സിനദിൻ സിദാൻ
പാരിസ്: ഫ്രഞ്ച് ഇതിഹാസ താരവും മുൻ റയൽ മഡ്രിഡ് പരിശീലകനുമായ സിനദിൻ സിദാൻ ഫ്രഞ്ച് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ഒൗദ്യോഗികമായി കരാർ ഒപ്പിട്ടു. 2030 പകുതി വരെയാണ് 54കാരനായ സിദാൻ ഫ്രാൻസുമായി കരാറിലെത്തിയിരിക്കുന്നത്.
14 വർഷത്തെ നീണ്ട സേവനത്തിന് ശേഷം ഫ്രഞ്ച് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ദിദിയർ ദെഷാംപിനു പകരക്കാരനായാണ് സിദാൻ ചുമതലയേൽക്കുന്നത്. റയലിന്റെ പരിശീലകനായി തിളങ്ങി പടിയിറങ്ങിയ സിദാൻ പിന്നീട് മറ്റൊരു ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല.
റയൽ മഡ്രിഡിന് തുടർച്ചയായി മൂന്ന് യുവേഫ ചാന്പ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് ലാ ലിഗ ട്രോഫികളും സമ്മാനിച്ച ശേഷം പരിശീലക രംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു സിദാൻ. അദേഹത്തിന്റെ തിരിച്ചുവരവിനായി വർഷങ്ങളായി ആരാധകർ കാത്തിരിക്കുകയായിരുന്നു.
1998ൽ ദെഷാംപ് നായകനായി ലോകകപ്പ് ഉയർത്തുന്പോൾ ടീമിലെ നിർണായക താരമായിരുന്നു സിദാൻ. 1998ലെ ബാല്ലണ്‍ ഡി ഓർ ജേതാവ് കൂടിയാണ് മുൻ റയൽ മാഡ്രിഡ് ഇതിഹാസ താരമായ സിദാൻ.
Tags : French Coach Foodball Sports ZinedineZidane