പബ്ബ ചന്ദ്രശേഖർ, ഭാര്യ സ്വപ്ന
ഹൈദരാബാദ്: സ്വിറ്റ്സർലൻഡിലേക്ക് വിനോദയാത്രക്ക് പോയ ഹൈദരാബാദ് സ്വദേശികളായ ദമ്പതികളെ കാണാനില്ല. വ്യവസായിയായ പബ്ബ ചന്ദ്രശേഖർ (51), ഭാര്യ സ്വപ്ന (42) എന്നിവരാണ് ജൂൺ 22ന് സ്വിറ്റ്സർലൻഡിലേക്ക് യാത്ര തിരിച്ചത്.
യാത്രയുടെ തുടക്കത്തിൽ കുടുംബവുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാൽ ജൂലൈ എട്ടു മുതൽ യാതൊരു വിവരവും ലഭിക്കാതായതിനെ തുടർന്ന് മകൾ ശ്രേയ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായ നിലയിലാണ്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആകർഷകമായ ലാഭം വാഗ്ദാനം ചെയ്ത് വിവിധ ബിസിനസ്- വ്യക്തിഗത ആവശ്യങ്ങൾക്കായി നിരവധി ആളുകളിൽ നിന്ന് 50 കോടി രൂപ ഇവർ പിരിച്ചെടുത്തതായി ആരോപണമുണ്ട്. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ ഇതൊരു മിസിംഗ് കേസായിട്ടാണ് അന്വേഷിക്കുന്നതെന്നും സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള സാധ്യതകളും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Tags : Deepika BreakingNews HyderabadCouple Missing