x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല​ക്ക​യ​റ്റ​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും: കു​ത്ത​നെ ഇ​ടി​ഞ്ഞ് ട്രം​പി​ന്‍റെ ജ​ന​പ്രീ​തി റേ​റ്റിം​ഗ്

ഓൺലൈൻ ഡെസ്ക്
Published: October 19, 2026 04:33 PM IST | Updated: October 19, 2026 04:33 PM IST

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ജ​ന​പ്രീ​തി​യി​ൽ വ​ൻ ഇ​ടി​വ്. മൂ​ന്ന് പ്ര​മു​ഖ അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ലും ട്രം​പി​ന്‍റെ ജ​ന​പ്രീ​തി 33 ശ​ത​മാ​ന​ത്തി​നും 36 ശ​ത​മാ​ന​ത്തി​നും ഇ​ട​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി. ര​ണ്ടാം ടേ​മി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി, വി​ല​ക്ക​യ​റ്റം, ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​ക​ൾ എ​ന്നി​വ​യി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ക​ടു​ത്ത അ​മ​ർ​ഷ​മാ​ണ് ട്രം​പി​ന് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്. എ​ൻ​ബി​സി ന്യൂ​സ് ഡി​സി​ഷ​ൻ ഡെ​സ്ക് സ​ർ​വേ പ്ര​കാ​രം ട്രം​പി​ന്‍റെ ജ​ന​പ്രീ​തി 34 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞ​പ്പോ​ൾ, അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​യു​ള്ള അ​തൃ​പ്തി 66 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു.

സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ 51 ശ​ത​മാ​ന​വും ട്രം​പി​ന്‍റെ ഭ​ര​ണ​ത്തി​ൽ 'തീ​വ്ര​മാ​യ വി​യോ​ജി​പ്പ്'​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടാം ടേ​മി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​യോ​ജി​പ്പ് നി​ര​ക്കാ​ണ്. ന​വം​ബ​ർ മൂ​ന്നി​നാ​ണ് യു​എ​സി​ൽ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 

 

Tags : Donaldtrump Approval Rating USMidterm Elections Inflation Economy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up