x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: പ്ര​തി​ക​ൾ ഒ​ളി​വി​ൽ


Published: April 14, 2026 02:07 AM IST | Updated: April 14, 2026 02:07 AM IST

ക​ണ്ണൂ​ർ‌: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍​ഷ ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി ആ​ര്‍.​എ​ല്‍. നി​തി​ന്‍ രാ​ജി​ന്‍റെ ദാ​രു​ണ​മ​ര​ണ​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​രാ​യ അ​ധ്യാ​പ​ക​ര്‍ ഒ​ളി​വി​ല്‍.

അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​കെ. റാ​മും അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​കെ.​ടി. സം​ഗീ​ത ന​മ്പ്യാ​രും ഒ​ളി​വി​ല്‍ പോ​യെ​ന്നും ഫോ​ണ്‍ സ്വി​ച്ച്ഡ് ഓ​ഫ് ആ​ണെ​ന്നും പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.​

ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റ​വും പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക വ​ര്‍​ഗ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളും ചു​മ​ത്തി ഇ​രു​വ​ര്‍​ക്കു​മെ​തി​രേ ജാ​മ്യ​മി​ല്ലാ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഉ​ട​ന്‍ അ​റ​സ്റ്റ് ഭ​യ​ന്ന് ഇ​വ​ര്‍ ഒ​ളി​വി​ൽ പോ​യ​താ​യാ​ണു സൂ​ച​ന.

ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ ഡോ. ​റാം 15 വ​ര്‍​ഷ​മാ​യി കോ​ള​ജി​ല്‍ അ​ധ്യാ​പ​ക​നാ​ണ്. ക​ണ്ണൂ​ര്‍ ഏ​ഴോം സ്വ​ദേ​ശി​നി​യാ​ണ് ഡോ. ​സം​ഗീ​ത. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ൽ ഡോ. ​റാം ക​ഴി​ഞ്ഞ വ​ര്‍​ഷം സ​സ്‌​പെ​ന്‍​ഷ​ന്‍ നേ​രി​ട്ടി​രു​ന്നു.

Tags : Nitin Rajin death Replies missing

Recent News

Corehub Up