x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് കൊ​ട​ശേ​രി​യി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി


Published: April 28, 2026 04:54 PM IST | Updated: April 28, 2026 04:54 PM IST

കോ​ഴി​ക്കോ​ട്: കൊ​ട​ശേ​രി​യി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ഴ​യി​ൽ ചെ​ക്കോ​ട്ടി​യു​ടെ(76) മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​നു സ​മീ​പ​ത്തെ പാ​റ​ക്കു​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് ചെ​ക്കോ​ട്ടി​യെ കാ​ണാ​താ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ൺ, ഷ​ർ​ട്ട്, ചെ​രു​പ്പ് എ​ന്നി​വ വീ​ടി​നു സ​മീ​പ​ത്തു​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഡോ​ഗ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ​മീ​പ​ത്തെ പാ​റ​ക്കു​ള​ത്തി​നു സ​മീ​പം സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​വി​ടെ തി​ങ്ക​ളാ​ഴ്ച ആ​ർ​ഒ​വി ക്യാ​മ​റ ഉ​ൾ​പ്പെ​ടെ​യു​ള​ള സ​ന്നാ​ഹ​ങ്ങ​ൾ എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ വി.​കെ.​ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​യി​ലാ​ണ്ടി ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, വെ​ള്ളി​മാ​ടു​കു​ന്ന് സ്കൂ​ബ ടീ​മും പേ​രാ​മ്പ്ര കെ9 ​സ്ക്വാ​ഡ് എ​സ്‌​സി​പി​ഒ ഒ.​വി. മ​ണി, എ​സ്‌​സി​പി​ഒ വി.​കെ. വി​നു എ​ന്നി​വ​ർ, അ​ത്തോ​ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ​മാ​രാ​യ പ്ര​ശോ​ഭ്, സി.​പി.​സി​യാ​ദ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Tags : missing elderly man dead body found kodassery

Recent News

Corehub Up