x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ലെ തീ​പി​ടി​ത്തം; ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ട് പേ​ർ മ​രി​ച്ചു


Published: June 4, 2026 03:28 PM IST | Updated: June 4, 2026 03:33 PM IST

ന്യു​ഡ​ൽ​ഹി: ഡ​ൽ​ഹി മാ​ള​വ്യ​ന​ഗ​റി​ലെ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ട് പേ​ർ മ​രി​ച്ചു. മാ​ക്സ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ധേ ശ്യാം ​അ​ഗ​ർ​വാ​ൾ എ​ന്ന​യാ​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

രാ​ധേ​യു​ടെ മ​ക​ൻ ഗു​ഡ്ഗാ​വ് സ്വ​ദേ​ശി വി​വേ​ക് അ​ഗ​ർ​വാ​ൾ (47) പി​താ​വി​ന്‍റെ ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ഹോം​സ്റ്റേ​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ രാ​ധേ​യു​ടെ ഭാ​ര്യ പ്രേ​മ​ല​ത (70), വി​വേ​ക് അ​ക​ർ​വാ​ൾ, ഭാ​ര്യ ത​ർ​ജാ​നി (42), മ​ക്ക​ളാ​യ ജീ​വി​സ്ക (20), വാ​രി​യ (16) പ്രേ​മ​ല​ത​യു​ടെ സ​ഹോ​ദ​ര​ൻ അ​ശോ​ക് ഗോ​യ​ൽ (56), പ്രേ​മ​ല​ത​യു​ടെ സ​ഹോ​ദ​രി ക​മ​ല (56), ബ​ന്ധു​വാ​യ ജിം​രി എ​ന്നി​വ​രു​മാ​ണ് മ​രി​ച്ച​ത്.

തീ​പി​ടി​ത്തം ഉ​ണ്ടാ​യ വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മ​ണി​ക്കൂ​റു​ക​ളോ​ളം ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ളി​ൽ ഉ​റ്റ​വ​ർ​ക്കാ​യി കാ​ത്തി​രു​ന്നെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ എ​ട്ട് പേ​രും മ​ര​ണ​ത്തി​ന് കീ​ഴ​ടു​ങ്ങു​ക​യാ​യി​രു​ന്നു.

രാധേ ശ്യാം അഗർവാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. പ്രിയപ്പെട്ടവരുടെ മരണവാർത്ത അദ്ദേഹത്തെ അറിയിച്ചിട്ടില്ല.

രാധേ ശ്യാം അഗർവാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. പ്രിയപ്പെട്ടവരുടെ മ

https://www.madhyamam.com/india/8-of-extended-family-dead-in-south-delhi-fire-1525690

 

Tags : Fire family die

Recent News

Corehub Up