അനന്ത് സിംഗ്, നീലം ദേവി
പാറ്റ്ന: ബിഹാറിൽ ജെഡി-യു എംഎൽഎയെ പാർട്ടിയിൽനിന്നു പുറത്താക്കി. പാർട്ടിയുടെ നിർദേശങ്ങൾ ധിക്കരിച്ചതിനും നേതൃത്വത്തിനെതിരേ അപകീർത്തി പരാമർശങ്ങൾ നടത്തിയതിനും മോക്കാമ എംഎൽഎ അനന്ത് കുമാർ സിംഗിനെയും ഭാര്യയും മുൻ എംഎൽഎയുമായ നീലം ദേവിയെയുമാണ് ആറു വർഷത്തേക്ക് പാർട്ടിയിൽനിന്നു പുറത്താക്കിയത്. ഇവരുടെ പ്രാഥമിക അംഗത്വവും റദ്ദാക്കിയിട്ടുണ്ട്.
സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായ നീരജ് കുമാറിനെതിരേ പ്രചാരണം നടത്തുകയും പാറ്റ്ന ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ ജൻ സുരാജ് പാർട്ടി സ്ഥാനാർഥിയെ അനന്ത് സിംഗ് പിന്തുണയ്ക്കുകയും ചെയ്തതാണ് നടപടിക്കു കാരണം.
അനന്ത് സിംഗിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യമാക്കാൻ സ്പീക്കറോട് അഭ്യർഥിക്കാനും പാർട്ടി തീരുമാനിച്ചു.
Tags : BiharMLA AnantSingh JDU NationalPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash