മസ്പുതുവത്സരാഘോഷവും നടത്തി. റേഡിയോ ബെൻസിഗർ ഡയറക്ടർ ഫാ.ഫെർഡിനാൻഡ് പീറ്റർ ഉദ്ഘാടനം നിർവഹിച്ച് ക്രിസ്മസ് സന്ദേശം നൽകി.
സുവനീറി ന്റെ വിതരണോഘാടനം കെ.പി. അയ്യപ്പൻ പിള്ളയ്ക്ക് നൽകി കൊണ്ട് ഫാ. ഫെർഡിനാൻഡ് പീറ്റർ നിർവഹിച്ചു.എൻ. രാമചന്ദ്രൻ രചിച്ച ശ്രീനാരായണ ഗുരുദേവന്റെ ജീവിതം ഒറ്റനോട്ടത്തിൽ, ശ്രീനാരായണഗുരുദേവ െ ന്റ ജീവിതമഹത്വം എന്നീ കൃതികളുടെ പ്രകാശനവും നടന്നു.
സാഹിത്യകാരൻ പ്രഫ. ഡോ. ആർ.എസ്. രാജീവ് പുതുവത്സര സന്ദേശം നൽകി.
ഫോറം പ്രസിഡന്റ് ആർ. രാധാകൃഷ്ണപൈ അധ്യക്ഷത വഹിച്ചു. പ്രഫ. ജി. മോഹൻദാസ്, എൻ. ദാമോദരൻ നായർ, അഡ്വ. എച്ച്.രാജു, വിഎൻജി പിള്ള, പി.ജെ. ബാസ്റ്റ്യൻ, ലക്ഷ്മി പിള്ള എന്നിവർ പ്രസംഗിച്ചു.
NRI
ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലൻഡ് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ സംഘടിപ്പിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 25-ാമത് വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്ക് ഓഫ് വൻ വിജയമായി
2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താവിഷയം
കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി സ്റ്റാറ്റൻ ഐലൻഡ് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീം അംഗങ്ങളായ റിംഗിൾ ബിജു (ജോയിന്റ് ട്രഷറർ), ആശ ജോർജ് (ജോയിന്റ് സെക്രട്ടറി), അകില സണ്ണി, ഉമ്മൻ സ്കറിയ എന്നിവർ സന്ദർശനം നടത്തി.
Kerala
കണ്ണൂർ: രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (അഞ്ച്), കണ്ണൻ (രണ്ട്) എന്നിവരാണ് മരിച്ചത്.
മുതിർന്ന രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമായിരുന്നു. രാത്രി എട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിയുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മുതിർന്നവർ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണത്തെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും.
NRI
ഷിക്കാഗോ: കഴിഞ്ഞ ജൂണിൽ ഒരു പ്രതിയെ പിന്തുടരുന്നതിനിടെ ജീവിത പങ്കാളിയും സഹപ്രവർത്തകനുമായ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ച ഷിക്കാഗോ പോലീസ് ഉദ്യോഗസ്ഥ ക്രിസ്റ്റൽ റിവേരയുടെ കുടുംബം ഡിപ്പാർട്ട്മെന്റിനും വെടിവച്ച ഓഫീസർക്കുമെതിരേ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു.
റിവേരയുടെ പങ്കാളിയായ കാർലോസ് ബേക്കർ വക്കുപ്പിൽ സേവനമനുഷ്ഠിക്കാൻ യോഗ്യനല്ലെന്ന് ആരോപിച്ചാണ് കുക്ക് കൗണ്ടിയിൽ ബുധനാഴ്ച കേസ് ഫയൽ ചെയ്തത്. ജൂൺ അഞ്ചിന് നഗരത്തിൽ ഒരു പ്രതിയെ പിന്തുടരുന്നതിനിടെയായിരുന്നു സംഭവം.
ബേക്കർ വെടിവച്ചപ്പോൾ അത് റിവേരയുടെ പുറത്തുകൊള്ളുകയായിരുന്നു. മനപൂർവമല്ലാതെ അപകട മരണമാണ് ഇതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള പ്രണയബന്ധം തകർന്നതിലുള്ള പ്രശ്നങ്ങളാണ് വെടിവയ്പിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.
ബേക്കർ അവിഹിതം കാണിച്ചതിനെത്തുടർന്ന് ബന്ധം അവസാനിപ്പിക്കാൻ റിവേര തീരുമാനിച്ചിരുന്നതായും ഈ വിവരം ബേക്കറുടെ കാമുകിയെ അറിയിക്കുമെന്ന് റിവേര ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്.
ബേക്കറുമായുള്ള പ്രശ്നം റിവേര ഡിപ്പാർട്ട്മെന്റിനെ അറിയിച്ചിരുന്നതായും ഈ മുന്നറിയിപ്പുകൾ അവഗണിച്ച ഷിക്കാഗോ പോലീസ് ഡിപ്പാർട്ട്മെന്റിനും കേസിൽ ഉത്തരവാദിത്തമുണ്ടെന്നും കുടുംബം പറയുന്നു.
ബേക്കറിന് മൂന്ന് വർഷത്തിൽ താഴെയുള്ള സർവീസ് കാലയളവിൽ 11 തവണ മോശം പെരുമാറ്റത്തിന് പരാതി ലഭിച്ചിരുന്നു. ബേക്കറിനെ ഓഗസ്റ്റിൽ പോലീസ് ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.
Kerala
കൊച്ചി: സംസ്ഥാനത്ത് പക്ഷിക്കടത്ത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് 11 അപൂര്‍വയിനം പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. തായ്ലന്ഡില് നിന്നാണ് ഇവയെ കൊച്ചിയിലേക്ക് കടത്തിയത്.
ക്വലാലംപുരില്‍ നിന്ന് എത്തിയ യാത്രക്കാരായ കുടുംബത്തെ എക്സിറ്റ് പോയിന്റില്‍ വച്ചു പിടികൂടുകയായിരുന്നു. ചെക്കിന് ബാഗേജില്‍ ഒളിപ്പിച്ചിരുന്ന പക്ഷികളെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില്‍ പെടുന്നതാണ്.
കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കുടുംബത്തെയും പക്ഷികളെയും പിന്നീട് വനം വകുപ്പിന് കൈമാറി. വനം വകുപ്പ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. പക്ഷികളെ എത്തിച്ചത് കച്ചവട ലക്ഷ്യത്തോടെയാണോയെന്നും അന്വേഷിക്കുന്നുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ കാമുകനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ കുടുംബം. നന്ദേഡ് സ്വദേശിയായ സാക്ഷം(20) എന്ന യുവാവിനെയാണ് കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്.
കാമുകി അഞ്ചലിന്റെ പിതാവും സഹോദരന്മാരും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു. സാക്ഷത്തിന്റെ ശവസംസ്കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു.
ജീവിതകാലം മുഴുവന്‍ സാക്ഷമിന്റെ വീട്ടില്‍ അയാളുടെ ഭാര്യയായി കഴിയുമെന്നും പെണ്‍കുട്ടി പറഞ്ഞു. സാക്ഷമിന്റെ കൊലപാതകികള്‍ ആരായാലും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അഞ്ചല്‍ ആവശ്യപ്പെട്ടു.
അഞ്ചലിന്റെ സഹോദരന്മാര് വഴിയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് പ്രണയത്തിലായി. മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജാതിയുടെ പേരില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍, ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും അഞ്ചല്‍ അവളുടെ പ്രണയത്തില്‍ ഉറച്ചുനിന്നു.
അഞ്ചല്‍ പ്രണയത്തില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെ അവളുടെ സഹോദരന്മാരും പിതാവും ചേര്‍ന്ന് സാക്ഷമിനെ അതിക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ ആറ് പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു. പ്രതികള്‍ അറസ്റ്റിലായി.
National
അഹമ്മദാബാദ്: ഗുജറാത്തിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആയി നിയോഗിക്കപ്പെട്ട അധ്യാപകൻ ജീവനൊടുക്കി. ഗിർ സോമനാഥ് ജില്ലയിലാണ് സംഭവം.
അരവിന്ദ് വധേർ ആണ് മരിച്ചത്. കൊഡിനാർ താലൂക്കിലെ ദേവ്ലി ഗ്രാമത്തിലുള്ള വീട്ടിൽ അരവിന്ദ് വധേറിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എസ്ഐആറുമായി ബന്ധപ്പെട്ട അമിത ജോലിയും മാനസിക സംഘർഷത്തെയും തുടർന്നാണ് അരവിന്ദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.
കൊടിനാറിലെ ഛാര ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിൽ അധ്യാപകനായിരുന്നു അരവിന്ദ്. അടുത്തിടെയാണ് സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) ജോലിക്കായി അരവിന്ദിനെ ബിഎൽഒ ആയി നിയോഗിച്ചത്.
ഭാര്യയ്ക്കായി എഴുതിയ ആത്മഹത്യാക്കുറിപ്പിൽ എസ്ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മർദത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് അരവിന്ദ് എഴുതിയിട്ടുണ്ട്.
"ഇനി എനിക്ക് എസ്ഐആർ ജോലി ചെയ്യാൻ കഴിയില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ക്ഷീണവും മാനസിക സമ്മർദ്ദവും അനുഭവപ്പെടുന്നു. ദയവായി നമ്മുടെ മകനെ പരിപാലിക്കണം. ഈ നടപടി സ്വീകരിക്കുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല'. അരവിന്ദ് കുറിപ്പിൽ എഴുതി.
അരവിന്ദിന്റെ മരണത്തെ കുറിച്ചുള്ള എല്ലാ വശങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഗിർ സോമനാഥ് കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ എൻ.വി. ഉപാധ്യായ പറഞ്ഞു. ജില്ലയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബിഎൽഒമാരിൽ ഒരാളായിരുന്നു അരവിന്ദ് എന്നും അദ്ദേഹം ഇതിനോടകം തന്നെ 40 ശതമാനത്തിലധികം ജോലി പൂർത്തിയാക്കിയെന്നും ഉപാധ്യായ വ്യക്തമാക്കി.
സംഭവത്തെത്തുടർന്ന്, സർക്കാർ പ്രൈമറി അധ്യാപകരുടെ സംഘടനയായ ഗുജറാത്ത് രാജ്യ പ്രാഥമിക് ശിക്ഷക് സംഘിന്റെ പ്രതിനിധി സംഘം ഗാന്ധിനഗറിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കാണുകയും ബിഎൽഒമാരായി ജോലി ചെയ്യുന്ന അധ്യാപകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നിവേദനം നൽകുകയും ചെയ്തു.
National
ബംഗുളൂരു: ഹോൺ മുഴക്കിയതിന്റെ ദേഷ്യത്തിൽ മൂന്നംഗ കുടുംബം സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു തെറുപ്പിച്ച് കാർ യാത്രികൻ. കർണാടകയിലെ ബംഗുളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിക്ക് സമീപമാണ് സംഭവം.
സംഭവത്തിൽ കാർ ഡ്രൈവറായ സുകൃത്(23)നെതിരെ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. കഴിഞ്ഞ മാസമാണ് സംഭവം.
ദമ്പതികളും കുട്ടിയും സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ പിന്നിലൂടെ അമിതവേഗതയിൽ കാറിലെത്തിയ സുകൃത് സ്കൂട്ടർ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാൾ വാഹനം നിർത്താതെ പോയി.
സാരമായ പരിക്കേറ്റ ദമ്പതികളെയും കുട്ടിയെയും പ്രദേശവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ സുകൃതിനെ പിടികൂടി. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി.വി. പ്രശാന്തൻ എന്നിവർക്കെതിരേ കുടുംബം മാനനഷ്ടത്തിന് ഹർജി ഫയൽ ചെയ്തു.
65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് പത്തനംതിട്ട സബ് കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൽ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ദിവ്യയ്ക്കും പ്രശാന്തിനും നോട്ടീസ് അയച്ചു. ഹര്‍ജി അടത്ത മാസം 11ന് പരിഗണിക്കും.
നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതു സമൂഹത്തിന് മുന്നിൽ ചിത്രീകരിച്ചു, മരണശേഷവും പ്രശാന്തൻ പലതവണ ഇത് ആവർത്തിച്ചു എന്നിവയാണ് ഹര്‍ജിയിലെ ആരോപണങ്ങൾ.
National
ജയ്പുർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ ഗർഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെ ഓൾഡ് ടോങ്ക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
മനീഷ ആണ് മരിച്ചത്. മകളെ ഭർത്താവ് മർദിച്ച് കൊന്നതാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി.
ആറ് മാസം മുമ്പാണ് കുൽദീപ് നായക്ക് എന്നയാളുമായി മനീഷയുടെ വിവാഹം നടന്നത്. കുൽദീപ് സ്ത്രീധനം ആവശ്യപ്പെട്ട് മനീഷയെ മർദിച്ചിരുന്നതായി മനീഷയുടെ സഹോദരൻ പ്രഹ്ലാദ് പറഞ്ഞു.
മാതാപിതാക്കളുമായി സംസാരിക്കാൻ കുൽദീപ് പലപ്പോഴും അനുവദിക്കാറില്ലായിരുന്നുവെന്നും പ്രഹ്ലാദ് ആരോപിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.