x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​റിം​ഗ് ജോ​ലി​ക്കി​ടെ ഷോ​ക്കേ​റ്റു; ഇ​ല​ക്ട്രീ​ഷ്യ​ന് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്‌ക്
Published: September 1, 2026 11:49 PM IST | Updated: September 1, 2026 11:49 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ വ​യ​റിം​ഗ് ജോ​ലി​ക്കി​ടെ ഇ​ല​ക്ട്രീ​ഷ്യ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. കോ​ന്നി ചി​റ്റൂ​ർ​മു​ക്ക് സ്വ​ദേ​ശി പ്ര​ശാ​ന്ത് കു​മാ​ർ (43)ആ​ണ് മ​രി​ച്ച​ത്. കോ​ന്നി ചെ​ങ്ങ​റ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്‍റെ വ​യ​റിം​ഗ് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

വ​യ​റിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ച ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ത്തി​ൽ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ്ര​ശാ​ന്തി​നൊ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന​യാ​ൾ പു​റ​ത്തു​പോ​യി തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ​ത​ന്നെ പ്ര​ശാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Tags : Electrician Pathanamthitta Konni Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up