x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​പ്പൂ​രി​ൽ വീ​ണ്ടും അ​ക്ര​മ​പ​ര​മ്പ​ര; നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു, മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധം

ഓൺലൈൻ ഡെസ്ക്
Published: October 19, 2026 06:37 PM IST | Updated: October 19, 2026 06:37 PM IST

മ​ണി​പ്പൂ​രി​ൽ വീ​ണ്ടും അ​ക്ര​മ​പ​ര​മ്പ​ര

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ പു​തി​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷാ സാ​ഹ​ച​ര്യം വീ​ണ്ടും വ​ഷ​ളാ​യി. ക​ഴി​ഞ്ഞ രാ​ത്രി​യും ഇ​ന്ന​ലെ​യു​മാ​യി ഉ​ണ്ടാ​യ ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി നാ​ല് പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഈ ​കൊ​ല​പാ​ത​ക​ങ്ങ​ൾ ഇം​ഫാ​ൽ ന​ഗ​ര​ത്തി​ൽ വ​ൻ പ്ര​ക്ഷോ​ഭ​ത്തി​ന് കാ​ര​ണ​മാ​യി. രോ​ഷം പൂ​ണ്ട നാ​ട്ടു​കാ​ർ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് മു​ന്നി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. 

ആ​ദ്യ സം​ഭ​വ​ത്തി​ൽ, മെ​യ്തേ​യ്, പം​ഗ​ൽ മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ന​ട​ന്ന ഒ​രു സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ​യു​ണ്ടാ​യ ക​ല്ലേ​റി​ലും വെ​ടി​വെ​യ്പ്പി​ലും നി​ര​വ​ധി പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 24 കാ​ര​നാ​യ യു​വാ​വ് പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് മ​ര​ണ​പ്പെ​ട്ടു.

ര​ണ്ടാ​മ​ത്തെ സം​ഭ​വ​ത്തി​ൽ, ഇം​ഫാ​ൽ ഈ​സ്റ്റ് ജി​ല്ല​യി​ലെ ഖ​മെ​ൻ​ലോ​ക് മേ​ഖ​ല​യി​ൽ സ​മീ​പ​ത്തെ കു​ന്നു​ക​ളി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ മൂ​ന്ന് ഗ്രാ​മീ​ണ​രെ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​വെ​ച്ചു​കൊ​ന്നു. കു​ക്കി തീ​വ്ര​വാ​ദി​ക​ളു​ടെ സ്വാ​ധീ​ന​മേ​ഖ​ല​യാ​ണി​ത്. ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റ് മൂ​ന്ന് പേ​ർ​ക്ക് കൂ​ടി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​രു​ബാം റോ​നി​ൽ (35), ലൈ​റെ​ൻ​ല​ക്പാം ഇ​നാ​ബി (44), ക്ഷേ​ത്രി​മ​യും സു​ശീ​ൽ (32) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗ്രാ​മീ​ണ​ർ മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി ഇം​ഫാ​ലി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ബം​ഗ്ലാ​വി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ വെ​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലി​സ് ക​ണ്ണീ​ർ​വാ​ത​ക​വും ലാ​ത്തി​ച്ചാ​ർ​ജും പ്ര​യോ​ഗി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ മു​ഖ്യ​മ​ന്ത്രി യു​മ്നം ഖേം​ച​ന്ദ് സിം​ഗ് രാ​ജ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു.

2023 മെ​യ് മാ​സ​ത്തി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വം​ശീ​യ ക​ലാ​പ​ത്തി​ന് ശേ​ഷം ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള അ​വി​ശ്വാ​സം വീ​ണ്ടും വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ് ഈ ​സം​ഭ​വ​ങ്ങ​ൾ. പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : Manipur ManipurViolence ImphalEast ChiefMinister Residence KukiMilitants MeiteiCommunity Protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up