x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓപ്പറേഷൻ തൂഫാൻ പ്രശംസ അർഹിക്കുന്നു: മാർ ജോസഫ് കല്ലറങ്ങാട്ട്

വെബ്ഡെസ്ക്
Published: July 20, 2026 01:38 AM IST | Updated: July 20, 2026 01:38 AM IST

ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.

ഭ​ര​ണ​ങ്ങാ​നം: മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം വ​ര്‍​ധി​ച്ചു​വ​രു​ന്ന​ത് ഗൗ​ര​വ​മേ​റി​യ വി​പ​ത്താ​ണെ​ന്നും ഇ​ത് നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യാ​ന്‍ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കേ​ര​ള പോ​ലീ​സ് ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ൻ പ്ര​ശം​സ അ​ര്‍​ഹി​ക്കു​ന്ന​താ​യും ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.

ഭ​ര​ണ​ങ്ങാ​ന​ത്ത് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സ​ന്ദേ​ശ​ത്തി​ലാ​ണ് മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് സ​ർ​ക്കാ​രി​ന്‍റെ മ​യ​ക്കുമ​രു​ന്നി​നെ​തി​രേയു​ള്ള പോ​രാ​ട്ട​ത്തെ പി​ന്തു​ണ​ച്ച​ത്. ദീ​പി​ക പ​ത്രം മ​ദ്യ​ത്തി​നും ല​ഹ​രി​ക്കു​മെ​തി​രേ കാ​ണി​ക്കു​ന്ന പ്ര​തി​ബ​ദ്ധ​ത​യും ജാ​ഗ്ര​ത​യും ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും ബി​ഷ​പ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു മാ​ര​ക​മാ​യ ല​ഹ​രിവ​സ്തു​ക്ക​ൾ എ​ത്തി​ച്ച് മ​ല​യാ​ളി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ലാ​യ​ത് പ​ത്ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. 6,000 രൂ​പ​യ്ക്ക് ഒ​ഡീ​ഷ​യി​ൽ നി​ന്ന് എ​ത്തി​ച്ച ല​ഹ​രി​വ​സ്തു മൂ​ന്ന​ര​ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യ്ക്ക് വി​റ്റ​ഴി​ക്കു​ന്ന​താ​യു​ള്ള ഞെ​ട്ടി​ക്കു​ന്ന ക​ണ​ക്കു​ക​ളാ​ണ് ദീ​പി​ക റി​പ്പോ​ർ​ട്ടി​ലൂ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ എ​ത്തി​യ​തോ​ടെ ല​ഹ​രിവ​സ്തു​ക്ക​ൾ​ക്ക് വി​ല വ​ർ​ധി​പ്പി​ച്ച് വി​ൽ​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പോ​ലീ​സി​നെ​യും എ​ക്സൈ​സി​നെും ക​ബ​ളി​പ്പി​ച്ച് ല​ഹ​രി വി​ൽ​ക്കു​ന്ന വി​വ​ര​ങ്ങ​ളും വാ​ർ​ത്ത​യി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.

മ​യ​ക്കു​മ​രു​ന്നി​നെ​തി​രേയു​ള്ള പോ​രാ​ട്ടം പോ​ലീ​സി​ന്‍റെ മാ​ത്രം ക​ട​മ​യ​ല്ലെ​ന്നും സ​ഭ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഈ ​സാ​മൂ​ഹി​ക കാ​ന്‍​സ​റി​നെ തു​ട​ച്ചു​നീ​ക്ക​ണ​മെ​ന്നും മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Tags : Operation Toofan deserves praise MarJosephKallarangatt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up