Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JoseKMani

വോട്ടര്‍പട്ടിക ക്രമക്കേട് ആഗോള മനുഷ്യാവകാശ പ്രതിസന്ധി: ജോസ് കെ. മാണി

കോ​​​ട്ട​​​യം: എ​​​സ്‌​​​ഐ​​​ആ​​​റി​​​ന്‍റെ പേ​​​രി​​​ല്‍ രാ​​​ജ്യ​​​ത്ത് ന​​​ട​​​ന്ന വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക ക്ര​​​മ​​​ക്കേ​​​ട് ആ​​​ഗോ​​​ള മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് -എം ​​​ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​സ് കെ. ​​​മാ​​​ണി. കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-എം ​​​62-മത്‌ ജ​​​ന്മ​​​ദി​​​ന സ​​​മ്മേ​​​ള​​​നം കോ​​​ട്ട​​​യം മാ​​​മ്മ​​​ന്‍ മാ​​​പ്പി​​​ള ഹാ​​​ളി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​എ​​​സ്ഐ വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 23ന് ​​​എ​​​ല്ലാ ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും പാ​​​ര്‍ട്ടി ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് -എം ​​​സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചു.

കോ​​​ട്ട​​​യം ല​​​ക്ഷ്മി നി​​​വാ​​​സ് ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ന്ന കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് രൂ​​​പീ​​​ക​​​ര​​​ണ യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത അ​​​ഗ​​​സ്റ്റി​​​ന്‍ വ​​​ട്ട​​​ക്കു​​​ന്നേ​​​ല്‍, പി.​​​സി. ജേ​​​ക്ക​​​ബ്, വി.​​​വി. ജോ​​​ഷി എ​​​ന്നീ മു​​​തി​​​ര്‍ന്ന നേ​​​താ​​​ക്ക​​​ള്‍ക്ക് അം​​​ഗ​​​ത്വം പു​​​തു​​​ക്കി ന​​​ല്‍കി പാ​​​ര്‍ട്ടി​​​യു​​​ടെ പു​​​തി​​​യ മെം​​​ബ​​​ര്‍ഷി​​​പ്പ് പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക്ക് തു​​​ട​​​ക്കം​​​കു​​​റി​​​ച്ചു.

നേ​​​താ​​​ക്ക​​​ളാ​​​യ റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍, തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ന്‍, ഡോ.​​​എ​​​ന്‍. ജ​​​യ​​​രാ​​​ജ്, ഡോ. ​​​സ്റ്റീ​​​ഫ​​​ന്‍ ജോ​​​ര്‍ജ്, ജോ​​​ണി നെ​​​ല്ലൂ​​​ര്‍, ജോ​​​ബ് മൈ​​​ക്കി​​​ള്‍, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കു​​​ള​​​ത്തു​​​ങ്ക​​​ല്‍, പ്ര​​​മോ​​​ദ് നാ​​​രാ​​​യ​​​ണ്‍, പ്ര​​​ഫ. ലോ​​​പ്പ​​​സ് മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

ഇഎസ്എ വിജ്ഞാപനം: സർവകക്ഷി യോഗം വിളിക്കണമെന്ന് ജോസ് കെ. മാണി

കോ​ഴ​ഞ്ചേ​രി: കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഏ​ഴാ​മ​ത് പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​ക​ളു​ടെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ 131 വി​ല്ലേ​ജു​ക​ൾ ഉ​ൾ​പ്പെ​ട്ട ഗു​രു​ത​ര സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് സ​ർ​വ​ക​ക്ഷി​യോ​ഗ​വും അ​ടി​യ​ന്ത​ര നി​യ​മ​സ​ഭ സ​മ്മേ​ള​ന​വും വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

60 ദി​വ​സ​ങ്ങ​ൾ​ക്ക​കം വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യി​ട്ട് 35 ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​രി​ക്കു​ന്നു. ഇ​നി 25 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കേ​ര​ള​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്.

ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് പ​രി​സ്ഥി​തി ലോ​ല വി​ല്ലേ​ജു​ക​ളു​ടെ എ​ണ്ണം 92 ആ​യി കു​റ​യ്ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് കേ​ര​ളം കേ​ന്ദ്ര​സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച​ത്.

കേ​ര​ള​ത്തി​ലെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല സം​ബ​ന്ധി​ച്ച നി​ജ​സ്ഥി​തി ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​ൻ സ​ർ​ക്കാ​ർ ധ​വ​ള​പ​ത്രം ഇ​റ​ക്ക​ണം.​ എ​ൽ​ഡി​എ​ഫ് ഉ​പ​നേ​താ​വ് സം​ബ​ന്ധി​ച്ച വി​ഷ​യം സി​പി​എ​മ്മും സി​പി​ഐ​യും ഒ​ന്നി​ച്ചി​രു​ന്ന് ച​ര്‍ച്ച ന​ട​ത്തി​യാ​ല്‍ പ​രി​ഹ​രി​ക്കാ​നാ​കു​ന്ന​തേ​യു​ള്ളൂ​വെ​ന്ന് ജോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Kerala

എഫ്സിആർഎ ചട്ടങ്ങളിലെ കടുത്ത നിയന്ത്രണങ്ങൾ പിൻവലിക്കണം: ജോസ് കെ. മാണി

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ​മാ​യ എ​ഫ്സി​ആ​ർ​എ​യി​ലെ ഭേ​ദ​ഗ​തി​ക​ൾ രാ​ജ്യ​ത്ത് മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നു പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം അ​ധ്യ​ക്ഷ​ൻ ജോ​സ് കെ. ​മാ​ണി.

അ​ടു​ത്തി​ടെ എ​ഫ്സി​ആ​ർ​എ ച​ട്ട​ങ്ങ​ളി​ൽ വ​രു​ത്തി​യ വ​ലി​യ മാ​റ്റ​ങ്ങ​ൾ രാ​ജ്യ​ത്ത് സു​താ​ര്യ​മാ​യും ആ​ത്മാ​ർ​ഥ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ജോ​സ് കെ.​ മാ​ണി യോ​​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

സം​ഘ​ട​ന​ക​ളു​ടെ ആ​ത്മാ​ർ​ഥ​ത​യും വി​ശ്വാ​സ്യ​ത​യും മാ​ത്രം പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ച​ട്ട​ല​ഘൂ​ക​ര​ണം വ​രു​ത്ത​ണ​മെ​ന്നും അ​നാ​വ​ശ്യ​മാ​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

വ​ന്യ​ജീ​വി, തെ​രു​വു​നാ​യ ആ​ക്ര​മ​ണം; അ​ടി​യ​ന്ത​ര നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്ക​ണം;​ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി ജോ​സ് കെ.​ മാ​ണി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വ​ന്യ​ജീ​വി, തെ​രു​വു​നാ​യ ആ​ക്ര​മ​ണം ച​ർ​ച്ച ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ.​ മാ​ണി. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ജോ​സ് കെ.​ മാ​ണി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി.

മ​നു​ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ നി​യ​മ​ഭേ​ദ​ഗ​തി​യും നി​യ​മ​നി​ർ​മാ​ണ​വും ന​ട​ത്ത​ണം. പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ തെ​രു​വു​നാ​യ്ക്ക​ളെ​യും പി​ടി​കൂ​ടി കൊ​ല്ല​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ട​മ​സ്ഥ​രി​ല്ലാ​ത്ത മു​ഴു​വ​ന്‍ നാ​യ്ക്ക​ളെ​യും കൂ​ട്ടി​ലാ​ക്ക​ണം. പ​ക്ഷി​പ്പ​നി പോ​ലു​ള്ള രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ പ്ര​ദേ​ശ​ത്ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള ജീ​വി​ക​ളെ കൊ‌​ന്നൊ​ടു​ക്കു​ന്ന​തി​ന് സ​മാ​ന​മാ​യ രീ​തി തെ​രു​വു​നാ​യ്ക്ക​ളു​ടെ കാ​ര്യ​ത്തി​ലും വേ​ണം. അ​തി​ന് വേ​ണ്ട നി​യ​മ​നി​ര്‍​മാ​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up