x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​ദി​യെ ദേ​ഷാം​പ് പ​ടി​യി​റ​ങ്ങി

വെബ്ഡെസ്ക്
Published: July 20, 2026 01:54 AM IST | Updated: July 20, 2026 01:54 AM IST

ദി​ദി​യെ ദേ​ഷാം​പ്

മ​യാ​മി: ഫ്ര​ഞ്ച് പു​രു​ഷ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് ദി​ദി​യെ ദേ​ഷാം​പ് പ​ടി​യി​റ​ങ്ങി. ഫി​ഫ 2026 ലോ​ക​ക​പ്പ് ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ​താ​യി​രു​ന്നു ഫ്ര​ഞ്ച് മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ എ​ന്ന നി​ല​യി​ല്‍ ദേ​ഷാം​പി​ന്‍റെ അ​വ​സാ​ന മ​ത്സ​രം.

ഫി​ഫ ലോ​ക​ക​പ്പി​ല്‍ മാ​ത്രം ഫ്രാ​ന്‍​സി​നെ 27 മ​ത്സ​ര​ങ്ങ​ളി​ല്‍ പ​രി​ശീ​ലി​പ്പി​ച്ചു. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​നേ​ജ​ര്‍ ആ​യ​തി​ന്‍റെ റി​ക്കാ​ര്‍​ഡും ദേ​ഷാം​പി​നു സ്വ​ന്തം. ഇ​തി​ല്‍ 20 മ​ത്സ​ര​ത്തി​ല്‍ ജ​യം സ്വ​ന്ത​മാ​ക്കി. 2018 ലോ​ക​ക​പ്പ് നേ​ടി​യ​പ്പോ​ള്‍ 2022ല്‍ ​ര​ണ്ടാം സ്ഥാ​നം. ഇ​ത്ത​വ​ണ നാ​ലാം സ്ഥാ​ന​വും.

2012ല്‍ ​ഫ്ര​ഞ്ച് ടീ​മി​ന്‍റെ കോ​ച്ചാ​യി. ദേ​ഷാം​പി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ 185 മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി​യ ഫ്രാ​ന്‍​സ് 120 എ​ണ്ണം ജ​യി​ച്ചു. 35 സ​മ​നി​ല​യും 30 തോ​ല്‍​വി​യും. 64.9 ആ​ണ് വി​ജ​യ ശ​ത​മാ​നം.

നേ​ട്ട​ങ്ങ​ള്‍:

ഫി​ഫ ലോ​ക​ക​പ്പ്: 

2018 ചാ​മ്പ്യ​ന്‍, 2022 റ​ണ്ണേ​ഴ്‌​സ് അ​പ്പ്

യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ്: 

2020-21 ചാ​മ്പ്യ​ന്‍. 2024-25 മൂ​ന്നാം സ്ഥാ​നം

യൂ​റോ ക​പ്പ്: 2016 റ​ണ്ണേ​ഴ്‌​സ് അ​പ്പ്

Tags : DidierDeschamps coach French MensFootballTeam FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights

Recent News

Corehub Up