x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെറ്റയുടെ അൽഗോരിതത്തിന് കടിഞ്ഞാൺ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: October 20, 2026 03:37 AM IST | Updated: October 20, 2026 03:39 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഉ​പ​യോ​ക്താ​ക്ക​ളെ ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക ആ​ശ​യ​ത്തി​ലേ​ക്കോ വാ​ർ​ത്ത​ക​ളി​ലേ​ക്കോ മാ​ത്രം ന​യി​ക്കു​ന്ന ത​ര​ത്തി​ൽ ഉ​ള്ള​ട​ക്ക​ങ്ങ​ളെ ക്ര​മീ​ക​രി​ക്ക​രു​തെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ ക​മ്പ​നി​യാ​യ മെ​റ്റ​യോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ.

എ​ല്ലാ വ​ശ​ങ്ങ​ളെ​യും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ത​ര​ത്തി​ൽ ഉ​ള്ള​ട​ക്ക​ങ്ങ​ളെ ക്ര​മീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം. വ്യാ​ജ വാ​ർ​ത്ത​ക​ളും പ​ഴ​യ ദൃ​ശ്യ​ങ്ങ​ളും പു​തി​യ സം​ഭ​വ​ങ്ങ​ളെ​ന്ന വ്യാ​ജേ​ന പ്ര​ച​രി​ക്കു​ന്നു​വെ​ന്നും ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​രാ​ൻ ഇ​ട​യാ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും പ്ര​ച​രി​ക്കു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യു​മാ​ണ് കേ​ന്ദ്ര ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി.

ഒ​രു വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ര​ണ്ട് വ​ശ​ങ്ങ​ളും ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ത​ര​ത്തി​ൽ ഉ​ള്ള​ട​ക്കം ക്ര​മീ​ക​രി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മൂ​ഹ​മാ​ധ്യ​മ ക​മ്പ​നി​യോ​ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ.

ഒ​രു വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് എ​ല്ലാ വി​വ​ര​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കാ​തെ ഒ​രു വ​ശം മാ​ത്രം ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ത​ര​ത്തി​ൽ മെ​റ്റ​യു​ടെ അ​ൽ​ഗോ​രി​തം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​മെ​ന്നാ​ണ് സൂ​ച​ന.

പൊ​തു​സ​മാ​ധാ​ന​ത്തി​ന് ഭം​ഗം വ​രു​ത്തു​ക​യോ അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യോ ചെ​യ്യാ​വു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ൾ വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്തി പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ഒ​രു വി​ഷ​യം സം​ബ​ന്ധി​ച്ച് എ​ല്ലാ വ​ശ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്ന ത​ര​ത്തി​ൽ അ​ൽ​ഗോ​രി​തം ക്ര​മീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശ​ത്തി​ന്‍റെ ചു​രു​ക്കം.

നി​ല​വി​ൽ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ സം​ഭ​വ​ങ്ങ​ളും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രേ പൊ​ലി​സ് ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം.

അ​തേ​സ​മ​യം സ​ർ​ക്കാ​രി​ന്‍റെ ഇ​ത്ത​രം നി​ർ​ദേ​ശ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. നി​ർ​ദേ​ശ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യി ബാ​ധ​ക​മ​ല്ലെ​ങ്കി​ലും സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ സെ​ൻ​സ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നാ​ണ് വി​മ​ർ​ശ​നം. വി​വ​ര​ങ്ങ​ളു​ടെ സു​താ​ര്യ​മാ​യ പ​ങ്കു​വ​യ്ക്ക​ൽ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം. നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ ന​ട​പ്പി​ലാ​ക്കി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​ർ മെ​റ്റ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ

 കൃ​ത്യ​മാ​യ സ​ന്ദ​ർ​ഭം ന​ൽ​കു​ക: ഫോ​ട്ടോ​ക​ൾ, വീ​ഡി​യോ​ക​ൾ, ഗ്രാ​ഫി​ക്സു​ക​ൾ എ​ന്നി​വ​യു​ടെ തീയ​തി​യോ സ്ഥ​ല​മോ വ്യ​ക്ത​മ​ല്ലാ​ത്ത​തോ അ​ല്ലെ​ങ്കി​ൽ പ​ഴ​യ​തും എ​ഡി​റ്റ് ചെ​യ്ത​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ നി​ല​വി​ലെ സം​ഭ​വ​ങ്ങ​ളെ​ന്ന വ്യാ​ജേ​ന പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തോ ആ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്ക് ത​ക്ക​താ​യ സ​ന്ദ​ർ​ഭം ന​ൽ​ക​ണം.

അ​ൽ​ഗോ​രി​തം പ​രി​ശോ​ധ​ന:

തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തോ കൃ​ത്രി​മ​മാ​യി നി​ർ​മി​ച്ച​തോ ആ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ വ​ലി​യ​തോ​തി​ൽ പ്ര​ച​രി​ക്ക​പ്പെ​ടു​ക​യോ വീ​ണ്ടും ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ടു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ നി​ല​വി​ലെ റാ​ങ്കിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യ​ണം.

നി​യ​മ​പാ​ല​ക​രു​മാ​യു​ള്ള സ​ഹ​ക​ര​ണം: 2021ലെ ​ഐ​ടി ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ നി​യ​മ​പാ​ല​ക​രു​മാ​യും മ​റ്റ് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യും വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് സ​ഹ​ക​രി​ക്ക​ണം.

ഐ​ടി നി​യ​മ​പ്ര​കാ​ര​മു​ള്ള ബാ​ധ്യ​ത​:പൊ​തു​സ​മാ​ധാ​ന​ത്തി​ന് ഭം​ഗം വ​രു​ത്തു​ന്ന വി​വ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ഉ​പ​യോ​ക്താ​ക്ക​ളെ അ​റി​യി​ക്ക​ണ​മെ​ന്ന ഐ​ടി നി​യ​മം 2000ലെ ​വ്യ​വ​സ്ഥ​ക​ൾ മെ​റ്റ
പാ​ലി​ക്ക​ണം.

Tags : Meta Reining Algorithm Government InformationTechnology Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up