x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ല്‍ ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം തു​ട​രും; രാ​ത്രി പ​തി​നൊ​ന്നി​ന് ശേ​ഷം പാ​ടി​ല്ല


Published: June 16, 2026 04:40 PM IST | Updated: June 16, 2026 04:40 PM IST

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ രാ​ത്രി 11ന് ​ശേ​ഷം ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍​ക്കു​ള്ള നി​യ​ന്ത്ര​ണം തു​ട​രും. കൊ​ച്ചി സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ല്‍ രാ​ത്രി 11ന് ​ശേ​ഷം ഡി​ജെ പാ​ര്‍​ട്ടി​ക​ളും ഉ​യ​ര്‍​ന്ന ഡെ​സി​ബെ​ലി​ല്‍ ഉ​ള്ള സം​ഗീ​ത പ​രി​പാ​ടി​ക​ളും ന​ട​ത്തു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി സി​റ്റി പോ​ലീ​സ് ക​മ്മി​ഷ്ണ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

ഈ ​ഉ​ത്ത​ര​വ് നി​ല​വി​ല്‍ 15 ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യി​രി​ക്കു​ക​യാ​ണ്. പു​ല​ര്‍​ച്ചെ വ​രു​ന്ന നീ​ളു​ന്ന ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ ല​ഹ​രി പാ​ര്‍​ട്ടി​ക​ളാ​യി മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ ഉ​ത്ത​ര​വ്. ഡി​ജെ പാ​ര്‍​ട്ടി​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് നേ​രെ അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​തും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ കാ​ര​ണ​മാ​യി​രു​ന്നു.

ക​ട​വ​ന്ത്ര ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ പു​ല​ര്‍​ച്ചെ ന​ട​ന്ന വൈ​റ്റ് കോ​ള​ര്‍ ഡ്ര​ഗ് പാ​ര്‍​ട്ടി​യെ തു​ട​ര്‍​ന്ന് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ല​ഹ​രി വി​ത​ര​ണം ചെ​യ്യു​ന്ന കെ​വി​ന്‍ എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കെ​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ളി​ല്‍ നി​ന്നും ല​ഹ​രി വാ​ങ്ങു​ന്ന​വ​രെ​യും വി​ല്‍​ക്കു​ന്ന​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

Tags : dj parties restrictions kochi police

Recent News

Corehub Up