വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
ന്യൂഡൽഹി: ജോർദാനിലെ കറാക്ക് പ്രവിശ്യയിൽ പള്ളിക്കു നേരേയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ.
ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ഈ ദുഷ്കരഘട്ടത്തിൽ ജോർദാൻ സർക്കാരിനൊപ്പം ഇന്ത്യ ഉറച്ചുനിൽക്കും. എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും തുടച്ചുനീക്കാൻ രാജ്യാന്തര സമൂഹത്തിന് ഒപ്പമുണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു.
വെള്ളിയാഴ്ച കറാക്കിലെ ഹമൂദ് പ്രദേശത്തെ ഒരുപള്ളിയിൽ സംസ്കാരചടങ്ങിനിടെ നടന്ന ഭീകരാക്രമണത്തിൽ ഏഴുപേരാണ് മരിച്ചത്. 34പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Tags : India Condemns Jordan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash