x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു; 10 ദി​വ​സ​ത്തേ​ക്കെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഗ്ചി


Published: April 18, 2026 07:14 AM IST | Updated: April 18, 2026 07:14 AM IST

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ. ഇ​സ്ര​യേ​ൽ-​ലെ​ബ​ന​ൻ 10 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​ന​ത്തെ​തു​ട​ർ​ന്നാ​ണ് ഹോ​ർ​മു​സ് തു​റ​ന്ന​ത്. എ​ന്നാ​ൽ വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്ക് മാ​ത്ര​മാ​യി 10 ദി​വ​സ​ത്തേ​ക്ക് ഹോ​ർ​മു​സ് തു​റ​ന്നെ​ന്നാ​ണ് ഇ​റാ​നി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഗ്ചി ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യ​ത്.

അ​ര​ഗ്ചി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ ഇ​റാ​നി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ചി​ല ഇ​റാ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ളും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. ശ​ത്രു​വി​ന്‍റെ താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്ക് ഇ​റാ​ൻ വ​ഴ​ങ്ങ​രു​തെ​ന്നാ​ണ് ഇ​റാ​നി​യ​ൻ സൈ​ന്യ​മാ​യ ഇ​സ്ലാ​മി​ക് റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ് കോ​റു​മാ​യി (ഐ​ആ​ർ​ജി​സി) ബ​ന്ധ​പ്പെ​ട്ട ചി​ല മാ​ധ്യ​മ​ങ്ങ​ളും സം​ഘ​ട​ന​ക​ളും പ്ര​തി​ക​രി​ച്ച​ത്.

ഇ​റാ​നെ​തി​രെ ഇ​സ്ര​യേ​ൽ - യു​എ​സ് സ​ഖ്യം ആ​ക്ര​മ​ണം ആ​രം​ഭി​ച്ച ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഹോ​ർ​മു​സ് തു​റ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഐ​ആ​ർ​ജി​സി​യു​ടെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം അ​നു​മ​തി ല​ഭി​ക്കു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് മാ​ത്ര​മേ ഹോ​ർ​മു​സ് ഇ​പ്പോ​ഴും ക​ട​ക്കാ​നാ​കു​ന്നു​ള്ളൂ എ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ക​പ്പ​ലു​ക​ളി​ൽ​നി​ന്ന് ഇ​റാ​ൻ ‘ടോ​ൾ’ പി​രി​ക്കു​ന്നു​ണ്ടോ​യെ​ന്നും വ്യ​ക്ത​മ​ല്ല.

ഇ​റാ​ന്‍റെ പ്ര​ഖ്യാ​പ​നം വ​ന്ന​ശേ​ഷം എ​ട്ട് ക​പ്പ​ലു​ക​ൾ ഹോ​ർ​മു​സ് ക​ട​ന്നി​ട്ടു​ണ്ട്. ഹോ​ർ​മു​സി​ൽ സ്ഥാ​പി​ച്ച മൈ​നു​ക​ൾ ഇ​റാ​ൻ നീ​ക്കം ചെ​യ്തു​തു​ട​ങ്ങി.

Tags : Hormuz opened Iranian Foreign Minister Abbas Araghchi

Recent News

Corehub Up