Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : French

ഫ്ര​​ഞ്ച് പ​​രി​​ശീ​​ല​​ക​​ൻ ഇ​​നി സി​​ദാ​​ൻ

പാ​​രി​​സ്: ഫ്ര​​ഞ്ച് ഇ​​തി​​ഹാ​​സ താ​​ര​​വും മു​​ൻ റ​​യ​​ൽ മ​​ഡ്രി​​ഡ് പ​​രി​​ശീ​​ല​​ക​​നു​​മാ​​യ സി​​ന​​ദി​​ൻ സി​​ദാ​​ൻ ഫ്ര​​ഞ്ച് ദേ​​ശീ​​യ ടീ​​മി​​ന്‍റെ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നാ​​യി ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി ക​​രാ​​ർ ഒ​​പ്പി​​ട്ടു. 2030 പ​​കു​​തി വ​​രെ​​യാ​​ണ് 54കാ​​ര​​നാ​​യ സി​​ദാ​​ൻ ഫ്രാ​​ൻ​​സു​​മാ​​യി ക​​രാ​​റി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

14 വ​​ർ​​ഷ​​ത്തെ നീ​​ണ്ട സേ​​വ​​ന​​ത്തി​​ന് ശേ​​ഷം ഫ്ര​​ഞ്ച് പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്തു​​നി​​ന്ന് പ​​ടി​​യി​​റ​​ങ്ങു​​ന്ന ദി​​ദി​​യ​​ർ ദെ​​ഷാം​​പി​​നു പ​​ക​​ര​​ക്കാ​​ര​​നാ​​യാ​​ണ് സി​​ദാ​​ൻ ചു​​മ​​ത​​ല​​യേ​​ൽ​​ക്കു​​ന്ന​​ത്. റ​​യ​​ലി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി തി​​ള​​ങ്ങി പ​​ടി​​യി​​റ​​ങ്ങി​​യ സി​​ദാ​​ൻ പി​​ന്നീ​​ട് മ​​റ്റൊ​​രു ടീ​​മി​​നെയും പ​​രി​​ശീ​​ലി​​പ്പി​​ച്ചി​​ട്ടി​​ല്ല.

റ​​യ​​ൽ മ​​ഡ്രി​​ഡി​​ന് തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്ന് യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ട​​ങ്ങ​​ളും ര​​ണ്ട് ലാ ​​ലി​​ഗ ട്രോ​​ഫി​​ക​​ളും സ​​മ്മാ​​നി​​ച്ച ശേ​​ഷം പ​​രി​​ശീ​​ല​​ക രം​​ഗ​​ത്തു​​നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു സി​​ദാ​​ൻ. അ​​ദേ​​ഹ​​ത്തി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വി​​നാ​​യി വ​​ർ​​ഷ​​ങ്ങ​​ളാ​​യി ആ​​രാ​​ധ​​ക​​ർ കാ​​ത്തി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

1998ൽ ​​ദെ​​ഷാം​​പ് നാ​​യ​​ക​​നാ​​യി ലോ​​ക​​ക​​പ്പ് ഉ​​യ​​ർ​​ത്തു​​ന്പോ​​ൾ ടീ​​മി​​ലെ നി​​ർ​​ണാ​​യ​​ക താ​​ര​​മാ​​യി​​രു​​ന്നു സി​​ദാ​​ൻ. 1998ലെ ​​ബാ​​ല്ല​​ണ്‍ ഡി ​​ഓ​​ർ ജേ​​താ​​വ് കൂ​​ടി​​യാ​​ണ് മു​​ൻ റ​​യ​​ൽ മാ​​ഡ്രി​​ഡ് ഇ​​തി​​ഹാ​​സ താ​​ര​​മാ​​യ സി​​ദാ​​ൻ.

Kerala

ഫ്ര​ഞ്ച് വി​ങ്ങ​ർ കെ​വി​ൻ യോ​ക്കി​നെ ടീ​മി​ലെ​ത്തി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്സി പു​തി​യ വി​ദേ​ശ താ​ര​ത്തെ സ്വ​ന്ത​മാ​ക്കി. ഫ്ര​ഞ്ച് വി​ങ്ങ​ർ കെ​വി​ൻ യോ​ക്കി​നെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ലെ​ത്തി​ച്ച​ത്.

29 കാ​ര​നാ​യ താ​ര​വു​മാ​യി ക​രാ​റി​ലെ​ത്തി​യ വി​വ​രം ക്ല​ബ്ബ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​രു വി​ങ്ങു​ക​ളി​ലും ക​ളി​ക്കാ​ൻ ക​ഴി​വു​ള്ള യോ​ക്ക്, വേ​ഗ​ത​യി​ലും പ​ന്തു​മാ​യു​ള്ള മു​ന്നേ​റ്റ​ങ്ങ​ളി​ലും മി​ക​വ് പു​ല​ർ​ത്തു​ന്ന താ​ര​മാ​ണ്.

1.82 മീ​റ്റ​ർ ഉ​യ​ര​മു​ള്ള താ​രം ഇ​രു പാ​ദ​ങ്ങ​ൾ കൊ​ണ്ടും പ​ന്ത് നി​യ​ന്ത്രി​ക്കാ​ൻ മി​ടു​ക്ക​നാ​ണ്. ഇ​ത് ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വൈ​വി​ധ്യം ന​ൽ​കും. ഗ്രീ​സി​ലെ പ്രൊ​ഫ​ഷ​ണ​ൽ ഫു​ട്ബോ​ൾ ലീ​ഗു​ക​ളി​ൽ നി​ന്നു​ള്ള അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യാ​ണ് കെ​വി​ൻ യോ​ക്ക് ബ്ലാ​സ്റ്റേ​ഴ്‌​സി​ലെ​ത്തു​ന്ന​ത്.

2024-25 സീ​സ​ണി​ൽ ഗ്രീ​ക്ക് സൂ​പ്പ​ർ ലീ​ഗി​ൽ ലെ​വാ​ഡി​യാ​ക്കോ​സ് എ​ഫ്സി​ക്കാ​യി ക​ളി​ച്ച അ​ദ്ദേ​ഹം പി​ന്നീ​ട് പി​എ​ഇ ചാ​നി​യ​യെ​യും പ്ര​തി​നി​ധീ​ക​രി​ച്ചു. പി​എ​സ്ജി യൂ​ത്ത് സി​സ്റ്റ​ത്തി​ലൂ​ടെ വ​ള​ർ​ന്നു​വ​ന്ന യോ​ക്ക്, ക​രി​യ​റി​ൽ ഇ​തു​വ​രെ 84 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ഴ് ഗോ​ളു​ക​ളും 13 അ​സി​സ്റ്റു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.

Latest News

Corehub Up