Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Restrictions

കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ​ക്ക് ക​ടി​ഞ്ഞാ​ണി​ടാ​ൻ കേ​ന്ദ്രം: ദേ​ശീ​യ നി​യ​മം വ​രു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളും വ​ലി​യ വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​തി​നാ​യി ശ​ക്ത​മാ​യ വ്യ​വ​സ്ഥ​ക​ളോ​ടെ​യു​ള്ള പു​തി​യ ദേ​ശീ​യ നി​യ​മം ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ജെ​ഇ​ഇ, നീ​റ്റ്, സി​യു​ഇ​ടി തു​ട​ങ്ങി​യ ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി വി​ദ്യാ​ർ​ത്ഥി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ത​ട​യു​ക​യാ​ണ് ല​ക്ഷ്യം.

പു​തി​യ നി​യ​മം വ​രു​ന്ന​തോ​ടെ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളു​ടെ വ​ൻ​തോ​തി​ലു​ള്ള 'ടോ​പ്പ​ർ' റാ​ങ്ക് പ​ര​സ്യ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന ക​ടി​ഞ്ഞാ​ൺ വീ​ഴും. കൂ​ടാ​തെ, സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക​രു​ടെ യോ​ഗ്യ​ത, കൃ​ത്യ​മാ​യ വി​ജ​യ​നി​ര​ക്ക് എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്താ​ൻ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ ബാ​ധ്യ​സ്ഥ​രാ​യി​രി​ക്കും.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ കോ​ച്ചിം​ഗ് സ​മ​യം ദി​വ​സേ​ന 2–3 മ​ണി​ക്കൂ​റാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. പ​ന്ത്ര​ണ്ടാം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് മാ​ത്ര​മേ ഇ​നി മു​ത​ൽ തീ​വ്ര​മാ​യ കോ​ച്ചിം​ഗ് ന​ൽ​കാ​ൻ പാ​ടു​ള്ളൂ. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നി​യോ​ഗി​ച്ച പ്ര​ത്യേ​ക സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ നി​യ​മ​നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​കും.

 

Kerala

ഖനന നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ നീക്കം

കോ​​ഴി​​ക്കോ​​ട്: സം​​സ്ഥാ​​ന​​ത്തെ റെ​​ഡ്‌​​സോ​​ണ്‍ മാ​​പ്പിം​​ഗി​​ല്‍ വ​​ന്നി​​ട്ടു​​ള​​ള മാ​​റ്റം മൂ​​ലം ഖ​​ന​​ന മേ​​ഖ​​ല​​യി​​ലും നി​​ര്‍മാ​​ണ മേ​​ഖ​​ല​​യി​​ലും ഉ​​ണ്ടാ​​യ ബു​​ദ്ധി​​മു​​ട്ടു​​ക​​ള്‍ കു​​റ​​യ്ക്കു​​ന്ന​​തി​​നാ​​യി ഇ​​തു​​സം​​ബ​​ന്ധി​​ച്ച നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ ല​​ഘൂ​​ക​​രി​​ക്കാ​​ന്‍ നീ​​ക്കം. ഇ​​തു സം​​ബ​​ന്ധി​​ച്ചു പ​​ഠി​​ച്ച് റി​​പ്പോ​​ര്‍ട്ട് ന​​ല്‍കാ​​ന്‍ ദു​​ര​​ന്ത നി​​വാ​​ര​​ണ​​വ​​കു​​പ്പ് വി​​ദ​​ഗ്ധ സ​​മി​​തി​​യെ നി​​യോ​​ഗി​​ച്ചു.

ക്വാ​​റി​​ക​​ളി​​ല്‍ സ്‌​​ഫോ​​ട​​ന​​ങ്ങ​​ള്‍ ന​​ട​​ത്തു​​ന്ന​​തി​​ന​​ട​​ക്കം നി​​ല​​വി​​ലു​​ള്ള മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ കാ​​ലോ​​ചി​​ത​​മാ​​യി പ​​രി​​ഷ്‌​​ക​​രി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് പ​​ഠി​​ക്കു​​ക​​യാ​​ണ് സ​​മി​​തി​​യു​​ടെ പ്ര​​ധാ​​ന ല​​ക്ഷ്യം. ഇ​​തോ​​ടൊ​​പ്പം പു​​തി​​യ സ്റ്റാ​​ന്‍ഡേ​​ര്‍ഡ് ഓ​​പ്പ​​റേ​​റ്റിം​​ഗ് പ്രൊ​​സീ​​ജി​​യ​​ര്‍ (എ​​സ്ഒ​​പി) രൂ​​പ​​വ​​ത്ക​​രി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചും വി​​ദ​​ഗ്ധ സ​​മി​​തി റി​​പ്പോ​​ര്‍ട്ട് ന​​ല്‍കും.

നി​​ല​​വി​​ലെ ദു​​ര​​ന്ത നി​​വാ​​ര​​ണ പ്ലാ​​നി​​ലെ ക്വാ​​റി സ്‌​​ഫോ​​ട​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വ്യ​​വ​​സ്ഥ​​ക​​ളി​​ല്‍ (സെ​​ക്‌​​ഷ​​ന്‍ 3.21.1) മാ​​റ്റ​​ങ്ങ​​ള്‍ ആ​​വ​​ശ്യ​​മു​​ണ്ടോ എ​​ന്നു സ​​മി​​തി പ​​രി​​ശോ​​ധി​​ക്കും. ക്വാ​​റി​​ക​​ള്‍ക്ക് അ​​നു​​മ​​തി ന​​ല്‍കു​​ന്ന​​തി​​നു​​ള്ള നി​​ല​​വി​​ലെ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ള്‍ ഭേ​​ദ​​ഗ​​തി ചെ​​യ്ത് കൂ​​ടു​​ത​​ല്‍ വ്യ​​ക്ത​​വും പ്രാ​​യോ​​ഗി​​ക​​വു​​മാ​​യ എ​​സ്ഒ​​പി രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചും സ​​മി​​തി പ​​ഠ​​നം ന​​ട​​ത്തും.

ജി​​ല്ലാ​​ത​​ല ക്രൈ​​സി​​സ് മാ​​നേ​​ജ്മെ​​ന്‍റ് ക​​മ്മി​​റ്റി​​ക​​ളു​​ടെ പ്ര​​വ​​ര്‍ത്ത​​ന​​രീ​​തി​​യി​​ല്‍ വ​​രു​​ത്തേ​​ണ്ട മാ​​റ്റ​​ങ്ങ​​ളും സ​​മി​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ല്‍ വ​​രും.

അ​​ഞ്ചം​​ഗ വി​​ദ​​ഗ്ധ സ​​മി​​തി​​യു​​ടെ ചെ​​യ​​ര്‍പേ​​ഴ്‌​​സ​​ണ്‍ ദു​​ര​​ന്ത നി​​വാ​​ര​​ണ ക​​മ്മീ​​ഷ​​ണ​​റാ​​ണ്. കെ​​എ​​സ്ഡി​​എം​​എ ഹ​​സാ​​ര്‍ഡ് ആ​​ന്‍ഡ് റി​​സ്‌​​ക് അ​​ന​​ലി​​സ്റ്റാ​​ണ് ക​​ണ്‍വീ​​ന​​ര്‍. പ​​രി​​സ്ഥി​​തി വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​ര്‍, ഖ​​ന​​ന-​​ഭൂ​​വി​​ജ്ഞാ​​ന വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​ര്‍, നി​​യ​​മ വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി​​യു​​ടെ നോ​​മി​​നി എ​​ന്നി​​വ​​രാ​​ണ് സ​​മി​​തി​​യി​​ലെ മ​​റ്റ് അം​​ഗ​​ങ്ങ​​ള്‍.

റെ​​ഡ് സോ​​ണ്‍ മാ​​പ്പിം​​ഗ് കാ​​ര​​ണം ഖ​​ന​​ന-​​നി​​ര്‍മാ​​ണ മേ​​ഖ​​ല​​ക​​ളി​​ല്‍ ഉ​​ണ്ടാ​​യ പ്ര​​തി​​സ​​ന്ധി​​ക​​ള്‍ ച​​ര്‍ച്ച ചെ​​യ്യാ​​ന്‍ ഇ​​ക്ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി മൂ​​ന്നി​​ന് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍ന്ന യോ​​ഗ​​ത്തി​​ലെ തീ​​രു​​മാ​​ന​​പ്ര​​കാ​​ര​​മാ​​ണ് വി​​ദ​​ഗ്ധ സ​​മി​​തി രൂ​​പ​​വ​​ത്ക​​രി​​ച്ച​​ത്.

Kerala

ന​ഴ്‌​സു​മാ​രു​ടെ സ​മ​രം: നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി കോ​ട​തി

കൊ​ച്ചി: ന​ഴ്‌​സു​മാ​രു​ടെ സ​മ​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഹൈ​ക്കോ​ട​തി നീ​ക്കി. സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി പാ​ടി​ല്ലെ​ന്ന​ത​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണു കോ​ട​തി നീ​ക്കി​യ​ത്. മാ​നേ​ജ്‌​മെ​ന്‍റും ന​ഴ്‌​സിം​ഗ് ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ ന​ഴ്‌​സു​മാ​രു​ടെ അ​സോ​സി​യേ​ഷ​നും സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റും ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് കോ​ട​തി പ​രി​ഷ്‌​ക​രി​ച്ചു.

ജ​സ്റ്റീ​സ് ഹ​രി​ശ​ങ്ക​ര്‍ വി. ​മേ​നോ​നാ​ണ് മു​ന്‍ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്ത​ത്. ക​ക്ഷി​ക​ള്‍​ക്കി​ട​യി​ല്‍ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ച​തി​നാ​ല്‍ ന​ഴ്‌​സു​മാ​രു​ടെ അ​സോ​സി​യേ​ഷ​ന്‍ അ​വ​രു​ടെ പ​ണി​മു​ട​ക്ക് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും അം​ഗ​ങ്ങ​ള്‍ ജോ​ലി​യി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ക​യോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ​ണി​മു​ട​ക്കി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യോ ത​ട​സ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, മ​ധ്യ​സ്ഥ​ത പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ര്‍​ന്നാ​ണ് മു​ന്‍ ഉ​ത്ത​ര​വി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. ന​ഴ്‌​സു​മാ​ര്‍​ക്ക് നി​യ​മ​പ​ര​മാ​യി സ​മ​രം പു​ന​രാ​രം​ഭി​ക്കാം. അ​തോ​ടൊ​പ്പം ന​ഴ്‌​സു​മാ​ര്‍​ക്കെ​തി​രേ ഉ​ചി​ത​മാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റി​ന് നി​യ​മ​പ്ര​കാ​രം മു​ന്നോ​ട്ടു​പോ​കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Kerala

തെരഞ്ഞെടുപ്പു പ്രചാരണം: നാളെയും മറ്റന്നാളും പരസ്യങ്ങൾക്കു നിയന്ത്രണം

കൊ​​ച്ചി: വോ​​ട്ടെ​​ടു​​പ്പു ദി​​വ​​സ​​വും ത​​ലേ​​ന്നും സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ​​യും പാ​​ർ​​ട്ടി​​ക​​ളു​​ടെ​​യും പ​​ര​​സ്യ​​ങ്ങ​​ൾ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണം. ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ലെ അ​​ച്ച​​ടി മാ​​ധ്യ​​മ പ​​ര​​സ്യ​​ങ്ങ​​ൾ​​ക്കു ജി​​ല്ലാ​​ത​​ല മാ​​ധ്യ​​മ നി​​രീ​​ക്ഷ​​ണ - സാ​​ക്ഷ്യ​​പ്പെ​​ടു​​ത്ത​​ല്‍ സ​​മി​​തി (എം​​സി​​എം​​സി) യു​​ടെ മു​​ൻ​​കൂ​​ർ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്ത​​ല്‍ നി​​ര്‍ബ​​ന്ധ​​മാ​​ക്കി.

നി​​ഷ്പ​​ക്ഷ​​മാ​​യ പ്ര​​ചാ​​ര​​ണ അ​​ന്ത​​രീ​​ക്ഷം ഉ​​റ​​പ്പാ​​ക്കാ​​ന്‍ ര​​ണ്ടു ദി​​വ​​സ​​ങ്ങ​​ളി​​ലും മു​​ൻ​​കൂ​​ർ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ര​​സ്യ​​ങ്ങ​​ൾ ഒ​​ഴി​​കെ രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളോ സ്ഥാ​​നാ​​ർ​​ഥി​​ക​​ളോ സം​​ഘ​​ട​​ന​​ക​​ളോ വ്യ​​ക്തി​​ക​​ളോ അ​​ച്ച​​ടി മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കാ​​ൻ പാ​​ടി​​ല്ല.

വ്യ​​ക്തി​​ക​​ൾ​​ക്കും മ​​ത്സ​​ര​​രം​​ഗ​​ത്തെ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കും പ​​ര​​സ്യ​​ങ്ങ​​ൾ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് ജി​​ല്ലാ മാ​​ധ്യ​​മ നി​​രീ​​ക്ഷ​​ണ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്ത​​ല്‍ സ​​മി​​തി​​യി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കാം.

ര​​ജി​​സ്റ്റ​​ർ ചെ​​യ്ത രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ​​ക്ക് പ​​ര​​സ്യ​​ങ്ങ​​ൾ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് സം​​സ്ഥാ​​ന​​ത​​ല എം​​സി​​എം​​സി​​യി​​ൽ അ​​പേ​​ക്ഷി​​ക്കാ​​മെ​​ന്നും തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ അ​​റി​​യി​​ച്ചു.

Kerala

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം; കൊ​ച്ചി​യി​ൽ ഇ​ന്നും ബു​ധ​നാ​ഴ്ച​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി ന​ഗ​ര​ത്തി​ൽ ന​ഗ​ര​ത്തി​ൽ ഇ​ന്നും ബു​ധ​നാ​ഴ്ച​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ക​ലൂ​ർ, മ​റൈ​ൻ ഡ്രൈ​വ് മേ​ഖ​ല​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ക​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

800 ഓ​ളം പോ​ലീ​സു​കാ​രെ​യാ​ണ് സു​ര​ക്ഷ​യ്ക്കാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​വ​ധി ഒ​ഴി​വാ​ക്കി ഡ്യൂ​ട്ടി​ക്ക് ക​യ​റ​ണ​മെ​ന്ന പ്ര​ത്യേ​ക നി​ർ​ദേ​ശ​വും പോ​ലീ​സു​കാ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

സി​റ്റി പോ​ലീ​സി​ന് ഇ​ന്നും ബു​ധ​നാ​ഴ്ച​യും രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ നി​ർ​ബ​ന്ധി​ത ഡ്യൂ​ട്ടി​യും ന​ൽ​കി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

National

രാ​ജ്യ​ത്ത് എ​ൽ​പി​ജി പ്ര​തി​സ​ന്ധി; വാ​ണി​ജ്യ ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ൽ​പി​ജി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പെ​ട്രോ​ളി​യം, പ്ര​കൃ​തി വാ​ത​ക മ​ന്ത്രാ​ല​യ​മാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ത് സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര നി​ർ​ദേ​ശ​ങ്ങ​ളും മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. വ്യ​വ​സാ​യ​ങ്ങ​ൾ, ശ്മാ​ശ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ഉ​പ​ഭോ​ക്താ​ക​ൾ​ക്കാ​ണ് നി​ല​വി​ൽ നി​യ​ന്ത്ര​ണം. ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റോ​റ​ന​ന്‍റു​ക​ൾ തു​ട​ങ്ങി​യ വാ​ണി​ജ്യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഭാ​ഗി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

ഗ്യാ​സ് ബു​ക്കിം​ഗ് ഇ​ട​വേ​ള 21ൽ ​നി​ന്ന് 25 ദി​വ​സ​മാ​ക്കി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ക​രി​ഞ്ച​ന്ത​യും, പൂ​ഴ്ത്തി​വെ​പ്പും ത​ട​യു​ന്ന​തി​നാ​ണ് ഈ ​ന​ട​പ​ടി. അ​തേ​സ​മ​യം, ആ​ശു​പ​ത്രി, ആ​രോ​ഗ്യ സം​ര​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, മ​റ്റ് അ​വ​ശ്യ പൊ​തു​സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നൊ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് എ​ൽ​പി​ജി സി​ലി​ണ്ട​ർ ക്ഷാ​മം ഉ​ണ്ടാ​ക്കാ​തി​രി​ക്കാ​ൻ ഗാ​ർ​ഹി​ക എ​ൽ​പി​ജി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​പ്പി​ക്കു​വാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

 

National

കുട്ടികൾക്ക് സമൂഹമാധ്യമ നിയന്ത്രണം പരിശോധിക്കും: കേന്ദ്രസർക്കാർ

ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ദു​​​രു​​​പ​​​യോ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്നു കു​​​ട്ടി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് പ്രാ​​​യ​​​പ​​​രി​​​ധി ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ച്ച​​​താ​​​യി കേ​​​ന്ദ്ര ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഐ​​​ടി വ​​​കു​​​പ്പ് മ​​​ന്ത്രി അ​​​ശ്വ​​​നി വൈ​​​ഷ്ണ​​​വ്.

പ്രാ​​​യാ​​​ധി​​​ഷ്ഠി​​​ത നി​​​യ​​​ന്ത്ര​​​ണം പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ​​​താ​​​യും ഇ​​​ന്ത്യ​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ശ​​​രി​​​യാ​​​യ മാ​​​ർ​​​ഗം സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ബ​​​ന്ധ​​​പ്പെ​​​ട്ട പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ക​​​മ്മി​​​റ്റി വി​​​ഷ​​​യം സം​​​ബ​​​ന്ധി​​​ച്ചു പ​​​ഠ​​​നം ന​​​ട​​​ത്തി ചി​​​ല ശി​​​പാ​​​ർ​​​ശ​​​ക​​​ൾ നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

 

International

നിയന്ത്രണങ്ങളിൽനിന്ന് കാരിത്താസിനെ ഒഴിവാക്കി ഇസ്രയേൽ

ജ​​​റൂ​​​സ​​​ലേം: ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​യാ​​​യ കാ​​​രി​​​ത്താ​​​സി​​​ന് കൂ​​​ടു​​​ത​​​ൽ പ്ര​​​വ​​​ര്‍ത്ത​​​ന​​​സ്വാ​​​ത​​​ന്ത്ര്യം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു.

ഗാ​​​സ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ജ​​​റൂ​​​സ​​​ലെ​​​മി​​​ലും ഗാ​​​സ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന വി​​​വി​​​ധ സ​​​ന്ന​​​ദ്ധ, സ​​​ഹാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കും വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കും പ്ര​​​ത്യേ​​​ക നി​​​ബ​​​ന്ധ​​​ന​​​ക​​​ളും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഈ ​​​നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് കാ​​​രി​​​ത്താ​​​സ് സം​​​ഘ​​​ട​​​ന​​​യെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്.

ത​​​ങ്ങ​​​ളു​​​ടെ നൈ​​​യാ​​​മി​​​ക, ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ നി​​​ല സം​​​ബ​​​ന്ധി​​​ച്ച് ഇ​​​സ്രേലി സ​​​ർ​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ൽ കൃ​​​ത്യ​​​ത വ​​​രു​​​ത്തി​​​യ​​​താ​​​യി കാ​​​രി​​​ത്താ​​​സ് അ​​​റി​​​യി​​​ച്ചു. പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​രം ഇ​​​സ്ര​​​യേ​​​ൽ സ​​​ർ​​​ക്കാ​​​ർ സം​​​ഘ​​​ട​​​ന​​​ക​​​ളോ​​​ടും വി​​​ദേ​​​ശി​​​ക​​​ളോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന പു​​​തു​​​ക്കി​​​യ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ കാ​​​രി​​​ത്താ​​​സ് സം​​​ഘ​​​ട​​​ന​​​യ്ക്ക് ആ​​​വ​​​ശ്യ​​​മു​​​ണ്ടാ​​​കി​​​ല്ല.

സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തെ സ്വാ​​​ഗ​​​തം ചെ​​​യ്ത കാ​​​രി​​​ത്താ​​​സ് ജ​​​റൂ​​​സ​​​ലെം, ഇ​​​തി​​​നു​​​പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​ർ​​​ക്ക് ന​​​ന്ദി പ​​​റ​​​ഞ്ഞു. മാ​​​നു​​​ഷി​​​ക പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​യ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ബു​​​ദ്ധി​​​മു​​​ട്ട​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ​​​മേ​​​കാ​​​നു​​​ള്ള ഒ​​​രു വ​​​ഴി​​​യാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം തു​​​റ​​​ക്കു​​​ന്ന​​​തെ​​​ന്നും സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു.

സു​​​ര​​​ക്ഷാ​​​കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ അ​​​നു​​​മ​​​തി​​​ക​​​ൾ ഇ​​​ല്ലെ​​​ന്ന കാ​​​ര​​​ണം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഗാ​​​സ​​​യി​​​ലും വെ​​​സ്റ്റ് ബാ​​​ങ്കി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 30ല​​​ധി​​​കം സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ ജ​​​നു​​​വ​​​രി ആ​​​ദ്യ​​​വാ​​​ര​​​മാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

District News

അ​മ്പെ​ഴു​ന്ന​ള്ളി​പ്പി​നു​ള്ള ത​ട​സ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യെ​ന്നു മ​ന്ത്രി

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ലെ പി​ണ്ടി​പ്പെ​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​മ്പെ​ഴു​ന്ന​ള്ളി​പ്പി​നു​ള്ള ത​ട​സ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യ​താ​യി മ​ന്ത്രി ഡോ.​ആ​ര്‍ ബി​ന്ദു അ​റി​യി​ച്ചു.

ഠാ​ണാ ച​ന്ത​ക്കു​ന്ന് വി​ക​സ​ന പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന റോ​ഡ് നി​ര്‍​മാ​ണം പി​ണ്ടി​പ്പെ​രു​ന്നാ​ളി​ന്‍റെ ശോ​ഭ കു​റ​യ്ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ര്‍. ഇ​ന്ന​ലെ രാ​ത്രി ആ​റു​മ​ണി​യോ​ടെ പൂ​തം​കു​ളം ജം​ഗ്ഷ​ന്‍​മു​ത​ല്‍ ഠാ​ണാ ജം​ഗ്ഷ​ന്‍​വ​രെ ഒ​രു ഭാ​ഗം ഗ​താ​ഗ​ത​ത്തി​നാ​യി താ​ത്കാ​ലി​ക​മാ​യി തു​റ​ന്നു​കൊ​ടു​ത്തു. അ​മ്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ള്‍​ക്കു​മു​മ്പാ​ണ് ഈ ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​ന്ന​ലെ​ത്ത​ന്നെ പ​ള്ളി​യു​ടെ മു​ന്പി​ലെ കാ​ന​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി സ്ലാ​ബു​ക​ള്‍ ഇ​ട്ട് മ​ണ്ണി​ട്ടു​മൂ​ടി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി.


ച​ന്ത​ക്കു​ന്ന് മു​ത​ല്‍ കോ​മ്പാ​റ​വ​രെ​യു​ള്ള കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ ഭാ​ഗം താ​ത്കാ​ലി​ക​മാ​യി ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്ത​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

Kerala

പ​ക്ഷി​പ്പ​നി: ആ​ല​പ്പു​ഴ​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി.​കോ​ഴി,താ​റാ​വ്,കാ​ട എ​ന്നി​വ​യു​ടെ മാം​സം,മു​ട്ട എ​ന്നി​വ വി​ൽ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി.

ഹോ​ട്ട​ലു​ക​ളി​ൽ ചി​ക്ക​ൻ വി​ഭ​വ​ങ്ങ​ൾ വി​ൽ​ക്കാ​നു​ള്ള നി​യ​ന്ത്ര​ണ​വും നീ​ക്കി. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ 32 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ല​പ്പു​ഴ,ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യി​രു​ന്നു നി​യ​ന്ത്ര​ണം.

ജി​ല്ല​യി​ൽ പു​തു​താ​യി പ​ക്ഷി​പ്പ​നി കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം സം​ശ​യ​മു​ള്ള മൂ​ന്ന് സാ​മ്പി​ളു​ക​ൾ ഭോ​പ്പാ​ലി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

District News

പു​തു​വ​ത്സ​രാ​ഘോ​ഷം:നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി

കൊ​ല്ലം: പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കാ​ൻ കൊ​ല്ലം സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്നു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കി​ര​ൺ നാ​രാ​യ​ണ​ൻ അ​റി​യി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ക്‌​സൈ​സ്, മോ​ട്ടോ​ർ​വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് , മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് എ​ന്നീ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ല​ഹ​രി ഉ​പ​യോ​ഗം, ല​ഹ​രി വ്യാ​പാ​രം, അ​മി​ത​വേ​ഗം മു​ത​ലാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ത​ട​യു​ന്ന​തി​നു​മാ​യി പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ് സ്റ്റോ​പ്പു​ക​ളി​ലും പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​താ​ണ്.

പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഇ​ട​റോ​ഡു​ക​ളി​ലു​മാ​യി അ​റു​പ​തോ​ളം സ്ഥ​ല​ങ്ങ​ളി​ൾ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു പോ​ലീ​സും എ​ക്‌​സൈ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും സം​യു​ക്ത​മാ​യി വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു​മാ​യി​രി​ക്കും. നി​യ​മ ലം​ഘ​ന​ത്തി​നു പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും മോ​ട്ടോ​ർ​വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ഹ​നം ഓ​ടി​ച്ച​യാ​ളു​ടെ ലൈ​സ​ൻ​സ് സ​സ്‌​പെ​ന്‍റ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണ്.

പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ മ​റ​വി​ൽ അ​നഃ​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മൈ​ക്ക്‌​സെ​റ്റ് മു​ത​ലാ​യ വ​സ്തു​വ​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തു മൈ​ക്ക് ഓ​പ്പ​റേ​റ്റ​ർ അ​ട​ക്ക​മു​ള​ള​വ​ർ​ക്കെ​തി​രെ​യും ബീ​ച്ചു​ക​ൾ, വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ൾ മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണ്.

കൊ​ല്ലം ബീ​ച്ചി​ലെ​യും വി ​പാ​ർ​ക്കി​ലെ​യും വാ​ഹ​ന ബാ​ഹു​ല്യം ക​ണ​ക്കി​ലെ​ടു​ത്തു ബീ​ച്ചി​ൽ എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്നും മു​ണ്ട​ക്ക​ലേ​ക്കു പോ​കു​ന്ന റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും വി ​പാ​ർ​ക്കി​ൽ എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​നം ക്യു​എ​സി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും ക​ർ​ബ​ല-​ശാ​ര​ദാ​മ​ഠം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കാ​ത്ത വി​ധം പാ​ർ​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.

സ്ഥി​രം കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തും ഇ​വ​രു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ 50 പി​ക്ക​റ്റ് പോ​യി​ന്‍റു​ക​ളും സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്ര​ത്യേ​ക പ​ട്രോ​ളിം​ഗി​നാ​യി 42 പോ​ലീ​സ് ജീ​പ്പു​ക​ളും 35 ബൈ​ക്കു​ക​ളും വാ​ഹ​ന​ങ്ങ​ൾ ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി 65 വെ​ഹി​ക്കി​ൾ ചെ​ക്കിം​ഗ് പോ​യി​ന്‍റു​ക​ളും സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ന​ഗ​ര​ത്തി​ൽ ല​ഹ​രി ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ത​ട​യു​ന്ന​തി​ന് ഡാ​ൻ​സാ​ഫി​ന്‍റെ​യും മ​ഫ്തി പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ 4 എ​സി​പി മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ 16 പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​ന്മാ​രും 175 ഓ​ളം എ​സ്ഐ മാ​രും അ​ട​ക്കം 700 ഓ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും എ​ക്‌​സൈ​സ്, മോ​ട്ടോ​ർ​വെ​ഹി​ക്കി​ൾ, മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ​യും സേ​വ​നം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

 

Kerala

മ​ണ്ഡ​ല​പൂ​ജ: ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന നി​യ​ന്ത്ര​ണം

ശ​ബ​രി​മ​ല: മ​ണ്ഡ​ല​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന വെ​ര്‍​ച്വ​ല്‍ ക്യൂ, ​സ്പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ല്‍ നി​യ​ന്ത്ര​ണം. ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന 26ന് 3,0000 ​പേ​രെ​യും മ​ണ്ഡ​ല​പൂ​ജ ന​ട​ക്കു​ന്ന 27ന് 35,000 ​പേ​രെ​യും മാ​ത്ര​മേ വെ​ര്‍​ച്വ​ല്‍ ക്യൂ ​മു​ഖേ​ന അ​നു​വ​ദി​ക്കു​ക​യു​ള്ളു. ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലും സ്പോ​ട്ട് ബു​ക്കിം​ഗ് 2000 ആ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര എ​ത്തു​ന്ന ദി​വ​സം സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള ഭ​ക്ത​രു​ടെ നീ​ക്ക​ത്തി​ലും ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. മ​ണ്ഡ​ല പൂ​ജ​യ്ക്ക് ശ​ബ​രി​മ​ല അ​യ്യ​പ്പ​സ്വാ​മി​ക്കു ചാ​ര്‍​ത്താ​നു​ള്ള ത​ങ്ക അ​ങ്കി വ​ഹി​ച്ചു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര ചൊ​വ്വാ​ഴ്ച​യാ​ണ് ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട​ത്. ഘോ​ഷ​യാ​ത്ര 26ന് ​രാ​വി​ലെ 11ന് ​നി​ല​യ്ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ലും ഉ​ച്ച​യ്ക്ക് 1.30ന് ​പ​മ്പ​യി​ലും ദീ​പാ​രാ​ധ​ന​യ്ക്കു മു​മ്പു സ​ന്നി​ധാ​ന​ത്തും എ​ത്തും.

26ന് ​രാ​വി​ലെ ഒ​മ്പ​തി​നു​ശേ​ഷം നി​ല​യ്ക്ക​ല്‍​നി​ന്നു 10നു​ശേ​ഷം പ​മ്പ​യി​ല്‍ നി​ന്നു ഭ​ക്ത​രെ സ​ന്നി​ധാ​ന​ത്തേ​ക്കു വി​ടി​ല്ല. ഘോ​ഷ​യാ​ത്ര ശ​രം​കു​ത്തി​യി​ലെ​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും ഭ​ക്ത​രെ പ​മ്പ​യി​ല്‍ നി​ന്നു ക​ട​ത്തി​വി​ടു​ന്ന​ത് പു​ന​രാ​രം​ഭി​ക്കു​ക. 27ന് ​ഉ​ച്ച​യ്ക്ക് മ​ണ്ഡ​ല​പൂ​ജ പൂ​ര്‍​ത്തി​യാ​കും. എ​ന്നാ​ല്‍ ഭ​ക്ത​ര്‍​ക്ക് രാ​ത്രി​വ​രെ ദ​ര്‍​ശ​ന സൗ​ക​ര്യം ഉ​ണ്ടാ​കും. പി​ന്നീ​ട് മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി 30നു ​വൈ​കു​ന്നേ​ര​മാ​ണ് ന​ട തു​റ​ക്കു​ന്ന​ത്.

Kerala

തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി; പു​ല്ലു​മേ​ട് കാ​ന​ന​പാ​ത​യി​ൽ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം

പ​ത്ത​നം​തി​ട്ട: തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി​യ​തി​നാ​ൽ പു​ല്ലു​മേ​ട് കാ​ന​ന​പാ​ത വ​ഴി​യു​ള്ള ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം. ഇ​തോ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്ര​ത്തി​ലൂ​ടെ സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി ഒ​രു ദി​വ​സം ആ​യി​രം തീ​ർ​ഥാ​ട​ക​രെ മാ​ത്ര​മേ ക​ട​ത്തി വി​ടു​ക​യു​ള്ളൂ.

വി​ർ​ച്ച്വ​ൽ ക്യൂ ​വ​ഴി വ​ണ്ടി​പെ​രി​യാ​ർ - പു​ല്ലു​മേ​ട് പാ​ത ബു​ക്ക് ചെ​യ്ത തീ​ർ​ഥാ​ട​ക​ർ​ക്ക് നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പാ​ത​യു​ടെ പ്ര​കൃ​തി ഭം​ഗി ക​ണ്ട് നി​ര​വ​ധി തീ​ർ​ഥാ​ട​ക​രാ​ണ് പു​ല്ലു​മേ​ട് പാ​ത തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ പു​ല്ലു​മേ​ടു​ക​ൾ മാ​ത്ര​മ​ല്ല കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ളും ചെ​ങ്കു​ത്താ​യ ഇ​റ​ക്ക​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 16 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം ഉ​ള്ള​താ​ണ് പു​ല്ലു​മേ​ട് കാ​ന​ന​പാ​ത. അ​തി​നാ​ൽ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും പ​ര​മാ​വ​ധി കാ​ന​ന​പാ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അ​ഭ്യ​ർ​ഥി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​ല്ലു​മേ​ട് പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്കി​ടെ വ​ന​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ നി​ര​വ​ധി തീ​ർ​ഥാ​ട​ക​രെ​യാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റെ​സ്ക്യൂ സം​ഘം സ്ട്ര​ക്ച​റി​ൽ വ​ന​പാ​ത​യി​ൽ നി​ന്ന് സ​ന്നി​ധാ​ന​ത്ത് എ​ത്തി​ച്ച​ത്. അ​തി​നാ​ൽ പൂ​ർ​ണ ശാ​രീ​രി​ക ക്ഷ​മ​ത​യു​ള്ള​വ​ർ മാ​ത്രം ഈ ​പാ​ത തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

എ​രു​മേ​ലി​യി​ൽ നി​ന്ന് പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത വ​ഴി എ​ത്തു​ന്ന​വ​ർ​ക്ക് ദ​ർ​ശ​ന​ത്തി​നു​ള്ള പ്ര​ത്യേ​ക പാ​സ് ന​ൽ​കു​ന്നു എ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​യും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ ഒ​രു പാ​സും നി​ല​വി​ൽ എ​രു​മേ​ലി പ​ര​മ്പ​രാ​ഗ​ത പാ​ത വ​ഴി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്നി​ല്ല.

പാ​സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. എ​ങ്കി​ലും ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. നി​ല​വി​ൽ അ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക പാ​സ് ഭ​ക്ത​ർ​ക്ക് ന​ൽ​കു​ന്നി​ല്ല.

 

 

Kerala

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ബു​ധ​നാ​ഴ്ച ദ​ർ​ശ​ന നി​യ​ന്ത്ര​ണം; ഉ​ച്ച​ക്ക് ഒ​ന്നി​ന് ശേ​ഷം ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ബു​ധ​നാ​ഴ്ച (ന​വം​ബ​ർ 26) ദ​ർ​ശ​ന നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചു. ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി​യോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്രം ശ്രീ​കോ​വി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം.

ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്ന​ര​യ്ക്ക് ക്ഷേ​ത്ര ന​ട തു​റ​ന്ന് പ​തി​വ് പോ​ലെ ദ​ർ​ശ​ന സൗ​ക​ര്യം ഉ​ണ്ടാ​കും. ഭ​ക്ത​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം അ​ഭ്യ​ർ​ഥി​ച്ചു.

Kerala

നിയന്ത്രണങ്ങൾ കടുപ്പിച്ചു ;ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം

ശ​​​​ബ​​​​രി​​​​മ​​​​ല: തി​​​​ര​​​​ക്ക്​ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ക​​​​ടു​​​​പ്പി​​​​ച്ച​​​​തോ​​​​ടെ ഇ​​​​ന്ന​​​​ലെ ഭ​​​​ക്ത​​​​ർ​​​​ക്ക് സു​​​​ഖ​​​​ദ​​​​ർ​​​​ശ​​​​നം സാ​​​​ധ്യ​​​​മാ​​​​യി. ചൊ​​​​വ്വാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ലു​​​​ണ്ടാ​​​​യ പാ​​​​ളി​​​​ച്ച​​​​ക​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കി ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ മു​​​​ത​​​​ൽ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. പു​​​​ല​​​​ർ​​​​ച്ചെ മു​​​​ത​​​​ൽ തി​​​​ര​​​​ക്കു​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും ശ​​​​ര​​​​ണ​​​​പാ​​​​ത​​​​യി​​​​ലും സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു.

പ​​​​മ്പ​​​​യി​​​​ലെ സ്പോ​​​​ട്ട് ബു​​​​ക്കിം​​​​ഗ്​ കൗ​​​​ണ്ട​​​​റു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും നി​​​​ല​​​​യ്ക്ക​​​​ലി​​​​ലേ​​​​ക്ക്​ മാ​​​​റ്റി. 20,000 പേ​​​​ർ​​​​ക്ക്​ മാ​​​​ത്ര​​​​മേ സ്പോ​​​​ട്ട് ബു​​​​ക്കിം​​​​ഗ് അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​ള്ളൂ. വെ​​​​ർ​​​​ച്വ​​​​ൽ ക്യൂ ​​​​മു​​​​ഖേ​​​​ന ബു​​​​ക്ക് ചെ​​​​യ്ത 70,000 പേ​​​​രെ​​​​യും ക​​​​യ​​​​റ്റി​​​​വി​​​​ട്ടു. സ്പോ​​​​ട്ട് ബു​​​​ക്കിം​​​​ഗി​​​​നു നി​​​​ശ്ച​​​​യി​​​​ച്ച എ​​​​ണ്ണ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ലാ​​​​യ​​​​പ്പോ​​​​ൾ ഭ​​​​ക്ത​​​​രെ അ​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​ത്തെ സ്ലോ​​​​ട്ടി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ​​​​ന്നി​​​​ധാ​​​​ന​​​​ത്തെ തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി കേ​​​​ന്ദ്രസേ​​​​ന​​​​യാ​​​​യ എ​​​​ൻ​​​​ഡി​​​​ആ​​​​ർ​​​​ഫ് സം​​​​ഘ​​​​ത്തെ​​​​യും എ​​​​ത്തി​​​​ച്ചു. ഇ​​​​വ​​​​രി​​​​ൽ ആ​​​​ദ്യ​​​​സം​​​​ഘം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യും ര​​​​ണ്ടാ​​​​മ​​​​ത്തെ സം​​​​ഘം രാ​​​​ത്രി​​​​യി​​​​ലും ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ​​​​ത്തി. പ​​​​ന്പ​​​​യി​​​​ലും ഇ​​​​വ​​​​രു​​​​ടെ സേ​​​​വ​​​​നം വി​​​​നി​​​​യോ​​​​ഗി​​​​ക്കും.

ചൊ​​​​വ്വാ​​​​ഴ്ച അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യ തി​​​​ര​​​​ക്കാ​​​​ണ് ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​ത്. ഉ​​​​ച്ച​​​​യോ​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ പാ​​​​ളി. ഭീ​​​​തി​​​​ജ​​​​ന​​​​ക​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​മെ​​​​ന്ന് സ്ഥ​​​​ല​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​ജ​​​​യ​​​​കു​​​​മാ​​​​റും എ​​​​ഡി​​​​ജി​​​​പി എ​​​​സ്. ശ്രീ​​​​ജി​​​​ത്തും വി​​​​ല​​​​യി​​​​രു​​​​ത്തി. തു​​​​ട​​​​ര്‍ന്ന് ദ​​​​ര്‍ശ​​​​നസ​​​​മ​​​​യം അ​​​​ട​​​​ക്കം നീ​​​​ട്ടി തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നേ​​​​രത്തേ ത​​​​മ്പ​​​​ടി​​​​ച്ച​​​​വ​​​​രും കു​​​​റു​​​​ക്കു​​​​വ​​​​ഴി​​​​ക​​​​ളി​​​​ലൂ​​​​ടെ വ​​​​ന്ന​​​​വ​​​​രും ഒ​​​​ന്നി​​​​ച്ചു പ​​​​തി​​​​നെ​​​​ട്ടാം​​​​പ​​​​ടി​​​​ക്കു താ​​​​ഴേ​​​​ക്ക് എ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ പാ​​​​ളി​​​​യ​​​​തെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ​​​​രി​​​​ച​​​​യസ​​​​ന്പ​​​​ന്ന​​​​രാ​​​​യ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ കു​​​​റ​​​​വും ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ച്ചു. ഭ​​​​ക്ത​​​​ർ​​​​ക്ക് കു​​​​ടി​​​​വെ​​​​ള്ളം കി​​​​ട്ടാ​​​​തെ​​​​യും വ​​​​ല​​​​ഞ്ഞു. ക്യൂ​​​​വി​​​​ൽ നി​​​​ന്ന പ​​​​ല​​​​രും കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ണ​​​​തും തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ മ​​​​ട​​​​ങ്ങി​​​​പ്പോ​​​​യ​​​​തും പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ച്ചു.​ 81,547 പേ​​​​രാ​​​​ണ് ചൊ​​​​വ്വാ​​​​ഴ്ച പ​​​​മ്പ​​​​യി​​​​ൽനി​​​​ന്ന് മ​​​​ല ക​​​​യ​​​​റി​​​​യ​​​​ത്. ഇ​​​​തു​ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന സം​​​​ഖ്യ​​​​യാ​​​​യി​​​​രു​​​​ന്നു.

ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി​​​​ 10 മ​​​​ണി​​​​ക്കൂ​​​​റി​​​​ല​​​​ധി​​​​കം കാ​​​​ത്തു​​​​നി​​​​ന്ന​​​​വ​​​​രാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. പി​​​​ന്നീ​​​​ട്​ കാ​​​​ത്തി​​​​രി​​​​പ്പ്​ സ​​​​മ​​​​യം കു​​​​ത്ത​​​​നെ കു​​​​റ​​​​ഞ്ഞു. പ​​​​മ്പ​​​​യി​​​​ലും തി​​​​ര​​​​ക്ക് കു​​​​റ​​​​ഞ്ഞു. പ​​​​മ്പ​​​​യി​​​​ലെ​​​​യും സ​​​​ന്നി​​​​ധാ​​​​ന​​​​ത്തെ​​​​യും തി​​​​ര​​​​ക്കൊ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ നി​​​​ല​​​​യ്ക്ക​​​​ൽ, എ​​​​രു​​​​മേ​​​​ലി, പ​​​​ത്ത​​​​നം​​​​തി​​​​ട്ട എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന്​ തീ​​​​ർ​​​​ഥാ​​​​ട​​​​ക വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ നി​​​​യ​​​​ന്ത്രി​​​​ച്ചാ​​​​ണ് ക​​​​ട​​​​ത്തി​​വി​​​​ട്ട​​​​ത്. പ​​​​ന്പ-സ​​​​ന്നി​​​​ധാ​​​​നം പാ​​​​ത​​​​യി​​​​ലെ ക്യൂ ​​​​കോം​​​​പ്ല​​​​ക്സു​​​​ക​​​​ളി​​​​ലൂ​​​​ടെ അ​​​​യ്യ​​​​പ്പ​​​​ഭ​​​​ക്ത​​​​രെ ക​​​​ട​​​​ത്തി​​​​വി​​​​ട്ടു.

ക‍്യൂ ​​​​നി​​​​ന്ന​​​​വ​​​​ർ​​​​ക്ക് വെ​​​​ള്ള​​​​വും ബി​​​​സ്ക​​​​റ്റും ന​​​​ൽ​​​​കാ​​​​നും സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യി. സ​​​​ന്നി​​​​ധാ​​​​ന​​​​ത്തെ തി​​​​ര​​​​ക്ക് പ​​​​രി​​​​ഗ​​​​ണി​​​​ച്ചു മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു​​ നി​​​​ല​​​​യ്​​​​​ക്ക​​​​ലി​​​​ൽ​​നി​​​​ന്ന് പ​​​​മ്പ​​​​യി​​​​ലേ​​​​ക്ക് തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ ക​​​​ട​​​​ത്തി​​​​വി​​​​ട്ട​​​​ത്​.
പ​​​​ന്പ - സ​​​​ന്നി​​​​ധാ​​​​നം പാ​​​​ത​​​​യി​​​​ൽ ക്യൂ​​​​വി​​​​ൽ കാ​​​​ത്തു​​​​നി​​​​ൽ​​​​ക്കാ​​​​തെ ച​​​​ന്ദ്രാ​​​​ന​​​​ന്ദ​​​​ൻ റോ​​​​ഡ് മ​​​​റി​​​​ക​​​​ട​​​​ന്ന് കാ​​​​ടി​​​​നു​​​​ള്ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച് കു​​​​റു​​​​ക്കു​​​​വ​​​​ഴി​​​​ക​​​​ളി​​​​ലൂ​​​​ടെ ഭ​​​​ക്ത​​​​ർ എ​​​​ത്തു​​​​ന്ന​​​​തും പോ​​​​ലീ​​​​സ്​ ത​​​​ട​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ത്ത​​​​രം കാ​​​​ട്ടു​​​​വ​​​​ഴി​​​​ക​​​​ളി​​​​ലൂ​​​​ടെ നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​ർ സ​​​​ന്നി​​​​ധാ​​​​ന​​​​ത്തെ​​​​ത്തി ക്യൂ​​​​വി​​​​ൽ നു​​​​ഴ​​​​ഞ്ഞു ക​​​​യ​​​​റി​​​​യി​​​​രു​​​​ന്നു.

പാ​​​​തി​​​​വ​​​​ഴി​​​​യി​​​​ൽ മ​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രെ തി​​​​രി​​​​കെയെ​​​​ത്തി​​​​ച്ച് പോ​​​​ലീ​​​​സ്

ശ​​​​ബ​​​​രി​​​​മ​​​​ല​: പ​​​​ന്ത്ര​​​​ണ്ട് മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ണ്ട കാ​​​​ത്തുനിൽപ്പി​​​​നു​​​​ശേ​​​​ഷം ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്താ​​​​നാ​​​​കാ​​​​തെ മ​​​​ല​​​​യി​​​​റ​​​​ങ്ങി​​​​യ​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തി തി​​​​രി​​​​കെയെ​​​​ത്തി​​​​ച്ച് പോ​​​​ലീ​​​​സ്. ചൊ​​​​വ്വാ​​​​ഴ്ച​​​​ത്തെ ക​​​​ന​​​​ത്ത തി​​​​ര​​​​ക്കി​​​​ൽ​​​​പ്പെട്ട സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും അ​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘ​​​​ത്തെ​​​​യാ​​​​ണ് പോ​​​​ലീ​​​​സ് തി​​​​രി​​​​കെ കൂ​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​വ​​​​ന്ന് ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​ച്ച് മ​​​​ട​​​​ക്കി​​​​യ​​​​ത്. കൊ​​​​ല്ലം ക​​​​ല്ല​​​​മ്പ​​​​ലം സ്വ​​​​ദേ​​​​ശി ഗി​​​​രി​​​​ജ മു​​​​ര​​​​ളി​​​​യും ര​​​​ണ്ട് കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ള്‍പ്പെ​​​​ടെ​​​​യു​​​​ള്ള എ​​​​ട്ടം​​​​ഗ സം​​​​ഘ​​​​മാ​​​​ണ്​ പോ​​​​ലീ​​​​സ് സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ മ​​​​ല​​​​ക​​​​യ​​​​റി ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. വെ​​​​ർ​​​​ച്വ​​​​ൽ ക്യൂ ​​​​പാ​​​​സു​​​​ണ്ടാ​​​​യി​​​​ട്ടും തി​​​​ര​​​​ക്കി​​​​ൽ​​​​ മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ്​ മു​​​​തി​​​​ര്‍ന്ന സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ള്‍പ്പ​​​​ടെ​​​​യു​​​​ള്ള സം​​​​ഘം മ​​​​ട​​​​ങ്ങി​​​​യ​​​​ത്.

ആ​​​​റ് സ്ത്രീ​​​​ക​​​​ളും ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ളും അ​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘം നി​​​​ല​​​​യ്ക്ക​​​​ലി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ മാ​​​​ധ്യ​​​​മശ്ര​​​​ദ്ധ നേ​​​​ടി. ഇ​​​​തി​​​​ലൂ​​​​ടെ വി​​​​വ​​​​രം അ​​​​റി​​​​ഞ്ഞ പോ​​​​ലീ​​​​സ് ചീ​​​​ഫ് കോ-​​​​ഓ​​​​ര്‍ഡി​​​​നേ​​​​റ്റ​​​​ര്‍ കൂ​​​​ടി​​​​യാ​​​​യ എ​​​​ഡി​​​​ജി​​​​പി എ​​​​സ്.​​ ശ്രീ​​​​ജി​​​​ത്ത് പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ട് ഇ​​​​വ​​​​ര്‍ക്ക് ദ​​​​ര്‍ശ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ക് നി​​​​ര്‍ദേ​​​​ശി​​​​ച്ചു.

ആ​​​​ദ്യ​​​​മാ​​​​യി മാ​​​​ല​​​​യി​​​​ട്ടു മ​​​​ല​​​​ക​​​​യ​​​​റി​​​​യ നി​​​​ര​​​​ഞ്ജ​​​​ൻ അ​​​​ട​​​​ക്കം ദ​​​​ര്‍ശ​​​​നം ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​തെ മ​​​​ട​​​​ങ്ങി​​പ്പോ​​​​കേ​​​​ണ്ട സ​​​​ങ്ക​​​​ട​​​​ത്തി​​​​ലി​​​​രി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ എ​​​​ഡി​​​​ജി​​​​പി ഇ​​​​ട​​​​പെ​​​​ട്ട​​​​ത്. തു​​​​ട​​​​ര്‍ന്ന് ഇ​​​​വ​​​​ര്‍ പോ​​​​ലീ​​​​സി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ സ​​​​ന്നി​​​​ധാ​​​​ന​​​​ത്ത് എ​​​​ത്തി മ​​​​നം നി​​​​റ​​​​ഞ്ഞ് തൊ​​​​ഴു​​​​ത് മ​​​​ട​​​​ങ്ങി. നി​​​​ല​​​​യ്ക്ക​​​​ലി​​​​ൽ​​നി​​​​ന്ന് ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ലാ​​​​ണ് ഇ​​​​വ​​​​രെ വീ​​​​ണ്ടും പ​​​​മ്പ​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. തു​​​​ട​​​​ർ​​​​ന്ന്​ പ്ര​​​​ത്യേ​​​​ക വാ​​​​ഹന സൗ​​​​ക​​​​ര്യ​​​​ത്തി​​​​ൽ സ​​​​ന്നി​​​​ധാ​​​​ന​​​​ത്തേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത് മൂ​​​​ന്നു​​​​ ല​​​​ക്ഷ​​​​ത്തോ​​​​ളം ഭ​​​​ക്ത​​​​ർ

ശ​​​​ബ​​​​രി​​​​മ​​​​ല: മ​​​​ണ്ഡ​​​​ല-മ​​​​ക​​​​ര​​​​വി​​​​ള​​​​ക്ക് തീ​​​​ര്‍ഥാ​​​​ട​​​​ന​​​​ത്തി​​​​നാ​​​​യി ശ​​​​ബ​​​​രി​​​​മ​​​​ല ന​​​​ട തു​​​​റ​​​​ന്ന ശേ​​​​ഷം ഇ​​​​തേ​​​​വ​​​​രെ ദ​​​​ര്‍ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത് മൂ​​​​ന്ന് ല​​​​ക്ഷ​​​​ത്തോ​​​​ളം ഭ​​​​ക്ത​​​​ര്‍. 2,98,310 പേ​​​​രാ​​​​ണ് ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ച് വ​​​​രെ എ​​​​ത്തി​​​​യ​​​​ത്. 16ന് 53,278, 17​​ന് 98,915, 18ന് 81,543, ​​​​ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം വ​​​​രെ 64,574 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഭ​​​​ക്ത​​​​രു​​​​ടെ എ​​​​ണ്ണം. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ല്‍ വെ​​​​ര്‍ച്വ​​​​ല്‍ ക്യൂ​​​​വി​​​​ലൂ​​​​ടെ​​​​യെത്തു​​​​ന്ന എ​​​​ല്ലാ ഭ​​​​ക്ത​​​​ര്‍ക്കും സു​​​​ഗ​​​​മ​​​​മാ​​​​യ ദ​​​​ര്‍ശ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് എ​​​​ഡി​​​​ജി​​​​പി എ​​​​സ്. ശ്രീ​​​​ജി​​​​ത്ത് പ​​​​റ​​​​ഞ്ഞു. ബു​ക്ക് ചെ​യ്ത് എ​ത്തു​ന്ന​വ​ര്‍​ക്ക് ദ​ര്‍​ശ​നം ല​ഭി​ച്ചി​ല്ല​ങ്കി​ല്‍ പോ​ലീ​സി​നെ അ​റി​യി​ച്ചാ​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Kerala

ക​ന​ത്ത മ​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി

ഇ​ടു​ക്കി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഇ​ടു​ക്കി ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. മ​ല​യോ​ര മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള രാ​ത്രി യാ​ത്ര നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ് വ​രെ​യാ​ണ് നി​രോ​ധ​നം.

ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ണ്ണെ​ടു​പ്പും നി​രോ​ധി​ച്ചു. തൊ​ഴി​ലു​റ​പ്പ്, തോ​ട്ടം ജോ​ലി​ക​ൾ, റോ​ഡ് നി​ർ​മ്മാ​ണം എ​ന്നി​വ​യും നി​ർ​ത്തി​വ​ച്ചു. സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ​ക്കും ജ​ല വി​നോ​ദ​ങ്ങ​ൾ​ക്കും നി​രോ​ധ​ന​മു​ണ്ട്.

ഇ​ടു​ക്കി​യി​ൽ മി​ക്ക സ്ഥ​ല​ത്തും മ​ഴ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ശ​ക്തി കു​റ​ഞ്ഞ മ​ഴ​യാ​ണി​പ്പോ​ൾ പെ​യ്യു​ന്ന​ത്. ജി​ല്ല​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​യി പ്രൊ​ഫ​ഷ​ണ​ല്‍ കോ​ളേ​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ബു​ധ​നാ​ഴ്ച ജി​ല്ലാ ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

പ്രൊ​ഫ​ഷ​ണ​ല്‍ കോ​ളേ​ജു​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, ന​ഴ്‌​സ​റി​ക​ള്‍, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ള്‍, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്‌​കൂ​ളു​ക​ള്‍, മ​ദ്ര​സ​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ള്‍​ക്കും അ​ഭി​മു​ഖ​ങ്ങ​ൾ​ക്കും മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ല. മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന റ​സി​ഡ​ന്‍​ഷ്യ​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

Latest News

Corehub Up