പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ കൃഷിനാശനഷ്ടപരിഹാരത്തിനൊപ്പം തേങ്ങയും കൊക്കോയും അടക്കമുള്ള വിളകൾക്കും പുതുതായി നഷ്ടപരിഹാരം അനുവദിച്ചു. ഒരു തേങ്ങയ്ക്ക് 15 രൂപയും ഒരു കിലോ കൊക്കോയ്ക്ക് 30 രൂപയും ലഭിക്കും. തെങ്ങു നശിച്ചാൽ തേങ്ങയുടെ എണ്ണം കൂടി നഷ്ടപരിഹാരത്തിനു പരിഗണിക്കും.
(വിളകൾ, വർധിപ്പിച്ച നഷ്ടപരിഹാരത്തുക ക്രമത്തിൽ)
നെല്ല് (ഹെക്ടറിന്): 22,000 രൂപ, തെങ്ങ് (കായ്ഫലമുള്ളത്- ഒന്നിന്): 1540, തെങ്ങ് (കായ്ഫലമില്ലാത്തത്): 770, തെങ്ങ് (ഒരു വർഷം വരെയുള്ളത്): 220, വാഴ (കുലച്ചത്): 220, വാഴ (കുലയ്ക്കാത്തത്):166, റബർ (ടാപ്പിങ് നടക്കുന്നത്): 660, റബർ (ടാപ്പിങ് ഇല്ലാത്തത്):440, കശുമാവ് (കായ്ഫലമുള്ളത്): 330, കശുമാവ് (കായ്ഫലമില്ലാത്തത്): 220, കവുങ്ങ് (കായ്ഫലമുള്ളത്- ഒന്നിന്): 330, കവുങ്ങ്: 220, കൊക്കോ: 220, കാപ്പി: 220, കുരുമുളക്: 166,
കപ്പ: 165 (330), നിലക്കടല (ഹെക്ടറിന്): 4400, എള്ള് (50 സെന്റിന്): 2840, പച്ചക്കറി (10 സെന്റിന്): 440, ജാതിക്ക (കായ്ഫലമുള്ളത്): 880, ജാതിക്ക (കായ്ഫലമില്ലാത്തത്): 330, ഗ്രാന്പൂ (കായ്ഫലമുള്ളത്): 440, ഗ്രാന്പൂ (കാ യ്ഫലമില്ലാത്തത്): 220, ഏലം (ഹെക്ടറിന്): 5500, വെറ്റിലക്കൊടി (1 സെന്റിന്): 660, പയർവർഗങ്ങൾ (ഒരു ഹെക്ടറിന്): 2200, കിഴങ്ങ് വർഗങ്ങൾ (ചേന, ചേന്പ് തുടങ്ങിയവ- 10 സെന്റിന്): 330, കരിന്പ് (ഒരു ഹെക്ടറിന്): 5500, കൈതച്ചക്ക (10 സെന്റിന്): 1650, തീറ്റ പുല്ല് (10 സെന്റിന്): 330, മൾബറി (50 സെന്റിന്): 1650, പരുത്തി (10 സെന്റിന്): 660.
Tags : Compensation Destroyed wildlife Attacks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash