x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഫ്സിആർഎ ചട്ടങ്ങളിലെ കടുത്ത നിയന്ത്രണങ്ങൾ പിൻവലിക്കണം: ജോസ് കെ. മാണി

വെബ്ഡെസ്ക്
Published: July 20, 2026 02:16 AM IST | Updated: July 20, 2026 02:16 AM IST

ജോ​സ് കെ. ​മാ​ണി.

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ​മാ​യ എ​ഫ്സി​ആ​ർ​എ​യി​ലെ ഭേ​ദ​ഗ​തി​ക​ൾ രാ​ജ്യ​ത്ത് മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നു പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം അ​ധ്യ​ക്ഷ​ൻ ജോ​സ് കെ. ​മാ​ണി.

അ​ടു​ത്തി​ടെ എ​ഫ്സി​ആ​ർ​എ ച​ട്ട​ങ്ങ​ളി​ൽ വ​രു​ത്തി​യ വ​ലി​യ മാ​റ്റ​ങ്ങ​ൾ രാ​ജ്യ​ത്ത് സു​താ​ര്യ​മാ​യും ആ​ത്മാ​ർ​ഥ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ജോ​സ് കെ.​ മാ​ണി യോ​​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

സം​ഘ​ട​ന​ക​ളു​ടെ ആ​ത്മാ​ർ​ഥ​ത​യും വി​ശ്വാ​സ്യ​ത​യും മാ​ത്രം പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ച​ട്ട​ല​ഘൂ​ക​ര​ണം വ​രു​ത്ത​ണ​മെ​ന്നും അ​നാ​വ​ശ്യ​മാ​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags : JoseKMani FCRA restrictions withdrawn rules

Recent News

Corehub Up