പ്രതീകാത്മക ചിത്രം
കോഴിക്കോട്: ചാലിയാറിൽ മീൻ പിടിക്കാനിറങ്ങിയ സൈനികനെ കാണാതായി. പെരുവയൽ സ്വദേശി സുധീഷിനെയാണ് ഇന്ന് വൈകുന്നേരത്തോടെ കാണാതായത്.
മൂന്ന് ദിവസം മുൻപ് അവധിക്കായി സുധീഷ് നാട്ടിലെത്തിയത്. മീൻപിടിക്കാനായി വല വീശുന്നതിനിടയിൽ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. ഊർക്കടവ് പാലത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
മാവൂരിൽ നിന്ന് ഫയർഫോഴ്സും സ്കൂബ സംഘവും തെരച്ചിൽ നടത്തിയെങ്കിലും സുധീഷിനെ കണ്ടെത്താനായില്ല. ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ഞായറാഴ്ച വീണ്ടും തെരച്ചിൽ തുടരും.
Tags : Fishing Soldier River Missing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash