Kerala
മാനന്തവാടി: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസമാണ്. വ്യാഴാഴ്ച നടത്തിയ തെരച്ചിലിൽ മൂന്ന് മൃതദേഹം ലഭിച്ചിരുന്നു.
കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം നടത്തുന്ന കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോണിന്റെ തൊഴിലാളികളാണ് ദുരന്തത്തിൽപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
മന്ത്രിമാരായ എ.പി അനിൽകുമാർ, അഡ്വ. ടി. സിദ്ദിഖ് എന്നിവർ പ്രദേശത്ത് ക്യാമ്പ് ചെയ്ത് തെരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്. പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള കൊങ്കൺ റെയിൽ കോർപറേഷൻ ഉദ്യോഗസ്ഥർ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കും.
National
ന്യൂഡൽഹി: ഡൽഹിയിൽനിന്നും കാണാതായ മലയാളി വിദ്യാർഥിനിയെ സുരക്ഷിതമായി കണ്ടെത്തി. ഓഖ്ലയിൽ നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സമീപത്തുള്ള പള്ളിയിലായിരുന്നു ഉണ്ടായിരുന്നത്.
മലയാളി കുടുംബമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ജാമിയ നഗർ പോലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. രക്ഷിതാക്കൾ തിരുവനന്തപുരത്ത് നിന്നും ഇന്ന് രാത്രി ഡൽഹിയിലെത്തും. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് കാണാതായത്.
എംഎ ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച രാത്രി 11:30ഓടെ ഓഖ്ലയിൽ നിന്നാണ് കാണാതായതെന്നും ഫോൺ മുറിയിൽവച്ചാണ് പോയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. സിസിടിവി കാമറകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സൂചന.
തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപത്താണ് മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി.
എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്. അപകടത്തില്‍ തൊഴിലാളികള്‍ താമസിച്ച ലേബര്‍ ക്യാമ്പിലെ ഷെഡ്ഡുകൾ തകർന്നിട്ടുണ്ട്.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായത് പതിനെട്ട് പേരെയാണെന്ന് പുതിയ വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി.
എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്. അപകടത്തില്‍ തൊഴിലാളികള്‍ താമസിച്ച ലേബര്‍ ക്യാമ്പിലെ ഷെഡ്ഡുകൾ തകർന്നിട്ടുണ്ട്.
Kerala
കോഴിക്കോട്: പൂനൂര് പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കോഴിക്കോട് എകരൂല്‍ സ്വദേശി ഷിജുവിനെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.
കാവുള്ളപറമ്പ് കടവിലാണ് കോണ്‍ക്രീറ്റ് ജോലിക്കാരനായ ഷിജു മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. യുവാവ് ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്.
തുടർന്ന് നാട്ടുകാര്‍ നരിക്കുനി അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർ ആന്റ് റെസ്ക്യു അംഗങ്ങളോടൊപ്പം നാട്ടുകാരും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും തെരച്ചില്‍ തുടരുകയാണ്.
Kerala
തൃശൂർ: തൃശൂരിൽ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. നെടുപുഴയിൽ കോൾപ്പാടത്ത് വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് മിനിബോട്ട് മുങ്ങിയത്. അഗ്നിരക്ഷാസേന തെരച്ചിൽ തുടരുകയാണ്. നെടുപുഴ മല്ലിത്തറ കടവിൽ പാടത്ത് വളർത്തിയിരുന്ന മീനിനു തീറ്റ കൊടുക്കാൻ ബോട്ടിൽ കോൾപ്പാടത്തേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്.
അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. പാടത്തിന് നടുവിൽവച്ച് ബോട്ട് മുങ്ങുകയായിരുന്നു. മൂന്നുപേർ നീന്തിക്കയറി. രണ്ടുപേരെ കാണാതായി. സ്ഥലത്ത് ശക്തമായ മഴയുണ്ട്. വെളിച്ചക്കുറവും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിനെ ബാധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സുനി എന്ന വ്യക്തിയാണ് മീൻ വളർത്തലിനായി ഈ കോൾപാടം ലീസിനെടുത്തിരിക്കുന്നതാണ് പ്രാഥമിക വിവരം.
Kerala
കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐയെ കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി പൂനത്ത് സ്വദേശി അബ്ദുല്‍ റഷീദിനെയാണ് കാണാതായത്.
ബുധനാഴ്ച രാവിലെ ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നിറങ്ങിയിരുന്നെങ്കിലും ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല. രാവിലെ താമരശേരി പോലീസ് സ്റ്റേഷനില്‍ ഇദ്ദേഹത്തിന്റെ ഇരുചക്രവാഹനം നിര്‍ത്തിയിട്ടിരുന്നു. ഇതിനുശേഷം ബസില്‍ കയറിപ്പോയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
National
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പരിഹാസത്തോടെ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ഫ്ളക്സ് ബോർഡുകൾ.
വിദേശ യാത്രയുടെ പേരിൽ ബിജെപി രാഹുലിനെ നിരന്തരം വിമർശിക്കുന്നതിനിടയിലാണ് ഡൽഹിയിലെ പ്രധാന ഇടങ്ങളിൽ ഇന്നലെ രാവിലെ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. എപ്പോഴും വിദേശത്ത് കാണപ്പെടുന്നു, ഏതെങ്കിലും പബ്ബിൽ ഉണ്ടായിരിക്കാം, ബീച്ചിൽ കാണാൻ സാധ്യതയുണ്ട് എന്നിങ്ങനെയുള്ള അടയാളങ്ങൾ വിവരിച്ചുകൊണ്ട് രാഹുലിന്റെ ഫോട്ടോ ഉൾപ്പെടെയാണ് ബോർഡിലുള്ളത്. ആരാണ് ബോർഡ് വച്ചതെന്ന് വ്യക്തമല്ല.
ബോർഡുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രാഹുലിനെ ലീഡർ ഓഫ് ഒപ്പോസിഷൻ (പ്രതിപക്ഷ നേതാവ്) എന്നതിന് പകരം ലീഡർ ഓഫ് പര്യടൻ (വിനോദസഞ്ചാര നേതാവ്) എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ച ദിവസങ്ങളിൽ ഒരു ദിവസം പോലും അവധിയെടുക്കാതെ രാജ്യം ഒന്നാമത് എന്ന രീതിയിൽ ജോലി ചെയ്യുമ്പോൾ രാഹുൽ ഗാന്ധി എല്ലാ വർഷവും കോടികൾ ചെലവഴിച്ച് വിനോദയാത്രകൾ നടത്തുകയാണെന്ന് പൂനാവാല ആരോപിച്ചു.
പാർലമെന്റും പാർട്ടിയും ജനങ്ങളും അദ്ദേഹത്തെ ആവശ്യപ്പെടുന്ന നിർണായക ഘട്ടങ്ങളിലെല്ലാം രാഹുൽ വിദേശത്തേക്ക് പോവുകയാണെന്നും പൂനാവാല കുറ്റപ്പെടുത്തി. അതേസമയം സംഭവത്തിൽ കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.
Kerala
പിറവം: മുവാറ്റുപുഴയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ത്രീയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. മുവാറ്റുപുഴ പായിപ്ര പാലക്കാപ്പറമ്പില്‍ വിജിമോള്‍ (43), ഇവരുടെ രണ്ടു വയസുള്ള മകനുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് നെന്മാറ സ്വദേശി നാരായണനെയും (60) എട്ടു വയസുള്ള മകളെയും കണ്ടെത്തിയിട്ടില്ല.
അന്ധയായ വിജിമോളും കുട്ടികളും ദേവാലയങ്ങളില്‍ ഭിക്ഷാടനം നടത്തുന്നവരാണ്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് മുളക്കുളം പാലത്തിന് സമീപം വിജിമോളുടെയും കുറച്ചു താഴെ മുളക്കുളം ആറാട്ട് കടവിനടുത്ത് ആണ്‍കുഞ്ഞിന്റെയും മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇവര്‍ നാലു പേരെയും പിറവത്തെ പാര്‍ക്കിലും സമീപത്തെ ഹോട്ടലിലും കണ്ടവരുണ്ട്. ഇവരില്‍ രണ്ടു പേര് മാത്രം പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട്. ചെറുവട്ടൂരില്‍ വീട് വാടകയ്ക്ക് എടുത്താണ് ഇവര്‍ താമസിക്കുന്നത്.
പെണ്‍കുട്ടി ഇവിടെ അടുത്തുള്ള സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയാണ്. നാരായണന് നേരത്തെ പായിപ്രയില്‍ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. ഇവിടെ നിന്നും ഇറക്കി വിട്ട ശേഷമാണ് വിജിമോളും കുട്ടികളുമായി ഭിക്ഷാടനത്തിന് നടന്നിരുന്നത്. നാരായണനേയും പെണ്‍കുട്ടിയേയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ലോവർ സുബാൻസിരി ജില്ലയിൽ ശക്തമായ പെയ്ത മഴയിൽ വൻ നാശനഷ്ടം. കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മൂന്നുപേരെ കാണാതായി.
കനത്ത മഴയിൽ നദികളിലെ ജലപ്രവാഹം അപകടകരമാംവിധം ഉയർന്നതിനെത്തുടർന്ന് പന്യാർ ലോവർ ഹൈഡ്രോഇലക്ട്രിക് പ്രോജക്ടിലെ സ്പിൽവേ ഗേറ്റ് അധികൃതർ തുറന്നുവിട്ടു. ഇതോടെ, യാസാലി സർക്കിളിന് കീഴിലുള്ള പൂസക്ക് സമീപമുള്ള നീപ്കോ പ്രോജക്ട് കോളനിയിൽ നിർമാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നത് പ്രളയത്തിന് കാരണമായി. വെള്ളം കുത്തിയൊലിച്ച് കോളനിയിലും പരിസരത്തെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. 18 വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. ധേമാജി, ലഖിംപുർ, ബിശ്വനാഥ്, സോനിത്പുർ ജില്ലകളിൽ ജലപ്രവാഹം നാശം വിതക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. അയൽസംസ്ഥാനമായ ആസാമിലെ വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം വില്ലിംഗ്ടൺ ഐലന്‍ഡിലെ വാര്‍ഫിലേക്കുള്ള റെയില്‍ പാതയില്‍ അര കിലോമീറ്ററോളം ട്രാക്ക് കാണാതായ സംഭവത്തില്‍ ദുരൂഹത. ഐലന്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയിലെ ഒരു ഭാഗമാണ് അപ്രത്യക്ഷമായതായി കണ്ടെത്തിയത്.
ട്രാക്കുകള്‍ മോഷ്ടിച്ചു കൊണ്ടുപോയതാകാമെന്ന സംശയത്തിലാണ് അധികൃതര്‍. സിഐഎസ്എഫും ആര്‍പിഎഫും ഉള്‍പ്പെടെയുള്ള സുരക്ഷാസേനകളുടെ കര്‍ശന നിരീക്ഷണത്തിലുള്ള കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയിലാണ് സംഭവം നടന്നിരിക്കുന്നത്.
നിലവില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഇല്ലാത്ത പാതയായതിനാല്‍ ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. മുമ്പ് ഈ മേഖലയിലെ റെയില്‍വേ ഗര്‍ഡറുകള്‍ അഴിച്ചുമാറ്റി അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.
അതിന്റെ മറവില്‍ ട്രാക്കുകള്‍ നീക്കം ചെയ്തതാണോ എന്നും റെയില്‍വേ അധികൃതര്‍ പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.
Kerala
വര്‍ക്കല: മൂന്ന് ദിവസമായി കാണാതായിരുന്ന യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശി വിജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ വീട്ടുപരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
വിജിന്റെ അമ്മയാണ് കിണറ്റില്‍ എന്തോ കിടക്കുന്നതായി ആദ്യം കണ്ടത്. തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് ഇത് മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞത്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ അയിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
വിഴിഞ്ഞം: സുഹൃത്തുക്കളോടൊപ്പം പുലർച്ചെ വിഴിഞ്ഞത്ത് കടൽ കാണാനെത്തിയ എട്ടംഗം സംഘത്തിലെ രണ്ടു പേർ തിരയിൽപ്പെട്ടു. ഒരാൾ പരിക്കു കളോടെ രക്ഷപ്പെട്ടു, ഹോമിയോ ഡോക്ടറെ കാണാതായി.
വയനാട് പയ്യംപള്ളി വള്ളിയൂർക്കാവ് നന്ദനത്തിൽ കെഎസ് ഇബി റിട്ട. ഉദ്യോഗസ്ഥനായ സെൽവരാജിന്റെയും അജിതയുടെയും മകൻ എ.എസ്. ശ്രീജിത്തി(29)നെയാണ് കാണാതായത്. ഇന്നലെ പുലർച്ചെ അഞ്ചോടെ വിഴിഞ്ഞം മതിപ്പുറം ബൊള്ളാർഡ് പുൾ ടെസ്റ്റിംഗ് കേന്ദ്രത്തിനു സമീപമാണ് അപകടമുണ്ടായത്.
ഹോമിയോ ഡോക്ടറായി പഠനം പകർത്തിയാക്കിയശേഷം എംഡിക്ക് തയ്യാറെടുക്കുകയായിരുന്ന ശ്രീജിത്ത് തിരുവനന്തപുരം മൊട്ടമൂടിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഞായറാഴ്ചയാണ് എത്തിയത്. അവിടെ നിന്നു സുഹൃത്തുക്കളായ നേമം വിദ്യാദിരാജ ഹോമിയോ കോളജിലെ വിദ്യാർഥികളുമൊപ്പം ഇന്നലെ പുലർച്ചെ കാറിലാണ് സംഘം വിഴിഞ്ഞത്തുവന്നത്.
ലൈറ്റിന്റെ പ്രകാശമുള്ള തീരത്തുനിന്ന് കടലിന്റെ സൗന്ദര്യമാസ്വാദിക്കുന്നതിനിടയിൽ ശ്രീജിത്തും സുഹൃത്ത് ആലപ്പുഴ സ്വദേശി വിജയിയും മറ്റു മൂന്നു പേരും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ച് സ്ഥാപിച്ചിരുന്ന വേലിക്കെട്ടുകൾ താണ്ടി പാറക്കൂട്ടങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. പാറക്കൂട്ടത്തിൽനിന്നു ഫോട്ടോ എടുക്കുകയായിരുന്ന സംഘം ശക്തമായ തിരയടിയിൽപ്പെട്ട് കടലിൽ വീഴുകയായിരുന്നു.
പാറയിടുക്കിൽ വീണ വിജയ് നേരിയ പരിക്കോടെ രക്ഷപ്പെട്ടെങ്കിലും ശ്രീജിത്തിനെ കാണാതായി. മറ്റു മൂന്നു പേരും കരയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു . ഇവരുടെ നിലവിളികേട്ട് തെട്ടടുത്ത ബാരിക്കേഡിൽ ഉണ്ടായിരുന്ന തീരദേശ പോലീസെത്തിയെങ്കിലും രക്ഷാപ്രവർത്തനത്തിനിറങ്ങാനായില്ല. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ഫയർഫോഴ്സിന്റെ സഹായം തേടി.
വിഴിഞ്ഞത്തുനിന്നു ഫയർ ഫോഴ്സ് സംഘമെത്തിയെങ്കിലും രക്ഷാപ്രവർത്തനം നടത്താൻ അവർക്കുമായില്ല. രാവിലെ ആറ് മണി മുതൽ തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റും തീരസംരക്ഷണ സേനയും ബോട്ടുകൾ ഇറക്കി ചെരച്ചിൽ ആരംഭിച്ചെങ്കിലും വിഫലമായി. ഉച്ചയോടെ വീശിയടിച്ച ശക്തമായ കാറ്റും കടൽത്തിരകളും തെരച്ചിലിന് തടസമായി.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഉച്ചക്ക് ശേഷം സേനാവിഭാഗങ്ങൾ തിരച്ചിൽ നിർത്തി. തുടർന്ന് പ്രദേശത്തെ ചിപ്പി ത്തൊഴിലാളികളായ 25 ഓളം പേർ അടങ്ങുന്ന സംഘം തെരച്ചിലിനിറങ്ങിയെങ്കിലും അവരും പിൻവാങ്ങി.
ഇന്നു വീണ്ടും തെരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അഭിജിത്താണ് കാണാതായ ശ്രീജിത്തിന്റെ സഹോദരൻ. വിഴിഞ്ഞം തീരദേശ പോലീസ് കേസെടുത്തു.
Kerala
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ ശനിയാഴ്ച അപകടത്തിൽപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ മറൈൻ എൻഫോഴ്സ്മെന്റ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ബംഗളൂരു നിലമംഗല ബൈദരഹള്ളി സ്വദേശി സന്തോഷ് കുമാർ(20) ആണ് അപകടത്തിൽപെട്ട് മരിച്ചത്. മൃതദേഹം കർണാടകയിലേക്ക് കൊണ്ട് പോയി.
ശനിയാഴ്ച വൈകുന്നേരം കൊച്ചിയിൽനിന്ന് എത്തിച്ച കോസ്റ്റ് ഗാർഡിന്റെ ചെറുവിമാനം ഉപയോഗിച്ചും രാത്രിവരെ തെരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ മുതൽ അഴീക്കൽ കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഡിടിപിസി ലൈഫ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവർ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
ശനിയാഴ്ച സന്തോഷ് കുമാറിന്റെ കൂടെ തിരയിൽപ്പെട്ട മനോജിനെ ലൈഫ്ഗാർഡും തീരദേശ പോലീസും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. വേലിയേറ്റ സമയത്താണ് പയ്യാമ്പലത്ത് നാലംഗസംഘം കടലിലേക്കിറങ്ങിയത്. കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ച ശേഷം പയ്യാമ്പലം ബീച്ച് സന്ദർശിക്കാനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.
Kerala
കാസര്‍ഗോഡ്: കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളെ കാണാതായി. കോട്ടയം ചങ്ങനാശേരി സ്വദേശികളായ അങ്കിത് ആന്റണി (20), അപ്പു ടി. ഏബ്രഹാം (20) എന്നിവരെയാണു കാണാതായത്.
ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് ബേക്കല്‍ കോട്ടയ്ക്കു സമീപമുള്ള പള്ളിക്കര കല്ലിങ്കാല്‍ ബീച്ചില്‍ ഇവരെ കാണാതായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു.
നാലുപേരും വൈകുന്നേരം 5.30 ഓടെയാണു ബീച്ചിലെത്തിയത്. അങ്കിതും അപ്പുവും കടലില്‍ ഇറങ്ങിയ സമയത്ത് ശക്തമായ തിരയില്പ്പെടുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞു.
ബേക്കല്‍ പോലീസും കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നു തെരച്ചില്‍ ആരംഭിച്ചു. കാഞ്ഞങ്ങാട്, നീലേശ്വരം, തൈക്കടപ്പുറം ഭാഗങ്ങളിലെ തീരദേശവാസികളോട് ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.
Kerala
മലപ്പുറം: മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി. കുഞ്ചത്തൂർ സ്വദേശി ഇബ്രാഹിം അഷ്റഫിന്റെ മകൻ യാസിൻ ഹുസൈൻ(14), അമീറിന്റെ മകൻ സുൽത്താൻ(13) എന്നിവരെയാണ് കാണാതായത്.
ശനിയാഴ്ച വൈകിട്ട് അഞ്ചിന് ശേഷമാണ് കുട്ടികളെ കാണാതായത്. അയൽവാസികളാണ് ഇവർ. മംഗലാപുരത്ത് വ്യത്യസ്ത സ്ഥാപനങ്ങളിൽ ഇസ്ലാമിക മതപഠനം നടത്തുന്നവരാണ് ഇവർ.
കുട്ടികളെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടികളിലൊരാൾ സൈക്കിൾ 500 രൂപയ്ക്ക് വിറ്റതായി കണ്ടെത്തിയിട്ടുണ്ട്.
Kerala
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്ന രോഗിയെ കാണാതായി. ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന സ്ത്രീയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.
മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മലപ്പുറം കുറ്റിപ്പുറം പോലീസിന്റെ അപേക്ഷപ്രകാരം തിരൂർ മജിസ്ട്രേറ്റാണ് ഇവരെ കോടതി ഉത്തരവിലൂടെ ഇവിടെ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം 19 മുതൽ ഇവർ ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു.
രോഗിയെ കാണാതായ വിവരം അധികൃതർ ഉടൻ തന്നെ മെഡിക്കൽ കോളജ് പോലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
മസ്കറ്റ്: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം. കപ്പലിൽ നിന്ന് 21 ഇന്ത്യക്കാരെ രക്ഷിച്ചു. മൂന്ന് ഇന്ത്യക്കാരെ കാണാനില്ല. കപ്പലുകൾ ആക്രമിക്കപ്പെടുന്നത് ആശങ്കയെന്ന് ഇന്ത്യ അറിയിച്ചു.
ബുധനാഴ്ച കപ്പൽ ആക്രമിക്കപ്പെട്ടതിലും ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഹോർമുസ് കടലിടുക്കിനടുത്തുള്ള എണ്ണ ടാങ്കർ സെറ്റെബെല്ലോയുടെ എഞ്ചിൻ മുറിയിൽ മിസൈൽ പതിച്ചാണ് കപ്പലിൽ തീപിടിത്തമുണ്ടായത്.
പലാവു പതാക വഹിച്ച കപ്പലിൽ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരിൽ 24 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒമാനി തുറമുഖമായ സോഹാറിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോഴാണ് അപകടത്തെക്കുറിച്ച് സന്ദേശം അയച്ചത്.
24 ഇന്ത്യൻ നാവികരിൽ 21 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും മൂന്ന് പേരെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മസ്കറ്റിലെ തങ്ങളുടെ എംബസി ഒമാനി അധികൃതരുമായി ചേർന്ന് തെരച്ചിൽ, രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്നും അവർ അറിയിച്ചു.
Kerala
പാലക്കാട്: മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. പാലക്കാട് ഇരട്ടയാറിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഡാമില്‍ അകപ്പെട്ടത്.
തിങ്കളാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം. ഡാമിലെത്തിയ വിദ്യാർഥികളുടെ സംഘം കുളിക്കാനിറങ്ങുകയായിരുന്നു. ഫയർഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും വിദ്യാർഥിയെ കണ്ടെത്താനായില്ല.
വെളിച്ചക്കുറവ് കാരണം രാത്രിയോടെ തെരച്ചിൽ നിർത്തിവെച്ചു. ബുധനാഴ്ച രാവിലെ സ്കൂബാ ഡൈവിംഗ് സംഘം അടക്കം എത്തി പരിശോധന തുടരും.
Kerala
കോട്ടയം: മുൻ കെഎസ്ഇബി ഉദ്യോഗസ്ഥൻ മൂലവട്ടം മാടമ്പുകാട്ട് വീട്ടിൽ എം.കെ. മണിയെ കാണാതായെന്നു പരാതി. ബുധനാഴ്ച രാവിലെ ആറു മുതൽ കാണാനില്ലെന്നാണ് പറയുന്നത്.
KL-O5-AM2309 എന്ന നമ്പരിലുള്ള ഹീറോ ഹോണ്ട ബൈക്കിലാണ് വീട്ടിൽനിന്നു പോയത്. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
National
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള ദയാര ബുഗ്യാൽ മലനിരകളിൽ ട്രെക്കിംഗിന് പോയ വിദ്യാർഥിനിയെ കാണാതായി. എംബിഎ വിദ്യാർഥിനി ബബിത പാണ്ഡെ (24) യെ കാണാതായിട്ട് ആറ് ദിവസമായി. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ഹർമൻപാൽ സിംഗ്, ഹർമൻപ്രീത് സിംഗ് എന്നിവരെ ചോദ്യം ചെയ്യുന്നതിന് പോലീസ് കസ്റ്റഡിയിലെടുത്തു.
നൈനിറ്റാൾ സ്വദേശിനിയായ ബബിത മേയ് 25-നായിരുന്നു ഹർമൻപാലിനും ഹർമൻപ്രീതിനുമൊപ്പം ഡെറാഡൂണിലെത്തിയത്. പിന്നീട് ഹർസിൽ, ഗംഗോത്രി തുടങ്ങിയ സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചതായി പോലീസ് പറഞ്ഞു.
മെയ് 28-ന് റൈത്തൽ ഗ്രാമത്തിലെത്തിയ മൂവർ സംഘം അവിടെയാണ് താമസിച്ചത്. റൈത്തലിലെ സിസിടിവി കാമറകളിലാണ് ഇവരെ അവസാനമായി ഒന്നിച്ച് കണ്ടത്. തൊട്ടടുത്ത ദിവസം ഇവർ റൈത്തലിൽ നിന്ന് ഉത്തരാഖണ്ഡിലെ പ്രശസ്തമായ ട്രെക്കിംഗ് കേന്ദ്രങ്ങളിലൊന്നായ ദയാര ബുഗ്യാൽ ലക്ഷ്യമാക്കി യാത്ര തിരിക്കുകയും രാത്രി ഗോയി ബേസ് ക്യാമ്പിൽ തങ്ങുകയും ചെയ്തു. അർദ്ധരാത്രിയോടെ ബബിതയെ ക്യാമ്പിൽ നിന്ന് കാണാതാവുകയായിരുന്നു.
ബബിതയെ കണ്ടെത്തുന്നതിനായി കരസേന, ഇൻഡോ-തിബറ്റൻ ബോർഡർ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, പോലീസ്, വനം വകുപ്പ്, ദുരന്ത നിവാരണ വിഭാഗം എന്നിവയിയിൽ നിന്നുള്ള 150 അംഗ സംഘമാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്.
ബബിതയെയും സുഹൃത്തുക്കളെയും വ്യാജ പെർമിറ്റ് ഉപയോഗിച്ചാണ് ട്രെക്കിംഗിന് അയച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രോ മൗണ്ടൻ എന്ന ട്രെക്കിംഗ് ഏജൻസിയുടെ രജിസ്ട്രേഷൻ അധികൃതർ സസ്പെൻഡ് ചെയ്തു. ട്രെക്കിംഗ് ഗൈഡുകളെ പോലീസ് ചോദ്യം ചെയ്തു. ടൂറിസം പോർട്ടലായ എക്സ്പ്ലോർ ഉത്തരകാശി വഴി ബബിതയുടെയോ സുഹൃത്തുക്കളുടെയോ പേരിൽ സാധുവായ ഡിജിറ്റൽ പെർമിറ്റുകൾ ഒന്നും തന്നെ അനുവദിച്ചിട്ടില്ലെന്ന് ഉത്തരകാശി ജില്ലാ ടൂറിസം ഓഫീസർ കെ. കെ. ജോഷി സ്ഥിരീകരിച്ചു.
പ്രതിദിനം 150 ട്രെക്കർമാർ എന്ന പരിധി ലംഘിച്ച്, കാലാവധി കഴിഞ്ഞ ഒരു ഫിസിക്കൽ പെർമിറ്റിൽ ബബിതയുടെയും സുഹൃത്തുക്കളുടെയും പേരുകൾ ചേർത്താണ് ഏജൻസി തട്ടിപ്പ് നടത്തിയത്. ചെക്ക്പോസ്റ്റിൽ ഈ പെർമിറ്റിലെ ക്യൂആർ കോഡ് സ്കാൻ ചെയ്തപ്പോൾ മുൻപ് യാത്ര ചെയ്തവരുടെ വിവരങ്ങളാണ് ലഭിച്ചത്. ഈ വ്യാജരേഖ ചമയ്ക്കൽ കാരണം അവരെ കൊണ്ടുപോയ ഏജൻസിയെ തിരിച്ചറിയാൻ ഏറെ സമയം വേണ്ടി വന്നു. വ്യക്തിപരമായ തർക്കങ്ങളോ മറ്റ് സംശയാസ്പദമായ സാഹചര്യങ്ങളോ ബബിതയെ കാണാതായതിന് പിന്നിലുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
Kerala
കൊച്ചി: മൂവാറ്റുപുഴയാറ്റില്‍ ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലും കണ്ടെത്താനായില്ല. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി വത്സലയെ (68) ആണ് ചൊവ്വാഴ്ച കാണാതായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ലതാക്കടവില്‍ വച്ച് വയോധിക ഒഴുക്കില്‍പ്പെട്ടത്.
മൂവാറ്റുപുഴ ഫയര്‍ഫോഴ്സും സ്കൂബ ടീമും ചൊവ്വാഴ്ച മുതല്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും വത്സലയെ കണ്ടെത്താനായില്ല. മോശം കാലാവസ്ഥ ആയതിനാല്‍ വൈകുന്നേരം തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു.
ഒഴുക്ക് കൂടുതലായതിനാല്‍ ഇന്ന് സ്കൂബ ടീമിന് തിരച്ചിലിന് ഇറങ്ങാനും സാധിച്ചിട്ടില്ല. ചൊവ്വാഴ്ച അമ്പലത്തില്‍ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ വത്സലയെ കാണാതാവുകയായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് കാണാതായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഏപ്രിൽ മുതൽ കാണാതായ അനുഷ്ക എന്ന യുവതിയുടെ മൃതദേഹം ഓടയിൽ നിന്നാണ് കണ്ടെടുത്തത്. സംഭവത്തിൽ ഡെറാഡൂൺ സ്വദേശി ശ്യാം ധനകിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഇയാൾ ചണ്ഡീഗഡിലാണ് താമസിക്കുന്നത്.
ഏപ്രിൽ 28 നാണ് അനുഷ്കയെ കാണാനില്ലെന്ന വിവരം പോലീസിന് ലഭിച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ് ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്യാം പിടിയിലാക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
കൊല്ലപ്പെട്ട അനുഷ്ക തന്റെ കടയിൽ സ്ഥിരമായി സന്ദർശിക്കുമായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഏപ്രിൽ 15- ന് രാത്രി അനുഷ്ക കടയിൽ എത്തിയപ്പോൾ ഇരുവരും തമ്മിൽ ചില കാര്യങ്ങളെച്ചൊല്ലി തർക്കമുണ്ടാവുകയും ഇതിന് പിന്നാലെ യുവതിയെ കൊലപ്പെടുത്തി ഓടയിൽ ഉപേക്ഷിക്കുകയുമായിരുന്നു.
ഓടയിൽ നിന്ന് കണ്ടെടുത്ത മൃതദേഹം പോലീസ് പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
പേരൂര്‍ക്കട: ആറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് സ്വദേശി സുജിത്ത് (35) ആണ് മരിച്ചത്. ഇദ്ദേഹം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനികനാണ്.
വ്യാഴാഴ്ച ഉച്ചയോടുകൂടിയാണ് സഹപ്രവര്‍ത്തകരായ മൂന്നുപേര്‍ക്കൊപ്പം വട്ടിയൂര്‍ക്കാവ് കുലശേഖരത്ത് കരമനയാറിലെ കാവടിക്കടവില്‍ സുജിത്ത് കുളിക്കാനെത്തിയത്. നീന്താന്‍ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവര്‍ അറിയിച്ച് തിരുവനന്തപുരത്തുനിന്ന് ഫയര്‍ഫോഴ്സിന്റെ സ്കൂബ ടീം എത്തുകയും ഒരുമണിമുതല്‍ ഏഴുമണിവരെ തിരച്ചില്‍ നടത്തുകയും ചെയ്തുവെങ്കിലും സുജിത്തിനെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ ഒരുമണിക്കൂര്‍ നടത്തിയ തിരച്ചിലിലാണ് കുളിക്കാനിറങ്ങിയ ഭാഗത്തുനിന്ന് 100 മീറ്റര്‍ മാറി പാറക്കെട്ടുകള്‍ക്കിടയില്‍ സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
അതിശക്തമായ ഒഴുക്കും മഴമൂലമുള്ള കാഴ്ചക്കുറവുമാണ് ഫയര്‍ഫോഴ്സിന്റെ ഉദ്യമം വൈകിപ്പിച്ചത്. ചെളിനിറഞ്ഞ ആറ്റില്‍ സ്കൂബ ടീമിന്റെ തിരച്ചിലും വെല്ലുവിളി നിറഞ്ഞതായിരുന്നു. സുജിത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
National
ചണ്ഡീഗഡ്: ഹരിയാനയിലെ മനേസറിലുള്ള സ്വകാര്യ കെട്ടിടത്തിന്റെ പൂട്ടിക്കിടന്ന ശുചിമുറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. മേയ് 21 മുതൽ കാണാതായ രേവാഡി സ്വദേശിനി മധു (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് അങ്കിത് വെടിവച്ചുകൊന്നതാണെന്ന് മധുന്റെ കുടുംബം ആരോപിച്ചു.
ആദ്യവിവാഹവും കുട്ടികളുള്ള വിവരവും അങ്കിത് മറച്ചുവച്ചിരുന്നതായും മധുന്റെ കുടുംബം പോലീസിനോട് പറഞ്ഞു. ദിവസങ്ങൾക്ക് മുന്‍പ് മരണം സംഭവിച്ചതായിരുന്നുവെന്ന് ശരീരത്തിന്റെ അവസ്ഥ സൂചിപ്പിക്കുന്നത്.
യുവതിയുടെ തലയുടെ ഇരുവശങ്ങളിലേക്കും വെടിയുണ്ടകൾ തുളച്ചുകയറിയതായി പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. മധുനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അങ്കിത് മൃതദേഹം ശുചിമുറിയിൽ ഒളിപ്പിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് അധികൃരെ വിവരമറിയിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു ഇരുവരുടെയും വിവാഹം. അങ്കിത് മൂന്ന് വർഷം മുൻപ് രാജ്നി എന്ന സ്ത്രീയുമായി വിവാഹം കഴിഞ്ഞതായിരുന്നുവെന്നും ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ടെന്നും കുടുംബം ആരോപിക്കുന്നു. അങ്കിതിന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് രാജ്നി അറിഞ്ഞതാവാം കൊലപാതകത്തിന് കാരണമെന്നാണ് കുടുംബം സംശയിക്കുന്നത്.
സംഭവത്തിൽ കേസെടുത്ത പോലീസ് അങ്കിതിന്റെ കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: ഉത്തര കന്നഡയിലെ ഭട്കലില്‍ എട്ട് പേര് മുങ്ങിമരിച്ചു. രണ്ട് പേരെ കാണാതായി. ഭട്കലിലെ ബെങ്കിട്ടുപുര പുഴയിലാണ് ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര് മുങ്ങിമരിച്ചത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ പുഴയില്‍നിന്നും കക്ക വാരാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണോ എന്ന് സംശയുമുണ്ട്.
ഇവര്‍ കക്ക വാരുന്നതിനിടെ വേലിയേറ്റം ഉണ്ടാകുകയും പുഴയിലെ ജലനിരപ്പ് വേഗം ഉയര്‍ന്നതുമാണ് അപകടത്തിനു കാരണമായത്. വേലിയേറ്റം ഉണ്ടായപ്പോള്‍ ഇവര്‍ പുഴയുടെ ആഴം കൂടിയ ഭാഗത്തായിരുന്നു.
കാണാതായവര്‍ക്കായി അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയാണ്.
Kerala
ചെങ്ങന്നൂർ: കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചെങ്ങന്നൂർ മംഗലം പാറക്കടവിൽ കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.
ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയും മണിമല വയലിൽ കരിക്കാട്ടിൽ പ്രകാശിന്റെ മകനുമായ ജോയേൽ ആന്റണി (21) യെയാണ് കാണാതായത്.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. മൂന്ന് സഹപാഠികൾക്കൊപ്പം പാറക്കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ജോയേൽ. കുളിക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.
കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് എത്തി ഉടൻ തന്നെ തെരച്ചിൽ ആരംഭിച്ചു. രാത്രി വൈകും വരെ പ്രദേശത്ത് ഊർജിതമായ തെരച്ചിൽ നടത്തിയെങ്കിലും ജോയേലിനെ കണ്ടെത്താനായില്ല.
അപകടവിവരമറിഞ്ഞ് ജോയേലിന്റെ ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. കാണാതായ വിദ്യാർഥിക്കായുള്ള തെരച്ചിൽ തുടരുന്നു.
Kerala
കൊച്ചി: തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസിലെ നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല കോടതിയില്‍നിന്നു കാണാതായി. എറണാകുളം സിബിഐ പ്രത്യേക കോടതിയില്‍ നടന്ന വിസ്താരത്തിനിടയിലാണ് ഇക്കാര്യം വ്യക്തമായത്.
തൊണ്ടിമുതല്‍ ഹാജരാക്കാന്‍ സിബിഐ അഭിഭാഷകന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എറണാകുളം സിജെഎം കോടതിയില്‍ സൂക്ഷിച്ചിരുന്ന തൂവാല ഹാജരാക്കിയത്. സീല്‍ ചെയ്തുവച്ചിരുന്ന കവര്‍ തുറന്നുനോക്കിയപ്പോഴാണ് തൂവാല അതിലില്ലെന്നു മനസിലായത്.
തൂവാല സൂക്ഷിച്ച കടലാസ് കവറിനുമുകളില്‍ എലി കരണ്ടു കൊണ്ടുപോയി എന്ന് എഴുതിവച്ചിരുന്നു. തൂവാല ആദ്യം സൂക്ഷിച്ചിരുന്ന ബ്രൗണ്‍ പേപ്പര്‍ കവര്‍ മധ്യത്തില്‍ കീറിയിട്ടുണ്ട്. മറ്റൊരു ബ്രൗണ്‍ കവറിനുള്ളില്‍ കീറിയ കവര്‍ നിക്ഷേപിച്ച് സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചതായും കാണപ്പെട്ടു.
ഫസൽ വധത്തിനുശേഷം റോഡില്‍ കിടന്നാണ് രക്തം പുരണ്ട നിലയില്‍ തൂവാല കിട്ടിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആര്‍എസ്എസ് പ്രവര്ത്തകർക്കാണെന്നു വരുത്തിത്തീർക്കാൻ ഗൂഢാലോചന നടത്തി പ്രതികള്‍ തൂവാല ഫസലിന്റെ രക്തം മുക്കി ഇവിടെ കൊണ്ടുവന്നിട്ടതാണെന്നാണു സിബിഐയുടെ വാദം.
Kerala
കോഴിക്കോട്: റിസോർട്ട് ജീവനക്കാരനെ വനത്തിൽ കാണാതായി പരാതി. ഊട്ടി കോത്തേരി സ്വദേശി സതീഷിനെ(33) ആണഅ കാണാതായത്.
കോഴിക്കോട് പൂവാറൻതോട് റിസോർട്ടിലെ ജോലിക്കാരനാണ് ഇയാൾ. കഴിഞ്ഞ ഞായറാഴ്ച രാവിലെ തമ്പുരാൻ കൊല്ലിയിൽ നിന്ന് വനത്തിലേക്ക് കയറിപ്പോയതായാണ് വിവരം. പിന്നീട് ഇയാൾ തിരിച്ചെത്തിയില്ല.
പരാതി ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ മുതൽ പോലീസും വനപാലകരും വനത്തിൽ പരിശോധന ആരംഭിച്ചു. നാട്ടുകാരും തിരച്ചിൽ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പൂവച്ചലിൽ കാണാതായ വയോധികയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ വലിയവിള സ്വദേശി ദേവകി അമ്മയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം മുതൽ ദേവകി അമ്മയെ കാണാനില്ലായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് വ്യാപകമായി നടത്തിയ തിരച്ചിലിനൊടുവിലാണ് വീടിനടുത്തുള്ള കുഴിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
Kerala
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ വയോധികനെ കാണാതായെന്ന് പരാതി. വടകര സ്വദേശി ആർ. നാരായണക്കുറുപ്പ്(81)നെയാണ് ഈറോഡ് സ്റ്റേഷനിൽ വച്ച് കാണാതായത്.
ബംഗളൂരുവിൽ നിന്ന് വടകരയിലേക്ക് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഓർമക്കുറവ് കാരണമുള്ള പ്രശ്നങ്ങൾ അലട്ടുന്നയാളാണ്.
ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ 9840245106 /7010724772 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: പെരുവണ്ണാമുഴിയിൽ വഴിതെറ്റി വനത്തിൽ കാണാതായ ഡിജിറ്റൽ സർവേ ഉദ്യോഗസ്ഥരേയും വനംവകുപ്പ് വാച്ചർമാരെയും കണ്ടെത്തി.
കരിങ്കണ്ണി ഭാഗത്ത് നിന്നാണ് ഏഴംഗ സംഘത്തെ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് നാല് സർവേ ഉദ്യോഗസ്ഥരും മൂന്ന് വാച്ചർമാരും വനഭൂമി സർവേയ്ക്ക് പൂഴിത്തോട് നിന്ന് പുറപ്പെട്ടത്.
വൈകിട്ട് മൂന്നരയോടെ വാക്കി ടോക്കിയിലൂടെയുള്ള ആശയ വിനിമയം കിട്ടാതായി. വഴി തെറ്റിപ്പോയ സംഘം രാത്രി തങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലത്ത് എത്തിയതുമില്ല.
വഴിതെറ്റി കാട്ടിൽ കുടുങ്ങിയ സംഘത്തെ വനംവകുപ്പ് സ്ക്വാഡ് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. എല്ലാവരേയും വയനാട് പടിഞ്ഞാറേത്തറയിൽ എത്തിച്ചു.
National
പാറ്റ്ന: കേദാർനാഥ് തീർഥയാത്ര കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെ കാണാതായ യുവതിയെ കണ്ടെത്തി. ആറു ദിവസങ്ങൾക്ക് ശേഷം ബിഹാറിലെ ബെഗുസാരായി ജില്ലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.
പ്രഗ്യാ സിംഗ്(29)നെ ആണ് കാണാതായത്. ഉത്തരാഖണ്ഡ് പോലീസും റെയിൽവേ പോലീസും മറ്റ് അന്വേഷണ ഏജൻസികളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.
മേയ് അഞ്ചിന് രാത്രി കേദാർനാഥ് തീർഥാടനം പൂർത്തിയാക്കിയ ശേഷം പ്രജ്ഞ, ഭർത്താവ് മനീഷിനൊപ്പം ഡെറാഡൂണിൽ നിന്ന് ഗാസിയാബാദിലേക്ക് നന്ദാദേവി എക്സ്പ്രസിലാണ് യാത്ര ചെയ്തത്.
ട്രെയിൻ ഹരിദ്വാർ കടക്കുന്നതുവരെ തങ്ങൾ സംസാരിച്ചിരുന്നുവെന്നും അതിനുശേഷം താൻ ഉറങ്ങിപ്പോയെന്നും ഭർത്താവ് പോലീസിനോട് പറഞ്ഞു. മുസാഫർനഗർ സ്റ്റേഷന് സമീപത്ത് വച്ച് ഉണർന്നപ്പോൾ പ്രഗ്യയെ സീറ്റിൽ നിന്ന് കാണാനില്ലായിരുന്നു. വാഷ്റൂമിൽ പോയിരിക്കുമെന്ന് കരുതി കാത്തിരുന്നു. എന്നാൽ അവൾ തിരിച്ച് വന്നില്ല. കാണാതായപ്പോൾ മുഴുവൻ കോച്ചിലും അന്വേഷിച്ചു പക്ഷേ, കണ്ടെത്താനായില്ലെന്നും മോബൈലിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നെന്നും മനീഷ് പറയുന്നു.
തുടർന്ന് വിഷയം റെയിൽവേ പോലീസ് ഏറ്റെടുത്തു. അന്വേഷണം റൂർക്കി പോലീസിന് കൈമാറി. റൂർക്കി, മുസാഫർനഗർ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം സങ്കീർണ്ണമായി. രണ്ട് സ്റ്റേഷനുകളിലെയും സിസിടിവി കാമറകൾ പ്രവർത്തന രഹിതമായിരുന്നു.
പോലീസ് റെയിൽവേ ട്രാക്കുകളിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തി. പിന്നാലെ പ്രഗ്യയുടെ ഫോണ്‍ കോളുകൾ, വാട്സാപ്പ് സന്ദേശങ്ങൾ എന്നിവ പോലീസ് പരിശോധിച്ചു. എന്നാൽ, സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ആറ് ദിവസത്തെ അന്വേഷണത്തിന് ശേഷം, പ്രഗ്യയെ, ബിഹാറിലെ ബെഗുസാരായിൽ കണ്ടെത്തിയെന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് പോലീസ് സംഘം ബിഹാറിലെത്തി പ്രഗ്യയെ തിരിച്ച് കൊണ്ട് വരികയായിരുന്നു.
തിരോധാനത്തെ കുറിച്ച് ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തിരോധാനത്തിന് പിന്നിലെ കാരണവും ബിഹാറിലേക്ക് പോകാനുണ്ടായ സാഹചര്യവും കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം.
District News
നെടുങ്കണ്ടം: പോലീസ് ഡ്രൈവറെ കാണാതായി. ഉടുമ്പന്‍ചോല പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ എഎസ്ഐ (ഗ്രേഡ്) കെ.ടി. സന്തോഷിനെയാണ് (47) വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ കൊച്ചറ-ചാലക്കുടിമേട്ടിലെ വീട്ടില്‍നിന്നു കാണാതായത്.
സംഭവത്തില്‍ സന്തോഷിന്റെ സഹോദരന് നല്കിയ പരാതിയില്‍ കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
വയനാട്: കാണാതായ യുവാവിനെ പൊതുകിണറില് മരിച്ച നിലയില്‍ കണ്ടെത്തി. ചീരാല്‍ വരിക്കേരി പണിയ ഉന്നതിയിലെ ഹരീഷ് (19) നെയാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ വീടിന് സമീപത്തെ പൊതുകിണറ്റില് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹരീഷിനെ കഴിഞ്ഞ ഞായറാഴ്ച രാത്രി മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് പോലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നാട്ടുകാരുടെയും പോലീസിന്റെയും അന്വേഷണം പുരോഗമിക്കവെയാണ് വെള്ളിയാഴ്ച്ച രാവിലെ കിണറില്‍ മൃതദേഹം കണ്ടെത്തിയത്. സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നൂല്‍പ്പുഴ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ബാർഗി ഡാമിന് സമീപം നർമ്മദാ നദിയിൽ ക്രൂയിസ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മയും നാല് വയസുകാരനായ മകനും മരിച്ചു.
വെള്ളിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച നിലയിലായിരുന്നു അമ്മയുടെ മൃതദേഹം രക്ഷപ്രവർത്തകർ കണ്ടെത്തിയത്.
ഡൽഹിയിൽ നിന്നുള്ള നാലംഗ വിനോദസഞ്ചാര സംഘത്തിലെ അംഗങ്ങളാണ് ഇവർ. അപകടത്തിൽപ്പെട്ട പിതാവും മകളും രക്ഷപ്പെട്ടു. ഇതുവരെ ആറ് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിത്.
പെട്ടന്നുണ്ടായ കാലാവസ്ഥാ വ്യതിയാനവും കാറ്റുമാണ് ബോട്ട് നിയന്ത്രണം വിട്ട് മറിയാൻ കാരണമായത്. നിമിഷങ്ങൾക്കുള്ളിൽ ബോട്ട് വെള്ളത്തിനടിയിലായി.
നിലവിൽ 24 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതിൽ 17 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരച്ചിൽ തുടരുകയാണ്.
Kerala
വയനാട്: കാൽ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ കാൻസർ രോഗിയെ കാണാനില്ലെന്ന് പരാതി. കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയിൽ കെ.ടി. സുലൈമാന്റെ മകൻ നിഷാൽ സൽമാൻ (22) നെയാണ് ഇന്നു രാവിലെ 10.30 മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
കാൻസർ രോഗബാധ കാരണം കാല് മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിൽ നാടുവിട്ടതാണെന്നാണ് ബന്ധുക്കളുടെയും പോലീസിന്റെയും സംശയം. കാൻസർ സ്ഥിരീകരിച്ച് ആറ് മാസമായി ചികിത്സയിലായിരുന്നു.
കാലിനായിരുന്നു കാൻസർ സ്ഥിരീകരിച്ചിരുന്നത്. ഇത് ലംഗ്സിലേക്ക് ബാധിക്കുന്ന നിലയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇടത് കാല് മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഈ വിവരം അറിഞ്ഞ ശേഷം നിഷാൽ കടുത്ത മനോവിഷമത്തിലായിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ മുതൽ വിട്ടിൽ നിന്ന് കാണാതായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ താമരശേരി പോലീസിൽ പരാതി നൽകി. ഫോൺ കൈവശമില്ലാത്തതിനാൽ ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളുമടക്കം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം കരിമുകളില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താനാകാതെ പോലീസ്. ചൊവ്വാഴ്ച അര്‍ധരാത്രി 12 ഓടെയാണ് നിഹാല ഫാത്തിമ (14) എന്ന ഒമ്പതാം ക്ലാസുകാരിയെ വീട്ടില്‍ നിന്നും കാണാതായത്. കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിച്ചതിനെ ചൊല്ലി തര്‍ക്കം നടന്നിരുന്നു.
ഇതിന് പിന്നാലെയാണ് കുട്ടി ബാഗുമായി വീട്ടില്‍ നിന്നും ഇറങ്ങി പോയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അമ്പലമേട് പോലീസ് അന്വേഷണം നടത്തി വരികയാണ്. വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം റോഡിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങളും മറൈന്‍ഡ്രൈവ് ഭാഗത്തേക്ക് എത്തുന്ന ദൃശ്യങ്ങളുമാണ് പോലീസിന് ലഭിച്ചത്.
എന്നാല്‍ ഇവിടെ നിന്നും കുട്ടി എങ്ങോട്ട് പോയി, എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കുട്ടിക്കൊപ്പം പഠിക്കുന്ന കുട്ടികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി. കരിമുകള്‍ സ്വദേശി അഫ്സലിന്റെ മകള്‍ നിഹാല ഫാത്തിമ (14) കാണാതായത്. മാതാവുമായി വഴക്കിട്ട ശേഷം കുട്ടി ബാഗും എടുത്ത് വീട്ടില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കുട്ടിയെ കാണാതായത്. സിസിടി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കുട്ടി പോകാനിടയുള്ള സ്ഥലത്തും അന്വേഷണം നടക്കുന്നുണ്ട്. കുട്ടി ഒരു വാഹനത്തില്‍ കയറിപ്പോയതായും സംശയമുണ്ട്. ഇത് കേന്ദ്രീകരിച്ചു അന്വേഷണം നടക്കുന്നുണ്ട്.
Kerala
കൊച്ചി: ആലുവ നഗരമധ്യത്തില്‍ ഷോപ്പിംഗ് സെന്ററിനകത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ത്തത് ഉടമ തന്നെയെന്ന് സൂചന. ഇന്ന് രാവിലെയാണ് ആലുവയില്‍ ഉപേക്ഷിച്ച നിലയില്‍ താറാവും മുയലും ആയുധങ്ങളുമുള്ള കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ചില്ല് തകര്‍ത്ത നിലയില്‍ കിടന്നിരുന്ന കാര്‍ നാട്ടുകാരുടെയും സെക്യൂരിറ്റി ജീവനക്കാരന്റെയും ശ്രദ്ധയില്‍പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു.
കാര്‍ പാര്‍ക്ക് ചെയ്ത ശേഷം മദ്യപിക്കാന്‍ പോയ ഉടമ തിരിച്ചെത്തിയപ്പോള്‍ ചാവി നഷ്ടപ്പെട്ടതോടെയാണ് ചില്ല് തകര്‍ത്തത് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കാര്‍ ഉടമയെ ചോദ്യം ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
വളര്‍ത്തുമൃഗങ്ങളോട് ഭ്രമമുള്ള ഇയാള്‍ കഴിഞ്ഞ ദിവസം തോട്ടുമുഖത്തെ നഴ്സറിയില്‍ നിന്നാണ് മുയലിനെയും താറാവിനെയും വാങ്ങിയത്. ഇതുമായി നഗരത്തിലെത്തിയ ഇയാളുടെ വാഹനത്തിന്റെ താക്കോല്‍ നഷ്ടപ്പെട്ടതോടെ ചില്ല് തകര്‍ക്കുകയായിരുന്നു. കാറിനകത്തെ ബാഗും രേഖകളും നഷ്ടപ്പെട്ടിട്ടില്ല. ഒട്ടോമേഷന്‍ സ്ഥാപനം നടത്തുന്ന ഇയാളുടെ പണി ആയുധങ്ങളാണ് കാറിലുണ്ടായിരുന്നത്.
Kerala
കൊച്ചി: എറണാകുളത്ത് യുവാവിനെ രണ്ടു മാസമായി കാണാനില്ലെന്ന് പരാതി. എളങ്കുന്നപ്പുഴ പഞ്ചായത്തീൽ ചാത്താനശേരി വീട്ടിൽ ക്രിസ്റ്റഫർ സിക്കേരയെ (26) ആണ് കാണാതായത്.
ഫെബ്രുവരി ഏഴിന് കാണാതായ യുവാവിനെ കുറിച്ച് ഇതുവരെ പോലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കാണാതാകുന്ന സമയം മൊബൈൽ ഫോണോ പണമോ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല.
എളങ്കുന്നപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിൽ നിന്നും ആരോടും പറയാതെ ഇറങ്ങി പോവുകയായിരുന്നു. കാണാതായതിന് പിന്നാലെ ഞാറക്കൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മുമ്പും യുവാവിനെ കാണാതായിട്ടുണ്ടെങ്കിലും ഫോൺ ലൊക്കേഷൻ വച്ച് കണ്ടെത്തിയിരുന്നു.
Kerala
കോഴിക്കോട്: കൊടശേരിയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. അഴയിൽ ചെക്കോട്ടിയുടെ(76) മൃതദേഹമാണ് വീടിനു സമീപത്തെ പാറക്കുളത്തിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ ആറോടെയാണ് ചെക്കോട്ടിയെ കാണാതായത്. ഇദ്ദേഹത്തിന്റെ ഫോൺ, ഷർട്ട്, ചെരുപ്പ് എന്നിവ വീടിനു സമീപത്തുനിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സമീപത്തെ പാറക്കുളത്തിനു സമീപം സൂചന ലഭിച്ചതിനെത്തുടർന്ന് ഇവിടെ തിങ്കളാഴ്ച ആർഒവി ക്യാമറ ഉൾപ്പെടെയുളള സന്നാഹങ്ങൾ എത്തിച്ച് പരിശോധന നടത്തിയിരുന്നു.
കൊയിലാണ്ടി സ്റ്റേഷൻ ഓഫിസർ വി.കെ. ബിജുവിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍, വെള്ളിമാടുകുന്ന് സ്കൂബ ടീമും പേരാമ്പ്ര കെ9 സ്ക്വാഡ് എസ്സിപിഒ ഒ.വി. മണി, എസ്സിപിഒ വി.കെ. വിനു എന്നിവർ, അത്തോളി പോലീസ് സ്റ്റേഷൻ എസ്ഐമാരായ പ്രശോഭ്, സി.പി.സിയാദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Kerala
ഇടുക്കി: കാണാതായ പഞ്ചായത്ത് അംഗത്തെ കണ്ടെത്തി. മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെയാണ് കണ്ടെത്തിയത്.
അവശനിലയിൽ കാട്ടിനകത്ത് ഉള്ള കുടിയിൽ നിന്നാണ് ധന്യയെ കണ്ടെത്തിയത്. ഇവരെ ചുമന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ ബുധനാഴ്ച മുതലാണ് മാങ്കുളം പഞ്ചായത്തിലെ നാലാം വാര്‍ഡായ ആറാം മൈല്‍ പഞ്ചായത്ത് അംഗമായ ധന്യ ഗണേശനെ കാണാതായതായത്.
ഭര്‍ത്താവ് അനീഷാണ് ഇതു സംബന്ധിച്ച് മൂന്നാര്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ധന്യയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പഞ്ചായത്തംഗമായ ധന്യയെ കണ്ടെത്താനായി പോലീസ് അന്വേഷണം കാര്യക്ഷമല്ലെന്ന ആക്ഷേപവും ഉയര്‍ന്നു.
ധന്യയെ കണ്ടെത്താനായി പോലീസും വനംവകുപ്പും വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തെയും നിയോഗിച്ചു. എങ്കിലും ഒരാഴ്ചയെത്തിയിട്ടും വനിത അംഗത്തെകുറിച്ച് യാതൊരു വിവരങ്ങളും പോലീസിനു കണ്ടെത്താനായില്ല. കൂടുതല്‍ അന്വേഷണത്തിനായി ഡ്രോണ്‍ ഉപയോഗിച്ചും കഡാവര്‍ നായ്ക്കളെ എത്തിച്ചും പരിശോധന നടത്തി.
കുടുംബവഴക്കിനെ തുടര്‍ന്ന് ധന്യ വീടു വിട്ടിറങ്ങിയതാണെന്നാണ് പോലീസിന്റെ നിഗമനം. ബുധനാഴ്ച മാങ്കുളത്തു നിന്നും സഹോദരി താമസിക്കുന്ന ചിക്കണാംകൂടിയില്‍ എത്തിയിരുന്നു. അവിടെ നിന്നും തിരികെ മാങ്കുളത്തേക്ക് വന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് കാണാതായത്.
കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗമാണ് ധന്യ. നേരത്തെ മുതല്‍ ധന്യയുടെ വീട്ടില്‍ കുടുംബവഴക്ക് ഉണ്ടായിരുന്നതായും പലപ്പോഴും പ്രശ്നം പരിഹരിച്ചിരുന്നതായും മാങ്കുളം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റുമായ സാജു ജോസ് പറഞ്ഞു.
Kerala
ഇടുക്കി: കാണാതായ അമ്മയെയും മകനെയും കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി സൂചന. നെടുങ്കണ്ടം പച്ചടിയില്‍ ആണ് സംഭവം. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെയാണ് ഒരു മാസം മുമ്പ് കാണാതായത്.
ഇവരെ കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചു മൂടിയതായാണ് പോലീസിനു സൂചന ലഭിച്ചത്. ഇവിടെ നിന്നും ശരീര ഭാഗങ്ങൾ കണ്ടെത്തി.
മേരിക്കുട്ടിയുടെ മകള്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി പോലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയിരുന്നു. മേരിക്കുട്ടിയുടെ മറ്റൊരു മകനായ അജിയാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
പോലീസിനെ കണ്ട് ഇയാള്‍ ഓടി രക്ഷപെട്ടു. ഇതോടെയാണ് പോലീസിന് സംശയം ജനിച്ചത്. തുടര്‍ന്ന് ഇന്നു രാവിലെ വീട്ടിലും പരിസരത്തും പോലീസ് പരിശോധന നടത്തി. വീടിനു സമീപം മണ്ണിളകി കിടന്ന ഭാഗത്ത് കുഴിച്ച് പരിശോധന നടത്തിയപ്പോള്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി.
പുരുഷന്റേതെന്നു സംശയിക്കുന്ന കാലിന്റെ ഭാഗമാണ് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയും ആര്‍ഡിഒയും ശാസ്ത്രീയ പരിശോധന വിദഗ്ധരും ഡോഗ് സ്വക്വാഡും ഉള്‍പ്പെടെ സ്ഥലത്തെത്തിയ ശേഷം മണ്ണ് നീക്കി ശരീര ഭാഗങ്ങള്‍ പുറത്തെടുക്കും.
മേരിക്കുട്ടിയുടെ ഭര്‍ത്താവിനെയും അഞ്ചു വര്‍ഷം മുമ്പ് കാണാതായതായി പറയപ്പെടുന്നുണ്ട്. ഓടി രക്ഷപെട്ട അജിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
മലപ്പുറം: സ്ട്രോംഗ് റൂം കാവൽ ഡ്യൂട്ടിക്കിടെ മുങ്ങിയ ജവാൻമാരെ കണ്ടെത്തി. കോട്ടയ്ക്കൽ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസിലെ സ്ട്രോംഗ് റൂം ഡ്യൂട്ടി ചെയ്തിരുന്ന രണ്ടുപേരെയാണ് കഴിഞ്ഞ ദിവസം കാണാതായത്.
തുടർന്ന് പോലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ആസാം, യുപി സ്വദേശികളായ ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഇവർ ക്യാമ്പിൽ തിരിച്ചെത്തുകയായിരുന്നു. ഇരുവരും ലീവ് സംബന്ധിച്ച് മേലുദ്യോഗസ്ഥനുമായി തർക്കമുണ്ടായിരുന്നു. സംഭവത്തിൽ ശിക്ഷാനടപടി ഭയന്നാണ് മാറിനിന്നതെന്നാണ് വിവരം.
മലപ്പുറം സിവിൽ സ്റ്റേഷനു പിന്നിലെ ആളൊഴിഞ്ഞ ഭാഗത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ഇവർ മൊഴി നൽകി. കാണാതായെന്ന പരാതി തീർപ്പാക്കിയെന്നും കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പോലീസ് പറഞ്ഞു.
National
മലപ്പുറം: സ്ട്രോംഗ് റൂം കാവല്‍ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിംഗ്, ബര്മന് എന്നീ ജവാന്മാരെയാണ് കാണാതായത്.
സംഭവത്തിൽ ബിഎസ്എഫ് അസിസ്റ്റന്റ് കമന്ഡന്റ് മലപ്പുറം പോലീസില്‍ പരാതി നൽകി. ഇരുവരും അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മേല്‍ ഉദ്യോഗസ്ഥനുമായി തര്‍ക്കം ഉണ്ടായെന്നാണ് വിവരം. ഇരുവര്‍ക്കും പകരം രണ്ട് ജവാന്മാരെ നിയോഗിച്ചു.
കോട്ടക്കല്‍ മണ്ഡലത്തിന്റെ പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിച്ച സ്ട്രോംഗ് റൂം കാവല്‍ ചുമതലയിലായിരുന്നു മുകേഷ് സിംഗും ബര്‍മനും.
Kerala
കൊച്ചി: മൂവാറ്റുപുഴ ആവോലി വള്ളിക്കടവില്‍ പുഴയില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി. പരീക്കപ്പീടിക അടയ്ക്കാമുണ്ടയ്ക്കല്‍ ക്രിസ് വിനുവിന്റെ മൃതദേഹം പത്തരയോടെയാണ് മൂവാറ്റുപുഴ പുഴക്കര കാവിന് സമീപത്തു നിന്നും കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് വിദ്യാര്‍ഥികളെ ഒഴുക്കില്‍പെട്ട് കാണാതായത്.
വാഴക്കുളം വെട്ടിക്കാട്ടുകുടി അശ്വിന് സന്തോഷിന്റെ മൃതദേഹം ഇന്ന് രാവിലെ ആറോടെ കണ്ടെത്തിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പ്ലസ്ടു വിദ്യാര്‍ഥികളായ അശ്വിനും ക്രിസും ഇന്നലെ വൈകുന്നേരെ കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍ പെട്ടത്. സമപ്രായക്കാരായ ആറുപേരാണ് പുഴയിലിറങ്ങിയത്.
അവധിക്കാലമായതിനാല്‍ കാറ്ററിംഗ് ജോലിക്ക് പോയി മടങ്ങിയ വിദ്യാര്‍ഥികള്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഒരാള്‍ ഒഴുക്കില്‍ പെട്ടതോടെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റേയാളും ഒഴുക്കില്‍ പെടുകയായിരുന്നു. തുടര്‍ന്ന് സ്കൂബ ടീമും ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നു വരെ തിരച്ചില്‍ നടന്നിരുന്നു.
ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്താന്‍ ഇറങ്ങുന്നതിനിടെയാണ് അപകടം നടന്നതിന്റെ തൊട്ടടുത്ത കടവില്‍ നിന്നും അശ്വിന്റെ മൃതദേഹം കണ്ടെത്തിയത്. ക്രിസ് കദളിക്കാട് വിമല മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും അശ്വിന് മൂവാറ്റുപുഴ എസ്എന്‍ഡിപി സ്കൂളിലും പ്ലസ് ടു പരീക്ഷ കഴിഞ്ഞവരാണ്.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്.എല്‍. നിതിന്‍ രാജിന്റെ ദാരുണമരണത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ ഒളിവില്‍.
അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമും അസോസിയേറ്റ് പ്രഫസര്‍ ഡോ. കെ.ടി. സംഗീത നമ്പ്യാരും ഒളിവില്‍ പോയെന്നും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും പോലീസ് സ്ഥിരീകരിച്ചു.
ആത്മഹത്യാ പ്രേരണാക്കുറ്റവും പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തി ഇരുവര്‍ക്കുമെതിരേ ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍ അറസ്റ്റ് ഭയന്ന് ഇവര്‍ ഒളിവിൽ പോയതായാണു സൂചന.
കര്‍ണാടക സ്വദേശിയായ ഡോ. റാം 15 വര്‍ഷമായി കോളജില്‍ അധ്യാപകനാണ്. കണ്ണൂര്‍ ഏഴോം സ്വദേശിനിയാണ് ഡോ. സംഗീത. വിദ്യാർഥികളുടെ പരാതിയിൽ ഡോ. റാം കഴിഞ്ഞ വര്‍ഷം സസ്പെന്ഷന് നേരിട്ടിരുന്നു.
Kerala
കോഴിക്കോട്: അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്ലൈൻ ഉടമസ്ഥതയിലുള്ള ആഡംബര യാത്രാക്കപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന യുവാവിനെ കാണാതായി.
മെക്സിക്കൻ തുറമുഖത്തുനിന്ന് കപ്പൽ യുഎസിലേക്കു യാത്ര തിരിക്കുന്നതിനിടെ വിൻഷാറിനെ കാണാതായി എന്നാണു ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതിന് ആണ് വിൻഷാറിന്റെ കക്കോടിയിലെ വീട്ടിലേക്ക് കപ്പൽ കമ്പനിയിലെ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു വിവരം അറിയിച്ചത്.
മെക്സിക്കൻ കടലിൽ ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയശേഷം കപ്പൽ തിരിച്ചുപോയി. മെക്സിക്കൻ തീരസേന കടലിൽ തെരച്ചിൽ നടത്തിവരുന്നതായാണ് വീട്ടിൽ വിവരം അറിയിച്ചത്. ഒൻപതാം തീയതി പുലർച്ചെയാണ് വിൻഷാറിനെ കാണാതായത്.
15 വർഷത്തോളമായി വിൻഷാർ ഇതേ കപ്പൽ കമ്പനിയിലാണ് പ്രവർത്തിച്ചുവരുന്നത്. നാലു മാസം മുൻപാണ് എൻസിഎൽ വിവ കപ്പലിലേക്കു മാറിയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിനു മുകളിലൂടെയുള്ള രഹസ്യ ദൗത്യത്തിനിടെ യുഎസിന്റെ ഏറ്റവും വിലകൂടിയ നിരീക്ഷണ ഡ്രോൺ കാണാതായി. എംക്യു 4സി ട്രൈറ്റൺ നിരീക്ഷണ ഡ്രോൺ ആണ് അപ്രത്യക്ഷമായത്. യുഎസും ഇറാനും വെടിനിർത്തലിന് ധാരണയായതിന് പിന്നാലെയാണ് ഇത് സംഭവിച്ചത്.
പേർഷ്യൻ ഗൾഫിനും കടലിടുക്കിനും മുകളിലായി ഏകദേശം മൂന്ന് മണിക്കൂർ നിരീക്ഷണം പൂർത്തിയാക്കിയ ഡ്രോൺ ഇറ്റലിയിലെ നാവിക എയർ സ്റ്റേഷനായ സിഗൊനെല്ലയിലേക്ക് മടങ്ങുകയായിരുന്നു.
യന്ത്രത്തകരാർ മൂലമാണോ അതോ വെടിവച്ചിട്ടതാണോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. 200 മില്യൺ ഡോളറിലധികം ( ഏകദേശം 1856 കോടി രൂപ) വിലമതിക്കുന്ന ട്രൈറ്റൺ, യുഎസ് സൈന്യത്തിന്റെ കൈവശമുള്ള ഏറ്റവും വിലയേറിയ ആളില്ലാ വിമാനങ്ങളിൽ ഒന്നാണ്.
National
മംഗളൂരു: ചിക്കമഗളൂരു ബുധൻഗിരി മലയിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് മൃതദേഹം പുറത്തെത്തിക്കാൻ ശ്രമിക്കുകയാണ്.
മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനോട് ചേർന്നുള്ള ചെങ്കുത്തായ മേഖലയിൽവച്ചാണ് കുട്ടിയെ കാണാതായത്. പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്-രോഹിണി ദമ്പതികളുടെ മകളായ ശ്രീനന്ദയെ (15) ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണു സംഭവം.
സ്വന്തം കുടുംബാംഗങ്ങളടങ്ങുന്ന നാല്പതംഗ സംഘത്തിനൊപ്പമായിരുന്നു പെൺകുട്ടി ബുധൻഗിരി മലയിലെത്തിയത്. പെൺകുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായിരിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി കുടുംബം ചിക്കമഗളൂരു നോർത്ത് പോലീസിൽ പരാതി നൽകിയത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുംബാംഗങ്ങളെല്ലാം പലവഴിക്കുനിന്ന് ഫോട്ടോയെടുക്കുന്നതിനിടയിലാണ് ശ്രീനന്ദയെ കാണാതായത്. മലയുടെ അല്പം താഴെയുള്ള ഭാഗത്താണ് കുടുംബാംഗങ്ങൾ ഉണ്ടായിരുന്നത്. മുകളിൽ ഇവരുടെ വാഹനങ്ങൾ നിർത്തിയിട്ട ഭാഗത്തേക്ക് ശ്രീനന്ദ കയറിപ്പോകുന്നത് കണ്ടവരുണ്ട്. എന്നാൽ കഷ്ടിച്ച് നാലുമിനിറ്റ് കഴിഞ്ഞ് മറ്റുള്ളവർ അവിടെയെത്തുമ്പോഴേക്ക് ശ്രീനന്ദ അവിടെയുണ്ടായിരുന്നില്ല.
കയറുന്നതിനിടെ വഴിതെറ്റി സമീപത്തെ കാട്ടിൽ അകപ്പെട്ടുപോയതാകാമെന്നു കരുതിയാണ് തുടക്കത്തിൽ തെരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ കുന്നിന്റെ 300 അടി താഴ്ചയിൽ വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. സമീപത്തുള്ള മാണിക്കധാര വെള്ളച്ചാട്ടത്തിനു സമീപത്തും പരിശോധന നടത്തിയിരുന്നു.
റാപ്പിഡ് ആക്ഷൻ ഫോഴ്സ്, ദുരന്തനിവാരണ സേന, വനം വകുപ്പ്, പോലീസ്, അഗ്നിരക്ഷാസേന എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
Kerala
ബംഗളൂരു: കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്തി. തടിയന്‍ഡമോള്‍ കൊടുമുടിയിൽ ട്രക്കിംഗ് നടത്തുന്നതിനിടെയാണ് യുവതിയെ കാണാതായത്. നാലു ദിവസമായി കർണാടക പോലീസും വനംവകുപ്പും സംയുക്തമായി കൊടും വനത്തിൽ നടത്തിയ തെരച്ചിലിലാണ് യുവതിയെ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാൽ യാത്രയ്ക്കിടെ യുവതിയെ കാണാതാവുകയായിരുന്നു. തുടർന്ന് തെര്‍മല്‍ ഡ്രോണ്‍ അടക്കം ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ ശരണ്യയെ കണ്ടെത്തിയത്.
യുവതി ആരോഗ്യവതിയാണെന്നും വിരാജ്പേട്ടയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ രണ്ടിനാണ് കൊച്ചിയില്‍ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. ട്രക്കിംഗ് നടക്കുന്ന സ്ഥലത്ത് കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര് അടങ്ങുന്ന സംഘത്തെയാണ് കയറ്റിവിട്ടത്.
വൈകുന്നേരം നാലിന് സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. തുടർന്ന് സിഗ്നല്‍ നഷ്ടപ്പെടുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയുമായിരുന്നു.
National
ന്യൂഡൽഹി: രാജ്യത്തു 2023 വരെ കാണാതായ 35,668 പെണ്‍കുട്ടികളെ കണ്ടെത്താനോ വീണ്ടെടുക്കാനോ കഴിഞ്ഞിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാർലമെന്റിൽ അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായതു സംബന്ധിച്ച് രാജ്യത്തു കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകൾ എത്രയെന്ന ചോദ്യത്തിനാണ് കേന്ദ്രം ലോക്സഭയിൽ മറുപടി നൽകിയിരിക്കുന്നത്.
2019ൽ രാജ്യത്തു കണ്ടെത്താനാകാത്ത പെണ്‍കുട്ടികളുടെ എണ്ണം 29,165 ആയിരുന്നെങ്കിൽ ഏറ്റവും ഒടുവിൽ കണക്കുകൾ ലഭ്യമായിരിക്കുന്ന 2023ൽ ഇത് 35,668 ആയി വർധിച്ചെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി.
2023 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ പെണ്‍കുട്ടികളെ കണ്ടെത്താനുള്ളത് ഒഡീഷ, പശ്ചിമബംഗാൾ, ബിഹാർ, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ്. 6497, 5323, 4574, 3729, 3725 എന്നിങ്ങനെയാണ് യഥാക്രമം ഇനിയും കണ്ടെത്താനാകാത്ത പെണ്‍കുട്ടികളുടെ എണ്ണം.
അതേസമയം, ഓരോ വർഷവും കാണാതാകുന്ന പെണ്‍കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ മികച്ചതാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
2019 വരെ കേരളത്തിൽ കണ്ടെത്താനാകാത്ത പെണ്‍കുട്ടികളുടെ എണ്ണം 65 ആയിരുന്നെങ്കിൽ 2023 അവസാനം ഇത് 35 ആയി കുറഞ്ഞു. ഈ അഞ്ചു വർഷ കാലയളവിനിടയിൽ പ്രായപൂർത്തിയാകാത്ത 4973 പെണ്‍കുട്ടികളെയാണു സംസ്ഥാനത്ത് കാണാതായതെങ്കിലും മുന്‍പ് കാണാതായവരെയുംകൂടി ചേർത്ത് ഇക്കാലയളവിൽ 5004 പെണ്‍കുട്ടികളെ കണ്ടെത്താൻ കേരളത്തിനു കഴിഞ്ഞു.
വലിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു കാണാതാകുന്ന പെണ്‍കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ ഏറ്റവും മികച്ച നിലയിലാണു കേരളത്തിന്റെ സംവിധാനമെന്ന് കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി സംസ്ഥാനങ്ങളുമായി സഹകരിച്ച് മിഷൻ വാത്സല്യ പോർട്ടൽ വികസിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇവകൂടാതെ കുട്ടികളെ കണ്ടെത്തുന്നതിനായി ഖോയ പായ ആപ്ലിക്കേഷനും ട്രാക്ക് ചൈൽഡ് പോർട്ടലും വികസിപ്പിച്ചിട്ടുണ്ട്.
ഖോയ പായ ആപ്ലിക്കേഷനിലൂടെ ഏതൊരു ഇന്ത്യൻ പൗരനും കാണാതായ കുട്ടികളെക്കുറിച്ചും ശ്രദ്ധയിൽപ്പെടുന്ന കാണാനില്ലാത്ത കുട്ടികളെക്കുറിച്ചും റിപ്പോർട്ട് ചെയ്യാൻ സാധിക്കും.
International
മസ്കറ്റ്: ഒമാനിലുണ്ടായ പ്രളയത്തിൽ കാണാതായ പാലക്കാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. തൃത്താല സ്വദേശി മുഹമ്മദ്കുട്ടിയുടെ ഭാര്യ റംലത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ മകൻ തച്ചറത്തൊടിയിൽ യൂസഫ് (38) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം ഒമാനിൽ തന്നെ ഖബറടക്കും.
കഴിഞ്ഞ ദിവസം ഒമാനിലെ തെക്കൻ ബാത്തിന ഗവർണേറ്റിൽ ഉണ്ടായ പ്രളയത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം ഉണ്ടായത്.
ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെയാണ്.
Kerala
തൃശൂർ: അവണൂരിൽ കാണാതായ എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. അരുണാട്ടുകര ജോൺ മത്തായി സെന്ററിലെ രണ്ടാം വർഷ വിദ്യാർഥിനി അനുപ്രിയ(25) യുടെ മൃതദേഹമാണ് മണലിത്തറക്ക് സമീപമുള്ള തോട്ടിൽ നിന്നും കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ കോളജിലേക്ക് പോയ അനുപ്രിയ തിരികെ എത്താതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിട്ടു നൽകി.
Kerala
അവണൂർ: കഴിഞ്ഞ ദിവസം കാണാതായ വിദ്യാർഥിനിയെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി. അവണൂർ പാണ്ടിയാട്ട് അരവിന്ദാക്ഷന്റെ മകൾ അനുപ്രിയ (25)യെയാണ് മണിത്തറ കള്ളുഷാപ്പിനു സമീപത്തെ കനാലിൽ കണ്ടെത്തിയത്.
ലാലൂർ ജോണ്‍ മത്തായി സെന്ററിലെ എംബിഎ നാലാം സെമസ്റ്റർ വിദ്യാർഥിനിയാണ്. 19ന് അവണൂരിലെ വീട്ടിൽനിന്നും ക്ലാസിലേക്കു പോയ അനുപ്രിയ മടങ്ങിയെത്തിയില്ലെന്നു കാട്ടി വീട്ടുകാർ മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയിരുന്നു.
സാധാരണ ക്ലാസ് കഴിഞ്ഞ് വൈകീട്ട് ആറേകാലോടെ വീട്ടിലെത്താറുണ്ട്. അരമണിക്കൂർ വൈകിയപ്പോൾ ഫോണ്‍ നന്പരിൽ വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. സഹപാഠിയെ വിളിച്ച് അന്വേഷിച്ചപ്പോൾ ഉച്ചവരെയേ ക്ലാസുണ്ടായിരുന്നുള്ളൂ എന്നു പറഞ്ഞു. 12.30ന് കോളജിൽനിന്ന് ഒന്നിച്ചിറങ്ങിയെന്നും അനുപ്രിയ വടക്കേ സ്റ്റാൻഡ് ഭാഗത്തേക്കു ബസിൽ പോയെന്നും ഇവർ പറഞ്ഞു.
അനുപ്രിയയ്ക്കു ചേലക്കോട്ടുകര നീലജ് നീലങ്കാവിൽ എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നെന്നാണു വിവരം. ഇവരുടെ മുറിയിൽനിന്ന് ലഭിച്ച നോട്ട് ബുക്കിൽ നീലജുമായി അടുപ്പത്തിലായിരുന്നെന്നും എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി നീലജും അയാളുടെ വീട്ടുകാരുമായിരിക്കുമെന്നും എഴുതിയ കുറിപ്പും പോലീസ് കണ്ടെടുത്തു.
അഗ്നിശമന വിഭാഗം ഓഫീസർ നിതീഷ്, ഷിബു രഞ്ജിത്ത്, സുധീഷ്, രാജേഷ്, സി.ആർ. ഷിബു എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു. തൃശൂർ അസി. പോലീസ് കമ്മീഷണർ ശശിധരൻ, മെഡിക്കൽ കോളജ് എസ്എച്ച്ഒ സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തു പരിശോധന നടത്തി.
Kerala
പൂന്തുറ: നങ്കൂരമിട്ടിരുന്ന വള്ളത്തിലേക്ക് കയറുന്നതിന് നീന്തിപ്പോകവെ തിരയിൽപ്പെട്ട മത്സ്യത്തൊഴിലാളിയെ കാണാതായി. പൂന്തുറ ന്യൂകോളനിയിലെ സി. ജോസഫിനെ(53) ആണ് പൂന്തുറ സെന്റ് തോമസ് പള്ളിക്ക് മുന്നിലുള്ള കടലിൽ കാണാതായത്.
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. മീൻപിടിത്തത്തിന് പോകുന്നതിനായി കരയിൽനിന്ന് കടലിൽ ഏകദേശം 50 മീറ്ററോളം അകലെ നങ്കൂരമിട്ടിരുന്ന വള്ളത്തിലേക്ക് കയറുന്നതിനായി നീന്തിപോകവെ ശക്തമായ തിരയിൽ ജോസഫ് അകപ്പെടുകയായിരുന്നു.
വിഴിഞ്ഞം കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റുമെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തിൽ വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു.
District News
കല്ലടിക്കോട്: കാഞ്ഞിരപ്പുഴ ഡാം പരിസരത്ത് നിന്നും കൊരക്കാലായിൽ അന്നമ്മയെ കാണാതായിട്ട് 4 ദിവസങ്ങൾ പിന്നിടുന്നു. ഓർമക്കുറവുള്ള അന്നമ്മയെ ബുധനാഴ്ച മുതൽ കാണാനില്ലായിരുന്നു. കുടുംബക്കാരും ബന്ധുക്കളും സമീപ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കാഞ്ഞിരപ്പുഴ ഡാമിനോടു ചേർന്നികിടക്കുന്ന വാക്കോടൻ മലയുടെ സമീപത്തു നിന്നാണ് കാണാതായത്. പോലീസ് നായയെ ഉപയോഗിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ ഡാം പരിസരത്തെ കാടും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശത്തേക്ക് പോയി തിരികെവന്നു. ഇതോടെ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പോലീസും അഗ്നിശമനസേനയും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ഒരു തെളിവും കിട്ടിയില്ല.
വന്യമൃഗങ്ങളുടെ ശല്യവും ലഹരി മാഫിയകളുടെ സാന്നിധ്യവും ഉണ്ടെന്നുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കൂടുതൽ സേനയെ വിന്യസിപ്പിച്ച് കാടും പാറക്കെട്ടുകളും പരിശോധിക്കാൻ അത്യാധുനിക ഡ്രോണുകൾ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തണം.
ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ ഇവിടം സന്ദർശിക്കുന്നവരുടെയും പരിസരവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തനായിട്ടുണ്ട്.
കാണാതാകുമ്പോൾ അന്നമ്മയുടെ കഴുത്തിൽ 4 പവന്റെ സ്വർണമാലയുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. കാഞ്ഞിരപ്പുഴ ഡാമിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
Kerala
കൊച്ചി: അങ്കമാലിയില്‍ ജാസ്ലിയ ജോണ്‍സനെ ഇടിച്ച വാഹനം ഓടിച്ചയാളെ കണ്ടെത്താനായില്ല. അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്റേതാണ് അപകടമുണ്ടാക്കിയ വാഹനം.
മഹീന്ദ്ര എക്സ് യുവി വാഹനം ഓടിച്ചിരുന്നത് ജോര്‍ജ് തോമസിന്റെ മകന് ഡോ. സിറിയക് ആണെന്നു പോലീസ് പറയുന്നു. വാഹനം ആലപ്പുഴ തുറവൂരില്‍നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍, സിറിയക്കിനെ കണ്ടെത്തിയിട്ടില്ല.
ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിനു സമീപം ജാസ്ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്ലിയയുടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.
പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.38ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു.
ജാസ്ലിയയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള രോഗിക്കും വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലേക്കും നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷന് ഓഫ് കേരളയിലേക്കും കൈമാറി. ഇന്നു വൈകുന്നേരം മൂന്നിനാണ് ജാസ്ലിയയുടെ സംസ്കാരം.
Kerala
ഡബ്ലിൻ: അയർലൻഡിൽ മലയാളി യുവതി കാണാതായെന്ന് പരാതി. ഡബ്ലിനിലെ ചെറിവുഡിൽ താമസിക്കുന്ന അശ്വതി രാജശേഖരനെ(26)യാണ് വെള്ളിയാഴ്ച മുതൽ കാണാതായത്.
ഡബ്ലിൻ ഹെയ്സ് കമ്പനിയിൽ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ് അശ്വതി. നിലവിൽ ജോലി ചെയ്യുന്ന കമ്പനിയിലെ പ്രോജക്ട് വർക്കുമായി ബന്ധപ്പെട്ട് അശ്വതിക്ക് ലെറ്റര്‍കെന്നിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. ശനിയാഴ്ച ലെറ്റർ കെന്നിയിലേക്ക് പോകേണ്ടതായിരുന്നു.
വെള്ളിയാഴ്ച ജോലിക്ക് ശേഷം താമസ സ്ഥലത്ത് എത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കളാണ് പോലീസിൽ പരാതി നൽകിയത്.
അതേസമയം, യുവതിക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെ ബ്രെ കടൽത്തീരത്തിനടുത്തായി ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇത് അശ്വതിയുടെ മൃതദേഹമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബംഗുളൂരുവിലെ മലയാളി കുടുംബത്തിലെ അംഗമാണ് അശ്വതി.