അശോക് സെൻ
ബംഗളൂരു: ഭൗതികശാസ്ത്ര പ്രതിഭയ്ക്കുള്ള ഈ വർഷത്തെ ഓസ്കാർ ക്ലൈൻ മെഡൽ ബംഗളൂരു ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടിഐഎഫ്ആർ) പ്രഫസർ അശോക് സെന്നിന്.
ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് അശോക് സെൻ. പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവം, ബ്ലാക്ക് ഹോള്‍ എന്‍ട്രോപ്പി തുടങ്ങിയ വിശദീകരിക്കുന്ന സ്ട്രിംഗ് സിദ്ധാന്തത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്താണു പുരസ്കാരം. നേരത്തെ പദ്മശ്രീ, പദ്മഭൂഷൺ പുരസ്കാരം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
സ്റ്റോക്ക്ഹോം സര്‍വകലാശാലയും സ്വീഡനിലെ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസിന്റെ ഭൗതികശാസ്ത്ര നൊബേൽ കമ്മിറ്റിയുമാണ് ഓസ്കാര്‍ ക്ലൈൻ മെഡല്‍ നല്‍കുന്നത്.
Tags : OscarKleinMedal AshokeSen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash