മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
കോഴിക്കോട്: വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗത്തിന്റെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
പരാതി ന്യായമാണ്. ചര്‍ച്ച ചെയ്ത് പരിഹരിക്കും. ആരെയും കരുതിക്കൂട്ടി ഒഴിവാക്കിയില്ല. ഹജ്ജ് കമ്മിറ്റികളില്‍ ഉള്‍പ്പടെ പ്രാതിനിധ്യം നല്‍കും.
കാന്തപുരം വിഭാഗത്തെയും ഉള്‍പ്പെടുത്തേണ്ടതായിരുന്നു. കാറ്റഗറി പാലിച്ചപ്പോള്‍ ഒഴിവാക്കപ്പെട്ടതാകാമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത മുസ്ലിം സമുദായ സംഘടനകളുടെ യോഗം ചേരുന്നതിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ രൂക്ഷ വിമര്‍ശനവുമായി എപി വിഭാഗം രംഗത്തെത്തിയിരുന്നു. വഖഫ് ബോര്‍ഡ് പുനഃസംഘടന വഞ്ചനാപരം എന്ന തലക്കെട്ടില്‍ സമസ്ത മുഖപത്രം മുഖപ്രസംഗം എഴുതിയിരുന്നു. അര്‍ഹമായ സുന്നി പ്രാതിനിധ്യം മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നെന്നും എന്നാല്‍ ഈ വാഗ്ദാനം സര്‍ക്കാര്‍ കാറ്റില്‍ പറത്തിയെന്നും സമസ്ത എപി വിഭാഗം ചൂണ്ടിക്കാട്ടുന്നു.
Tags : PKKunhalikutty WaqfBoard Reorganization Kanthapuram Complaint Justified Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash