Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opened

മ​ദീ​ന​യി​ൽ ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റ് തു​റ​ന്നു

കൊ​​​​ച്ചി: സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലെ മ​​​​ദീ​​​​ന അ​​​​ൽ മു​​​​ന​​​​വ്വ​​​​റ​​​​യി​​​​ൽ ലു​​​​ലു ഹൈ​​​​പ്പ​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റ് തു​​​​റ​​​​ന്നു. മ​​​​ദീ​​​​ന ചേം​​​​ബ​​​​ർ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്‌​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ അ​​​​ഹ​​​​മ്മ​​​​ദ് ബ​​​​ക്ക​​​​ർ സൈ​​​​ദാ​​​​ൻ, ലു​​​​ലു ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.​​​​എ. യൂ​​​​സ​​​​ഫ​​​​ലി എ​​​​ന്നി​​​​വ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ മ​​​​ദീ​​​​ന ചേം​​​​ബ​​​​ർ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്‌​​​​സ് ബോ​​​​ർ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഫ​​​​ഹ​​​​ദ് അ​​​​ല്യാ​​​​ൻ അ​​​​ൽ ​മു​​​​ഗീ​​​​ർ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

മ​​​​ദീ​​​​ന​​​​യി​​​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തേ​​​​തും മ​​​​ക്ക മ​​​​ദീ​​​​ന​​​​യി​​​​ലെ അ​​​​ഞ്ചാ​​​​മ​​​​ത്തേ​​​​യും സ്റ്റോ​​​​റാ​​​​ണ് മ​​​​ദീ​​​​ന അ​​​​ൽ മു​​​​ന​​​​വ്വ​​​​റ​​​​യി​​​​ലേ​​​​ത്. കിം​​​​ഗ് ഖാ​​​​ലി​​​​ദ് റോ​​​​ഡി​​​​ൽ ഹ​​​​റ​​​​മൈ​​​​ൻ ട്രെ​​​​യി​​​​ൻ സ്റ്റേ​​​​ഷ​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണ് പു​​​​തി​​​​യ സ്റ്റോ​​​​ർ. ട്രെ​​​​യി​​​​ൻ​​​മാ​​​​ർ​​​​ഗം മ​​​​ദീ​​​​ന​​​​യി​​​​ലെ​​​​ത്തു​​​​ന്ന തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്കു സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​മാ​​​​യാ​​​​ണ് 95,628 ച​​​​തു​​​​ര​​​​ശ്ര​​​​യ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ടു നി​​​​ല​​​​ക​​​​ളി​​​​ലാ​​​​യി പു​​​​തി​​​​യ ഹൈ​​​​പ്പ​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റു​​​​ള്ള​​​​ത്.

ഹ​​​​ജ്ജ് - ഉം​​​​റ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​നെ​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കും പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കും കൂ​​​​ടു​​​​ത​​​​ൽ സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​മാ​​​​യ ഷോ​​​​പ്പിം​​​​ഗ് ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് പു​​​​തി​​​​യ ഹൈ​​​​പ്പ​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​റ്റെ​​​​ന്ന് ലു​​​​ലു ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.​​​​എ. യൂ​​​​സ​​​​ഫ​​​​ലി വ്യ​​​​ക്ത​​​​മാ​​​​ക്കി.

മി​​​​ക​​​​ച്ച വി​​​​ക​​​​സ​​​​ന​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ൽ ലു​​​​ലു ഗ്രൂ​​​​പ്പി​​​​നു​​​​ള്ള​​​​ത്. കൂ​​​​ടു​​​​ത​​​​ൽ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തും പ്രാ​​​​ദേ​​​​ശി​​​​ക വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നു ക​​​​രു​​​​ത്തേ​​​​കു​​​​ന്ന​​​​തു​​​​മാ​​​​ണ് പ​​​​ദ്ധ​​​​തി​​​​ക​​​​ളെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Kerala

മീ​ന​മാ​സ പൂ​ജ​ക​ൾ; ശ​ബ​രി​മ​ല ന​ട തു​റ​ന്നു

പ​ത്ത​നം​തി​ട്ട: മീ​ന​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്‌​ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ഡി.​പ്ര​സാ​ദ് ന​ട​തു​റ​ന്ന് ദീ​പം തെ​ളി​യി​ച്ചു.

തു​ട​ർ​ന്ന് പ​തി​നെ​ട്ടാം പ​ടി​യ്ക്ക് താ​ഴെ ആ​ഴി​യി​ൽ അ​ഗ്നി പ​ക​ർ​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ഞ്ചി​ന് ദ​ർ​ശ​ന​ത്തി​നാ​യി ന​ട തു​റ​ക്കും. മീ​ന​മാ​സം ഒ​ന്നു മു​ത​ൽ ക​ള​ഭാ​ഭി​ഷേ​ക​വും പ​ടി​പൂ​ജ​യും ഉ​ണ്ടാ​യി​രി​ക്കും. പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി 19ന് ​രാ​ത്രി പ​ത്തി​ന് ന​ട​യ​ട​യ്ക്കും.

തു‌​ട​ർ​ന്ന് ശ​ബ​രി​മ​ല ഉ​ത്സ​വ​ത്തി​നാ​യി 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചിന് ന​ട തു​റ​ക്കും. 23 ന് ​ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റും. 31 ന് ​പ​ള്ളി​വേ​ട്ട​യും ഏ​പ്രി​ൽ ഒ​ന്നിന് ​പ​മ്പ​യി​ൽ ആ​റാ​ട്ടും ന​ട​ക്കും. ആ​റാ​ട്ടി​നു ശേ​ഷം ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്ത് തി​രി​ച്ചെ​ത്തി ​രാ​ത്രി പ​ത്തി​ന് ന​ട അ​ട​യ്ക്കും.

National

പശ്ചിമേഷ്യൻ സംഘർഷം: കണ്‍ട്രോൾ റൂം തുറന്നു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ തു​ട​രു​ന്ന​തി​നി​ട​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ ത​ല​സ്ഥാ​ന​ത്ത് സ്പെ​ഷ​ൽ ക​ണ്‍ട്രോ​ൾ റൂം ​തു​റ​ന്നു.

സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഡ​ൽ​ഹി​യി​ലെ വി​ദേ​ശ​കാ​ര്യ​ മ​ന്ത്രാ​ല​യ​ത്തി​ലെ ക​ണ്‍ട്രോ​ൾ റൂ​മു​മാ​യി രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. 1800118797 (ടോ​ൾ ഫ്രീ), +91 11 2301 2113, +91 11 2301 4104, +91 11 2301 7905 ​എ​ന്നീ ന​ന്പ​റു​ക​ളി​ൽ ക​ണ്‍ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടാം.

മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ളുമായി ബന്ധപ്പെടേണ്ട ന​ന്പ​റു​ക​ൾ കേ​ന്ദ്രം നൽകിയിട്ടുണ്ട്.

  • ബ​ഹറി​ൻ: +973 39418071
  • ഇ​റാ​ൻ: +989128109115 / +989128109102 /+989128109109 / +989932179359
  • ഇ​റാ​ഖ്: +964 771 651 1185 / +964 770444 4899
  • ഇ​സ്ര​യേ​ൽ: +972 54 7520711 / +972 54 2428378
  • ജോ​ർ​ദാ​ൻ: +962 770 422 276
  • കു​വൈ​റ്റ്: + 965 65501946
  • ലെ​ബ​ന​ൻ‍: +961 76860128
  • ഒ​മാ​ൻ: +968 98282270 (വാ​ട്സ്ആ​പ്പ്) / 80071234 (ടോ​ൾ ഫ്രീ)
  • ​ഖ​ത്ത​ർ: +974 55647502
  • റാ​മ​ല്ല, പ​ല​സ്തീ​ൻ: +970 592916418
  • സൗ​ദി അ​റേ​ബ്യ (റി​യാ​ദ്): +966 11 4 884697 / 800 247 1234 (ടോ​ൾ ഫ്രീ)
  • സൗ​ദി അ​റേ​ബ്യ (ജി​ദ്ദ): +966 126648660 / +966 12 2614093
  • യു​എ​ഇ: +971 543090571 (വാ​ട്സ്ആ​പ്പ്) / 800 46342 (ടോ​ൾ ഫ്രീ).

National

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ; കേ​ര​ള ഹൗ​സി​ൽ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റാ​ൻ, ഇ​സ്രാ​യേ​ൽ, പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ സം​ഘ​ർ​ഷ മേ​ഖ​ല​യി​ലു​ള്ള മ​ല​യാ​ളി​ക​ൾ​ക്കാ​യി ന്യൂ​ഡ​ൽ​ഹി കേ​ര​ള ഹൗ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്ന​ത്. 011-23747079, 011-23742320, +91-9310443880 എ​ന്നീ ക​ൺ​ട്രോ​ൾ റൂം ​ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​ക​ളി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് ബ​ന്ധ​പ്പെ​ടം.

വി​വി​ധ ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ളു​മാ​യി സ​ർ​ക്കാ​ർ നി​ര​ന്ത​ര സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്നു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ന്ന പ​ക്ഷം പു​തി​യ തീ​രു​മാ​ന​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ഉ​ട​ന​ടി അ​റി​യി​ക്കു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഈ ​രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് എം​ബ​സി​ക​ൾ ആ​രം​ഭി​ച്ച ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

എം​ബ​സി ഓ​ഫ് ഇ​ന്ത്യ, അ​ബു​ദാ​ബി: 800-46342 ടോ​ൾ ഫ്രീ ​ന​മ്പ​ർ, വാ​ട്‌​സ് ആ​പ്പ് : +971543090571. എം​ബ​സി ഓ​ഫ് ഇ​ന്ത്യ, കു​വൈ​റ്റ്: +96565501946, എം​ബ​സി ഓ​ഫ് ഇ​ന്ത്യ, ദോ​ഹ, ഖ​ത്ത​ർ: +974-55647502.

എം​ബ​സി ഓ​ഫ് ഇ​ന്ത്യ, ബ​ഹ​റി​ൻ: 0097339418071 എ​ന്നി​ങ്ങ​നെ​യാ​ണ് ന​മ്പ​റു​ക​ൾ. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ളു​ടെ​യും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

District News

മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ ഹെ​ല്‍​പ്പ് ഡ​സ്‌​ക് തു​റ​ന്നു

പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍​ക്കാ​യി ഹെ​ല്‍​പ്പ് ഡ​സ്‌​ക് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. കേ​ര​ള എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഹെ​ല്‍​പ്പ് ഡ​സ്‌​ക് ആ​രം​ഭി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​സ് പ്, മെ​ഡി​സെ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കൗ​ണ്ട​റു​ക​ളെ​ക്കു​റി​ച്ചും അ​വ​യി​ല്‍ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചും രോ​ഗി​ക​ള്‍​ക്കു​ള്ള സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ക, വി​വി​ധ ഒ​പി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ക എ​ന്നി​വ​യ്‌​ക്കൊ​പ്പം കെ-​സോ​ട്ടോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​വ​യ​വ​ദാ​ന ര​ജി​സ്‌​ട്രേ​ഷ​നും ഈ ​കൗ​ണ്ട​റി​ലൂ​ടെ ന​ട​ത്താം.

കാ​ല​ങ്ങ​ളാ​യി രോ​ഗി​ക​ള്‍ നേ​രി​ടു​ന്ന ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ടു മ​ന​സി​ലാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യൂ​ണി​യ​ന്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​ക് എ​ന്ന ആ​ശ​യ​വു​മാ​യി മു​ന്നോ​ട്ടു വ​ന്ന​ത്. ഒ​പി ബ്ലോ​ക്കി​ലെ ര​ണ്ടാം നി​ല​യി​ലാ​ണ് ഹെ​ല്‍​പ്പ് ഡ​സ്‌​ക് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​വി. ശ​ശി​ധ​ര​ന്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ-​സോ​ട്ടോ എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ നോ​ബി​ള്‍ ഗ്രേ​ഷ്യ​സ്, ദ​ക്ഷി​ണ​മേ​ഖ​ല നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ രാ​ഖി കൃ​ഷ്ണ​ന്‍, എ​ന്‍ജി​ഒ യൂ​ണി​യ​ന്‍ ജി​ല്ല സെ​ക്ര​ട്ട​റി പി.​കെ. വി​നു​കു​മാ​ര്‍, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. സു​നി​ല്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

International

റാഫ അതിർത്തി തുറന്നു

ക​യ്റോ: ​ഗാ​സ​യ്ക്കും ഈ​ജി​പ്തി​നും ഇ​ട​യി​ലു​ള്ള റാ​ഫ അ​തി​ർ​ത്തി ഇ​സ്ര​യേ​ൽ ഇ​ന്ന​ലെ തു​റ​ന്നു​കൊ​ടു​ത്തു. ഗാ​സ​യി​ൽ​നി​ന്ന് പു​റം​ലോ​ക​ത്തെ​ത്താ​നു​ള്ള ഏ​ക വ​ഴി​യാ​ണ് റാ​ഫ അ​തി​ർ​ത്തി. ഹ​മാ​സു​മാ​യു​ള്ള യു​ദ്ധ​ത്തി​നി​ടെ ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് അ​ട​ച്ച​ത്.

സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു​റ​പ്പി​ച്ച ഇ​ന്ന​ലെ വ​ള​രെ കു​റ​ച്ചു​പേ​രെ​യേ അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​വ​ദി​ച്ചു​ള്ളൂ. അ​ടി​യ​ന്ത​ര ചി​കി​ത്സാ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള 50 പ​ല​സ്തീ​നി​ക​ളെ ഗാ​സ വി​ടാ​ൻ ​അ​നു​വ​ദി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഈ​ജി​പ്തി​ൽ​നി​ന്ന് സ​ഹാ​യ വ​സ്തു​ക്ക​ൾ നി​റ​ച്ച ലോ​റി​ക​ളെ ഗാ​സ​യി​ലേ​ക്കു ക​ട​ക്കാ​നും അ​നു​വ​ദി​ച്ചു.

ഇ​ന്നു മു​ത​ൽ മു​ൻ​കൂ​ർ അ​നു​മ​തി നേ​ടി​യ 150-200 പേ​രെ ഗാ​സ​യ്ക്ക് അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും ക​ട​ത്തി​വി​ടും. ഇ​തി​ന് മു​ൻ​കൂ​ർ അ​നു​മ​തി വേ​ണം. അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​തും യു​ദ്ധ​ത്തി​ന്‍റെ ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ ഗാ​സ​യി​ൽ​നി​ന്ന് പ​ലാ​യ​നം ചെ​യ്ത​വ​രു​മാ​യ 20,000 പേ​രു​ടെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക ഇ​തി​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ ഗാ​സ സ​മാ​ധാ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് റാ​ഫ അ​തി​ർ​ത്തി തു​റ​ന്ന​ത്.പ​ല​സ്തീ​ൻ തീ​വ്ര​വാ​ദി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​സ്രേ​ലി മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ അ​വ​സാ​ന​ത്തേ​തും വീ​ണ്ടെ​ടു​ത്ത ശേ​ഷ​മാ​ണ് റാ​ഫ അ​തി​ർ​ത്തി തു​റ​ക്കാ​ൻ ഇ​സ്ര​യേ​ൽ ത​യാ​റാ​യ​ത്.

Kerala

അർത്തുങ്കലിൽ നട തുറന്നു

ചേ​​​ര്‍ത്ത​​​ല: പ്രാ​​​ര്‍ഥ​​​നാ​​​നി​​​ര്‍ഭ​​​ര​​​മാ​​​യ മ​​​ന​​​സു​​​ക​​​ളു​​​മാ​​​യി ഒ​​​രു രാ​​​ത്രി മു​​​ഴു​​​വ​​​ന്‍ കാ​​​ത്തി​​​രു​​​ന്ന വി​​​ശ്വാ​​​സി​​​ക​​​ള്‍ക്കു ദ​​​ര്‍ശ​​​ന​​​പു​​​ണ്യ​​​മേ​​​കി അ​​​ര്‍ത്തു​​​ങ്ക​​​ല്‍ വി​​​ശു​​​ദ്ധ സെ​​​ബ​​​സ്ത്യാ​​​നോ​​​സി​​​ന്‍റെ  തി​​​രു​​​സ്വ​​​രൂ​​​പം ന​​​ട​​​തു​​​റ​​​ന്നു.

വി​​​ശു​​​ദ്ധ​​​ഗ്ര​​​ന്ഥ വാ​​​യ​​​ന​​​യോ​​​ടും മ​​​ല​​​യാ​​​ളം, ല​​​ത്തീ​​​ന്‍ ഭാ​​​ഷ​​​ക​​​ളി​​​ലു​​​​ള്ള ഗാ​​​ന​​​ശു​​​ശ്രൂ​​​ഷ​​​യോ​​​ടും കൂ​​​ടെ പു​​​ല​​​ര്‍ച്ചെ​​​യാ​​​ണു തി​​​രു​​​സ്വ​​​രൂ​​​പം പു​​​റ​​​ത്തെ​​​ടു​​​ത്തു പ​​​ര​​​സ്യ​​​വ​​​ണ​​​ക്ക​​​ത്തി​​​നാ​​​യി തി​​​രു​​​ന​​​ട​​​യി​​​ല്‍ വ​​​ച്ച​​​ത്.       

വി​​​ശു​​​ദ്ധ​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പം ദ​​​ര്‍ശി​​​ക്കു​​​വാ​​​നും വ​​​ണ​​​ങ്ങു​​​വാ​​​നു​​​മാ​​​യി ഇ​​​ന്ന​​​ലെ രാ​​​ത്രി മു​​​ത​​​ല്‍ വി​​​ശ്വാ​​​സി​​​സ​​​ഹ​​​സ്ര​​​ങ്ങ​​​ള്‍ പ​​​ള്ളി​​​യി​​​ലും മു​​​റ്റ​​​ത്തു​​​മാ​​​യി  കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ​​​ള്ളി​​​യി​​​ല്‍ പ്ര​​​ത്യേ​​​കം സൂ​​​ക്ഷി​​​ച്ച അ​​​റ​​​യി​​​ല്‍ നി​​​ന്നു വ​​​ര്‍ഷ​​​ത്തി​​​ല്‍ ഒ​​​രി​​​ക്ക​​​ല്‍ മാ​​​ത്ര​​​മാ​​​ണ് അ​​​ത്ഭു​​​ത തി​​​രു​​​സ്വ​​​രൂ​​​പം പു​​​റ​​​ത്തെ​​​ടു​​​ക്കു​​​ന്ന​​​ത്. ബ​​​സി​​​ലി​​​ക്ക റെ​​​ക്ട​​​ര്‍ ഫാ.​​​യേ​​​ശു​​​ദാ​​​സ് കാ​​​ട്ടു​​​ങ്ക​​​ല്‍ത്ത​​​യ്യി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു തി​​​രു​​​സ്വ​​​രൂ​​​പം പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്.  പ്ര​​​ധാ​​​ന​​​തി​​​രു​​​നാ​​​ള്‍ദി​​​നം 20 നാ​​​ണ്. കൃ​​​ത​​​ജ്ഞ​​​താ​​​ദി​​​ന​​​ത്തോ​​​ടെ 27ന് ​​​തി​​​രു​​​നാ​​​ള്‍ സ​​​മാ​​​പി​​​ക്കും. 

District News

റെ​ഡ് അ​ല​ർ​ട്ടി​ൽ എ​ത്തി​യ പൊ​ന്മു​ടി അ​ണ​ക്കെ​ട്ട് തു​റ​ന്നു

രാ​ജാ​ക്കാ​ട്: റെ​ഡ് അ​ല​ർ​ട്ടി​ൽ എ​ത്തി​യ പൊ​ന്മു​ടി അ​ണ​ക്കെ​ട്ട് തു​റ​ന്നു. അ​റ്റ​കു​റ്റ ജോ​ലി​ക​ൾ​ക്കാ​യി പ​ന്നി​യാ​ർ പ​വ​ർ ഹൗ​സ് മൂ​ന്നു മാ​സ​ത്തേ​ക്ക് അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വൈ​ദ്യു​തി ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​ച്ചി​രു​ന്നു.

പ​ന്നി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പൊ​ന്മു​ടി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി പൊ​ന്മു​ടി അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ടാ​മ​ത്തെ ഷ​ട്ട​ർ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷം 10 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യ​ത്.

സെ​ക്ക​ൻ​ഡി​ൽ 7500 ലി​റ്റ​ർ വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. വേ​ന​ൽ ആ​യ​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് കു​റ​വാ​ണ്. ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തോ​ടെ ഷ​ട്ട​ർ അ​ട​യ്ക്കും. പ​ന്നി​യാ​ർ പു​ഴ​യു​ടെ ഇ​രു ക​ര​ക​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

ഈ ​വ​ർ​ഷം ഇ​ത് ഏ​ഴാം ത​വ​ണ​യാ​ണ് പൊ​ന്മു​ടി അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​ത്. പ​ന്നി​യാ​ർ ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ണ​ക്കെ​ട്ടി​ൽ 707.75 അ​ടി ആ​ണ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. ഇ​പ്പോ​ൾ 706.7 അ​ടി വെ​ള്ള​മാ​ണ് ഡാ​മി​ലു​ള്ള​ത്. 706.05 അ​ടി​യി​ൽ ആ​ണ് റെ​ഡ് അ​ല​ർ​ട്ട്.

Latest News

Corehub Up