x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദീ​ന​യി​ൽ ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റ് തു​റ​ന്നു

വെബ്ഡെസ്ക്
Published: September 2, 2026 02:28 AM IST | Updated: September 2, 2026 02:28 AM IST

സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലെ മ​​​​ദീ​​​​ന അ​​​​ൽ മു​​​​ന​​​​വ്വ​​​​റ​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച ലു​​​​ലു ഹൈ​​​​പ്പ​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റ് ഉ​​​​ദ്ഘാ​​​​ട​​​​നം

കൊ​​​​ച്ചി: സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലെ മ​​​​ദീ​​​​ന അ​​​​ൽ മു​​​​ന​​​​വ്വ​​​​റ​​​​യി​​​​ൽ ലു​​​​ലു ഹൈ​​​​പ്പ​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റ് തു​​​​റ​​​​ന്നു. മ​​​​ദീ​​​​ന ചേം​​​​ബ​​​​ർ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്‌​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ അ​​​​ഹ​​​​മ്മ​​​​ദ് ബ​​​​ക്ക​​​​ർ സൈ​​​​ദാ​​​​ൻ, ലു​​​​ലു ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.​​​​എ. യൂ​​​​സ​​​​ഫ​​​​ലി എ​​​​ന്നി​​​​വ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ മ​​​​ദീ​​​​ന ചേം​​​​ബ​​​​ർ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്‌​​​​സ് ബോ​​​​ർ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഫ​​​​ഹ​​​​ദ് അ​​​​ല്യാ​​​​ൻ അ​​​​ൽ ​മു​​​​ഗീ​​​​ർ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

മ​​​​ദീ​​​​ന​​​​യി​​​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തേ​​​​തും മ​​​​ക്ക മ​​​​ദീ​​​​ന​​​​യി​​​​ലെ അ​​​​ഞ്ചാ​​​​മ​​​​ത്തേ​​​​യും സ്റ്റോ​​​​റാ​​​​ണ് മ​​​​ദീ​​​​ന അ​​​​ൽ മു​​​​ന​​​​വ്വ​​​​റ​​​​യി​​​​ലേ​​​​ത്. കിം​​​​ഗ് ഖാ​​​​ലി​​​​ദ് റോ​​​​ഡി​​​​ൽ ഹ​​​​റ​​​​മൈ​​​​ൻ ട്രെ​​​​യി​​​​ൻ സ്റ്റേ​​​​ഷ​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണ് പു​​​​തി​​​​യ സ്റ്റോ​​​​ർ. ട്രെ​​​​യി​​​​ൻ​​​മാ​​​​ർ​​​​ഗം മ​​​​ദീ​​​​ന​​​​യി​​​​ലെ​​​​ത്തു​​​​ന്ന തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്കു സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​മാ​​​​യാ​​​​ണ് 95,628 ച​​​​തു​​​​ര​​​​ശ്ര​​​​യ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ടു നി​​​​ല​​​​ക​​​​ളി​​​​ലാ​​​​യി പു​​​​തി​​​​യ ഹൈ​​​​പ്പ​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റു​​​​ള്ള​​​​ത്.

ഹ​​​​ജ്ജ് - ഉം​​​​റ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​നെ​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കും പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കും കൂ​​​​ടു​​​​ത​​​​ൽ സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​മാ​​​​യ ഷോ​​​​പ്പിം​​​​ഗ് ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് പു​​​​തി​​​​യ ഹൈ​​​​പ്പ​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​റ്റെ​​​​ന്ന് ലു​​​​ലു ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.​​​​എ. യൂ​​​​സ​​​​ഫ​​​​ലി വ്യ​​​​ക്ത​​​​മാ​​​​ക്കി.

മി​​​​ക​​​​ച്ച വി​​​​ക​​​​സ​​​​ന​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ൽ ലു​​​​ലു ഗ്രൂ​​​​പ്പി​​​​നു​​​​ള്ള​​​​ത്. കൂ​​​​ടു​​​​ത​​​​ൽ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തും പ്രാ​​​​ദേ​​​​ശി​​​​ക വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നു ക​​​​രു​​​​ത്തേ​​​​കു​​​​ന്ന​​​​തു​​​​മാ​​​​ണ് പ​​​​ദ്ധ​​​​തി​​​​ക​​​​ളെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Tags : Business Entrepreneur Startup Market Lulu Hypermarket opened

Recent News

Corehub Up