x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിജെപി നേതാക്കൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും

സ്വ​ന്തം ലേ​ഖ​ക​ൻ
Published: October 20, 2026 03:08 AM IST | Updated: October 20, 2026 03:08 AM IST

സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് ര​ങ്ക

ന്യൂ​ഡ​ൽ​ഹി: കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി സ​ഹ​ക​ൺ​വീ​ന​ർ​മാ​രാ​യ സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് ര​ങ്ക എ​ന്നി​വ​രു​ടെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി ര​ണ്ടു ദി​വ​സം കൂ​ടെ നീ​ട്ടി.

ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക എ​ക്സി​ക്യൂ​ട്ടി​വ് മ​ജി​സ്‌​ട്രേ​റ്റി​ന്‍റേ​താ​ണ് (എ​സ്ഇ​എം) ന​ട​പ​ടി. ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന​ലെ അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രെ​യും മ​ന്ദി​ർ മാ​ർ​ഗ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ പ്ര​ത്യേ​ക മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

സ​മ​ര​കേ​ന്ദ്ര​മ​ല്ലാ​താ​ക്കി മാ​റ്റി​യ ജ​ന്ത​ർ മ​ന്ത​റി​ൽ ക​ട​ന്ന് ദേ​ശീ​യ പതാക വീ​ശി​യ​തി​ന് ക​ഴി​ഞ്ഞ 14നാ​ണ് ഇ​രു​വ​രെ​യും ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി​യ​തോ​ടെ അ​വ​രെ തി​ഹാ​ർ ജ​യി​ലിലേ​ക്ക് അ​യ​ച്ചു.

സ്പെ​ഷ്യ​ൽ എ​ക്‌​സി​ക്യൂ​ട്ടി​വ് മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ ന​ട​പ​ടി​ക്കെ​തിരേ സി​ജെ​പി നേ​താ​ക്ക​ൾ രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ക​ത്തി​രു​ന്നി​ട്ടാ​ണ് മ​ജി​സ്‌​ട്രേ​റ്റ് എ​ത്തി​യെ​തെ​ന്നും കോ​ട​തിമു​റി​യി​ൽ മു​ഴു​വ​ൻ സ​മ​യവും ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഉ​ത്ത​ര​വു​ക​ൾ എ​ഴു​തി​യ​തെ​ന്നും സി​ജെ​പി​യു​ടെ നി​യ​മ​കാ​ര്യ മേ​ധാ​വി ര​ത്ത​ന സിം​ഗ് ആ​രോ​പി​ച്ചു.

നി​ഷ്പ​ക്ഷ ന​ട​പ​ടി​യ​ല്ല മ​ജി​സ്‌​ട്രേ​റ്റ് സ്വീ​ക​രി​ച്ച​തെ​ന്നും ക​സ്റ്റ​ഡി നീ​ട്ടാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും സി​ജെ​പി വ്യ​ക്ത​മാ​ക്കി. പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നു ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഞാ​യ​റാ​ഴ്ച കേ​സ് കേ​ട്ട മ​ജി​സ്‌​ട്രേ​റ്റ് പി​ന്മാ​റി​യ​തോ​ടെ മ​റ്റൊ​രു എ​സ്ഇ​എ​മ്മാ​ണ് ഇ​ന്ന​ലെ കേ​സ് പ​രി​ഗ​ണി​ച്ച​ത്.

 

Tags : CJPLeaders JudicialCustody Sourav Das Ashutosh Ranga Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up