ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ
ആ ഗോള്‍ കൂട്ടില്ല സര്...
റിയാദ്: സൗദി പ്രൊ ലീഗ് ഫുട്ബോളില്‍ അല്‍ നസര്‍ എഫ്സിക്കുവേണ്ടി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ സ്വന്തമാക്കിയ ഗോള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ടില്ല.
അല്‍ ഫൈസലിക്ക് എതിരായ മത്സരത്തിന്റെ 49-ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഗോള്‍. ഗോളാഘോഷം നടത്തിയ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.
എന്നാല്‍, ആന്ദ്രേ ജിറോറ്റോയുടെ സെല്‍ഫ് ഗോളായാണ് പിന്നീട് അതു ചേര്‍ക്കപ്പെട്ടത്. ആയിരം പ്രഫഷണല്‍ കരിയര്‍ ഗോള്‍ എന്ന ചരിത്രനേട്ടത്തിലേക്ക് അടുക്കുകയാണ് സിആര്‍7. 1342 മത്സരങ്ങളില്‍നിന്ന് 981 ഗോള്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അക്കൗണ്ടിലുണ്ട്.
മത്സരത്തില്‍ അല്‍ നസര്‍ എഫ്സി 3-1ന്റെ ജയം സ്വന്തമാക്കി. ജയത്തോടെ അല്‍ നസര്‍ 10 മത്സരങ്ങളില്‍നിന്ന് 25 ഗോളുമായി ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി.
Tags : Goal Notadded Tally AlNassrFC Football Sports SaudiProLeague